Skip to main content

നമുക്ക് ചുറ്റും 11: പ്രതിഭാശാലികളായ മഹിളാ രത്നങ്ങൾ 5 കൊച്ചു കാര്യങ്ങളുടെ രാജകുമാരി



പ്രതിഭാശാലികളായ മഹിളാ രത്നങ്ങൾ

കൊച്ചു കാര്യങ്ങളുടെ രാജകുമാരി

കോട്ടയം അയ്മനം സ്വദേശിനി അരുന്ധതി റോയ് ഇന്ത്യക്കകത്തും പുറത്തും അറിയപ്പെടുന്ന എഴുത്തുകാരിയാണ്
ബുക്കർ സമ്മാനം ലഭിച്ച സാഹിത്യകാരി എന്നത് പോലെ പരിസ്ഥിതി പ്രശ്നങ്ങളിലും സാമൂഹ്യ വിഷയങ്ങളിലും സന്ദർഭോചിതം ഇടപെടുന്ന ആക്റ്റീവിസ്റ്റ് എന്ന നിലക്കും അവർ ഒരു വിശ്വ പൗരയാണ്

ഇന്ത്യൻ വനിതാ എഴുത്തുകാരിൽ ക
മലയാളിയായ അരുന്ധതി ഉണ്ടാക്കിയ വളർച്ചയും പ്രസിദ്ധിയും മറ്റാരും ഇന്ന് വരെ നേടിയിട്ടില്ല.
രണ്ടാം നോബൽ എന്നാണ് ബുക്കർ
പ്രൈസിന്റെ വിളിപ്പേര്.

ബുക്കർ സമ്മാനം നേടിയ ഏക ഇന്ത്യക്കാരി

The God of Small things എന്ന നോവലിനാണ് അരുന്ധതിക്ക് ബുക്കർ പ്രൈസ് ലഭിച്ചത്.

ലോകത്തെ 25 ഭാഷകളിലേക്ക് ഈ പുസ്തകം വിവർത്തനം ചെയ്യപ്പെട്ടു


ക്യാഷ് പ്രൈസായി ലഭിച്ച അമ്പതിനായിരം യൂറോ അഥവാ  45 ലക്ഷം രൂപ മുഴുവൻ അരുന്ധതി റോയ് നർമ്മദാബച്ചാ വോ ആന്തോളൻ നടത്തുന്ന സർദാർ സരോവർ ഡാം പദ്ധതിക്കെതിരെയുള്ള സമരത്തിന് സംഭാവനയായി നല്കി.

ആദിവാസികളും കൃഷിക്കാരുമായ ആയിരക്കണക്കിന് പാവങ്ങൾ കിടപ്പാടവും വീടും ഉപേക്ഷിച്ച് നാട് വിട്ട് പോകേണ്ട അവസ്ഥയിലാണ് പരിസ്ഥിതി സംരക്ഷണ പോരാട്ടത്തിന്റെ പര്യായമായ മേധാ പട്ക്കറുടെ നേതൃത്വത്തിൽ പദ്ധതി പ്രദേശത്ത് ഗാന്ധി  മാതൃകയിൽ അംഹിസാ സമരം ആരംഭിക്കുന്നത്.

സമരത്തിന് ശാരീരികവും സാമ്പത്തികവുമായ സർവ്വ പിന്തുണയും അരുന്ധതി റോയ് നല്കി.

കൂടാതെ അരുന്ധതിയുടെ ബുക്കർ പ്രൈസ് നേടിയ പുസ്തകം ലോകമാകെ ചൂടപ്പം പോലെ വിറ്റയിക്കപ്പെട്ടു. ആറുമാസം കൊണ്ട് ലക്ഷക്കണക്കിന് കോപ്പികൾ വിറ്റ് 1997-98 ൽ ബെസ്റ്റ് സെല്ലറായ പുസ്തകത്തിന് ലഭിച്ച റോയൽറ്റി തുകയും അരുന്ധതി പരിസ്ഥിതി സാമൂഹ്യ പോരാട്ടത്തിന് വേണ്ടി ചെലവഴിച്ചു.

ലോകത്തെമ്പാടു നിന്നും
അവർക്ക് കൂടുതൽ അംഗീകാരവും ആദരവും ലഭിച്ചു.

