പ്രതിസന്ധികളെ സാദ്ധ്യതകളാക്കിമാറ്റുന്ന ഒരു ലോകസഞ്ചാരി
മാർക്കോ പോളോ ,ഫാഹിയാൻ,
ഇബ്നു ബത്തൂത്ത തുടങ്ങിയ ലോക സഞ്ചാരികൾ ചരിത്രവും സംസ്കാരവും മനുഷ്യ ജീവിതവും മാനവിക ലോകത്തിന് യാത്രയിലൂടെ പകർന്നു നൽകിയിട്ടുണ്ട്, അലക്സാണ്ടറും നെപ്പോളിയനും ഗാമ ബ്രിട്ടൻ, ഫ്രാൻസ്. ഡച്ച് അധിനിവേശ ശക്കികളു മെല്ലാം ദേശാന്തര യാത്ര നടത്തിയാണ് രാജ്യങ്ങൾ വെട്ടിപ്പിടിച്ചിരുന്നത്.
വില്യം ലോഗന്റെ മലബാർ മാന്വൽ ഒരു ഗവേഷണ പഠനമായും ചരിത്ര സംസ്കാര ഗ്രന്ഥമായും യാത്രാ വിവരണമായും വിവിധ ഭാവത്തിലൂടെ നാം വായിച്ചിട്ടുണ്ട്.
സിന്ദബാദിന്റെ സാഹസിക യാനയാത്ര നിരന്തര പ്രതിസന്ധികൾ എങ്ങനെ തരണം ചെയ്യാം എന്ന് പഠിപ്പിക്കുന്നു .
മരുഭൂവിന്റെ മാറിൽ പണി ചെയ്തു വെച്ച ആ മഹാ കുടീരത്തെപ്പറ്റി കേരളത്തിലുള്ളവരെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും നമ്മുടെ കേരളത്തിൽ മരുഭൂമിയില്ല. നമ്മുടെ ഏറ്റവും വലിയ പുരാതന കെട്ടിടങ്ങളൾ ക്ഷേത്രളാണ്. എന്നാൽ ഇവിടെ ഈജിപ്തിൽ ഇതാ മരുഭൂമിയിൽ ഒരു മഹാത്ഭുതം ! നാലായിരത്തഞ്ഞൂറു വർഷങ്ങൾക്കു മുമ്പാണ് ഇതു പണി തെന്നോർക്കുമ്പോൾ നമ്മുടെ അത്ഭുതം പെരുകുന്നു;.....(എസ് കെ പൊറ്റക്കാട്പിരമിഡുകൾ)
1949ൽ കപ്പൽ കയറി യൂറോപ്പും അമേരിക്കയും ആഫ്രിക്കയും ദക്ഷിണേഷ്യയും പൂർവ്വേഷ്യയുമെല്ലാം സഞ്ചരിച്ച സഞ്ചാര സാഹിത്യകാരനായ എസ് കെ പി യുടെ കാപ്പിരി കളുടെ നാട്ടിൽ, ഒരു തെരുവിന്റെ കഥ തുടങ്ങിയ സഞ്ചാര സാഹിത്യങ്ങൾ വായിച്ച് ലോകം ചുറ്റാൻ ഇറങ്ങിപ്പുറപ്പെട്ട ഒരു ലോക സഞ്ചാരിയുടെ കഥ പറയാം.
SSLC യിൽ ഉയർന്ന മാർക്ക് നേടിയിട്ടും പിതാവിന്റെ പാരൽ കോളേജിൽ പഠിക്കാൻ വിധിക്കപ്പെട്ട കൗമാരം. തുടർന്ന് മധുര കാമരാജ യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ് കമ്യൂണിക്കേഷനിൽ വിഷ്വൽ മീഡിയ ജേണലിസം പഠിച്ചിറങ്ങി
ക്യാമറയുമായി ഊരുചുറ്റാനിറങ്ങി.
