പ്രതിഭാശാലികളായ മഹിളാ രത്നങ്ങൾ
ഹിഗ്വിറ്റ എന്ന ചെറുകഥയും പുറമെ സ്പോർട്സിനെ സംബന്ധിച്ച് നിരവധി നിരീക്ഷണങ്ങളും എൻ.എസ് മാധവൻ മാധ്യമങ്ങളിലൂടെ പലവട്ടം നമ്മളുമായി പങ്ക് വെച്ചിട്ടുണ്ട്.
കെ.എൽ മോഹനവർമ്മയുടെ ക്രിക്കറ്റ്, ഗോൾ എന്നിങ്ങനെയുള്ള നോവലും സാമൂഹ്യ പ്രശ്നങ്ങളെ ഉയർത്തിപ്പിടിക്കുന്നു.
കൊളംബിയയുടെ ഇതിഹാസ താരമായ ഹിഗ്വിറ്റ ഗോൾ വലയം കാക്കുക എന്ന ഭാരിച്ച ഒരേയൊരു ഉത്തരവാദിത്തത്തിനപ്പുറം പന്തുമായി സെന്റർ വരെ കടന്ന് കയറി
ടീമിനെ നയിച്ച് കളം അടക്കി വാണു.ലോക ചരിത്രത്തിൽ മറ്റൊരു ഗോളിയിലും
കണ്ടിട്ടില്ലാത്ത ഇടപെടലിന്റെ അസാദ്ധ്യ മേഖല തന്റെ കഥാനായകനിൽ സന്നിവേശിപ്പിച്ച് ജബ്ബാറെന്ന വേട്ടമൃഗത്തിൽ നിന്ന് ലൂസിയെന്ന പെൺകുട്ടിയെ രക്ഷിക്കുന്ന ഹിറോയിസം ഹിഗ്വിറ്റയിലൂടെ എൻ.എസ് അവതരിപ്പിച്ചു.
ഫുഡ്ബോൾ ക്രിക്കറ്റ് മേഖലകളിലുള്ള കോഴ, വാതുവെപ്പ്, കളിക്കളത്തിന് പുറത്തുള്ള കളികൾ രാഷ്ട്രീയ ഇടപെടൽ, കളിക്കകത്തെ അന്തർനാടകങ്ങളെ കുറിച്ചെല്ലാം നോവലിലൂടെ ചിത്രീകരിക്കുന്ന കെ.എൽ മോഹന വർമ്മയുടെ ആവിഷ്കാരവും ഇന്ത്യൻ കായിക മേഖലയിലെ കാണാകാഴ്ചകളുടെ പരിഛേദനമാണ്. കാഫ്ക കഥകൾ പോലെ നിഗൂഢവും ഹെമിങ്ങ് വേയുടെ കടൽ കിഴവൻ പോലെ ഒഴിയാബാധയും
ദുരന്തങ്ങളും സൃഷ്ടിക്കുന്ന കളിക്കളം
ശുദ്ധീകരിക്കപ്പെടണം
*ഏഷ്യാഡിൽ നിരവധി മെഡലുകൾ വാരിക്കൂട്ടിയ ദേശീയ ഗെയിംസിൽ അനവധി റെക്കാർഡുകളുള്ള പി.ടി. ഉഷക്ക് ഒളിമ്പിക്സിൽ മൂന്ന് വട്ടം പങ്കെടുത്തിട്ടും ഒരൊറ്റ മെഡലും നേടിയെക്കാൻ സാധിക്കാത്തത് എന്ത് കൊണ്ടാണെന്ന പാഠം ഇനിയും' നാം ഉൾക്കൊണ്ടിട്ടില്ല തിരുത്തിയിട്ടുമില്ല*
*ഷൈനി വിൽസൻ. എംഡി വൽസമ്മ, മേഴ്സിക്കുട്ടി, എന്നിവരെല്ലാം ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിമ്പിക്സിൽ പങ്കെടുത്തവരാണ്.*
ചിത്ര സോമനും പ്രീജ ശ്രീധരനും സിനി ജോസും ടിന്റു ലൂക്കയും ,മയൂഖയും ഉൾപ്പെട്ട മലയാളി കായിക താരങ്ങൾ ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക താരങ്ങളോട് ഏഷ്യൻ ഗെയിംസിലും കോമൺവെൽത്തിലും മറ്റും നല്ല പ്രകടനം കാഴ്ച വെച്ചിരുന്നു. എങ്കിലും
നാം ഏറെ മുന്നേറണം
അമേരിക്കയും റഷ്യയും ചൈനയും ജപ്പാനുമെല്ലാം ചെയ്യുന്ന പരിശീലനവും സാങ്കേതിത മികവും നല്ലി പ്രഫഷണൽ കളിക്കാരെ സൃഷ്ടിക്കാൻ ഇന്ത്യക്ക് കഴിയും നമ്മുടെ atitude മാത്രം മാറ്റിയാൽ മതി.
ഫ്രാൻസിനെ ലോകകപ്പിൽ അട്ടിമറിക്കും മുമ്പ് സെനഗൽ എന്ന രാജ്യത്തെയോ പാപദിയൂ ഫ അടക്കമുള്ള കളിക്കാരെയോ ലോകത്തധികപേരും അറിയില്ലായിരുന്നു.ദാരിദ്ര രേഖക്ക് താഴെ കഴിയുന്ന ആഫ്രിക്കൻ രാജ്യങ്ങളിലെ കായിക താരങ്ങൾ ലോകം കീഴടക്കുമ്പോൾ നമ്മുടെ ഗ്രാഫ് പാതള ഗർത്തത്തിലേക്ക് പതിച്ചു കൊണ്ടിരിക്കുന്നതിന്റെ കാര്യകാരണങ്ങൾ മനസ്സിലാക്കാൻ സാമാന്യ ബുദ്ധി തന്നെ മതിയാവും
പ്രായം തളർത്താത്ത പ്രതിഭയായി മാറിയ ഇന്ത്യക്കാരിയായ മേരി കോമിന് ലോക ഒന്നാം നമ്പർ താരമാകാൻ കഴിഞ്ഞതിലും പാഠമേറെയുണ്ട് അവരെ പോലുള്ളവരെ നമുക്ക് മാതൃകയാക്കുക.
കെ.കെ.പി അബ്ദുല്ല
22/4/2020
Comments
Post a Comment