ആര്യന്മാരുടെ ഭക്ഷണം അപ്പം ചോറ് പാല് നെയ്യ് മാംസം എന്നിവയായിരുന്നു. മാംസത്തിൽ വിശേഷിച്ചും കന്നു കുട്ടികളുടെ മാംസം പ്രിയങ്കരമായിരുന്നു.സംസ്കൃതിയുടെ പുത്രനായ രത്നിദേവന് 200 പാചകക്കാർ ഉണ്ടായിരുന്നു.ദിനംപ്രതി 2000 പശുക്കളുടെ മാംസം പാകം ചെയ്യാറുണ്ട്.
(വിശ്വദർശനങ്ങൾ പേജ് 548,)
ഇന്ത്യയിലെ പൂർവ്വകാല ഭരണാധികാരികൾ രാജ്യവും വീര്യവും നേടാൻ വേണ്ടി മൃഗങ്ങളെ കൊന്ന് യാഗങ്ങൾ നടത്തിയിരുന്നു. ദശരഥൻറെ അശ്വമേധ യാഗത്തിനായി 300 പശുക്കളെ ഹോമിക്കപ്പെട്ടിരുന്നു. (സുകുമാർ അഴീക്കോട് തത്വവും മനുഷ്യനും)
ശങ്കരന്റെ പ്രചരണത്തെ തുടർന്ന് ദ്വിജന്മാർ മാംസാഹാരം ഉപേക്ഷിച്ച് സസ്യാഹാരികളായി തീർന്നു എന്നാൽ ശൂദ്രനും ചണ്ഡാളരും ആദിവാസികളും മാംസാ ഭുക്കുകളായി തുടർന്നു. (ഹൈന്ദവ ഫാസിസത്തിന്റെ വിപൽ സൂചനകൾ -കാഞ്ച ഇളയ പേജ് 12, ന്യൂ ഏജ് ബുക്സ്)
ദളിത്-ആദിവാസി സമൂഹം ഹിന്ദുക്കളുടെ ഭാഗമല്ല, അവരുടെ ഭക്ഷണരീതി മുസ്ലിം ക്രിസ്ത്യൻ വിഭാഗങ്ങളോടാണ് സാമ്യപ്പെടുന്നത്. ന്യൂനപക്ഷമായ സസ്യാഹാരികളെ മാംസ ഹാരികളാക്കുന്നതാണ് എളുപ്പം. ഇന്ത്യൻ ഭക്ഷ്യ സംസ്കാരത്തെ ഏകമാനമാക്കാൻ ബിജെപി സംഘപരിവാറുകൾ ശ്രമിക്കുമ്പോൾ വിശേഷിച്ചും (അതേ പുസ്തകം കാഞ്ച ഇളയ )
*ജാലകം 3* *പ്രകൃതിയിലേക്ക് മടങ്ങാൻ* The one straw Revalution (ഒറ്റ വൈക്കോൽ വിപ്ലവം) കർഷകരുടെ വേദഗ്രന്ഥം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രന്ഥം രചിച്ച ലോക പ്രശസ്ത എഴുത്തുകാരനും ചിന്തകനും വാഗ്മിയും പരിസ്ഥിതി പ്രവർത്തകനും പ്രകൃതി സൗഹൃദ കൃഷി സമ്പ്രദായം പ്രായോഗികമായി നടപ്പിലാക്കിയ ശാസ്ത്രജ്ഞനുമാണ് മസനോബു ഫുക്കുവോക്ക. Natural Way of farming എന്ന ഗ്രന്ഥത്തിന് ശേഷം ഏറെ ശ്രദ്ധേയമായ പരിസ്ഥിതി ദർശന ഗ്രന്ഥമാണ് *The Road Back to Nature പ്രകൃതിയിലേക്ക് മടങ്ങാൻ* ശീതീകരിച്ച റൂമിലിരുന്ന് ഭാവനാത്മകമായി നടത്തിയ സർഗ വൈജ്ഞാനിക ഗ്രന്ഥമല്ല ലോകരാജ്യങ്ങളിലൂടെ സഞ്ചരിച്ച് രാസവള പ്രയോഗങ്ങളുടെയും കീടനാശിനികളുടെയും പ്രശ്നങ്ങളെ കുറിച്ച് കർഷകരെ ഉൾബോധിപ്പിച്ച് പ്രകൃതികൃഷി നടപ്പിലാക്കിയ ജൈവമനുഷ്യനാണ് ഫുക്കുവോക്ക. ഈ പുസ്തകം കേവലമായ കുറേ അറിവിൻ്റെ കലവറ തുറക്കുകയല്ല പരിസ്ഥിതി യോട് താദാത്മ്യപ്പെട്ട് ജീവിക്കേണ്ടതിൻ്റെ അനിവാര്യത ഈ ദാർശനിക പഠന ഗ്രന്ഥം നമ്മെ ഉറക്കെ ബോധ്യപ്പെടുത്തുന്നു. *ഈശ്വരൻ മനുഷ്യനെ അവൻ്റെ വഴിക്കു വിട്ടിരിക്കുകയാണ്. മനുഷ്യൻ സ്വയം രക്ഷിച്ചില്ലെങ്കിൽ മറ്റാരും അവനു വേണ്ടി അതു ചെയ്യില്ല* ...
Comments
Post a Comment