1997 ന് ആരംഭിച്ച ലോക സഞ്ചാരം അനുസ്യൂതം തുടരുന്നു.
പ്രതിസന്ധികളെ വലിയ സാദ്ധ്യതകളാക്കി മാറ്റിയ അത്ഭുത വിജയത്തിന്റെ ചുരുക്കെഴുത്താണ് സന്തോഷ് ജോർജ് കുളങ്ങര
പണവും സമയവും ചെലവയിച്ച് ഏറെ പ്രയാസങ്ങൾ സഹിച്ച് കണ്ട കാഴ്ചകളെല്ലാം ചിത്രീകരിച്ച് ഏഷ്യാനൈറ്റ് ചാനലിന് സംപ്രേക്ഷണത്തിനായി നൽകിയിട്ടും നാലു വർഷത്തോളം പൊടി പിടിച്ചു കിടന്നാണ് പ്രതിഫലമില്ലാതെ സഞ്ചാരം മാലോകരെ കാണിക്കേണ്ടി വന്നത്
പിതാവിൽ നിന്ന് നിരന്തരം പണം വാങ്ങി ഇനിയും ലോകം കറങ്ങാനാവില്ല .
ജനകീയ പ്രോഗ്രാമായി ഇതിനകം മാറിയ
സഞ്ചാരത്തിന്റെ സിഡിക്ക് വേണ്ടിയുള്ള ജനങ്ങളുടെ വർദ്ധിച്ച ആവശ്യം സി ഡി വ്യവസായ സംരംഭം തുടങ്ങാൻ സന്തോഷിനെ പ്രേരിപ്പിച്ചു.
3500 രൂപയുടെ കിറ്റ് വിപണിയിലിറങ്ങി.
ഒരു യാത്രയിൽ നിന്ന് അഞ്ചോ ആറോ എപ്പി സോഡ് "സഞ്ചാരം" മാത്രമേ നിർമ്മിക്കാൻ കഴിയുമായിരുന്നുള്ളൂ
ക്യാമറമാൻ മുതൽ 8 പേരടങ്ങിയ സംഘത്തിന്റെ ഭാരിച്ച ചെലവുകൾ മറ്റൊരു പ്രതിസന്ധിയായി കണ്ടപ്പോൾ കഥ, തിരക്കഥ.സംഭാഷണം, സംവിധാനം എല്ലാം ഒറ്റക്ക് സ്വായത്തമാക്കി പ്രഫഷണൽ ടച്ചിൽ കാഴ്ചക്കാർക്ക് വിരുന്നൊരുക്കാൻ സന്തോഷിന് കഴിഞ്ഞു.
ക്യാമറ പണിമുടക്കിയാൽ വേണമെങ്കിൽ ക്യാമറ തന്നെ ആയി മാറുന്ന മാന്ത്രികനായി സന്തോഷ് സ്വയം വളർന്നു.
12 വർഷത്തിന് ശേഷം പരസ്യങ്ങളില്ലാതെ സഫാരി എന്ന സ്വന്തം ചാനൽ തുടങ്ങാൻ ലോകത്ത് തന്നെ സന്തോഷിന് മാത്രമേ കഴിയൂ. ധൈര്യമുണ്ടാകൂ.
വിമാന ടിക്കറ്റടക്കം മോശമില്ലാത്ത പ്രതിഫലവും നൽകി ഒരു പ്രഫണൽ സഞ്ചാരിയെ സഫാരിക്ക് വേണ്ടി സന്തോഷ് കരാർ ചെയ്ത് യാത്രക്കൊരുങ്ങിയതിന്റെ രണ്ട് ദിവസം മുമ്പ് പ്രതിഫല തുകയെ ചൊല്ലി ആ യാത്ര റദ്ദാകുന്നു.
ഈ പ്രതിസന്ധിയെ സഞ്ചാരിയുടെ ഡയരി ക്കുറുപ്പ് എന്ന മറ്റൊരു ജനകീയ പരിപാടിയാക്കി വൻ വിജയമാക്കി സന്തോഷ് മാറ്റിയെടുത്തു.
