പ്രതിഭാ ശാലികളായ മഹിളാ രത്നങ്ങൾ
അനിത നായർ
പാലക്കാട് ജില്ലയിലെ ഷൊർണൂർ മുണ്ട കോട്ടു കുറിശ്ശി സ്വദേശിനി
ഒറ്റപ്പാലം എൻ എസ് എസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് ബിരുദം നേടി. ഉപരി പഠ നം അമേരിക്കയിലെ വിർജീനിയയിൽ
ബാംഗ്ലൂരിൽ ഒരു കമ്പനിയിൽ
ക്രിയേറ്റീവ് ഡയരക്ടറായെങ്കിലും
പിന്നീട് ജോലിരാജി വെച്ച്
എഴുത്തിനെ ഉപാസിച്ച ഇംഗ്ലീ എഴുത്തുകാരിയാണ് അനിത.
കഥ, നോവൽ ,കവിത, ലേഖനം, സഞ്ചാര സാഹിത്യം, നിരൂപണം, വിവർത്തനം. ബാലസാഹിത്യം എന്നീ മേഖലകളിലെല്ലാം മുദ്ര പതിപ്പിച്ച ലോകോത്തര
പ്രതിഭയാണ് അനിത.
ഒരേ സമയം വൈജ്ഞാനിക സാഹിത്യത്തിലും സർഗാത്മക സാഹിത്യത്തിലും കഴിവ് തെളിയിച്ചു.
അമ്പതിലധികം പുസ്തകങ്ങൾ എഴുതി
മുപ്പത്തിയഞ്ച് ഭാഷകളിലേക്ക് തന്റെ പുസ്തകങ്ങൾ ഭാഷാന്തരം ചെയ്യപ്പെട്ടു
2002 ലെ ഏറ്റവും മികച്ച അഞ്ച് ഇംഗ്ലീഷ് പുസ്തകങ്ങളിൽ ഒന്നായി അനിതയുടെ Ladies Coupe തെരഞ്ഞെടുക്കപ്പെട്ടു
വിവേചനത്തിനും അനീതിക്കും വംശീയ വർണ വെറിക്കും ഇരയാകുന്ന മനുഷ്യർക്ക് വേണ്ടി ശബ്ദിക്കുന്ന നോം ചോസ്കിയെയും എഡ്വേഡ് സൈദിനെയും രാമചന്ദ്ര ഗുഹയെയും പോലെ അപരവൽക്കരിക്കപ്പെട്ട ഇരകൾക്ക് വേണ്ടി കലഹമുണ്ടാക്കുന്ന ബുദ്ധിജീവി ജാഡയും നാട്യവുമില്ലാതെ പ്രതികരിക്കുന്ന ആക്ടീവി സ്റ്റുകൂടിയാണ് അനിത
ശബരിമല പശ്ചാത്തലത്തിൽ അവർ നടത്തിയ പ്രസ്താവന ഏറെ ശ്രദ്ധേയമായിരുന്നു.
സാമൂഹ്യ പ്രശ്നങ്ങളിൽ ഇടപെടുന്ന സാംസ്കാരിക നായകന്മാർ കേരളത്തിലും സമീപ കാലത്ത്
കുലമറ്റ് പോയി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ
ലോക പ്രശസ്തയായ ഒരു എഴുത്തുകാരി എന്ന നിലക്ക് അവരുടെ വാക്കുകൾ മാലോകർ ശ്രവിച്ചു.
പെണ്ണിന് പ്രവേശനമില്ലെന്ന് ബോർഡ് വെക്കുന്ന ആരാധനാലയങ്ങളിലെ ദൈവങ്ങളെ സ്ത്രീകൾക്കും ആവശ്യമില്ല. ശബരി മല മൃഗങ്ങൾക്ക് വേണ്ടി തുറന്നു കൊടുക്കുകയാണ് വേണ്ടതെന്ന് അവർ അന്ന് പ്രതികരിച്ചു.
കേരളം പോലെയുള്ള അഭ്യസ്ത വിദ്യരായ ബഹുസ്വര സമൂഹത്തിൽ അനീതിയും അസമത്വവും വിവേചനവും ഉണ്ടായി കൂടെന്ന് ഒരു എഴുത്തുകാരി ശഠിക്കുമ്പോൾ അതിന്റെ ആന്തോളനം s വട്ടത്തിൽ കറങ്ങി നിശ്ചലമാവില്ലെന്ന് തീർച്ച.
