പ്രതിഭാശാലികളായ മഹിളാ രത്നങ്ങൾ 3
ലോക പ്രശസ്തരായ ഇന്ത്യൻ വനിതാ ശാസ്ത്രജ്ഞരാണ് കൽപനാ ചൗളയും സുനിതാ വില്യസും നാസക്കും US നും വേണ്ടിയാണ് അവർ ജോലി ചെയ്തിരുന്നത്.
ശാസ്ത്രജ്ഞൻ, രാഷ്ട്രപതി, മോട്ടിവേറ്റർ , ദാർശനികൻ, ആസൂത്രികൻ എന്നീ നിലയിലെല്ലാം വിശ്വവ്യഖ്യാതനായ പച്ച മനുഷ്യനായിരുന്നു എപിജെ അബ്ദുൽ കലാം
രണ്ട് അഗ്നിച്ചിറകുകൾ സൃഷ്ടിച്ച (മിസൈലും പുസ്തകവും) എ പി ജെ യെ ലോകം മിസൈൽ മാൻ , അഗ്നിപുത്രൻ എന്നൊക്കെ വിളിച്ചു.
എ.പി ജെയുടെ അരുമ ശിഷ്യയായ ടെസ്സി തോമസ് അറിയപ്പെടുന്നത് മിസൈൻ വനിത എന്നും അഗ്നിപുത്രിയെന്നുമാണ്.
യാദൃശ്ചികതയും ശിക്കാരി ശംബു ഭാഗ്യവും കൊണ്ട് സംഭവിച്ചതല്ല രണ്ട് പേർക്കും ലഭിച്ച സമാന അപരനാമങ്ങൾ.
ശാസ്ത്രത്തിന് വേണ്ടി സ്വ ജീവിതം മറന്നു പോയ എ.പി ജെയുടെ പിൻഗാമിയും മറ്റൊരു രാജ്യത്തിന് വേണ്ടി തന്റെ ധിഷണയും സേവനവും വിറ്റിരുന്നില്ല.
അവികസിതമായ നമ്മുടെ രാജ്യത്തിന്റെ ദാരിദ്യത്തിനൊപ്പം നിന്ന് മിസൈൽ മേഖലയെ സമ്പാദ്യത്തിനുള്ള മാധ്യമമാക്കാതെ വൻ രാഷ്ട്രങ്ങളുടെ മിടിശ്ശീല നിറയുന്ന ഓഫറുകളെ തട്ടിമാറ്റിക്കൊണ്ടാണ് അഗ്നിപുത്രി മിസൈലിനേക്കാൾ വേഗത്തിൽ ഇന്ത്യൻ ജനകോടികളുടെ മനസ്സിൽ ഇടം പിടിച്ചത്.
മിസൈൽ പ്രജക്ടറിന്റെ തലപ്പത്തെത്തിയ ആദ്യ ഇന്ത്യൻ വനിയാണ് ടെസ്സി തോമസ്
ആഗോളതലത്തിൽ തന്നെ ശാസ്ത്ര രംഗത്ത് സ്ത്രീകൾ തുലോം കുറവാണ് ഇന്ത്യയിലാണെങ്കിൽ നാമമാത്ര വനിതകളേ ശാസ്ത്രജ്ഞന്മാരായിട്ടുള്ളൂ. മിസൈൽ രംഗത്ത് വിശേഷിച്ചും ശുഷ്കമാണ്
ഇന്ത്യ സ്വന്തമായി നിർമിച്ച അഗ്നി എന്ന മിസൈൽ ലോഞ്ചിങ്ങിലും അല്ലാതെയും മൂന്ന് വട്ടം പരാജയപ്പെട്ടു. അഗ്നി 3 ന്റെ പരാജയം കണ്ടെത്തി പരിഹരിച്ചത് ടെസ്സി തോമസാണ് ആ സമയം അവർ മിസൈൽ പ്രൊജക്ടിലെ ഒരംഗം മാത്രമായിരുന്നു.
