ആര്യന്മാരുടെ ഭക്ഷണം അപ്പം ചോറ് പാല് നെയ്യ് മാംസം എന്നിവയായിരുന്നു. മാംസത്തിൽ വിശേഷിച്ചും കന്നു കുട്ടികളുടെ മാംസം പ്രിയങ്കരമായിരുന്നു.സംസ്കൃതിയുടെ പുത്രനായ രത്നിദേവന് 200 പാചകക്കാർ ഉണ്ടായിരുന്നു.ദിനംപ്രതി 2000 പശുക്കളുടെ മാംസം പാകം ചെയ്യാറുണ്ട്. (വിശ്വദർശനങ്ങൾ പേജ് 548,) ഇന്ത്യയിലെ പൂർവ്വകാല ഭരണാധികാരികൾ രാജ്യവും വീര്യവും നേടാൻ വേണ്ടി മൃഗങ്ങളെ കൊന്ന് യാഗങ്ങൾ നടത്തിയിരുന്നു. ദശരഥൻറെ അശ്വമേധ യാഗത്തിനായി 300 പശുക്കളെ ഹോമിക്കപ്പെട്ടിരുന്നു. (സുകുമാർ അഴീക്കോട് തത്വവും മനുഷ്യനും) ശങ്കരന്റെ പ്രചരണത്തെ തുടർന്ന് ദ്വിജന്മാർ മാംസാഹാരം ഉപേക്ഷിച്ച് സസ്യാഹാരികളായി തീർന്നു എന്നാൽ ശൂദ്രനും ചണ്ഡാളരും ആദിവാസികളും മാംസാ ഭുക്കുകളായി തുടർന്നു. (ഹൈന്ദവ ഫാസിസത്തിന്റെ വിപൽ സൂചനകൾ -കാഞ്ച ഇളയ പേജ് 12, ന്യൂ ഏജ് ബുക്സ്) ദളിത്-ആദിവാസി സമൂഹം ഹിന്ദുക്കളുടെ ഭാഗമല്ല, അവരുടെ ഭക്ഷണരീതി മുസ്ലിം ക്രിസ്ത്യൻ വിഭാഗങ്ങളോടാണ് സാമ്യപ്പെടുന്നത്. ന്യൂനപക്ഷമായ സസ്യാഹാരികളെ മാംസ ഹാരികളാക്കുന്നതാണ് എളുപ്പം. ഇന്ത്യൻ ഭക്ഷ്യ സംസ്കാരത്തെ ഏകമാനമാക്കാൻ ബിജെപി സംഘപരിവാറുകൾ ശ്രമിക്കുമ്പോൾ വിശേഷിച്ചും (അതേ പുസ്തകം കാഞ്ച ഇളയ )