കേരളത്തെയും കേരള സംസ്കാര സാമൂഹ്യജീവിതത്തെയും സർഗാത്മകതയിലൂടെ ആഗോളതലത്തിലെത്തിക്കാൻ ശ്രമിച്ച (പെൻഗ്വിൻ ബുക്സ് പ്രസിദ്ധീകരിച്ച) അനിതയുടെ കൃതിയാണ്
വേർ ദി റെയിൻ ഈസ് ബോൺ .
ചെമ്മീനടക്കമുള്ള ഏതാനും മലയാള ക്ലാസിക്കുകൾ ഇംഗ്ലീഷിലേക്ക് അനിത മൊഴിമാറ്റം ചെയ്തിട്ടുണ്ട്
മലയാളിയായ ഇംഗ്ലീഷ് സാഹിത്യകാരി ഇംഗ്ലീഷ് ഭാഷയിലേക്ക് മാതൃഭാഷാ സാഹിത്യ രചനകൾ മൊഴിമാറ്റം ചെയ്യുമ്പോൾ പാൽ പായസം പോലെ ഇംഗ്ലീഷ് ലോകം ചൂടാറാതെ അത് നുകരും
ഒരു കഥയോ നോവലോ ചലചിത്രമാക്കാൻ തെരഞ്ഞെടുക്കണമെങ്കിൽ ആ കൃതിക്ക് എത്ര മാത്രം ആശയ ധാര ഉണ്ടായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ അനിതയുടെ Lessons in forgetting എന്ന പുസ്തകം ഇംഗ്ലീഷ് ഫിലിമായി വിദേശ രാജ്യങ്ങളിലൂടെ പ്രയാണം നടത്തിയിരുന്നു.
അനിതയുടെ വിചാരധാര
മതേതരമാണ്. ജീവിത പ്രശ്നങ്ങളോട് താദാത്മ്യപ്പെടുന്നതാണ് .
മുണ്ടക്കോടുകുറിശ്ശി എന്ന മലയാള ഗ്രാമീണ സൗന്ദര്യത്തിന്റെ കലവറയില്ലാത്ത നന്മകളെല്ലാം സർഗാത്മകതയുടെ രാജപാതയിലേക്ക് വസന്തം പെയ്തിറങ്ങുന്ന
രസതന്ത്രമാണ് അനിതയുടെ രചനയിൽ ഉറവു പൊട്ടുന്നത്
പ്രശസ്തിക്ക് വേണ്ടി ശുദ്രകൃതികൾ ചമക്കുന്ന
വിവാദങ്ങൾ സൃഷ്ടിക്കുന്ന കുപ്രസിദ്ധരായ എഴുത്തുകാരിൽ നിന്ന് വിപരീത ദിശയിൽ സഞ്ചരിക്കുന്ന എഴുത്തുകാരിയാണ് അനിത
പ്രധാന കൃതികൾ
Ladies Coupe
Lessons in forgetting
Mistress
The puff in Book of magical indian
A cut Like wound
The Better man
Chain of custody
Alphabet soup for lovers
The ghost in the forest
Malabar mind
Living nextdoor to Alise
നിരവധി അവാർഡുകളും പ്രശസ്തി പത്രവും അനിതയെ തേടിയെത്തിയിട്ടുണ്ട്
Excellent s award
2007 pen beyond margins award USA
2008 orange prize for fiction UK
2008 FLO FICCI women achiever's award for literature
2009,12,14,15,17,19 വർഷത്തിൽ വിവിധ രാജ്യങ്ങൾ അനിതയ്ക്ക് നിരവധി അവാർഡ് സമ്മാനിച്ചിട്ടുണ്ട്
കേരള സാഹിത്യ അക്കാദമിയുടെയും ഹിന്ദു പത്രത്തിന്റെയും ദേശീയ തലത്തിൽ നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
Satyr of Subway എന്ന കഥാസമാഹാരത്തിന് അമേരിക്കയുടെ ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്
ഇന്ത്യയിലെ ലോക പ്രശസ്തരായ ഇംഗ്ലീഷ് എഴുത്തുകാരിൽ അഞ്ചിൽ ഒരാളാകാൻ അനിതയ്ക്ക് കഴിഞ്ഞെങ്കിൽ
മുഖവുര ആവശ്യമില്ലാത്ത സർഗകലയിലെ അമര നാമദേഹിയായി അനിത വസന്തം വിരിയിക്കുന്നു
കെ.കെ.പി അബ്ദുല്ല
19/4/20
Comments
Post a Comment