റോമാ സാമ്രാജ്യത്തിന്റെ ജീർണത കുറിക്കുന്ന ബഹുജന കലാപങ്ങളിൽ നിന്നാണ് ക്രൈസ്തവ മതം ആവിർഭവിച്ചത്. ഇസ്ലാമിന്റെ ആവിർഭാവത്തിനും ഇത്തരമൊരു പശ്ചാത്തലം മാർക്സും എംഗൾസും ദർശിക്കുന്നു. (മതവും വർഗീയതയും ആഗോളവൽക്കരണ കാലത്ത് - സീതാറാം യെച്ചൂരി, ചിന്ത പബ്ലിഷേഴ്സ്, പേജ് 193) ബദാണുകളും അറേബ്യയിലെ പട്ടണവാസികളും തമ്മിലുള്ള സംഘട്ടനങ്ങൾ, അബിസീനിയക്കാരിൽ അറേബ്യൻ ഉപദ്വീപ് മോചിപ്പിക്കുന്നതിനുള്ള അറേബ്യൻ ദേശീയ ബോധം, ദീർഘമായി മുടങ്ങിക്കിടക്കുന്ന വാണിജ്യ മാർഗങ്ങൾ പിടിച്ചെടുക്കാനുള്ള ത്വര എന്നിവയാണ് ഇസ്ലാമിന്റെ ആവിർഭാവത്തിലേക്ക് നയിച്ച കാര്യങ്ങൾ. (മതവും വർഗീയതയും ആഗോളവൽക്കരണ കാലത്ത്, സീതാറാം യെച്ചൂരി, പേജ് 193, ചിന്ത പബ്ലിഷേഴ്സ് )