മുല്ലപ്പൂ നിറമുള്ള ഒരു അമുല്യ മനുഷ്യൻ
അംബാനി.ആദാനി, ഹിന്ദുജ, ടാറ്റ, തുടങ്ങിയ ഇന്ത്യയിലെ ശത കോടീശ്വരന്മാർ ഉണ്ടാക്കിയ സമ്പത്തെല്ലാം അവരുടെ കുടുംബത്തിന് വേണ്ടി മാത്രമാണ്
ധവള വിപ്ലത്തിന്റെ പിതാവെന്നും indian Milk man (ഇന്ത്യയുടെ പാൽക്കാരൻ) എന്ന പേരിലും ലോക പ്രസിദ്ധ നായി വർഗീസ് കുര്യൻ
അദ്ദേഹം നേടിയതെല്ലാം രാജ്യത്തിന് വേണ്ടിയായിരുന്നു.
കേരളത്തിലെ കോഴിക്കോട് 1921ൽ ജനിച്ചു. ചെന്നെയിൽ നിന്ന് ഫിസിക്സിലും ഗിണ്ടിയിൽ നിന്ന് മെക്കാനിക്ക് എഞ്ചിനീയറിംഗിലും ബിരുദം നേടിയ ശേഷം അമേരിക്കയിലെ മിഷിഗൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡയറി സയൻസിൽ സ്കോളർഷിപ്പോടെ ഉപരി പഠനവും പൂർത്തിയാക്കി.
ഇന്ത്യാ സർക്കാറിന് വേണ്ടി ഗുജറാത്തിലെ ആനന്ദിൽ ക്ഷീരമേഖലയിൽ മാനേജറായി ചുമതലയേറ്റു.
ഡയറി എഞ്ചിനീയറിംഗിന്റെ പുതിയ സാദ്ധ്യതകൾ പഠിക്കാൻ ന്യൂസിലാന്റിലും
ഓസ്ട്രേലിയയിലും പോയി
കുര്യൻ ഗുജ്റാത്തിലെത്തുമ്പോൾ
ക്ഷീരോൽപാദനം താൽക്കാലിക പട്ടിണി മാറ്റാനുള്ള ഒരു ഉപജീവന മാർഗം എന്നതിലപ്പുറം ഇന്ത്യയിൽ വൻ വ്യവസായ സംരംഭ മേഖലയായി ഈ രംഗം വികസിച്ചിരുന്നില്ല.
ക്ഷീരകർഷകർ
സ്വകാര്യ വ്യക്തികളുടെ ചൂഷണത്തിൽ ഇരയാകുന്ന അവസ്ഥയായിരുന്നു ഇന്ത്യയിലെവിടെയും അന്ന്നിലനിന്നിരുന്നത്.
കർഷകർക്ക് ന്യായമായ വില ലഭിക്കണം രാജ്യത്തെ വലിയ വ്യവസായ സംരഭവുമായി ക്ഷീര മേഖല മാറണം എന്ന ലക്ഷ്യവുമായി കുര്യൻ കർമ നിരതനായി.
അമേരിക്ക, ചൈന, ന്യൂസിലാന്റ്.ബ്രസീൽ' ജർമനി തുടങ്ങിയ ലോകത്തേറ്റവും കൂടുതൽ പാലുൽപാദിപ്പിക്കുന്ന രാജ്യങ്ങളെ പിന്തള്ളി ലോകത്ത് ഏറ്റവും കൂടുൽ പാലുൽപാദിപ്പിക്കുന്ന ഒന്നാമത്തെ രാജ്യമായി ഇന്ത്യയെ കുര്യൻ മാറ്റിയെടുത്തു
അമൂലിന്റെ സ്ഥാപകൻ, ഗുജറാത്ത് മിൽക്ക് മാർക്കറ്റിങ്ങ് ഫെഡറേഷൻ സ്ഥാപക ചെയർമാൻ.നാഷണൽ ഡയറി ഡവലപ്മെൻറ് ബോർഡ് ചെയർമാൻ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജർ(ആനന്ദ് )
തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു.
