പ്രതിഭാശാലിയായ ശാസ്ത്രജ്ഞൻ
കണ്ടു പിടുത്തങ്ങളുടെ രാജാവാണ് അലി മണിക് ഫാൻ. ലക്ഷദ്വീപിലെ മിനിക്കോയ് സ്വദേശി .
അർധ മലയാളി.
സമുദ്ര ശാസ്ത്രജ്ഞൻ, ജ്യോതിശാസ്ത്രജ്ഞൻ ,
ഭൂമി ശാസ്ത്രജ്ഞൻ, സാമൂഹ്യ ശാസ്ത്രജ്ഞൻ, സാങ്കേതിക വിദഗ്ധൻ, കാർഷിക വിദഗ്ധൻ, പ്രകൃതി നിരീക്ഷകൻ, പരിസ്ഥിതി പ്രവർത്തകൻ, ഇസ്ലാമിക പണ്ഡിതൻ എന്നിങ്ങനെയെല്ലാമുള്ള ബഹുമുഖ വ്യക്തിത്വത്തിന്റെ ഉടമയാണ് മണിക് ഫാൻ'
കണ്ണൂരിലെ ഹയർ എലിമെന്ററി സ്കൂളിൽ ഏഴാം ക്ലാസുവരെ പഠിച്ചു.
തുടർന്ന് ലക്ഷദ്വീപിലേക്ക് മടങ്ങി '
1960 മുതൽ 1980 വരെ സെൻട്രൽ മറെൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്തു.
മലയാളം, സംസ്കൃതം, ഹിന്ദി, തമിഴ്. ഹിന്ദി, ഉറുദു, അറബി, ഇംഗ്ലീഷ്, ലാറ്റിൻ, ഫ്രഞ്ച്, റഷ്യൻ .ജർമനി, പേർഷ്യൻ തുടങ്ങിയ 14 ഭാഷകളിൽ പ്രാവീണ്യം.
ഒമാന്റെ സഹായത്തോടെ സ്വന്തമായി കപ്പൽ നിർമ്മിച്ചു.
ഐറിഷ് സമുദ്ര സാഹസിക സഞ്ചാരി ടീം സെഹിൻ ഒമാനിൽ നിന്ന് ചൈനയിലേക്ക് മണിക് ഫാന്റെ കപ്പൽ ഓടിച്ചു ഒമാനിൽ തിരിച്ചെത്തി.
ഈ കപ്പൽ ഇപ്പോൾ ഒമാൻ രാജാവിന്റെ കൊട്ടാരത്തിനടുത്ത് പ്രദർശിപ്പിക്കുന്നുണ്ട്.
തകരം കൊണ്ടുള്ള പ്രൊപ്പല്ലർ ഘടിപ്പിച്ച് ബോട്ട് നിർമ്മിച്ചു
സ്വന്തമായി ഇലക്ടോണിക് ഉപകരണങ്ങളും വൈദ്യുതോർജ്ജവും വികസിപ്പിച്ച് വീട്ടിൽ കറന്റ് ഉപയോഗിക്കുന്നു.
സ്വന്തമായി മോട്ടോർ സൈക്കിൾ നിർമ്മിച്ചു
400 മത്സ്യ ഇനങ്ങളെ വർഗീകരിച്ചു. ഡഫ്സഫ് മത്സ്യ വർഗങ്ങളിൽ നിന്ന് അപൂർവത്തിൽ അപൂർവമായ ഒരു മത്സ്യത്തെ മണിക് ഫാൻ കണ്ടെത്തി. അബൂഡഫ് ഡഫ് മണിക് ഫാനി എന്ന പേരിൽ ഈ മത്സ്യം അറിയപ്പെടുന്നു. കേന്ദ്ര സർക്കാർ ഇത് അംഗീകരിച്ചു.
1582 ൽ പോപ്പ് ഗ്രിഗറി 13 ന്റെ കാലത്ത് രൂപപ്പെടുത്തിയ ഗ്രിഗോറിയൻ കലണ്ടറിൽ നിരവധി അബദ്ധങ്ങളുണ്ടെന്ന് സമർത്ഥിച്ചു കൊണ്ട് അമേരിക്കയിലടക്കം മണിക് ഫാൻ പ്രബന്ധം അവതരിപ്പിച്ചു.
കലാവസ്ഥ നിരീക്ഷണത്തിന് സ്വന്തമായി ടെലസ്കോപ്പ് നിമ്മിച്ചും മണിക് ഫാൻ വിസ്മയിപ്പിച്ചു.
സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്തിരുന്ന കാലത്ത് മണിക് ഫാനിന് കല്ലിന്റെ ഒരു നങ്കൂരം ലഭിച്ചു. BC 3000 വർഷം മുമ്പുള്ള, ഇരുമ്പ് കണ്ടു പിടിക്കും മുമ്പുള്ളതാണ് ഈ കല്ലെന്ന് കല്ല് ഗവേഷകൻ ഇറ്റലി സ്വദേശി ജെറാൾഡ് ക്യാപ്റ്റനും ഗവേഷക ജർമൻകാരി എലൻ കാർട്ണറും കാല നിർണയ ഗവേഷക ഡോ: ഷിലാ മണി ത്രിപാഠിയും സ്ഥിതീകരിച്ചു.മണിക് ഫാനിലുള്ള ശാസ്ത്ര അന്വേഷണം കൊണ്ടാണ് മറൈൻ ആർക്കിയോളജി വകുപ്പിന്റെ അമൂല്യ ശേഖരത്തിൽ ഇന്നും ഈ കല്ല് സൂക്ഷിക്കാൻ കഴിയുന്നത് '
ഏകീകൃത പരിഷ്കൃത ഹിജ്റ കലണ്ടറിന്റെ ഉപജ്ഞാതാവ് എന്ന നിലക്ക് മുസ് ലിം ലോകത്ത് സുപരിചതനാ യ മ ണി ക് ഫാൻ തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ കണ്ടുപിടുത്തങ്ങളുടെ രാജാവാണ് എന്ന കാര്യം ഇന്നും ഭൂരിപക്ഷം ജനങ്ങൾക്കും അറിയുകയില്ല.
മണിക് ഫാനെ കുറിച്ച് മലയാളത്തിൽ ഡോക്കി മെന്ററി ഫിലിം ഇറങ്ങിയിട്ടുണ്ട്.
സഊദി അറേബ്യ ,ഒമാൻ, മാലിദ്വീപ്, ശ്രീലങ്ക, തുടങ്ങിയ ഇന്ത്യക്കു പുറത്തും ജെ.എൻ.യു പോലുള്ള ഇന്ത്യയിലെ മികച്ച സർവകലാശാലകളിലും മണിക് ഫാന്റെ ഗവേഷണങ്ങൾ റിസർച്ച് വിഷയമാണ്.
ഇപ്പോൾ തമിഴ് നാട്ടിലെ വേതാളൈ എന്ന സ്ഥലത്ത് താമസിക്കുന്നു '
കെ.കെ.പി. അബ്ദുല്ല
10/4/2020


Comments
Post a Comment