ജാലകം 64
ആൻ ഫ്രാങ്കിൻ്റെ കഥ
INFOFRIEND
ജൂത വംശ യായി ജനിച്ച ഒരു പെൺകുട്ടി, ഹിറ്റ്ലറിൻ്റെ തേർവാഴ്ച കാലത്ത് എഴുതിയ നാസീ ഭീകരതയുടെ ചരിത്രവും അനുഭവസാക്ഷ്യവും ചോരമണക്കുന്ന മഷിയിൽ നിന്ന് നിർഗളിച്ചപ്പോൾൾ ഇന്നും ശ്വാസമടക്കിപ്പിടിച്ച് മനുഷ്യ ഡ്രാക്കുളകളുടെ കഥയ്ക്ക് ലോകം കാതോർക്കുന്നു.
Diary of young girl എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ട ആൻ ഫ്രാങ്കിൻ്റെ ഡയറിക്കുറിപ്പുകൾ വിവിധ ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടു. കോടാനുകോടി ജനങ്ങൾ വായിച്ചു.
ഓട്ടോ ഫ്രാങ്കിൻ്റെയും ഈ ഡിത്തിൻ്റയും മകളായി ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ ജനിച്ചു.
1929 കാലഘട്ടത്തിൽ 5 ലക്ഷത്തിലധികം ജനക്കൾ ഫ്രാങ്ക്ഫർട്ടിൽ താമസിച്ചിരുന്നു. ഹിറ്റ്ലറുടെ NSDAP എന്ന പാർട്ടി രാഷ്ട്രീയ രംഗത്ത് നിലയുറപ്പിച്ചു. ജർമനിയുടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായത് മുതലെടുത്ത് ഹിറ്റ്ലർ വളർന്നു.1932ൽ ഹിറ്റ്ലർ ജർമനിയിൽ അധികാരത്തിലെത്തി.1933ൽ Enabling law എന്ന നിയമം ഹിറ്റ്ലർ പാസ്സാക്കി. ഏകാധിപത്യ ഭരണം നടത്താനും ഇഷ്ടമുള്ള നിയമങ്ങൾ കൊണ്ടുവരാനും ഹിറ്റ്ലറിന് പരമാധികാരം നൽകുന്ന ബില്ലാണ് പാസാക്കിയത്.തുടർന്ന് ഹിറ്റ്ലറിൻ്റെ പാർട്ടി ഒഴിച്ചുള്ള മുഴുവൻ പാർട്ടികളും ഹിറ്റ്ലർ നിരോധിച്ചു.
ജൂതന്മാരാണ് ജർമനിയുടെ വളർച്ച മുരടിപ്പിക്കുന്നതെന്നും ജൂതന്മാരെ ഉന്മൂലനം ചെയ്താലേ ഈ രാജ്യം അഭിവൃദ്ധിപ്പെടുകയുള്ളൂ എന്നും ഹിറ്റ്ലറും നാസി പാർട്ടിയും പ്രചരിപ്പിച്ചു. റേഡിയോ, പത്രം, സിനിമ എന്നീ മാധ്യമങ്ങളിലൂടെയെല്ലാം ഈ കുപ്രചരരണം വ്യാപിപ്പിച്ചു. ജൂതർക്ക് തൊഴിൽ നഷ്ടപ്പെട്ടു.ജൂത വംശജരായ കുട്ടികൾക്ക് സ്കൂളിൽ പ്രത്യക ഇരിപ്പിട ങ്ങൾ തയ്യാറാക്കപ്പെട്ടു.1938 ൽ നാസികൾ നിഷാ കലാപം അഴിച്ചുവിട്ടു.
സിനഗോഗുകൾ തകർക്കപ്പെട്ടു. വീടുകൾ വ്യാപകമായി അഗ്നിക്കിരയാക്കി. ധാരാളം ജൂതൻമാർ കൊല്ലപ്പെട്ടു.നിരവധി ജൂതർ തടങ്കിലാക്കപ്പെട്ടു.രാജ്യം വിട്ടു പോകാൻ ആൻഫ്രാങ്കിൻ്റെ കുടുംബം ആലോചിച്ചു. പക്ഷേ നെതർലാൻ്റിലെ ആസ്റ്റർഡാമിലേക്ക് കുടിയേറാനുള്ള ശ്രമം വിഫലമായി. നികൃഷ്ട ജോലിക്കായി ജൂതന്മാർ നിയോഗിക്കപ്പെട്ടു.അടിമകളെ പോലെ തൊഴിൽ ചെയ്യാനും രണ്ടാം കിട പൗരന്മാരെ പോലെ ജീവിക്കാനും വിധിക്കപ്പെട്ടു.
