റോമാ സാമ്രാജ്യത്തിന്റെ ജീർണത കുറിക്കുന്ന ബഹുജന കലാപങ്ങളിൽ നിന്നാണ് ക്രൈസ്തവ മതം ആവിർഭവിച്ചത്. ഇസ്ലാമിന്റെ ആവിർഭാവത്തിനും ഇത്തരമൊരു പശ്ചാത്തലം മാർക്സും എംഗൾസും ദർശിക്കുന്നു. (മതവും വർഗീയതയും ആഗോളവൽക്കരണ കാലത്ത് - സീതാറാം യെച്ചൂരി, ചിന്ത പബ്ലിഷേഴ്സ്, പേജ് 193)
ബദാണുകളും അറേബ്യയിലെ പട്ടണവാസികളും തമ്മിലുള്ള സംഘട്ടനങ്ങൾ, അബിസീനിയക്കാരിൽ അറേബ്യൻ ഉപദ്വീപ് മോചിപ്പിക്കുന്നതിനുള്ള അറേബ്യൻ ദേശീയ ബോധം, ദീർഘമായി മുടങ്ങിക്കിടക്കുന്ന വാണിജ്യ മാർഗങ്ങൾ പിടിച്ചെടുക്കാനുള്ള ത്വര എന്നിവയാണ് ഇസ്ലാമിന്റെ ആവിർഭാവത്തിലേക്ക് നയിച്ച കാര്യങ്ങൾ. (മതവും വർഗീയതയും ആഗോളവൽക്കരണ കാലത്ത്, സീതാറാം യെച്ചൂരി, പേജ് 193, ചിന്ത പബ്ലിഷേഴ്സ് )
*ജാലകം 3* *പ്രകൃതിയിലേക്ക് മടങ്ങാൻ* The one straw Revalution (ഒറ്റ വൈക്കോൽ വിപ്ലവം) കർഷകരുടെ വേദഗ്രന്ഥം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രന്ഥം രചിച്ച ലോക പ്രശസ്ത എഴുത്തുകാരനും ചിന്തകനും വാഗ്മിയും പരിസ്ഥിതി പ്രവർത്തകനും പ്രകൃതി സൗഹൃദ കൃഷി സമ്പ്രദായം പ്രായോഗികമായി നടപ്പിലാക്കിയ ശാസ്ത്രജ്ഞനുമാണ് മസനോബു ഫുക്കുവോക്ക. Natural Way of farming എന്ന ഗ്രന്ഥത്തിന് ശേഷം ഏറെ ശ്രദ്ധേയമായ പരിസ്ഥിതി ദർശന ഗ്രന്ഥമാണ് *The Road Back to Nature പ്രകൃതിയിലേക്ക് മടങ്ങാൻ* ശീതീകരിച്ച റൂമിലിരുന്ന് ഭാവനാത്മകമായി നടത്തിയ സർഗ വൈജ്ഞാനിക ഗ്രന്ഥമല്ല ലോകരാജ്യങ്ങളിലൂടെ സഞ്ചരിച്ച് രാസവള പ്രയോഗങ്ങളുടെയും കീടനാശിനികളുടെയും പ്രശ്നങ്ങളെ കുറിച്ച് കർഷകരെ ഉൾബോധിപ്പിച്ച് പ്രകൃതികൃഷി നടപ്പിലാക്കിയ ജൈവമനുഷ്യനാണ് ഫുക്കുവോക്ക. ഈ പുസ്തകം കേവലമായ കുറേ അറിവിൻ്റെ കലവറ തുറക്കുകയല്ല പരിസ്ഥിതി യോട് താദാത്മ്യപ്പെട്ട് ജീവിക്കേണ്ടതിൻ്റെ അനിവാര്യത ഈ ദാർശനിക പഠന ഗ്രന്ഥം നമ്മെ ഉറക്കെ ബോധ്യപ്പെടുത്തുന്നു. *ഈശ്വരൻ മനുഷ്യനെ അവൻ്റെ വഴിക്കു വിട്ടിരിക്കുകയാണ്. മനുഷ്യൻ സ്വയം രക്ഷിച്ചില്ലെങ്കിൽ മറ്റാരും അവനു വേണ്ടി അതു ചെയ്യില്ല* ...
Comments
Post a Comment