ജാലകം 63 തല കുനിക്കാതെ ഒരു പെണ്ണിൻ്റെ ആത്മകഥ പരിഭാഷ: കബനി സമത തൃശൂർ 2004 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ വാംഗാരി മാതായ് ലോകത്തെ സ്വാധീനിച്ച വനിതകളിൽ മുൻനിരയിലുള്ള മഹത് വ്യക്തിത്വമാണ്. പുലിപ്പാൽ കുടിച്ചു വളർന്ന പുപ്പുലി എന്ന പേരുള്ളവർ. ആഫ്രിക്കയുടെ ഇരുണ്ട ഭൂഖണ്ഡത്തിൽ നിന്ന് വന്ന് ലോകത്തോളം ഉയർന്ന പരിസ്ഥിതിയുടെ മാതാവ് ,മധ്യ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും ഡോക്ടറേറ്റ് നേടിയ ആദ്യ വനിത ജീവശാസ്ത്രത്തിലും മാസ്റ്റർ ഓഫ് സയൻസിലും ബിരുദം. വെറ്റിനറി അനാട്ടമിയിൽ പി.എച്ച്ഡി അമേരിക്ക, ജർമനി, നൈറോബി എന്നിവിടങ്ങളിൽ നിന്ന് ഉന്നത വിദ്യാഭ്യാസം നേടി. പ്രഫസറും വകുപ്പ് മേധാവിയുമായി. പരിസ്ഥിതി സംഘടനയായ ഗ്രീൻ ബെൽറ്റിൻ്റെ സ്ഥാപക.കെനിയൻ സ്ത്രീകളെ സംഘടിപ്പിച്ച് ഒരു കോടിയിലേറെ മരങ്ങൾ വെച്ചുപിടിപ്പിച്ചു. മരുഭൂവൽക്കരണത്തെ പ്രതിരോധിച്ചു.താൻസാനിയ, ഉഗാണ്ട, മലാവി ,ലെ സോത്തോ, എത്യോപ്യ, സിംബാവേ തുടങ്ങിയ രാഷ്ട്രങ്ങളിൽ പരിസ്ഥിതി സംരക്ഷണത്തിൽ മുന്നേറ്റം സൃഷ്ടിച്ചു. കെനിയയിൽ വനം കൈയേറ്റത്തിനെതിരെ സമരം നയിച്ചു ശ്രദ്ധ നേടി.ഐക്യരാഷ്ട്രസഭയിൽ പരിസ്ഥിതി പ്രശ്നങ്ങളെ പറ്റി പലവട്ടം പ്രഭാഷണം നടത്തി. വിവിധ സർവ്വകലാശാലകൾ ഡോക്ടറേ...