ഗസ്റ്റപ്പോ എന്ന രഹസ്യപ്പോലീസിനെ ഉപയോഗിച്ച് ഹിറ്റ്ലർ, ജൂത വേട്ട വ്യാപകമാക്കി, മൂന്ന് ലക്ഷം ജൂതർ നാടു വിട്ടു.1934ൽ ഓട്ടോ ഫ്രാങ്കും കുടുംബവും ഹോളണ്ടിലേക്ക് കുടിയേറി. ഓട്ടോ ഫ്രാങ്ക് വിവിധ ബിസിനസിലൂടെ ജീവിതം മെച്ചപ്പെടുത്തി. ഹിറ്റ്ലർ ഹോളണ്ട് പിടിച്ചടക്കി. ജൂത വിദ്യാർത്ഥികൾക്ക് പൊതുവിദ്യാലയം നിരോധിക്കപ്പെട്ടു.1942ൽ 13 വയസ്സായ ആൻ ഫ്രാങ്ക് ഡയറി എഴുതി തുടങ്ങി. പിന്നീട് പുറം ലോകത്തെ അറിയിക്കാൻ വേണ്ടി ഇതല്ലാത്ത മറ്റു മാർഗമില്ല എന്ന് മനസ്സിലാക്കിയാണ് ആ കുറിപ്പുകൾക്ക് ചിറക് മുളച്ചത്. തൻ്റെ സഹോദരിയായ മാർഗോട്ട് എന്ന 16 കാരിക്ക് സർക്കാർ സമൻസയച്ചു അന്ന് ഓട്ടോ ഫ്രാങ്കിൻ്റെ കുടുംബം ഭയചകിതരായി.
1942 ജൂൺ 29ന് നെതർലൻ്റിലുള്ള ഒരു തരെ മുഴുവൻ ജർമനിയിലെ കോൺസൻട്രേഷൻ ക്യാമ്പുകളിലാക്കാനുള്ള വിളമ്പരമുണ്ടായി. സ്വമേധയാ പലരും ക്യാമ്പിലേക്ക് പോയില്ലജ്യത വീടുകളിൽ റെയ്ഡ് ആരംദിച്ചു.കിട്ടിയരെല്ലാം പോലീസ് കൊള്ളയടിച്ചു ആൻ ഫ്രാങ്കിൻ്റെ കുടുംബം പിടികൊടുക്കാതെ ഒളിജീവിതം നയിക്കാൻ തീരുമാനിച്ചു.ഓട്ടോ ഫ്രാങ്കിൻ്റെ ഓഫീസിനടുത്ത് ഒരു കെട്ടിടത്തിലാണ് വ്യക്തമായ പ്ലാനോ ടെ ഒളിത്താവളമൊരുക്കിയത്
ആരാലും ശ്രദ്ധിക്കപ്പെടാത്ത ഒരിടം. ഗ്രാഡൗണിനടുത്ത് ശബ്ദമുണ്ടാക്കാതെയും ഒന്നുറക്കെ ചുമക്കാതെയും അവിടെ കഴിച്ചുകൂട്ടി. ജ്യേഷ്ഠത്തിക്ക് ചുമ രോഗം വന്നപ്പോൾ രാത്രിയിൽ ഉറക്കഗുളിക നൽകി. സീക്രട്ട് അനക്സ് എന്നാണ് ഒളിത്താവളത്തിന് പേരിട്ടത്. ഓട്ടോ ഫ്രാങ്കിൻ്റെ സഹ ബിസിനസ കാരനായ വാൻഡാനിൻ്റെ കുടുംബത്തെയും സീക്രട്ട് അനക്സിൽ സ്വീകരിച്ചു ഒരു ബേക്കറി ഉടമസ്ഥൻ രഹസ്യമായി ബ്രഡ് എത്തിച്ച് റേഷൻ കടയിൽ നിന്ന് ഭക്ഷ്യവിഭവങ്ങൾ എത്തിച്ചു കൊണ്ടുമാണ് ആ രണ്ട് കുടുംബം അവിടെ കഴിഞ്ഞത് ആൽബർട്ട് ഡുസ്സൽ എന്ന ആ ഡോക്ടർ അടക്കം എട്ടുപേരാണ് ഒളിത്താവളത്തിൽ കഴിയുന്നത്. തെരുവുകളിൽ കുട്ടികളും സ്ത്രീകളും വൃദ്ധകളും പോലും നാസിപ്പടയ്ക്ക് ഇരയായി. ക്യാമ്പുകളിൽ നരകജീവിതവും.