കേരളത്തിലെ മിൽമ
ആന്ധ്രയിലെ വിജയ
തമിഴ്നാട്ടിലെ ആവിൻ
കർണാടകയിലെ നന്ദിനി
ബീഹാറിലെ സുധ തുടങ്ങിയ പാൽ, പാലുല്പന്ന കമ്പനികളെല്ലാം കുര്യന്റെ മാതൃകയും നിർദേശവും സ്വീകരിച്ച് മികച്ച സാമ്പത്തിക വളർച്ച കൈവരിച്ച സ്ഥാപനങ്ങളാണ്.
ബഹുരാഷ്ട്ര കുത്തകക ളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും കറവപ്പശുവായ ഇന്ത്യയെ സ്വയം പര്യാപ്തതയിൽ ജനകീയ സഹകരണത്തോടെ വളർത്തി അന്താരാഷ്ട്ര നിലവാരമുള്ള വൻ വ്യവസായ സ്ഥാപനമാക്കി മാറ്റിയെടുത്തു എന്നതാണ്
കുര്യനും സഹപ്രവർത്തകരായ ത്രിഭുവൻ ദാസും ഹരിചന്ദ് ദലായയും കൂടി ചെയ്തത്.
1983ൽ കേരളത്തിൽ മിൽമ സ്ഥാപിച്ചപ്പോൾ അതിന്റെ മേൽനോട്ടം വഹിച്ചതും നിസീമമായി സഹായിക്കാനും കുര്യൻ മുന്നോട്ട് വന്നിരുന്നു.
1949 ൽ Anand Milk Union Limited (AMUL)
കുര്യൻ സ്ഥാപിച്ചു.
1955 ന് മുമ്പ് ലോകത്തെ വിടെയും എരുമപ്പാൽ കൊണ്ട് പാൽപ്പൊടി ഉണ്ടാക്കിയിരുന്നില്ല.
ബഹുരാഷ്ട്ര കമ്പനികളോട് മത്സരിച്ച് വിജയം നേടാൻ എരുമ പ്പാലു കൊണ്ടുള്ള പാൽപ്പൊടി ഉണ്ടാക്കുന്ന സാങ്കേതിക വിദ്യ കുര്യൻ സ്വായത്തമാക്കി. എരുമ ദേശീയതയാണ് ഇന്ത്യയെ കരകയറ്റിയത് എന്ന് സാങ്കേതികമായി പറയാം
(buffalo Nationalism, എരുമ ദേശീയത എന്ന കാഞ്ച ഐലയ്യയുടെ സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തെ കുറിച്ചുള്ള ഗ്രന്ഥത്തിന്റെ പേരിനോട് കടപ്പാട്)
ഗുജറാത്തിലെ കയ്റ ജില്ലയിലെ പുതിയ പ്ലാന്റ് ജവഹർലാൽ നെഹ്റു ഉദ്ഘാടനം ചെയ്തപ്പോൾ ഏഷ്യയിലെ ഏറ്റവും വലിയ മിൽക് പ്ലാന്റ് എന്ന പദവി കുര്യന്റെ മാസ്റ്റർ പ്ലാനിന് കൈവന്നു
1957 ൽപാലിന് പുറമെ കണ്ടൻസിഡ് മിൽക്ക് പാൽപ്പൊടി, ചീസ്, ഐസ് ക്രീം, തൈര്, തുടങ്ങിയ പാലുല്പന്ന ഭക്ഷ്യ വസ്തുക്കളും കുര്യൻ അമുൽ ഫാക്ടറികളിൽ നിന്ന് ഉൽപാദിപ്പിക്കാൻ തുടങ്ങി.
1961 ൽ ലാൽ ബഹദൂർ ശാസ്ത്രി അമൂലിന്റെ പുതിയ പ്ലാൻ രാജ്യത്തിന് സമർപ്പിച്ചു. രാജ്യമൊട്ടാകെ ഇത്തരം
സ്ഥാപനങ്ങൾ ഉണ്ടാകാൻ ഇത് വഴിത്തിരിവായി.
1965 ൽ നാഷണൽ ഡയറി ഡവലപ്മെൻറ് ബോർഡ് (NDDB) രൂപീകരിച്ചു.കുര്യൻ' അതിന്റെ സ്ഥാപക ചെയർമാനായി അവരോധിക്കപ്പെട്ടു.
