Skip to main content

ജാലകം 3:പ്രകൃതിയിലേക്ക് മടങ്ങാൻ

*ജാലകം 3*

*പ്രകൃതിയിലേക്ക് മടങ്ങാൻ*

The one straw Revalution (ഒറ്റ വൈക്കോൽ വിപ്ലവം)
കർഷകരുടെ വേദഗ്രന്ഥം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രന്ഥം രചിച്ച ലോക പ്രശസ്ത എഴുത്തുകാരനും ചിന്തകനും വാഗ്മിയും പരിസ്ഥിതി പ്രവർത്തകനും പ്രകൃതി സൗഹൃദ കൃഷി സമ്പ്രദായം പ്രായോഗികമായി നടപ്പിലാക്കിയ ശാസ്ത്രജ്ഞനുമാണ് മസനോബു ഫുക്കുവോക്ക.

Natural Way of farming എന്ന ഗ്രന്ഥത്തിന് ശേഷം ഏറെ ശ്രദ്ധേയമായ പരിസ്ഥിതി ദർശന ഗ്രന്ഥമാണ് *The Road Back to Nature പ്രകൃതിയിലേക്ക് മടങ്ങാൻ*

ശീതീകരിച്ച റൂമിലിരുന്ന് ഭാവനാത്മകമായി നടത്തിയ സർഗ വൈജ്ഞാനിക ഗ്രന്ഥമല്ല ലോകരാജ്യങ്ങളിലൂടെ സഞ്ചരിച്ച് രാസവള പ്രയോഗങ്ങളുടെയും കീടനാശിനികളുടെയും പ്രശ്നങ്ങളെ കുറിച്ച് കർഷകരെ ഉൾബോധിപ്പിച്ച്   പ്രകൃതികൃഷി നടപ്പിലാക്കിയ ജൈവമനുഷ്യനാണ് ഫുക്കുവോക്ക.

ഈ പുസ്തകം കേവലമായ കുറേ അറിവിൻ്റെ കലവറ തുറക്കുകയല്ല പരിസ്ഥിതി യോട് താദാത്മ്യപ്പെട്ട് ജീവിക്കേണ്ടതിൻ്റെ അനിവാര്യത ഈ ദാർശനിക പഠന ഗ്രന്ഥം നമ്മെ ഉറക്കെ ബോധ്യപ്പെടുത്തുന്നു.

*ഈശ്വരൻ മനുഷ്യനെ അവൻ്റെ വഴിക്കു വിട്ടിരിക്കുകയാണ്. മനുഷ്യൻ സ്വയം രക്ഷിച്ചില്ലെങ്കിൽ മറ്റാരും അവനു വേണ്ടി അതു ചെയ്യില്ല* (പേജ് 18 )

*അങ്ങേയറ്റം വിശ്വാസ്യമായ അറിവും നമ്പാവുന്ന ജീവിതരീതിയും മനുഷ്യരിൽ പലരേക്കാളും മൃഗങ്ങൾക്കാണുള്ളത്* (പേജ് 20)

അലിജാ അലി ഇസത്ത് ബെഗോവിച്ചിൻ്റെ നിരീക്ഷണത്തോട് ഫുക്കുവോക്കയുടെ കാഴ്ചപ്പാട് ഏറെ സാമ്യപ്പെടുത്തു. മനുഷ്യൻ ക്രൂരനും അക്രമിയുമാവുന്നത് ദരിദ്രനായിരുന്നപ്പോഴല്ല സുഖവും സമൃധിയും അധികാരവും കൈയിലുള്ളപ്പോഴാണ്.

വിശപ്പടങ്ങിയ ഒരു ഹിംസ്ര ജീവിയുടെ അടുത്തുകൂടി പോകുന്ന മാൻപേടയെ കടുവകൾ വിനോദത്തിന് വേണ്ടി വേട്ടയാടാറില്ല. മാംസഭുക്കുകൾ ശത്രുവായത് കൊണ്ടല്ല സസ്യഭുക്കുകളെ വേട്ടയാടുന്നത് അതിൻ്റെ ഭക്ഷണം മാംസം മാത്രമായതിനാലാണ് മറ്റൊരു ചോയ്സ് ഉണ്ടായിരുന്നെങ്കിൽ കൊല്ലുക എന്ന സാഹസത്തിന് മൃഗക്കൾ മുതിരുകയില്ല.