ബ്രിട്ടീഷ് സൈന്യം ജർമൻ പട്ടണങ്ങളിൽ ബോംബ് വർഷിക്കുന്ന റേഡിയോ വാർത്ത സന്തോഷത്തോടെയാണ് അവർ കേട്ടത്. സീക്രട്ട് അനക്സിൽ 1943 ജൂലൈ ന് കള്ളൻ കയറി പണപ്പെട്ടിയും 150 കിലോ പഞ്ചസാരയുടെ കൂപ്പണും മോഷ്ടിച്ചത് ഒളിജീവിതം നയിക്കുന്നവരെ ദു:ഖത്തിലാക്കി. സമ്പത്ത് നഷ്ടമായതിലല്ല കള്ളൻ പോലീസിന് ഒറ്റുകൊടുക്കുമോ എന്നാണവർ ആശങ്കപ്പെട്ടത്. മീപ്പ്, വോ സൻ തുടങ്ങിയവരാണ് ഒളിസങ്കേതത്തിലേക്ക് ആവശ്യമായതെല്ലാം എത്തിച്ചത്.പലവട്ടം ഒളിത്താവളം കള്ളന്മാർ കൊളളയടിച്ചു. പോലീസിനെ പേടിച്ച് കള്ളന്മാരുടെ സാന്നിദ്ധ്യമറിഞ്ഞിട്ടും പ്രതികരിക്കാതിരുന്ന 1944 ഓഗസ്റ്റ് 4 ന് ജർമ്മൻ പോലീസുകാർ ഒളിത്താവളം കണ്ടെത്തി. ജൂതരെ സഹായിച്ചു എന്ന കുറ്റം ചാർത്തി കുഫ് ഹൂസിനെയും ക്രേലറെയും പോലീസ് അറസ്റ്റ് ചെയ്തു.ആൻ ഫ്രാങ്കിൻ്റെ കടുംബത്തെ കോൺസ്ട്രഷൻ ക്യാമ്പിലടച്ചു ജർമ്മനിയും ഇറ്റലിയും യുദ്ധത്തിൽ പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന അവസ്ഥയിലും ക്യാമ്പിലെ മർദ്ദനവും മരണവും വർദ്ധിച്ചു കൊണ്ടിരുന്നു.1945 ജനുവരി 6 ന് ആൻ ഫ്രാങ്കിൻ്റെ അമ്മ ക്യാമ്പിൽ വെച്ച് രോഗബാധിതയായി മരിച്ചു. ആനിൻ്റെ സുഹൃത്ത് പീറ്ററും മരിച്ചു. ബെർഗർ ബെൻസൽ ക്യാമ്പിൽ ജ്യേഷ്ഠത്തി മാർ ഗോട്ട് ടൈഫസ് പിടിച്ച് മരിച്ചു.ഇംഗ്ലീഷ് സൈന്യം നരകതുല്യമായ ക്യാമ് മോചിപ്പിക്കുന്നതിന് ദിവസങ്ങൾ മുമ്പ് 1945 മാർച്ചിൽ ആൻ ഫ്രാങ്കും മരണത്തിന് കീഴടങ്ങി.ഓട്ടോ ഫ്ലാങ്ക് മാത്രം ജീവനോടെ ബാക്കിയായി.ഹിറ്റ്ലറും ജർമനിയും വീണശേഷം അദ്ദേഹം തൻ്റെ ഭാര്യയെയും മക്കളെയും അന്വേഷിച്ചിറങ്ങി. എല്ലാവരും മരണപ്പെടായി അറിഞ്ഞ അദ്ദേഹം വിഷാദനായെങ്കിലും മീപ്പിൽ നിന്ന് ലഭിച്ച ആൻ ഫ്രാങ്കിൻ്റെ ഡയറി അദ്ദേഹത്തിന് തെല്ലൊരാശ്വാസമായി.1946ൽ ജർമൻ പത്രത്തിലും 1947 ൽ പുസ്തകമായും ഡയറിക്കുറിപ്പ് പ്രസിദ്ധീകരിക്കപ്പെട്ടു.ഒളി സങ്കേതത്തിലും ഭക്ഷണത്തെ പോലെ വായനയിലും എഴുത്തിലും മുഴുകിയ ആൻ ഫ്രാങ്ക് ജർമ്മനിയുടെയും ഹോളണ്ടിൻ്റെയും ചരിത്രവും ലോക ചരിത്രത്തിൽ തുല്യതയില്ലാത്ത ഹിറ്റ്ലറുടെ ക്രിസ്ത്യൻ മത വെറിയും വംശീയ ഉന്മൂലനവും നരകതുല്യമായി ജർമനിയിലും ഹോളണ്ടിലും കഴിയേണ്ടിവന്ന ലക്ഷങ്ങളുടെ കദനകഥയും കോറിയിട്ട ആൻ ഫ്രാങ്കിൻ്റെ കഥ ലോകം ഇന്നും വായിക്കുന്നു
കെ.കെ.പി.അബ്ദുല്ല
7/8/2020
Comments
Post a Comment