പ്രതിഭാശാലികളായ മഹിളാ രത്നങ്ങൾ
അഞ്ജു ബോബി ജോർജിനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ലോങ്ങ് ജംബിലും ട്രിപ്പിൽ ജംബിലും മെഡൽ നേടിയ ലോകോത്തര താരമാണ് അഞ്ജു .
ഏഷ്യൻ ഗെയിംസിൽ ചൈന,ജപ്പാൻ, കൊറിയ എന്നീ രാജ്യങ്ങൾക്ക് പിറകെ എട്ടാം സ്ഥാനമാണ് മിക്കപ്പോഴും ഇന്ത്യക്ക് ലഭിക്കാറുള്ളത് ഏറ്റവും ഒടുവിലത്തെഒളിമ്പിക്സിൽ നാല്പത്തിഴേയാം സ്ഥാനത്താണ് ഇന്ത്യ.
ഈയൊരു അവസ്ഥയിലാണ് അഞ്ജുവിന്റെ സ്പോർട്സ് മാൻ സ്പിരിറ്റും സ്കില്ലും പ്രകീർത്തിക്കപ്പെടുന്നത്.
ദേശീയ തലത്തിൽ
അത്ലറ്റ്ക്സിൽ വർഷങ്ങളേറെയായി കേരളത്തിന്റെ കുത്തക നിലനിൽക്കുന്നു . ഏഷ്യാഡിലും കേരളം ഇന്ത്യയെ പ്രതിനിധീകരിച്ച് ട്രാക്കിൽ നിന്ന് മെഡൽ കൊയ്യാറുണ്ട്.
ലോക മത്സരങ്ങളിൽ ഇന്ത്യക്ക് മെഡൽ വരൾച്ച എന്ന ജാതകം തിരുത്തി അഞ്ജു ചരിത്രം സൃഷ്ടിച്ചു
1984ലെ ലോസ് അഞ്ജലീസ് ഒളിമ്പിക്സിൽ 400 മീറ്റർ ഹർഡിൽസിൽ സെക്കന്റിന്റെ നൂറിൽ ഒരംശത്തിന്റെ വ്യത്യാസത്തിൽ പി.ടി ഉഷയ്ക്ക് മെഡൽ നഷ്ടപ്പെട്ടു. ഒരു കാവ്യനീതി എന്നോണം മഹാഭാഗ്യം കൊണ്ട് ലോക അത് ലറ്റിക്സിൽ അഞ്ജുവിന് സ്വർണം ലഭിച്ചു. റഷ്യൻ താരം ഉത്തേജക മരുന്നിൽ പിടിക്കപ്പെട്ടതോടെ ലോക ഗെയിംസ് ട്രാക്കിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന സ്ഥാനം അഞ്ജു സ്വന്തമാക്കി.
2003 ൽ പാരീസിൽ വെച്ച് അരങ്ങേറിയ ലോക അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോംഗ് ജമ്പിൽ വെങ്കല നേട്ടത്തോടെയാണ് അഞ്ജു ശ്രദ്ധിക്കപ്പെട്ടത്
*തുടർച്ചയായി ലോക അത് ലറ്റിക്സിൽ ഫൈനലിൽ പ്രവേശിച്ച ഏക ഇന്ത്യൻ താരം*
*കോമൺ വെൽത്ത് ഗെയിംസിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിതാ താരം*
*അത് ലറ്റ്ക്സിൽ ലോങ്ങ് ജമ്പിൽ ലോക റാങ്കിൽ നാലാം സ്ഥാനം കരസ്തമാക്കിയ ഏക ഇന്ത്യൻ കായിക താരം*
2002 ൽ അർജുന പുരസ്കാരം
2003 ൽ പത്മശ്രീ
2003 ൽ ഹീറോ സ്പോർട്സ് അവാർഡ്
(മികച്ച ഇന്ത്യൻ വനിതാ താരം)
രാജീവ് ഖേൽരത്ന പുരസ്കാരം
(കായിക താരത്തിന് രാജ്യം നൽകുന്ന ഏറ്റവും വലിയ അവാർഡ്)
കേരളത്തിലും ദേശീയ തലത്തിലും മറ്റു നിരവധി പുരസ്കാരങ്ങൾ അഞ്ജുവിനെ തേടി വന്നിട്ടുണ്ട്
കേരളത്തിലെ ചങ്ങനാശ്ശേരി കാരിയായ അഞ്ജു അത് ലറ്റ്ക്സിന് വേണ്ടി ബാംഗ്ലൂരിൽ ലോകോത്തര നിലവാരമുള്ള അക്കാദമി സ്ഥാപിച്ചിരിക്കുന്നു അതിന്റെ മേൽനോട്ടം വഹിച്ച് കളി കാര്യമാക്കിയ കുടുംബം സ്പോർട്സിന്റെ വളർച്ചയ്ക്ക് വേണ്ടി കളം വിട്ട ശേഷവും കഠിനാദ്വാനം ചെയ്യുന്നു.
സ്പോർട്സിൽ ക്രിക്കറ്റിന് നല്കി വരുന്ന പ്രാധാന്യം ദേശീയ വിനോദമായ ഹോക്കിക്ക് പോലും നാം നൽകുന്നില്ല. ട്രാക്കിന്റെയും ഫീൽഡിന്റെയും കാര്യം പറയാതിരിക്കലാണ് മെച്ചം
ഏറെ പരിമിതിയോടെയാണ് നമ്മുടെ താരങ്ങൾ ട്രാക്കിൽ ഇറങ്ങുന്നത് മാനവ വിഭവശേഷിയിൽ ലോകത്ത് രണ്ടാം സ്ഥാനമുണ്ടായിട്ടും രാജ്യാന്തര നിലവാരമുള്ള
പരിശീലനമോ സാങ്കേതിക മികവോ ഇന്ത്യൻ താരങ്ങൾക്ക് ലഭ്യമാക്കുന്നില്ല.
പട്ടിണി രാജ്യങ്ങളിൽ നിന്ന് വരുന്ന കളിക്കാർ പോലും സ്വർണവും വെള്ളിയും നേടുമ്പോൾ നാം പലപ്പോഴും സ്വന്തം രാജ്യത്തിന്റെ അവഗണന കൊണ്ട് പിന്തള്ളപ്പെടുന്നു.
ചൈയുടെ കീഴിലുള്ള തായ് പേ ഏഷ്യാഡിൽ ഇന്ത്യക്ക് മേലെയാണ്.
ഏഷ്യാഡിലും കോമൽവെൽത്തിലും സാഫ് ഗെയിംസിലുമെല്ലാം മെഡൽ പട്ടികയിൽ ഇന്ത്യയുടെ എത്രയോ പിന്നിലായിരുന്ന ഖത്തർ എന്ന ചെറു രാജ്യം സ്പോർട്സിൽ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ സമീപനം മാറിയാൽ ഇന്ത്യ ക്രിക്കറ്റിലും ബാറ്റ്മെൻറിലും പോലെ അനിഷേധ്യ ശക്തിയായി മാറും എന്നകാര്യം അവിതർക്കിതമാണ് .
കെ.കെ.പി.അബ്ദുല്ല
22/4/2020
Comments
Post a Comment