സാഡിസം മാസോക്കിസം പ്രാഗ്മാറ്റിസം പ്രകടിപ്പിക്കുന്ന മനുഷ്യൻ ഹിംസ്ര ജീവികളേക്കാൾ എത്ര ക്രൂരനല്ല !?

 *ഇന്നത്തെ ജീവിതം ഇന്ന് അവസാനിക്കും. ഇന്നത്തെ ഞാൻ ഇന്ന് മരണമടയും ഇന്നത്തെ ഞാനല്ല നാളത്തേത്.ഇന്നത്തെ ജീവിതം ഇന്ന് തന്നെ ക്രമപ്പെടുത്തണം. ജീവിച്ചിരിക്കുക എന്നു വെച്ചാൽ ഈ ദിവസം തികവിൽ ജീവിക്കുക എന്നാണ്. ജീവിക്കാനുള്ള ഒരേയൊരു മാർഗ്ഗമിതാണ്*
(പേജ് 21 )

വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞിട്ടുണ്ട് ഒരാളും ഒരു പുഴയിൽ നിന്ന് രണ്ട് വട്ടം കുളിക്കുന്നില്ല.

ഇന്നലെ കുളിച്ച വെള്ളം ഒഴുകി ,ഇന്നലത്തെ ഞാൻ ഇന്നലെ അസ്തമിച്ചു. സമയ പ്രവാഹത്തിലെന്ന പോലെ ആയുസ്സിൻ്റ ഘടികാരം നിലക്കുന്നത് വരെ നാം ഓരോ ദിവസവും പുതിയ നമ്മളാണ്. കോശത്തിന് മാത്രമല്ല മരണമുള്ളത്. സൂര്യൻ അസ്തമിച്ചു എന്നാണ് പറയുന്നത് പുതിയ സൂര്യോദയം പോലെ നമ്മളും.

*താൻ പ്രകൃതിയോട് ദയ കാട്ടിയെന്നും ബുദ്ധിപൂർവ്വം ചിട്ടപ്പെടുത്തിയെന്നും വിചാരിക്കുന്നു. പ്രകൃതിയിൽ നിന്ന് പഠിക്കാനാവുമെങ്കിലും പ്രകൃതിയെ നിയന്ത്രിക്കാനോ അതിന് വഴികാട്ടാനോ മനുഷ്യരാശിക്കു കഴിയില്ല. പ്രകൃതി ഈശ്വര ജ്ഞാനത്തെ പേറുന്നുവെന്നു പറയാം*(പേജ് 24 )

ഗാന്ധിജിയുടെ അമൃത് മൊഴി ഇവിടെ കൂട്ടി ചേർക്കാം. മനുഷ്യന് ഭൂമിയിൽ അവശ്യത്തിനും ആവശ്യത്തിനും വേണ്ടത് ദൈവം സമ്മാനിച്ചിട്ടുണ്ട് അനാവശ്യത്തിനും അഹങ്കാരത്തിനും ഒട്ടുമില്ല താനും

l think Therefore lam ഞാൻ ചിന്തിക്കുന്നു. അതിനാൽ ഞാൻ ഉണ്ട്, ദെക്കാർത്തെ പറഞ്ഞു.
| shop Therefore lam ഞാൻ വാങ്ങുന്നു അതിനാൽ ഞാനുണ്ട് എന്നാണ് ഉപഭോഗ സംസ്കാരം വിളിച്ചു പറയുന്നത് '
*ഈ മലമ്പ്രദേശത്ത് പ്രകൃതി കൃഷി കൊണ്ട് നിങ്ങൾ സ്വയം പര്യാപ്തരായി ജീവിതം അത്യന്തം ആസ്വാദ്യമാണെന്ന് സമൂഹം മനസ്സിലാക്കിയാൽ ആണവവിരുദ്ധ സമരത്തേക്കാൾ വലിയ സാമൂഹ്യ സേവനമാണ് നിങ്ങൾ ചെയ്യുന്നത്*
റെഡ് ഇന്ത്യക്കാരുടെ പ്രദേശത്ത് ഞാനെത്തി.
നക്ഷത്രാവ്യതമായ ആകാശം കാണാവുന്ന മേൽക്കൂരക്കുരയ്ക്ക് താഴെ സമാധാനം, എല്ലാം മറന്ന് ഉറങ്ങാനാവുമെന്ന് അന്നാദ്യമായി ഞാൻ തിരിച്ചറിഞ്ഞു.(പേജ് 55)

