ജാലകം 63
തല കുനിക്കാതെ
ഒരു പെണ്ണിൻ്റെ ആത്മകഥ
പരിഭാഷ: കബനി
സമത തൃശൂർ
2004 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ വാംഗാരി മാതായ് ലോകത്തെ സ്വാധീനിച്ച വനിതകളിൽ മുൻനിരയിലുള്ള മഹത് വ്യക്തിത്വമാണ്. പുലിപ്പാൽ കുടിച്ചു വളർന്ന പുപ്പുലി എന്ന പേരുള്ളവർ. ആഫ്രിക്കയുടെ ഇരുണ്ട ഭൂഖണ്ഡത്തിൽ നിന്ന് വന്ന് ലോകത്തോളം ഉയർന്ന പരിസ്ഥിതിയുടെ മാതാവ് ,മധ്യ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും ഡോക്ടറേറ്റ് നേടിയ ആദ്യ വനിത ജീവശാസ്ത്രത്തിലും മാസ്റ്റർ ഓഫ് സയൻസിലും ബിരുദം. വെറ്റിനറി അനാട്ടമിയിൽ പി.എച്ച്ഡി അമേരിക്ക, ജർമനി, നൈറോബി എന്നിവിടങ്ങളിൽ നിന്ന് ഉന്നത വിദ്യാഭ്യാസം നേടി. പ്രഫസറും വകുപ്പ് മേധാവിയുമായി. പരിസ്ഥിതി സംഘടനയായ ഗ്രീൻ ബെൽറ്റിൻ്റെ സ്ഥാപക.കെനിയൻ സ്ത്രീകളെ സംഘടിപ്പിച്ച് ഒരു കോടിയിലേറെ മരങ്ങൾ വെച്ചുപിടിപ്പിച്ചു. മരുഭൂവൽക്കരണത്തെ പ്രതിരോധിച്ചു.താൻസാനിയ, ഉഗാണ്ട, മലാവി ,ലെ സോത്തോ, എത്യോപ്യ, സിംബാവേ തുടങ്ങിയ രാഷ്ട്രങ്ങളിൽ പരിസ്ഥിതി സംരക്ഷണത്തിൽ മുന്നേറ്റം സൃഷ്ടിച്ചു. കെനിയയിൽ വനം കൈയേറ്റത്തിനെതിരെ സമരം നയിച്ചു ശ്രദ്ധ നേടി.ഐക്യരാഷ്ട്രസഭയിൽ പരിസ്ഥിതി പ്രശ്നങ്ങളെ പറ്റി പലവട്ടം പ്രഭാഷണം നടത്തി. വിവിധ സർവ്വകലാശാലകൾ ഡോക്ടറേറ്റ് നൽകി ആദരിച്ചു.ധാരാളം പരിസ്ഥിതി, മാനവിക, മനുഷ്യാവകാശ പ്രസ്ഥാനത്തിൽ അംഗമാണ്. കെനിയയിൽ പരിസ്ഥിതി മന്ത്രിയായി. സംഭവബഹുലമായ ജീവിതം 20ll ൽ തിരശ്ചില വീണു.
അബലയും ചപലയുമാണ് സ്ത്രീകൾ എന്ന് പറയുന്നവർക്ക് പ്രായോഗിക ജീവിതത്തിലൂടെ വായടപ്പൻ മറുപടി നൽകിയ ഉരുക്കു വനിതയാണ് വാംഗാരി മാത. കെനിയയുടെ പർവ്വത പുത്രിയായി പ്രകൃതിയോട് പൊക്കിൾകൊടി ബന്ധം പുലർത്തിയ, കാടകജീവിതത്തിലൂടെ അത്ഭുതം സൃഷ്ടിച്ചപ്പോൾ തന്നെ അക്കാദമിക രംഗത്ത് നിറ സാനിദ്ധ്യമായപ്പോഴും വരേണ്യ സ്വഭാവം കാണിക്കാതെ മണ്ണിനോടും മനുഷ്യനോടും ഒട്ടിനിന്ന വാംഗാരി മാത ലെവൾ ഒരു പുലിയാണെട്ടോ എന്ന് പറഞ്ഞു പോകാൻ മാത്രം ഉയർച്ചയുടെ ഗിരിശൃംഖത്തിലെത്തി ഇതിഹാസപുത്രിയായി.
