Skip to main content

നമുക്ക് ചുറ്റും 5: ലോകം ഒറ്റയ്ക്ക് കീഴടക്കിയ മലയാളി





ലോകം ഒറ്റയ്ക്ക് കീഴടക്കിയ മലയാളി

കണ്ണൂർ ജില്ലയിലെ അഴീക്കോട് സ്വദേശി ബൈജു രവീന്ദ്രനെ അറിയാത്തവർ വിദ്യാഭ്യാസ മേഖലയിൽ വിശേഷിച്ച് ഐ.ടി.രംഗത്ത് തുലോം കുറവായിരിക്കും'.

ക്രിക്കറ്റ് കമന്ററി കേട്ട് ഇംഗ്ലീഷിൽ സ്കിൽ നേടാൻ കഴിയുന്ന ഒരാൾക്ക്
വിദേശത്ത് ഐ.ടി കമ്പനിയിൽ ജോലി ചെയ്തുവരുന്നതിനിടെ ഒരവധിക്കാലത്ത് കാറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള പരിശീലനത്തിന് സുഹൃത്തുക്കൾക്കിടയിൽ താൽക്കാലിക അധ്യാപകന്റെ കുപ്പായമിടാൻ *അവസരം* കിട്ടിയപ്പോൾ ആ പരീക്ഷ കൂട്ടുകാർക്കൊപ്പം എഴുതി ക്യാറ്റിൽ ടോപ്പറായിമാറാൻ കഴിയുന്ന ഒരാൾക്ക് ലോകം കീഴടക്കാൻ അധികാരവും ചെങ്കോലും ആവശ്യമില്ല.

വിദ്യാധനം സർവ്വ ധനാൽ പ്രധാനം എന്ന പതിരില്ലാത്ത പഴമൊഴിക്ക് ഐ.ടി.യുഗത്തിൽ മൂലധനാധിക്യത്തിന്റെ മാനം കൂടി കൈവന്നിരിക്കുന്നു.

യൂറോപ്യന്മാർക്കും വിദേശികൾക്കും മാത്രം കുത്തകയായിരുന്ന മേഖലയിൽ അവരെയെല്ലാം ഇഛാശക്തികൊണ്ടും അർപ്പണബോധത്തോടെയും കഠിന പ്രയത്നത്തിലൂടെയും തോൽപ്പിച്ച രാജകുമാരന്റെ പേരാണ് ബൈജു രവീന്ദ്രൻ'.

വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച ഒരു കുബേര കുടുംബാംഗമല്ല ബൈജു'

അഴീക്കോട് ഗ്രാമത്തിലെ സാധാ മലയാളം മീഡിയം സ്കൂളിൽ പഠിച്ച്  അധ്യാപക ദമ്പതികളുടെ ശിക്ഷണത്തിൽ വളർന്ന് ഒരു എഞ്ചിനീയറാവുക എന്ന സ്വപ്നത്തെ മാത്രം താലോലിച്ചു നടന്ന ബൈജു ,"ചക്ക വീണപ്പോൾ യാദൃശ്ചികമായി കിട്ടിയ മുയലല്ല"  , തന്റെ എഡ്യൂക്കേഷൻ ഇൻഡ്രസ് ട്രി .
ശിക്കാരി ശംബു മോഡൽ ഭാഗ്യം കൊണ്ട് ഐ.ടി. രംഗത്ത് അധിപനാകാൻ ആർക്കും ലോകത്ത് ഇന്നേവരെ കഴിഞ്ഞിട്ടുമില്ല.

ആയിരം വിദ്യാർത്ഥികൾക്ക് ബാംഗ്ലൂരിൽ പഠന പരിശീലനം തുടങ്ങി ചെന്നൈ പൂനെ ബോംബെ എന്നിങ്ങനെ ആഴ്ചയിൽ 9വൻ നഗരങ്ങളിലെ സ്റ്റേഡിയത്തിൽ വെച്ച് ഒറ്റയ്ക്ക് നടത്തിയ ക്ലാസിലൂടെ ബൈജു അധ്യാപന രംഗത്ത് നിറഞ്ഞു നിന്നു
വിദേശഐ.ടി കമ്പനിയിലെ ജോലി രാജി വെച്ച് തിങ്ക് ആന്റ് ലേൺ കമ്പനിയെന്ന പേരിൽ റജിസ്ടർ ചെയ്ത് ബൈജൂ സ് ആപ്പിലൂടെ സ്വന്തമായി വളരാൻ കാണിച്ച ധൈര്യമാണ് ബൈജുവിനെ ബില്യനയറാക്കി മാറ്റിയത്
ഇന്ത്യയിലെ ലക്ഷകണക്കിന് വിദ്യാർത്ഥികൾക്കും അമേരിക്ക ബ്രിട്ടൻ ഫ്രാൻസ് ജർമനി തുടങ്ങി ലോകത്തെ വിടെയുമുള്ള ദശലക്ഷകണക്കിന് വിദ്യാർത്ഥികൾക്ക് അവരുടെ പശ്ചാത്തലത്തിൽ രസകരമായി ഐ ടി യിലൂടെ എളുപ്പം പഠിക്കാനുള്ള സംവിധാനം ബൈജൂ സ് ക്രിയേറ്റ് ചെയ്തു.

