മുട്ടാണശ്ശേരി എം കോയക്കുട്ടി
കായംകുളത്ത് ജനിച്ചു.
ഭൗതിക വിദ്യാഭ്യാസമുള്ള ഇസ് ലാമിക പണ്ഡിതൻ
ഗണിത ശാസ്ത്രജ്ഞൻ ഗ്രന്ഥകാരൻ, വിവർത്തകൻ, ബഹുഭാഷാ പണ്ഡിതൻ
1955 മുതൽ ഖുർആൻ മലയാളത്തിലേക്ക് പരിഭാഷ നിർവ്വഹിക്കുന്നതിൽ വ്യാപ്തനായി ഒരു ദശകാലശേഷം 1965 ൽ സമ്പൂർണ ഖുർആൻ പരിഭാഷ പ്രസിദ്ധീകരിച്ചു.
ഖുർആനിലെ ഗണിത ശാസ്ത്ര വിസ്മയങ്ങൾ അനാവരണം ചെയ്യുന്ന ഗവേഷണം നടത്തി പ്രസിദ്ധി നേടി. 19 എന്ന അക്കവും വിശുദ്ധ ഖുർആന്റ അക്ഷരങ്ങളുടെ എണ്ണവും പഠന വിഷയമാക്കി ചാലഞ്ച് എന്ന പേരിൽ 1997ൽ ഇംഗ്ലീഷിൽ പുസ്തകം എഴുതി. ഈ പുസ്തകത്തിലൂടെ 2004 ൽ അമേരിക്കയിൽ പ്രബന്ധം അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചു. പിന്നീട് ശാസ്ത്ര വേദ സംഗമം എന്ന പേരിൽ ഈ പുസ്തകം മലയാളത്തിലേക്ക് മൊഴി മാറ്റം ചെയ്യപ്പെട്ടു.
ചരിത്രത്തിന്റെ പിതാവെന്നറിയപ്പെടുന്ന ഹെറാഡോട്ടസിനും മുമ്പ് മനുഷ്യചരിത്രത്തെ സാമൂഹ്യ നാഗരിക ജീവിതത്തെ സമഗ്രമായും ആധികാരികമായും വിശകലനം ചെയ്ത മറ്റൊരു കൃതി ഇബ്നുഖൽദൂന്റെ മുഖദ്ദിമയല്ലാതെ വേറൊന്നില്ല.
ഇന്നും ചരിത്ര ഗവേഷകർ മുഖദ്ദിമയിലൂടെ ചരിത്ര വിജ്ഞാനത്തെ ഖനനം ചെയ്യുന്നു.
മലയാളികൾക്ക് ഈ പുസ്തകം പരിചയപ്പെടുത്തിയത് മുട്ടാണിശ്ശേരിയാണ്.
ഏതെങ്കിലും ഇസ്ലാമിക പ്രസാധനലയമല്ല ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചത് '
1984 ൽ മാതൃഭൂമിയും 2008ൽ ഡിസി ബി യും മുഖദ്ദിമ പ്രസിദ്ധീകരിച്ചു.
മുഖദ്ദിമ എന്ന പേരിനോടൊപ്പം മാനുഷ ചരിത്രത്തിന് ഒരാമുഖം എന്ന പേര് നിർദേശിച്ചത് വൈക്കം മുള്ളമ്മദ് ബഷീറാണ്.
എം കൃഷ്ണൻ നായർ സാഹിത്യ വാരഫലത്തിൽ മുഖദ്ദിമയെ കുറിച്ച് വാനോളം പുകഴ്ത്തി എഴുതിയിട്ടുണ്ട്.
പൊതു സമൂഹത്തിനിടയിൽ വിശേഷിച്ച് കേരളത്തിലെ അഭ്യസ്ത വിദ്യരുടെ ധിഷണയിൽ മുഖദ്ദിമ വലിയ സ്വാധീനം ചെലുത്താൻ മുട്ടാണശ്ശേരി കാരണക്കാരനായി
മുഖദ്ദിമയുടെ വിവർത്തനത്തിലൂടെയാണ്; മുട്ടാണിശ്ശേരി വൈജ്ഞാനിക സാഹിത്യ രംഗത്ത് ശ്രദ്ധേയനാവുന്നത് '
1966 ലെ കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല ക്ലാസിക് കൃതിയുടെ പരിഭാഷക്കുള്ള അവാർഡ്
കോയക്കുട്ടി സാറെ തേടിയെത്തി.
വിവിധ വിഷയങ്ങളിൽ നിരവധി ഗ്രന്ഥങ്ങളും പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.
ഒരു സംഘടനയുടെയും വൃത്തത്തിൽ ഒതുങ്ങാതെ സർഗാത്മകതയെ തപസ്യയാക്കി തന്റെ പുരുഷായുസ്സ് മലയാണ്മക്ക് അദ്ദേഹം സമർപ്പിച്ചു.
1) ഖുർആൻ സമ്പൂർണ്ണ മലയാളം പരിഭാഷ
2) മുഖദ്ദിമ മാനുഷ ചരിത്രത്തിന് ഒരാമുഖം
3)ഖുർആൻ പാരായണ സഹായി .
4) മിഷ്കാത്തുൽ അൻവാർ വിവർത്തനം
5) ഖുർആൻ പഠനത്തിന് പുതിയ മാതൃക
6) പ്രകാശങ്ങളുടെ ദിവ്യ മാളം
7) യേശു ക്രൂശിക്കപ്പെട്ടുവോ
8) കല്ല് നീക്കിയതാര്?
9) ആദ്യത്തെ അഞ്ചു സൂക്തങ്ങൾ
10) Method In The Quran
11) Theory of Evolution And The Quran
12) Thoughts on the Quran
13)The challenge
14) Washington Speech
ഇങ്ങനെ ധാരാളം കൃതികൾ അദ്ദേഹത്തിന്റെതായി വെളിച്ചം കണ്ടിട്ടുണ്ട്.
നിരവധി പുരസ്കാരങ്ങളും നേടിയ മുട്ടാണിശ്ശേരി മികച്ച വാഗ്മിയും അധ്യാപകനുമാണ്
അമേരിക്ക ,സൗദി അറേബ്യ, ഒമാൻ, UAE, കുവൈറ്റ്, ബഹ്റൈൻ തുടങ്ങിയ രാഷ്ട്രളിൽ വൈജ്ഞാനിക ചർച്ചയ്ക്ക് വേണ്ടി പര്യടനം നടത്തിയിരുന്നു.
2013 ൽ വൈജ്ഞാനിക സാഗരത്തിന്റെ അലയൊലികൾ അടങ്ങി'
കൂടുതൽ വായനക്ക് റഫറൻസ്
മുഖദ്ദിമ മാതൃഭൂമി
മുഖദ്ദിമ ഡി.സി.ബി
ഇസ്ലാമിക വിജ്ഞാനകോശം.vol 3
മഹത്തായ മാപ്പിള പാരമ്പര്യം
മുസ്ലിംകളും കേരള സംസ്കാരവും
കെ.കെ.പി അബ്ദുല്ല
12/4/2020


Comments
Post a Comment