കെനിയയിലെ ഇഹിതേ എന്ന കുഗ്രാമത്തിലാണ് മാത ജനിച്ചത്. പർവ്വതങ്ങളും താഴ്വരകളും വനവും അരുവികളും പുഴകളും കൃഷിയിടങ്ങളുമുള്ള ഗ്രാമമാണ് ഇഹിതേ. അമ്മിഞ്ഞപ്പാൽ നുണയും മുമ്പ് ഉരുളക്കിഴങ്ങിൻ്റെയും കടും നീല കരിമ്പിൻ്റെയും നേന്ത്രക്കായയുടെയും നീര് കുഞ്ഞുങ്ങളുടെ നാക്കിലിറ്റിക്കുന്ന ഒരു ചടങ്ങ് എൻ്റെ വർഗമായ കിക്കുയുക്കു ഗോത്രത്തിലുണ്ടായിരുന്നു.
കന്നുകാലികളെ മേയ്ക്കലായിരുന്ന മസായികളുടെ കുലത്തൊഴിൽ.ഞങ്ങളുടെ ഗ്രാമത്തിൽ വന്ന് ചിലപ്പോൾ കന്നുകാലികളെ അവർ കൊള്ളയടിക്കും. എങ്കിലും കിക്കു മസായ് ഗോത്രക്കാർക്കിടയിൽ വിവാഹബന്ധം സർവ്വസാധാരണമായിരുന്നു. വായനയുടെയും എഴുത്തിൻ്റെയും വിദ്യാഭ്യാസത്തിൻ്റെയും ഫലമായി സാംസ്കാരിക ഉന്നതി ജനങ്ങൾക്കിടയിൽ പതിയെ കടന്നു വന്നു.
ബ്രിട്ടീഷുകാരുടെ അധിനിവേശ കാലത്ത് ഗോത്രവർഗങ്ങളെ വ്യാപകമായി ക്രിസ്തുമതത്തിലേക്ക് മാർഗം കൂട്ടിയിരുന്നു.തൊഴിൽ തേടി എൻ്റെ അച്ഛന് വീട് വിട്ടിറങ്ങേണ്ടിവന്നു.വർഷങ്ങൾക്ക് ശേഷം ഞങ്ങൾ അച്ഛൻ താമസിക്കുന്ന സ്ഥലത്തേക്ക് താമസം മാറ്റി.നേര്യ എന്നാണ് ആ സ്ഥലത്തിൻ്റെ പേര്. എനിക്ക് 17 വയസ്സുള്ളപ്പോൾ ബന്ധുക്കളുടെ നാടായ നുക്കുറുക്കു വിലേക്ക് ഞാൻ തനിച്ചു പോയി. അവിടെ കലാപം നടക്കുകയായിരുന്നു.എന്നെ അറസ്റ്റ് ചെയ്തു കിക്കുയുക്കുകളെ തടങ്കലിലിട്ട സ്ഥലത്തേക്കാണ് എന്നെ കൊണ്ടുപോയത്. മൗമൗകലാപങ്ങൾ ബ്രിട്ടീഷുകാരെ ഒന്നടങ്കം കൊന്നൊടുക്കുന്നു എന്ന കുപ്രചരണം വ്യാപകമായി നടന്നു.പതിനായിരക്കണക്കിന് നീഗ്രോകൾ കൊല്ലപ്പെട്ടു. മുപ്പത്തി രണ്ട് വെള്ളക്കാർ മാത്രമാണ് കൊല്ലപ്പെട്ടത്. മണ്ണും മാനവും നഷ്ടപെട്ട ആഫ്രിക്കക്കാർ നരകജീവിതം നയിക്കേണ്ടി വന്നു.1963ൽ കെനിയക്ക് സ്വാതന്ത്ര്യം കിട്ടാൻ മൗമൗകലാപം കാരണമായി.
1957 ലാണ് കറുത്തവർഗക്കാർക്ക് കെനിയയിൽ വോട്ടവകാശം ലഭിച്ചത്.കെന്നഡി ഫൗണ്ടേഷനിലൂടെ ഉന്നത പഠനത്തിന് നസഹായം നൽകാമെന്ന കെന്നഡി പദ്ധതിയിലൂടെയാണ് ഉപരിപഠനത്തിന് അമേരിക്കയിൽ പഠിക്കാൻ എനിക്ക് അവസരം ലഭിച്ചത്.600 ആഫ്രിക്കൻ വിദ്യാർത്ഥികൾക്ക് കെന്നഡി ഫൗണ്ടേഷനിലൂടെ അമേരിക്കയിൽ പഠിക്കാൻ അവസരം ലഭിച്ചു.