ഫൈസ് ബുക്ക് മേധാവി സക്കർബർഗ് , അമേരിക്കയിലെ വാൾട്ട് ഡിസ്നി കോർപ്പറേഷൻ, ആഗോള ഇന്റെ നെറ്റ് കമ്പനി നാസ് പേഴ്സ് ,കാനഡ പെൻഷൻ പ്ലാൻ ഇൻവെസ്റ്റ് ബോർഡുമായും എന്നിവരുമായി ബൈജൂ സ് നിeക്ഷപ സമാഹാര കരാർ നടത്തി.

ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ അഞ്ചിലൊന്നായി  ബൈജൂ സ് കമ്പനി മാറി.

*ചൈനീസ് മൊബൈൽ ബ്രാൻഡായ ഓപ്പോയിൽ നിന്ന് 1079 കോടി രൂപയ്ക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീം ജേഴ്സി സ്പോൺസർ അവകാശം ഈയിടെ ബൈജൂ സ് കമ്പനി വാങ്ങിയിരിക്കുന്നു.*

അത് വഴി ബൈജൂ സ് കൂടുതൽ പുരോഗതി കൈവരിക്കും.

*ലോകത്തിലെ ഒന്നാം സ്ഥാനത്തുള്ള എഡ്യൂക്കേഷൻ ടെക് കമ്പനി എന്നാണ് ബൈജൂ സ് അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്നത്*

ഷാറൂഖാനെ ബ്രാന്റ് അംബാസഡറാക്കി ആയിരക്കണക്കിന് ഐ.ടി വിദഗ്തരെ ജോലിക്ക് വെച്ച്
7000 കോടി ആസ്തിയു ളള വിദ്യാഭ്യാസ വ്യവസായസ്ഥാപനമായി
ബൈജൂസിനെ മാറ്റുന്നതിൽ വ്യത്യസ്തനായ ഈ നാട്ടിൻ പുറത്ത് കാരന് വലിയ പങ്കാണുള്ളത്'

മലയാള മനോരമയുടെ 2019 ലെ ന്യൂസ് മേക്കറായി
ബൈജു രവീന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടത്
കയ്യിൽ പൂത്ത കാശുണ്ടായത് കൊണ്ടല്ല.
മെൻറർ, മൊട്ടീവേറ്റർ  ഇൻസ്പെയറർ ,മാനേജ്മെന്റ് വിദഗ്ധൻ, ലീഡർ, ഐ ടി വിദഗ്ധൻ, ആസൂത്രികൻ ,പോസറ്റീവ് തിങ്കർ .തന്ത്രജ്ഞൻ .
റോൾ മോഡൽ എന്നീ തലത്തിലെല്ലാം 37 വയസ്സുകാരനായ ഒരു മലയാളി ലോകത്തോളം  ഉയർന്നത് കൊണ്ടാണ് .

ബൈജുവിന്റെ വളർ
ച്ചയിൽൽ നമുക്കെല്ലാം അഭിമാനിക്കാം.

ആയിരക്കണക്കിന് രൂപ ചെലവ് വരുന്ന കോഴ്സ്  കൊറോണ കാലത്ത് ലോക വിദ്യാർത്ഥികൾക്ക് ബൈജു സൗജന്യമായി നൽകുന്നു.

അടുക്കി പറഞ്ഞാൽ ബൈജു രവീന്ദ്രൻ നമുക്ക് ഒരു പാഠപുസ്തകം മാത്രമല്ല
സർവ്വകലാശാല തന്നെയാണ്.