കൊറോണാ കാലത്ത് കേരളീയ പൊതുബോധത്തെ ഉപഭോഗതൃഷ്ണയുടെ ആലസ്യം കുറച്ചൊന്നുമല്ല അലോസരപ്പെടുത്തിയത് പഴംപച്ചക്കറികളും ധാന്യങ്ങളുമെല്ലാം അന്യസംസ്ഥാനങ്ങളിൽ നിന്ന് വന്നില്ലെങ്കിൽ പട്ടിണി കിടക്കേണ്ടി വരുമെന്ന ജീവിത പാഠം സ്വയം പര്യാപ്തമായ കാർഷിക ജീവിത സംസ്കാരത്തിലേക്ക് വരും നാളിൽ നമ്മെ കൊണ്ടെത്തിക്കാൻ നിർബന്ധിപ്പിക്കുന്നു .

ലോകമാകെ സഞ്ചരിച്ച ഫുക്കുവോക്ക അന്ന വിചാരം മുന്ന വിചാരമാകണമെന്ന് ലോക കർഷകരെ ബോധ്യപ്പെട്ടുത്തിയിരുന്നു .

ഞാൻ യൂറോപ്പിലേക്ക് പോകുമ്പോൾ ജപ്പാൻ പാരമ്പര്യ വസ്ത്രമാണ് ധരിച്ചിരുന്നത് ലോകത്തിൻ്റെ സമ്പ്രദയങ്ങളോടുള്ള കലാപമെന്ന നിലയ്ക്കാണത്.

*എല്ലായിടത്തും കാർഷികോൽപന്നങ്ങളുടെ വില നിശ്ചയിക്കുന്നത് വ്യാപാരികളും ഇടനിലക്കാരും മാധ്യമങ്ങളുമാണ്.കർഷകൻ ദരിദ്രനാകുന്നതിൻ്റെ പ്രധാന കാരണം ഇതാണ്* (പേജ് 87)

പ്രകൃതിയെ സേവിച്ചാണ് മനുഷ്യർ നിലനിൽക്കുന്നതെന്ന ചിന്തയാണ് കിഴക്കിനുള്ളത് പാശ്ചാത്യർ, പ്രകൃതിയെ കീഴടക്കി ജീവിക്കണമെന്ന് വിശ്വസിക്കുന്നു
(പേജ് 105)

*രാജ്യം സമൃദ്ധമാവുമ്പോൾ ജനത അഹങ്കാരികളും സുഖലോലുപരുമായി മാറുന്നു.സൈന്യം ശക്തമാവുമ്പോൾ അത് സ്വാധീനത നേടുകയും ജനങ്ങളുടെ സ്വാതന്ത്ര്യം  കവർന്നെടുക്കുകയും ചെയ്യുന്നു* (പേജ് 125)

*സത്യത്തെക്കുറിച്ച് അജ്ഞനായിട്ടും സർവ്വ*
*വിദ്യാ മണ്ഡലങ്ങളെയും മനുഷ്യൻ വ്യാഖ്യാനിക്കുന്നു*
*സർവ്വജ്ഞനായിട്ടും ഈശ്വരൻ* *വാചാലനാവുന്നില്ല. എന്നിട്ടും സമസ്തവും സൃഷ്ടിക്കുന്നു മനുഷ്യർ കർമനിരതനായിട്ടും ഒന്നും സൃഷ്ടിക്കുന്നില്ല*
 (പേജ് 210)

*കൃഷിയാണ് സംസ്കാരത്തിൻ്റെ വേര്*

*അറിവുണ്ടെന്ന് നടിക്കുന്ന ധർമിഷ്ഠനെ രക്ഷിക്കുന്നതിനേക്കാൾ എളുപ്പം ഊരാക്കുടുക്കിലകപ്പെട്ട തെമ്മാടിയെ രക്ഷിക്കുന്നതാവും* (പേജ് 233)

*ഈ ലോകം എത്ര പുരോഗമിക്കുന്നുവോ അത്ര വലുതായിരിക്കും പ്രകൃതിയുടെ നാശം*
(പേജ് 264)

*ആയുധങ്ങളെ ആയുധങ്ങളും അറിവിനെ അറിവും നശിപ്പിക്കുന്നു. സ്വന്തം അജ്ഞതയെക്കുറിച്ച് ബോധമില്ലാത്ത മനുഷ്യൻ തൻ്റെ അറിവിൽ ഊറ്റം കൊൾകയും എല്ലാറ്റിൻ്റെയും രഹസ്യണ്ടളുടെ ചുരുളഴിക്കാനും പ്രകൃതിയെയും ജീവിതത്തെയും സ്വന്തം ധിഷണയാൽ സ്വച്ഛന്ദം നിയന്ത്രിക്കാനുമുള്ള കഴിവിനെച്ചൊല്ലി അഹങ്കാര പ്രമത്തനാവുകയും ചെയ്യുമ്പോൾ ആ ധിഷണയുടെ കൈകൾ തന്നെ അവനെ സംഹരിക്കും*(പേജ് 274)

