Skip to main content

Posts

Showing posts from August, 2022

കമ്യൂണിസം, മതം, സമൂഹം, സംസ്കാരം, ചരിത്രം അന്വേഷണ പഠനങ്ങൾ 11 സ്വർഗം ലോകം പരലോകം എന്ന ഏറെ ഒച്ചപ്പാടുണ്ടാക്കിയ വിവാദ കൃതിയുടെ കർത്താവാണ് കെ.ഇ. എൻ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന കമ്യൂണിസ്റ്റ് സൈദ്ധാന്തിക നായ പ്രഫ.കുഞ്ഞഹമ്മദ്, മതം വിട്ട് പൂർണ യുക്തിവാദിയായ കമ്യൂണിസ്റ്റ് കാരനാണിദ്ദേഹം മകനെ സ്കൂളിൽ ചേർത്തപ്പോൾ മതത്തിന്റെയും ജാതിയുടെയും കോളത്തിൽ മതരഹിതൻ എന്ന് എഴുതിപ്പൂരിപ്പിച്ചയാളാണ്. മകന് മെനിനോ ഫ്രൂട്ടോ എന്ന പേരിട്ടു കൊണ്ട് പ്രായോഗികമായി താനും കുടുംബവും മതവിശ്വാസിയല്ലെന്ന് കൂടി അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തിന്റെ കേരളീയ നവോത്ഥാനത്തിന്റെ ചരിത്രവും വർത്തമാനവും എന്ന പുസ്തകമാണ് ഇവിടെ അവതരിപ്പിക്കുന്നത്. മതം എന്ന അമൂർത്ത പരികല്പന ഏട്ടിലെ പശുവായതു കൊണ്ട് അതൊരിക്കലും പുല്ലു തിന്നുകയോ പാലു ചുരത്തുകയോ ചെയ്യുകയില്ല. മതം അവിയൽ അവസ്ഥയിലാണ് കൂടിക്കലർന്നിരിക്കുന്നത്. ഇന്ന മതം എന്നതിനേക്കാൾ പ്രത്യേക മതവും ആ മതത്തിലെ നിരവധി ഉപ വിഭാഗങ്ങളുമായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഓരോ മതങ്ങളും പിറന്നത് മുമ്പ് രൂപപ്പെട്ട മതങ്ങളോടും നിലവിലുള്ള വിശ്വാസാചാരങ്ങളോടും ഏറ്റുമുട്ടിക്കൊണ്ടാണ്. അവയോരോന്നും ഇന്നും നിലനില്ക്കുന്നത് സ്വന്തം വിശ്വാസത്തിന്റെ അജയ്യത പ്രഖ്യാപിച്ചു കൊണ്ടുമാണ്. (കേരളീയ നവോത്ഥാന ചരിത്രവും വർത്തമാനവും, കെ.ഇ.എൻ, പേജ് 162,163 , ചിന്ത പബ്ലിഷേഴ്സ് ) മതങ്ങൾ കൊണ്ടും കൊടുത്തുമാണ് ഇവിടെ വളർന്നത് മതത്തിന്റെ പേരിൽ സംഘട്ടനമാരംഭിച്ചത് രാഷ്ട്രീയ നേട്ടങ്ങൾക്കും അധികാരത്തിനും വേണ്ടിയായിരുന്നു. സ്വന്തം വിശ്വാസത്തിന്റെ അജയ്യത പ്രഖ്യാപിക്കാതെ എങ്ങനെയാണ് ആ മതത്തോട് അതിന്റെ ആശയത്തോട് പ്രതിബദ്ധത പുലർത്താൻ സാധിക്കുക ? കമ്യൂണിസ്റ്റുകാർ അവരുടെ അജയ്യത പ്രഖ്യാപിക്കാറില്ലേ, കമ്യൂണിസത്തേക്കാൾ അന്ധമായ മറ്റൊരു സംഘടന ലോകത്ത് വെറെയില്ല തന്നെ. ഭാവിയിൽ മതരഹിത മതം സ്വയം സ്വീകരിക്കുന്നവർ പെരുകുമെന്നാണ് സഖാവ് പ്രവചിക്കുന്നത്. എന്നാൽ സൗകര്യപൂർവ്വം തത്വത്തിലും പ്രയോഗത്തിലും വെള്ളം ചേർത്ത് സ്വത്വപ്രതിസന്ധി നേരിടുന്ന മതരഹിത കമ്യൂണിസത്തിലേക്ക് ആളുകൾ കൂടി വരുന്നില്ല എന്നതാണ് യാഥാർത്ഥ്യം എന്ന കമ്യൂണിസം അതിന്റെ പൂർവ്വ കാലാവസ്ഥയിൽ എവിടെയും നിലനിൽക്കുന്നുമില്ല. ഭാവിയിൽ മതരഹിത മതം സ്വയം സ്വീകരിക്കുന്നവരുടെ എണ്ണം വർദ്ധിക്കാനുള്ള സാദ്ധ്യതയുണ്ട്. അന്നായിരിക്കും മതം വ്യക്തികളുടെ പൂർണ്ണ വിശ്വാസം മാത്രമായി വളരുന്നത്! ഒരാളുടെ നിരീശ്വര ബോദ്ധ്യത്തെ സംസ്കാര വിരുദ്ധമാന്നെന്ന് ശാഠ്യം പിടിക്കുന്നത് മതേതര രാഷ്ട്രത്തിലെങ്കിലും, ഭരണഘടനയ്ക്കും മനുഷ്യത്വത്തിനുമെതിരായ വെല്ലുവിളിയാണ്. (പേജ് 163, 164) മതത്തെ പിന്തിരിപ്പനെന്നും സംസ്കാര ശൂന്യമെന്നും നൂറായിരം വട്ടം ആക്ഷേപഹാസ്യങ്ങൾ ഉന്നയിക്കാൻ കമ്യൂണിസ്റ്റുകാർക്ക് യാതൊരു മടിയുമില്ല. പക്ഷേ കമ്യൂണിസത്തെ നിരൂപിക്കുന്നത് പോലും യഥാർത്ഥത്തിൽ ഇവർ സഹിക്കാറില്ല. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകത്തിന്റെ പ്രതി നാടകം സിവിക് ചന്ദ്രൻ ആവിഷ്ക്കരിച്ചപ്പോൾ അവകാശവും സ്വാതന്ത്ര്യവുമൊന്നും ഇവർ ഇവിടെ അനുവദിച്ചു തന്നിട്ടില്ലല്ലോ. മത വിശ്വാസത്തെ കസാന്ത് സാക്കിസിന്റെ ഒരു കഥാപത്രത്തോട് ഉപമിച്ച് കൊണ്ട് അദ്ദേഹം മത വിശ്വാസം ശുദ്ധ വങ്കത്തമാണെന്ന് പറയാൻ ശ്രമിക്കുന്നു. എന്റെ വിശ്വാസം ശക്തമാണെങ്കിൽ ഞാനീ ഉരുക്കു കമ്പിയിൽ തല കൊണ്ടിടിച്ച് കമ്പി പൊട്ടിക്കും, ഉരുക്കു കമ്പിയിൽ തല കൊണ്ടിടിച്ച് കമ്പിക്ക് പകരം സ്വന്തം തല പൊട്ടുയും ചെയ്തതിന്റെ സങ്കടം ഒന്നുമില്ലാതെ തന്റെ വിശ്വാസം ഇപ്പോൾ വേണ്ടത്ര ശക്തമായിട്ടില്ലെന്നും അതിലെന്തോ പിഴവുമുണ്ടെന്നും അത് പരിഹരിച്ച് വീണ്ടും ഒരുക്കു കമ്പിതലകൊണ്ടിടിച്ച് പൊട്ടിക്കുമെന്നും ചോര വാർന്നുകൊണ്ടിരിക്കേ ആ വിശ്വാസി പ്രഖ്യാപിക്കുന്നു. ഉരുക്കു കമ്പിയിൽ തല കൊണ്ടിടിച്ച് പൊട്ടിച്ച് വിശ്വാസം തെളിയിക്കാൻ മതം എവിടെയും കല്പിച്ചിട്ടില്ല. ബാലമാസിക കഥകളിലെ വെറും കഥകൾക്ക് തുല്യമായ ഉദാഹരണം കണ്ട്പിടിച്ച് മതത്തെ പ്രഹരിക്കാൻ തെളിവ് ശേഖരിക്കുന്നത് കാണുമ്പോൾ മതത്തിനെതിരെ ഇത്തരം ബുജി മാർ നടത്തുന്ന സങ്കല്പങ്ങൾ, ആശയ ദാരിദ്ര്യത്തിന്റെ പരമകാഷ്ഠയെ ബോധ്യപ്പെടുത്തുകയാണ് ചെയ്യുന്നത്. ക്രിസ്തുമതത്തിൽ പിറന്നയാൾ ക്രിസ്ത്യാനിയും ഇസ്ലാം മതത്തിൽ പിറന്നാൽ മുസ്ലിമായും അറിയപ്പെടും ഒരു കുഞ്ഞ് സ്വന്തമായി മതം തെരഞ്ഞെടുക്കാൻ മാത്രം വളരുന്നത്‌വരെ കാത്തിരിപ്പിന് ദാർശനിക പദവി നല്കിയ മതങ്ങൾക്കൊന്നും കഴിയാത്തതെന്ത് കൊണ്ടാണ് ? ഇഷ്ടമുള്ള മതം സ്വീകരിക്കാനുള്ള ഒരു കുഞ്ഞിന്റെ അവകാശത്തെ ഇല്ലായ്മ ചെയ്യാൻ രക്ഷിതാക്കൾക്ക് ആരാണ് അവകാശം നല്കിയത് ? (പേജ് 164) ഈ ചോദ്യം ബൂമറാങ് പോലെ തന്റെ നേർക്കാണ് തിരിച്ചവരുന്നതെന്ന കാര്യം പോലും അദ്ദേഹം മറന്നു പോയിരിക്കുന്നു. മകനെ സ്കൂളിൽ ചേർത്തപ്പോൾ മതരഹിതനെന്ന് മുദ്രവെച്ച ഒരാളാണോ കുട്ടിയുടെ അവകാശവും സ്വാതന്ത്ര്യവും തെരഞ്ഞെടുക്കാൻ പാകമാകുന്നത് വരെ കാത്തിരിക്കാനും മതവിശ്വാസികളെ ഉപദേശിക്കുന്നത് ? കെ.കെ.പി. 17 /9 /202