കെ.കെ.പി അബ്ദുല്ല
13/4/2020

Comments

Popular posts from this blog

ജാലകം 3:പ്രകൃതിയിലേക്ക് മടങ്ങാൻ

*ജാലകം 3* *പ്രകൃതിയിലേക്ക് മടങ്ങാൻ* The one straw Revalution (ഒറ്റ വൈക്കോൽ വിപ്ലവം) കർഷകരുടെ വേദഗ്രന്ഥം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രന്ഥം രചിച്ച ലോക പ്രശസ്ത എഴുത്തുകാരനും ചിന്തകനും വാഗ്മിയും പരിസ്ഥിതി പ്രവർത്തകനും പ്രകൃതി സൗഹൃദ കൃഷി സമ്പ്രദായം പ്രായോഗികമായി നടപ്പിലാക്കിയ ശാസ്ത്രജ്ഞനുമാണ് മസനോബു ഫുക്കുവോക്ക. Natural Way of farming എന്ന ഗ്രന്ഥത്തിന് ശേഷം ഏറെ ശ്രദ്ധേയമായ പരിസ്ഥിതി ദർശന ഗ്രന്ഥമാണ് *The Road Back to Nature പ്രകൃതിയിലേക്ക് മടങ്ങാൻ* ശീതീകരിച്ച റൂമിലിരുന്ന് ഭാവനാത്മകമായി നടത്തിയ സർഗ വൈജ്ഞാനിക ഗ്രന്ഥമല്ല ലോകരാജ്യങ്ങളിലൂടെ സഞ്ചരിച്ച് രാസവള പ്രയോഗങ്ങളുടെയും കീടനാശിനികളുടെയും പ്രശ്നങ്ങളെ കുറിച്ച് കർഷകരെ ഉൾബോധിപ്പിച്ച്   പ്രകൃതികൃഷി നടപ്പിലാക്കിയ ജൈവമനുഷ്യനാണ് ഫുക്കുവോക്ക. ഈ പുസ്തകം കേവലമായ കുറേ അറിവിൻ്റെ കലവറ തുറക്കുകയല്ല പരിസ്ഥിതി യോട് താദാത്മ്യപ്പെട്ട് ജീവിക്കേണ്ടതിൻ്റെ അനിവാര്യത ഈ ദാർശനിക പഠന ഗ്രന്ഥം നമ്മെ ഉറക്കെ ബോധ്യപ്പെടുത്തുന്നു. *ഈശ്വരൻ മനുഷ്യനെ അവൻ്റെ വഴിക്കു വിട്ടിരിക്കുകയാണ്. മനുഷ്യൻ സ്വയം രക്ഷിച്ചില്ലെങ്കിൽ മറ്റാരും അവനു വേണ്ടി അതു ചെയ്യില്ല* ...

ജാലകം 6 : You Can Win നിങ്ങൾക്കും വിജയിക്കാം

*ജാലകം 6* *You Can Win നിങ്ങൾക്കും വിജയിക്കാം* മന:ശാസ്ത്രം, മോട്ടീവേഷൻ, കരിയർ, മാനേജ്മെൻറ്, ആസൂത്രണം, സംഘാടനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളെ കുറിച്ച് സൂക്ഷ്മമായും സമഗ്രമായും വിശകലനം ചെയ്ത ലോകപ്രശസ്തമായ ഗ്രന്ഥമാണ് you can win' ലക്ഷക്കണക്കിന് കോപ്പികൾ വിറ്റയിക്കപ്പെട്ട നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്ത ഈ ഗ്രന്ഥം വായിച്ചാൽ മനസ്സ് വെച്ചാൽ നാം ആഗ്രഹിക്കുന്നത് ആയിത്തീരും കഥ, കവിത, തത്വങ്ങൾ, ആപ്തവാക്യങ്ങൾ, ലോക പ്രശസ്ത ഗ്രന്ഥങ്ങളിലെ ഉദ്ധരണി എന്നിവയുടെയെല്ലാം മേമ്പൊടിയോടെ ഒട്ടും വിരസമില്ലാതെ വായനയെ പ്രേരിപ്പിക്കുന്ന ശൈലി പുസ്തകത്തിന് മാറ്റുകൂട്ടിയിട്ടുണ്ട്.. മനോഭാവം, (പോസറ്റീവ്: നെഗറ്റീവ്) പരിതസ്ഥിതി, വിജയമന്ത്രങ്ങൾ, പരാജയ കാരണണങ്ങൾ, പരിഹാരമാർഗങ്ങൾ, ക്രിയാത്മകതയുടെ ചുവടുകൾ, ലക്ഷ്യം തുടങ്ങിയ വിഷയങ്ങളിലൂടെ നമുക്ക് വഴികാട്ടിയായി ഈ ഗ്രന്ഥം മുന്നിൽ നടക്കുന്നു. ജേതാക്കൾ വ്യത്യസ്തമായ കാര്യങ്ങളല്ല ചെയ്യുന്നത് അവർ കാര്യങ്ങൾ വ്യത്യസ്ത രീതിയിലാണ് ചെയ്യുന്നത്. മനോഭാവത്തിൽ ഉചിതമായ മാറ്റം വരുത്തി ജീവിത വിജയം നേടാം. Thing and grow rich എന്ന നെപ്പോളിയൻ്റെ ഗ്രന്ഥം വിജയത്തിലേക്കുള്ള ചവിട്ടു പടി...