അവരുടെ പ്രതിഭയ്ക്കുള്ള അംഗീകാരമായി എ.പി.ജെ. ടെസ്സിയെ അഗ്നി 5 ന്റെ പ്രൊജക്ട് ഡയരക്ടർ സ്ഥാനത്ത് നിയമിച്ചു.
അഗ്നി 5 ന്റെ വിജയത്തോടെ ടെസ്സി തോമസ് ലോകം കേട്ട മറ്റൊരു പേരായി മാറി അഗ്നി പുത്രി.
ഖര ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആണവ ശേഷിയുള്ള ലോകത്തിലെ ആദ്യ മിസൈലിന്റെ മുഖ്യ ശില്പിയും മേധാവിയുമെന്ന ഇരട്ട പദവി ലഭിച്ച ലോകത്തെ ആദ്യ വനിതയായി ടെസ്സി അറിയപ്പെട്ടു.
2009 ൽ ആരംഭിച്ച് 3 വർഷം കൊണ്ട് 2012ൽ പൂർത്തിയാക്കിയ മാരത്തോൺ പദ്ധതി വിജയം ഇന്ത്യയുടെ ശക്തിയും ടെസ്സിയുടെ കരുത്തുമായിമാറി.
ഇന്ത്യയുടെ DRDO വികസിപ്പിച്ച ലൈറ്റ് കോം ബാറ്റ് എയർ ക്രാഫ്റ്റിന് ടെസ്സിയുടെ മകൻ തേജസ്സിന്റെ പേര് നൽകി രാജ്യം അവരെ ആദരിച്ചു.
തൃശൂർകാരിയായ ഈ മലയാളി മങ്ക കേരളത്തിന്റെ തങ്കവും.ഇന്ത്യയുടെ മാണിക്യവുമാണ്.
തൃശൂരിലെ പുരാതനമായ പാവപ്പെട്ട കുടുംബത്തിൽ ജനിച്ച ടെസ്സിയെ അവരുടെ അമ്മ കിടപ്പാടം വിറ്റായിരുന്നു പഠിപ്പിച്ചിരുന്നത്
സാധാ മലയാളം മീഡിയം സ്കൂളിൽ പഠിച്ചവർക്കും മിസൈലായി പറക്കാൻ കഴിയുമെന്ന് എ.പി.ജെ യെ പോലെ ഈ അഗ്നിപുത്രിയും കാട്ടി തന്നു.
തൃശൂർ ഗവ: എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയർ ബിരുദവും പൂനെ ഡിഐഎ ടി യിൽ നിന്ന് എം.ടെകും
എ.പി ജെയുടെ ശിക്ഷണത്തിൽ ഹൈദരാബാദിലെ DRDOയിൽ ട്രയിനിങ്ങും കരസ്തമാക്കി ശാസ്ത്രജ്ഞയായിതീർന്ന അഗ്നിപുത്രിയിൽ നിന്ന് നമുക്ക് ഏറെ പഠിക്കാനുണ്ട്.
പണവും പത്രാസും ഉണ്ടങ്കിലേ പഠിച്ച് ഉയരാൻ കഴിയൂ എന്ന മലയാളിയുടെ പൊതു ബോധം തിരുത്തപ്പെടണം
ഏത് മേഖലയിലും കഴിവ് തെളിയിക്കാൻ പരിമിതികൾ തടസ്സമല്ല കരുത്താണ്.
തുടർച്ചയായ പരാജയങ്ങൾ പോലും വലിയ വിജയത്തിലേക്കുള്ള ചവിട്ടുപടിയാണ്.
ഏത് വിജയത്തിന്റെയും പിന്നിൽ കുറുക്കുവഴികളില്ല
ആസൂത്രണവും കഠിനാദ്വാനവുമാണ് വിജയ മന്ത്രം
ടെസ്സി തോമസ്
നമുക്ക് മുമ്പിൽ തുറന്നു വെച്ച ,ഒരു വട്ടം വായിച്ചു തീർക്കാവുന്ന ഒരു പുസ്തകത്തിന്റെ പേരല്ല.
കെ.കെ.പി അബ്ദുല്ല
18/4/2020
Comments
Post a Comment