![]() |
| കരീം |
കരീം എന്ന വൻമരം
കാട് കയ്യേറുന്ന മലകൾ ഇടിച്ചു നിരത്തുന്ന വയലുകൾ മണ്ണിട്ടു മൂടുന്ന പരിസ്ഥിതി നാശത്തിന്റെ നിത്യ വാർത്തകളും കാഴ്ചകളുമാണ് കേരളത്തിൽ എവിടെയും കേൾക്കുന്നത്
പരിസ്ഥിതി കൊള്ളക്കാരുടെ .മാഫിയകളുടെ പറുദീസയായി കേരളം മാറി.
ആണ്ടിലൊരു ജൂൺ അഞ്ച് പരിസ്ഥിതി സംരക്ഷണമെന്ന പേരിൽ ഇവിടെ വഴിപാട് നടക്കുന്നു
പരിസ്ഥിതി സംരക്ഷണം കവിതയിലും കഥയിലും അക്കാദമിക ചർച്ചയിലും ഭയങ്കരമായി അരങ്ങേറുന്നു
ഇവിടെ നടപ്പു ശീലത്തിലെ എതിർ വഴിയിൽ നടക്കുന്ന അപൂർവ്വം
ചിലരിൽ ഒരാളാണ് കാസർഗോഡ് പരപ്പയിലെ കരീം.
കാടെവിടെ മക്കളേ എന്ന അയ്യപ്പപ്പണിക്കറുടെ ചോദ്യത്തിന്റെ പ്രായോഗിക മറുപടിയാണ് കരീമിന്റെ കാടകജീവിതം.
സേവ് (ടീ ജനറേറ്റ് ലൈഫ് എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് കരീം ചെങ്കൽ ഭൂമിയെ വനമാക്കി മാറ്റി.
BBC യുടെയും ഡിസ്കവറി ചാനലിന്റെയും
മുഖ്യ പരിസ്ഥിതി വാർത്തയിൽ കരീം ഇടം പിടിച്ചു.
ഹൗ ഗ്രീൻ ഈസ് കരീം ലാന്റ് എന്ന തലക്കെട്ടിൽ UN കരീമിന്റെ ചോദ്യവും ശാസ്ത്രജ്ഞരുടെ ഉത്തരവും ക്രോഡീകരിച്ച് പുസ്തകം പ്രസിദ്ധീകരിച്ചു.
കേരള സർക്കാർ ആറാം ക്ലാസിലെ പാഠപുസ്തകത്തിൽ കരീമിന്റെ കാട് പഠന വിഷയമാക്കി
മലയാള പത്രങ്ങളും ആനുകാലികങ്ങളും കരീമിന്റെ കാട് ജീവിതത്തെ കുറിച്ച് ലേഖനങ്ങളും ഫീച്ചറുകളും പ്രസിദ്ധീകരിച്ചു.
ലോക പ്രശസ്ത കാർഷിക ശാസ്ത്രജ്ഞനായ എം.എസ് സ്വാമിനാഥൻ കരീമിന്റെ കാട് കണ്ട ശേഷം ഇങ്ങനെ രേഖപ്പെടുത്തി.
A wonderful example of the power with nature.
![]() |
| കരീമിന്റെ കാട് |
വിവിധ രാജ്യങ്ങളിൽ നിന്നും വിദ്യാർത്ഥികൾ അധ്യാപകർ ശാസ്ത്രജ്ഞർ പരിസ്ഥിതി സ്നേഹിതർ കരീമിന്റെ കാടിനെ പറ്റി പഠനം നടത്താൻ വന്നിട്ടുണ്ട്.
പ്രൊജക്ടിന്റെ ഭാഗമായി കേരളത്തിനകത്തും പുറത്തു നിന്നും നിത്യവും ഇവിടെ സന്ദർശകർ വന്നു കൊണ്ടിരിക്കുന്നു.
1986 ൽ മുംബെയിൽ വെച്ച് ഏറ്റവും നല്ല പരിസ്ഥിതി പ്രവർത്തകനുള്ള അവാർഡ് ,കേരള ഫോറസ്റ്റ് അവാർഡ്, പീപ്പിൾ ഓഫ് ദ ഇയർ അവാർഡ്,പി.വി.തമ്പി എൻഡോവ്മെന്റ്,
1998 ൽ സഹാറാ ഗ്രൂപ്പിന്റെ അവാർഡ് ,2003 ൽ ഇന്ത്യ ഇൻസ്പെയർ അവാർഡ് (ഭാരത് പെട്രോളിയം)
ലിംക ബുക്ക് ഓഫ് റെക്കോഡിന്റെ മാൻ ഓഫ് ദി ഇയർ പുരസ്കാരം (2008) ജലമിത്ര അവാർഡ് തുടങ്ങിയ 50 ലേറെ അവാർഡുകൾ ഇതിനകം അദ്ദേഹത്തെ തേടിയെത്തി.ആന്ധ്രയിലെ ഗുണ്ടൂരിലെ അൾട്ടാവില്ല സ്വാശ്രയ ഗ്രാമത്തിന്റെ പരിസ്ഥിതി അംബാസിഡറായും യു.എ.ഇയിൽ മരുക്കാടിനെ പച്ച പുതപ്പിക്കാനുള്ള പ്രൊജക്ടർ തലവനായും കരീം എന്ന വൻ മരം പടർന്നു പന്തലിച്ചു നിന്നു.
കെ.കെ.പി അബ്ദുല്ല
9/4/2020


💯💯
ReplyDelete