പക്ഷേ  ബുക്കർ സമ്മാനം നേടിയ ഇന്ത്യയിലെ ആദ്യ നോവലിന്റെ പേരിൽ
നമ്മുടെ നാട്ടിൽ ചില വിവാദങ്ങൾ അരങ്ങേറി
ബൂർഷാ സമൂഹത്തിലെ അപചയത്തിന്റെ സാഹിത്യം എന്നാക്ഷേപിച്ച് കൊണ്ട് ഇ.എം.എസ് നായനാർ അഹ് ജാസ് അഹമ്മദ് അടക്കമുള്ള ചില പ്രമുഖരായ ഇടത് നേതാക്കൾ വിവാദങ്ങൾ സൃഷ്ടിച്ചു. കമ്യൂണിസ്റ്റ് വിരുദ്ധ നോവലെന്ന ആക്ഷേപഹാസ്യങ്ങളുടെ മദ്ധ്യേ അരുന്ധതി റോയ് മറ്റൊരു പാർട്ടിയുടെ മെഗാ ഫോണാകാതെ ശരിദൂര നിലപാടിലുറച്ചു നിന്നു.

ഇടത് വലത് പക്ഷ രാഷ്ട്രീയത്തോട് ഒട്ടിനിൽക്കുന്ന സാഹിത്യകാരന്മാരിൽ നിന്നും സാംസ്കാരിക സാമൂഹ്യ വിമർശകരിൽ നിന്നും തീർത്തും വേറിട്ട വ്യത്യസ്ത നിലപാടുള്ള സ്വതന്ത്ര എഴുത്തുകാരി എന്ന വിശേഷണമാണ് അരുന്ധതിക്കുള്ളത്.

2003 ൽ വയനാട് മുത്തങ്ങയിൽ ആദിവാസികളുടെ സമരത്തെ അടിച്ചമർത്താൻ എ കെ ആൻറണി തോക്കെടുത്തപ്പോൾ ആൻറണിക്ക് തുറന്ന കത്തെഴുതാൻ അരുന്ധതി റോയ് ധൈര്യം കാണിച്ചു
താങ്കളുടെ കയ്യിൽ രക്തം പുരണ്ടിരിക്കുന്നുവെന്ന് അവർ തുറന്നടിച്ചു.

ഭരണഘടന ശില്പിയായ അംബേദ്ക്കറും രാഷ്ട്ര പിതാവായ ഗാന്ധിജിയും ജാതിയതയുടെ വിഷയത്തെ ചൊല്ലി വാദപ്രതിവാദവും ഖണ്ഡനവും ( എഴുത്തിലൂടെ ) അരങ്ങേറിയിരുന്നു

അംബേദ്ക്കറുടെ Anni hilation of caste എന്ന പുസ്തകത്തിന്റെ പുതിയ പതിപ്പിന് അവതാരിക എഴുതി തന്റെ ദളിത് കൂറ് അരുന്ധതി വ്യക്തമാക്കി

കേരളത്തിൽ വെച്ച് നടന്ന അയ്യങ്കാളി സംഗമത്തിൽ ഗാന്ധിജിക്ക് ജാതി ജ്വരം ഉണ്ടെന്ന് പറഞ്ഞപ്പോൾ കോൺഗ്രസ് നേതാക്കളും പാർട്ടിയും കോലാഹലങ്ങളുണ്ടാക്കി യിരുന്നു പക്ഷേ ഇതൊന്നും അരുന്ധതിയിലെ സാമൂഹ്യ രാഷ്ട്രീയ നിലപാടിനെ തെല്ലും അലോസരപ്പെടുത്തിയിരുന്നില്ല.

1998 ൽ ഇന്ത്യ നടത്തിയ അണു പരീക്ഷണത്തിനെതിരെയും അമേരിക്കയുടെ അധിനിവേശത്തിനെതിരെയും ഇസ്റാഈലിന്റെ ഫലസ്തീൻ വേട്ടക്കെതിരെയും അരുന്ധതി പ്രതികരിച്ചപ്പോൾ മിക്ക ലോക മീഡിയകളും ആക്റ്റീവി സ്റ്റുകളും അനുകൂലമായി പ്രതികരിച്ചിരുന്നു.