336 പേജുള്ള  ആശയ സാഗരത്തിൽ നിന്നുള്ള ചില തുള്ളികളാണ് നാം നുകർന്നത് , വായിച്ചു വിഴുങ്ങേണ്ടതല്ല കടലലകൾ പോലെ ആശയങ്ങളുടെ തിരമാലകൾ നമ്മിലേക്ക് ആന്തോളനം ചെയ്യുന്ന ദാർശനിക ഗ്രന്ഥം സ്വന്തമാക്കുന്നത് നിധിശേഖരിച്ചു വെക്കുന്നതിനാൽ ഉപകരിക്കും.

പരിസ്ഥിതി സംബന്ധമായ ആഗോള പ്രശ്നങ്ങളെക്കുറിച്ച് ലോക മനസാക്ഷിയെ ഉണർത്തുന്ന ഈ റഫറൻസ് ഗ്രന്ഥം ലൈബ്രറിയുടെ അലങ്കാരത്തിനപ്പുറം നമ്മെ ജൈവ മനുഷ്യനാക്കുന്ന പരിവർത്തനത്തിൻ്റെ അമരമൊഴികളാണ്
ഡി.സി.ബിയാണ് മലയാളത്തിൽ പ്രസിദ്ധീകരിച്ചത്.

കെ.കെ.പി.അബ്ദുല്ല
15/5/2020

Comments

Popular posts from this blog

ജാലകം 6 : You Can Win നിങ്ങൾക്കും വിജയിക്കാം

*ജാലകം 6* *You Can Win നിങ്ങൾക്കും വിജയിക്കാം* മന:ശാസ്ത്രം, മോട്ടീവേഷൻ, കരിയർ, മാനേജ്മെൻറ്, ആസൂത്രണം, സംഘാടനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളെ കുറിച്ച് സൂക്ഷ്മമായും സമഗ്രമായും വിശകലനം ചെയ്ത ലോകപ്രശസ്തമായ ഗ്രന്ഥമാണ് you can win' ലക്ഷക്കണക്കിന് കോപ്പികൾ വിറ്റയിക്കപ്പെട്ട നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്ത ഈ ഗ്രന്ഥം വായിച്ചാൽ മനസ്സ് വെച്ചാൽ നാം ആഗ്രഹിക്കുന്നത് ആയിത്തീരും കഥ, കവിത, തത്വങ്ങൾ, ആപ്തവാക്യങ്ങൾ, ലോക പ്രശസ്ത ഗ്രന്ഥങ്ങളിലെ ഉദ്ധരണി എന്നിവയുടെയെല്ലാം മേമ്പൊടിയോടെ ഒട്ടും വിരസമില്ലാതെ വായനയെ പ്രേരിപ്പിക്കുന്ന ശൈലി പുസ്തകത്തിന് മാറ്റുകൂട്ടിയിട്ടുണ്ട്.. മനോഭാവം, (പോസറ്റീവ്: നെഗറ്റീവ്) പരിതസ്ഥിതി, വിജയമന്ത്രങ്ങൾ, പരാജയ കാരണണങ്ങൾ, പരിഹാരമാർഗങ്ങൾ, ക്രിയാത്മകതയുടെ ചുവടുകൾ, ലക്ഷ്യം തുടങ്ങിയ വിഷയങ്ങളിലൂടെ നമുക്ക് വഴികാട്ടിയായി ഈ ഗ്രന്ഥം മുന്നിൽ നടക്കുന്നു. ജേതാക്കൾ വ്യത്യസ്തമായ കാര്യങ്ങളല്ല ചെയ്യുന്നത് അവർ കാര്യങ്ങൾ വ്യത്യസ്ത രീതിയിലാണ് ചെയ്യുന്നത്. മനോഭാവത്തിൽ ഉചിതമായ മാറ്റം വരുത്തി ജീവിത വിജയം നേടാം. Thing and grow rich എന്ന നെപ്പോളിയൻ്റെ ഗ്രന്ഥം വിജയത്തിലേക്കുള്ള ചവിട്ടു പടി...