സംഘി സഖാവ് സംബന്ധവും മുസ്ലിം സ്വത്വവും കെ.കെ.പി.അബ്ദുല്ല ഇന്ത്യൻ ഭരണഘടനയിൽ ഇഷ്ടമുള്ള മതം വിശ്വസിക്കാനും അനുഷ്ഠിക്കാനും എല്ലാ പൗരനും സ്വാതന്ത്ര്യമുണ്ടെന്ന് മാലികാവകാശത്തിന്റെ 25ാം വകുപ്പിൽ എഴുതി വെച്ചിരുന്നു. മതം പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യം കൂടി അവകാശമായി തന്നെ കൂട്ടിച്ചേർക്കണമെന്ന് മുസ്ലിം ലീഗ് നേതാക്കൾ ഭരണഘടനാ ശില്പികളോട് ആവശ്യപ്പെടുകയും അവരത് അംഗീകരിക്കുകയും ചെയ്തു. എന്നാൽ ചർച്ചാവേളയിൽ കമ്യൂണിസ്റ്റു പാർട്ടി ഇതിനെ ശക്തമായി ചോദ്യം ചെയ്തു. ലോകത്തൊരിടത്തും ഭരണഘടനയിൽ ഇങ്ങനെ ഒരു പരാമർശമില്ലെന്നും നിർബന്ധിത മതപരിവർത്തനത്തിന് വഴി തുറക്കലാണെന്നും കമ്യൂണിസ്റ്റു നേതാക്കൾ വാദിച്ചിരുന്നുവെങ്കിലും നെഹ്റുവും അംബേദ്കറും അടങ്ങിയ മത നിരപേക്ഷ മനസ്സിന് മുന്നിൽ സി.പി.എം ന് മുട്ടുമടക്കേണ്ടി വന്നു. മുസ്ലിം നേതാക്കളുടെ ദീർഘവീക്ഷണവും ഇടപെടലും ഉണ്ടായിരുന്നില്ലെങ്കിൽ മത വിഷയത്തിൽ ഇന്ന് നിയമത്തിന്റെ പരിരക്ഷ ന്യൂനപക്ഷങ്ങൾക്ക് അപ്രാപ്യമായിരിക്കും. മതേതര ബഹുസ്വര വൈജാത്യ ഇന്ത്യ എന്ന വ്യതിരിക്തതയെ ഏകശിലാ മതാധിപത്യത്തിലേക്ക് പിടിച്ചു കെട്ടാൻ സംഘികൾ കിണഞ്ഞു പരിശ്രമിക്കുന്ന കലികാലത്താണ് നാം ജീവിക്കുന്നത...