തുടർന്ന് 1970 ൽ ഓപ്പറേഷൻ ഫ്ലഡ് എന്ന ബ്രഹത് പദ്ധതി തുടക്കം കുറിച്ചു. ഇതോടെ ഇന്ത്യയാകെ പാൽ ഒഴുകി.
കർഷകർക്ക് ലോകത്ത് എവിടെയും ലഭിക്കാത്ത വേതനം ലഭിച്ചു.40 % ത്തിൽ നിന്ന് 48% പാൽ ഉൽപാദനം വർദ്ധിച്ചു.
തങ്ങളുടെ പാൽ പൊതുവിപണിയിൽ എത്തിച്ചാൽ ഏറ്റവും കൂടിയ വില ലഭിക്കുന്ന രാജ്യമായി ഇന്ത്യ മാറി.
ഇന്ത്യയിൽ സ്ഥാപിക്കപ്പെടുന്ന സഹകരണ പ്രസ്ഥാനങ്ങൾക്ക് ഭരണ നിർവഹണത്തിനുള്ള പരിശീലനവും ഗവേഷണ സഹായവും നൽകുന്നതിനായി വർഗീസ് കുര്യൻ എന്ന അതിമാനുഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്മെന്റ് എന്ന സ്ഥാപനം ഗുജറാത്തിൽ സ്ഥാപിച്ചു.
ഇന്ത്യൻ ക്ഷീര -കാർഷിക മേഖലയെ ലോകോത്തരമായി വളർത്തുന്നതിലും പാലുല്പന്നത്തിൽ ഒന്നാമത്തെ രാജ്യമാക്കി മാറ്റുന്നതിലും അനല്പമായ പങ്കാണ് കുര്യൻ വഹിച്ചത്
തന്റെ ധിഷണയും കർമോത്സുകതയും യൗവനവും ക്ഷീരമേഖലക്ക് സംഭാവന ചെയ്ത ആ ധവളവിപ്ലവ കാരിക്ക് അർഹിക്കുന്ന അംഗീകാരമായി അമേരിക്ക ഡോക്ടറേറ്റ് നല്കി ആദരിച്ചു.
2016 ലെ ദേശീയ ഗ്രാമ വികസന കണക്ക് പ്രകാരം ഇന്ത്യയിൽ
163.7 മില്യൻ ടണ്ണ് പാലു ൽ പാദിക്കുന്നു.
16.5 ദശലക്ഷം ജനങ്ങൾ ഇവിടെ മൃഗസംരക്ഷണ മേഖലയിൽ നിന്ന് ജീവനോപാതി കണ്ടെത്തുന്നു.
73% ഗ്രാമീണർ കാലികൃഷി ചെയ്യുന്നു'
ഇങ്ങനെ രാജ്യത്തിന് പറയാവുന്ന ഈ മേഖലയിലുള്ള നേട്ടത്തിനെല്ലാം ചുക്കാൻ പിടിച്ച ആ കർമ യോഗി ഗുജറാത്തിന്റെ മണ്ണിൽ തന്നെ 2012 സെപ്റ്റംബർ അന്ത്യവിശ്രമം കൊണ്ടു.
അന്നത്തെ രാത്രിയുടെ അന്ത്യയാമത്തിൽ
രാപ്പാടി മിന്നാമിനുങ്ങിനോട് പറഞ്ഞത് I too had a dream എന്നായിരിക്കും
സ്വപനങ്ങളെ യാഥാർത്ഥ്യമാക്കിയ വർഗീസ് കുര്യൻ വാക്കുകൾക്കും വരകൾക്കും അപ്പുറം അതിരുകൾ ഭേദിച്ച് പറന്ന
ഫിനിക്സ് പക്ഷിയാണ്
1963ൽ രമൺ മാഗ് സസെപുരസ്കാരം
1965 ൽ പത്മശ്രീ
1966 ൽ പത്മഭൂഷൺ
1986 ൽ കൃഷിരന്ന
1986 ൽ വാട്ലർ സമാധാന പുരസ്കാരം
1989 ലോക ഭക്ഷ്യ പുരസ്കാരം
1993 ഇൻറർ നാഷണൽ പേഴ്സണൽ ഇയർ
1999 ൽ പത്മവിഭൂഷൺ 2007 കർമ വീര പുരസ്കാരം
23/4/2020
കെ.കെ.പി. അബ്ദുല്ല .


Comments
Post a Comment