ഗോദ്ര സംഭവം മുതൽ ആൾകൂട്ട കൊലപാതകവും വർഗീയതയും ദളിത് ന്യൂനപക്ഷ വേട്ടയും സംഘി പരിവാറിന്റെ ഹിന്ദുത്വ വിരുദ്ധ അജണ്ടകളെയും പോസ്റ്റ്മോർട്ടം ചെയ്ത് കൊണ്ട് ഈയിടെ ഇറങ്ങിയ അരുന്ധതിയുടെ ശ്രദ്ധേയമായ മറ്റൊരു കൃതിയാണ് The ministry of Utmost Happiness.
ബുക്കർ സമ്മാന പുസ്തങ്ങളുടെ ആദ്യ ലിസ്റ്റിൽ ഈ പുസ്തകം ഉൾപ്പെട്ടിരുന്നു.

ന്യൂയോർക്കിലെ അപ്പോളോ തീയേറ്ററിൽ പെൻ ഇന്റെർ നാഷണൽ ആർതർ മില്ലർ സ്വാതന്ത്ര്യ സമര പ്രഖ്യാപന പ്രഭാഷണം നടത്താൻ അവസരം കിട്ടിയപ്പോൾ അരുന്ധതി റോയ് നവലോകാവസ്ഥയുടെ വിവിധ മേഖലയിലൂടെ സഞ്ചരിച്ച് നടത്തിയ ദാർശനിക പ്രഭാഷണം ലോകം കാതോർത്തു.

ലോകത്തെ വിവിധ സ്ഥലങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് പത്രങ്ങളിലും മാഗസിനുകളിലും അരുന്ധതി റോയിയുടെ ലേഖനവും അഭിമുഖവും അവരെ കുറിച്ചും അവരുടെ പുസ്തകങ്ങളെ കുറിച്ചുമെല്ലാം റിവ്യൂ ,ചർച്ചകളും നടന്നു വരുന്നു'. മലയാള വാരികളിലും അരുന്ധതി നിത്യവസന്തമായി പൂത്തുനിൽക്കുന്നു

2018 മാർച്ചിലെ പച്ചക്കുതിരയുടെ കവർ ഫോട്ടോ ,കവർ സ്റ്റോറി 2019 ജൂലൈ പച്ചക്കുതിരയുടെ കവർ ഫോട്ടോ ' 2020 ലെ ഏറ്റവും പുതിയ പച്ചക്കുതിരയുടെ കവർ ഫോട്ടോയും അരുന്ധതി റോയിയുടേതാണ്.

1997 ലെ ബുക്കർ പ്രൈസിന് ശേഷം

2002 ൽ ലാന്നൻ ഫൗണ്ടേഷൻ അവാർഡ്

2004 ലെ സിഡ്നി അവാർഡ്

2006 ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചു
(ഈ അവാർഡ് അവർ നിരസിച്ചു.)

അരുന്ധതിയുടെ ശ്രദ്ധേയമായ ചില ഇംഗ്ലീഷ് പുസ്തകങ്ങൾ

The God of Small Things
AZADI (2020)
Cruise missile
public power
The Shape of the Beast
The great Common good
power Politics
Broken Republic
The Algebra of infinite Justiie
The Doctor and Saint
The End of Imagination
The ministry of Utmost Happiness

ഇങ്ങനെ അമ്പതോളം ഗ്രന്ഥങ്ങളുടെ കർത്താവായ അരുന്ധതി റോയിയെ കുറിച്ച് സുമനസ്സുകളായ മലയാളികൾ ആത്മഹർഷം കൊള്ളും