നൂറ്റമ്പതിലേറെ രാജ്യങ്ങൾ സഞ്ചരിച്ച ആദ്യ ഇന്ത്യക്കാരൻ
പരസ്യമില്ലാതെ നന്നായി മുന്നോട്ടു പോകുന്ന സഫാരി ചാനലിന്റെ ഉടമ
ഇന്ത്യയിലെ ആദ്യത്തെ സ്പേസ് ടൂറിസ്റ്റ്
മലയാളത്തിലെ ആദ്യത്തെ ഇന്റർ നെറ്റ് ടെലിവിഷൻ ചാനലായ സഞ്ചാരം ഡോട്ട് കോമിന്റെ ശില്പി.
കേരളത്തിലെ മാലിന്യം;ഗതാഗതം, തൊഴിലില്ലായ്മ ..... തുടങ്ങിയ പത്തോളം പ്രശ്നങ്ങൾക്ക് ലോക രാജ്യങ്ങളെ മാതൃകയാക്കി കൊണ്ടുള്ള 10 പരിഹാരങ്ങൾ ശാസ്ത്രീയമായും സാങ്കേതികമായും അവതരിപ്പിക്കുന്ന *കേരളയിസം* എന്ന കൃതിയുടെ ഉടമ
LKG മുതൽ +2 വരെയുള്ള വിദ്യാർത്ഥികൾക്ക് പഠനസ സഹായിയായ ലേബർ ഇന്ത്യയുടെ മാന ജിങ്ങ് ഡയരക്ടർ
ലേബർ ഇന്ത്യയുടെ ഒരോ പതിപ്പിലും ആമുഖത്തിൽ യാത്രാ വിവരണം എഴുതുന്നു.
കേരളത്തിലെ ലോകം ചുറ്റുന്ന ഇരുപതോളം യുവ യാത്രികർക്ക് പ്രചോദനമായ സഞ്ചാരി
( പണമൊട്ടും മുടക്കാതെ ഹിച്ച് ഹൈക്കിങ്ങിലൂടെ 7 ലധികം രാജ്യത്തേക്ക് യാത്ര പോയ കണ്ണൂർ ഇരിട്ടി സ്വദേശിയായ മല്ലു ട്രാവലർ ഷാക്കിറിന് യാത്രക്ക് പ്രേരണയായത് സന്തോഷാണെന്ന് ഷാക്കിർ പറഞ്ഞിട്ടുണ്ട്)
സ്റ്റീഫൻ ഹോക്കിങ്ങിനോടൊപ്പം (ഐൻസ്റ്റയിന് ശേഷം ഏറ്റവും വലിയ ഭൗതിക ശാസ്ത്രജ്ഞൻ) 2007 ൽ അമേരിക്കയിൽ ഭൂഗുരുത്വാകർഷണമില്ലാത്ത അന്തരീക്ഷത്തിൽ പരിശീലനം ലഭിച്ച 12 അംഗ സംഘത്തിലെ ഒരാൾ വിശേഷങ്ങൾ നിരവധി
ദുശ്യ ശ്രാവ്യ മാധ്യമങ്ങളിലൂടെയും എഴുത്തിലൂടെയും പ്രസംഗത്തിലൂടെയും നമ്മെ പ്രചോദിപ്പിക്കുന്ന സന്തോഷ് വലിയ തത്വങ്ങളും പറയുന്നുണ്ട്.
അടിക്കടിയുണ്ടാകുന്ന പരാജയങ്ങൾ പോലും ആത്മവിശ്വാസം ഇല്ലാതാക്കുന്ന നെഗറ്റീവ് സ്റ്റോർക്കുകളല്ല വിജയത്തിലേക്ക് ആകാശം കയറാനുള്ള ചവിട്ടു പടി മാത്രമാണെന്ന് ജീവിതാനുഭവം കൊണ്ട് സന്തോഷ് തെളിയിച്ചു.