എല്ലാ സത്യവും എന്നെ പഠിപ്പിച്ചില്ലെന്നുണ്ടോ? ഞാൻ മതത്തെ വിമർശനബുദ്ധിയോടെ നോക്കിക്കാണാൻ തുടങ്ങി വാമൊഴി പാരമ്പര്യമടക്കമുള്ള മതങ്ങളെ ഞാൻ കൂടുതലായി പഠിച്ചു. യേശുവിനെക്കുറിച്ചും എൻ്റെ വിശ്വാസത്തെക്കുറിച്ചും അന്യമതങ്ങളെക്കുറിച്ചു മുള്ള എൻ്റെ അറിവ് ഉപരിപ്ലവവും ഇടുങ്ങിയതുമാണെന് ഞാൻ മനസ്സിലാക്കി. കത്തോലിക്കാ സ്ക്കൂളുകളിലെ പoനം മതത്തെക്കുറിച്ച് എനിക്ക് എല്ലാം പറഞ്ഞു തന്നിട്ടില്ലെന്ന തിരിച്ചറിവ് എനിക്കുണ്ടായി (പേജ് 121)
കെനിയാത്തയാണ് കെനിയയുടെ രാജശില്പി അദ്ദേഹത്തിൻ്റെ പിൻഗാമിയായ ടോംമുബായ ധനമന്ത്രിയുമായിരുന്നു. ടോം മവോയ എൻ്റെ സമുദായമായ കിക്കുയു വർഗക്കാരനാൽ കൊല്ലപ്പെട്ടു. കെനിയൻ പീപ്പിൾസ് പാർട്ടിയെ നിരോധിച്ചു.അതിൻ്റെ നേതാവ് ഒഡിംഗയെ തടങ്കലിലിട്ടു. കെനിയാത്തയുടെ ഏകാധിപത്യ ഭരണം ഇരുപത്തിമൂന്ന് വർഷം നീണ്ടുനിന്നു. എൻ്റെ ഭർത്താവ് അമേരിക്കയിൽ ഉപരിപoനം നിർവഹിച്ച വിദ്യാസമ്പന്നനും വ്യവസായിയും കോർപ്പറേഷൻ ഉദ്യോഗസ്തനുമായ മവാംഗിയാണ്.
നൈറോബി സർവ്വകലാശാലയിലെ സ്ത്രീകളോടുള്ള വിവേചനം പുരുഷാധിപത്യവും എനിക്ക് വലിയ വിഷമമുണ്ടാക്കി. രസതന്ത്ര വകുപ്പിൽ ജോലി ചെയ്തിരുന്ന വെർട്ടി സ്റ്റൈണിന് ശമ്പളം പോലും നിഷേധിച്ചിരുന്നു ഭർത്താവ് അതേ സർവകലാശാലയിൽ ജോലി ചെയ്യുന്നു എന്ന കാരണം പറഞ്ഞാണ് വനിത പ്രൊഫസർക്ക് ശമ്പളം കൊടുക്കാതിരുന്നത് (പേജ് 146)
പരാതിയും കേസും കൊടുത്തു.കോടതി കയറി. ഒത്തുതീർപ്പ് വ്യവസ്ഥ എന്ന നിലക്ക് എൻ്റെ കൂട്ടുകാരിക്കും എന്നെ പോലെ ശമ്പളം കിട്ടാൻ തുടങ്ങി. പക്ഷേ മറ്റു വനിത പ്രഫസർമാർക്കും ഉദ്യോഗസ്തകൾക്കും വേണ്ടി ഞങ്ങൾ പോരാടി. പക്ഷേ സ്ത്രീകൾ ഞങ്ങളുടെ സമരത്തോട് സഹകരിച്ചില്ല (പേജ് 147)
ഒരു പെണ്ണിൻ്റെ ആത്മകഥയല്ലിത് പരിസ്ഥിതിയുടെ സ്ത്രീകളുടെ ഇഛാശക്തിയുടെ ഭൂമിയുടെ വിലാപത്തിൻ്റെയും അധിജീവനത്തിത്തിൻ്റെയും കൂടി കഥയാണ് വാംഗാരി മാതയിലൂടെ ലോകം വായിക്കുന്നത്
കെ.കെ.പി.അബ്ദുല്ല
30/7/2020
Comments
Post a Comment