കെ.കെ.പി. അബ്ദുല്ല
21/4/2020

Comments

Popular posts from this blog

ജാലകം 3:പ്രകൃതിയിലേക്ക് മടങ്ങാൻ

*ജാലകം 3* *പ്രകൃതിയിലേക്ക് മടങ്ങാൻ* The one straw Revalution (ഒറ്റ വൈക്കോൽ വിപ്ലവം) കർഷകരുടെ വേദഗ്രന്ഥം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രന്ഥം രചിച്ച ലോക പ്രശസ്ത എഴുത്തുകാരനും ചിന്തകനും വാഗ്മിയും പരിസ്ഥിതി പ്രവർത്തകനും പ്രകൃതി സൗഹൃദ കൃഷി സമ്പ്രദായം പ്രായോഗികമായി നടപ്പിലാക്കിയ ശാസ്ത്രജ്ഞനുമാണ് മസനോബു ഫുക്കുവോക്ക. Natural Way of farming എന്ന ഗ്രന്ഥത്തിന് ശേഷം ഏറെ ശ്രദ്ധേയമായ പരിസ്ഥിതി ദർശന ഗ്രന്ഥമാണ് *The Road Back to Nature പ്രകൃതിയിലേക്ക് മടങ്ങാൻ* ശീതീകരിച്ച റൂമിലിരുന്ന് ഭാവനാത്മകമായി നടത്തിയ സർഗ വൈജ്ഞാനിക ഗ്രന്ഥമല്ല ലോകരാജ്യങ്ങളിലൂടെ സഞ്ചരിച്ച് രാസവള പ്രയോഗങ്ങളുടെയും കീടനാശിനികളുടെയും പ്രശ്നങ്ങളെ കുറിച്ച് കർഷകരെ ഉൾബോധിപ്പിച്ച്   പ്രകൃതികൃഷി നടപ്പിലാക്കിയ ജൈവമനുഷ്യനാണ് ഫുക്കുവോക്ക. ഈ പുസ്തകം കേവലമായ കുറേ അറിവിൻ്റെ കലവറ തുറക്കുകയല്ല പരിസ്ഥിതി യോട് താദാത്മ്യപ്പെട്ട് ജീവിക്കേണ്ടതിൻ്റെ അനിവാര്യത ഈ ദാർശനിക പഠന ഗ്രന്ഥം നമ്മെ ഉറക്കെ ബോധ്യപ്പെടുത്തുന്നു. *ഈശ്വരൻ മനുഷ്യനെ അവൻ്റെ വഴിക്കു വിട്ടിരിക്കുകയാണ്. മനുഷ്യൻ സ്വയം രക്ഷിച്ചില്ലെങ്കിൽ മറ്റാരും അവനു വേണ്ടി അതു ചെയ്യില്ല* ...

ജാലകം 6 : You Can Win നിങ്ങൾക്കും വിജയിക്കാം

*ജാലകം 6* *You Can Win നിങ്ങൾക്കും വിജയിക്കാം* മന:ശാസ്ത്രം, മോട്ടീവേഷൻ, കരിയർ, മാനേജ്മെൻറ്, ആസൂത്രണം, സംഘാടനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളെ കുറിച്ച് സൂക്ഷ്മമായും സമഗ്രമായും വിശകലനം ചെയ്ത ലോകപ്രശസ്തമായ ഗ്രന്ഥമാണ് you can win' ലക്ഷക്കണക്കിന് കോപ്പികൾ വിറ്റയിക്കപ്പെട്ട നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്ത ഈ ഗ്രന്ഥം വായിച്ചാൽ മനസ്സ് വെച്ചാൽ നാം ആഗ്രഹിക്കുന്നത് ആയിത്തീരും കഥ, കവിത, തത്വങ്ങൾ, ആപ്തവാക്യങ്ങൾ, ലോക പ്രശസ്ത ഗ്രന്ഥങ്ങളിലെ ഉദ്ധരണി എന്നിവയുടെയെല്ലാം മേമ്പൊടിയോടെ ഒട്ടും വിരസമില്ലാതെ വായനയെ പ്രേരിപ്പിക്കുന്ന ശൈലി പുസ്തകത്തിന് മാറ്റുകൂട്ടിയിട്ടുണ്ട്.. മനോഭാവം, (പോസറ്റീവ്: നെഗറ്റീവ്) പരിതസ്ഥിതി, വിജയമന്ത്രങ്ങൾ, പരാജയ കാരണണങ്ങൾ, പരിഹാരമാർഗങ്ങൾ, ക്രിയാത്മകതയുടെ ചുവടുകൾ, ലക്ഷ്യം തുടങ്ങിയ വിഷയങ്ങളിലൂടെ നമുക്ക് വഴികാട്ടിയായി ഈ ഗ്രന്ഥം മുന്നിൽ നടക്കുന്നു. ജേതാക്കൾ വ്യത്യസ്തമായ കാര്യങ്ങളല്ല ചെയ്യുന്നത് അവർ കാര്യങ്ങൾ വ്യത്യസ്ത രീതിയിലാണ് ചെയ്യുന്നത്. മനോഭാവത്തിൽ ഉചിതമായ മാറ്റം വരുത്തി ജീവിത വിജയം നേടാം. Thing and grow rich എന്ന നെപ്പോളിയൻ്റെ ഗ്രന്ഥം വിജയത്തിലേക്കുള്ള ചവിട്ടു പടി...