പണവും പ്രശസ്തിയും ഉണ്ടാക്കാൻ വേണ്ടി സമയം കളയാതെ ആത്മാർത്ഥതയും സമർപ്പണവും കൊണ്ട് നാം ഏത് രംഗത്തും മുഴുകിയാൽ പണവും പ്രശസ്തിയും വിജയവും നമ്മെ തേടി വരിക തന്നെ ചെയ്യും. സന്തോഷിന്റെ മറ്റൊരു സന്ദേശം
പ്ലാനും മാനേജിങ്ങ് വൈദഗ്ദ്യത്തിന്റെയും അഭാവമാണ് മലയാളികളുടെയും കേരളത്തിന്റെ പരാജയത്തിന്റെയും മൂലകാരണം എന്ന അദ്ദേഹത്തിന്റെ നിരൂപണം നാം ചെവികൊള്ളുക
ലോക സഞ്ചാരം നടത്താൻ മഹാഭൂരിപക്ഷ ജനങ്ങൾക്കും കഴിയില്ല
പക്ഷേ ഒരവയവം പോലെ
തന്റെ ശരീരത്തിന്റെ ഭാഗമായി തീർന്ന ക്യാമറയും ചുമന്ന് ദേശാന്തരഗമനം നടത്തികൊണ്ടിരിക്കുന്ന സന്തോഷ് നമ്മുടെ കിടപ്പു മുറിയിലേക്കും മൊബൈലിലേക്കും ഹിറ്റ്ലറുടെ ഗ്യാസ് ചേമ്പറും സെൻറ് പീറ്റേഴ്സ് ബർഗിലെ ചത്വരങ്ങളും ആമ സോൺ കാടിന്റെ ഹരിതാഭയും മസായ് മാരയിലെ സിംഹഗർജ്ജനവും ലോകം തന്നെയും ചെലവില്ലാതെ കയ്യിൽ എടുത്തു തന്നിരിക്കുന്നു.
ഈ ത്യാഗനിയോഗത്തിന്റെ
ദൃശ്യാവിഷ്കാരമാണ് സന്തോഷ്
ലോകസഞ്ചാരി,മോട്ടിവേറ്റർ,എഴുത്തുകാരൻ, ഡയറക്ടർ, അവതാരകൻ...... എന്നിങ്ങനെ വ്യത്യസ്ത സംസ്കാരവും ജീവിതവും ഭാഷയും ചരിത്രവും കണ്ണിരും കിനാവും ദുരന്തവും സന്തോഷവും കൗതുകങ്ങളും അത്ഭുതങ്ങളും കാണാകാഴ്ചകളും മാലോകർക്ക് ക്യാമറക്കണ്ണിന്റെ പരിധിക്കപ്പുറത്ത് നിന്ന് അകക്കണ്ണും ദിശാബോധത്തിന്റെ അകമ്പടിയോടെ ധൈഷണിക ബൗദ്ധിക സാങ്കേതിക മികവുകൊണ്ട് സം പ്രേക്ഷണം ചെയ്ത കോട്ടയം ജില്ലയിലെ മരങ്ങാട്ടു പിള്ളിയിലെ സന്തോഷ് ജോർജ് കുളങ്ങര ലോകവും നമ്മുടെ മനസ്സും ഒരു പോലെ കീഴടക്കിയിരിക്കുന്നു
കെ.കെ.പി അബ്ദുല്ല
28/4/2020


നന്നായിട്ടുണ്ട്
ReplyDeleteGood 👍
ReplyDeleteKKP എല്ലാം നന്നാവുന്നുണ്ട്
ReplyDeleteഇനിയും ധാരാളം എഴുതുവാൻ അല്ലാഹു ഹിദായത് നൽകട്ടെ താങ്കൾക്ക്
ReplyDelete