മെഡൽ വാരിക്കൂട്ടുന്ന ഹിജാബുകാരി
കോഴിക്കോട് ജില്ലയിലെ വടകരക്കടുത്ത് ഓർക്കാട്ടേരി സ്വദേശിയായ മാജിസഭാനു, കായിക ലോകത്ത് ശ്രദ്ധ പിടിച്ചു വാങ്ങിയ താരമായി ഇതിനകം വളർന്നു കഴിഞ്ഞു.
പാവപ്പെട്ട കുടുംബത്തിലെ ഒരു നാട്ടിൻ പുറത്ത്കാരി, ഹിജാബ് ധരിച്ച് കൊണ്ട് ലോക വനിതാ പവർ ലിഫ്റ്റിംഗ് മത്സരത്തിൽ പങ്കെടുക്കാൻ ഉലകം ചുറ്റുന്നത് നമ്മുടെ നാട്ടിൽ സ്വപ്നം പോലും കാണാൻ പറ്റിയെന്ന് വരില്ല.
ഒന്നാമത്തെ കാരണം സ്പോർട്സിന്റെ ഹോട്ട്സ് പോർട്ടല്ല കേരളം എന്നതാണ്.
ക്രിക്കറ്റിന് കിട്ടുന്ന പണവും പരസ്യവും സ്പോൺസറിങ്ങും നമ്മുടെ നാട്ടിൽ മറ്റു മേഖലയ്ക്ക് ലഭിക്കുന്നുമില്ല.
പേരിലും വേഷത്തിലും ഇറാനി, ഈജിപ്ഷ്യൻ ടച്ച്
ഒരു മലയാളി മുസ്ലിം പെൺകൊടിയാണ് മാജി സിയാ ഭാനുവെന്ന് തോന്നുകയ ഇല്ല.
ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന്റെ ആത്മാവായി വളർന്ന ഹാഷിം അംലയോട് ഭാനുവിനെ താരതമ്യം ചെയ്യാം.
2007 ൽ ശ്രീലങ്കക്കെതിരെ ദക്ഷിണാഫ്രിക്ക കളിക്കുന്ന ഒരു വൺഡേ മാച്ചിൽ ആഷിം അംല ക്യാച്ചെടുത്തു.
മൈക്ക് തുറന്ന് വെച്ചിരിക്കുകയാണെന്നോർമയില്ലാതെ കമന്റർ ഡീൻ ജോൺ പറഞ്ഞു ഭീകര വാദിക്ക് ഒരു ക്യാച്ച് കൂടി കിട്ടി.
ലോക വ്യാപകമായ പ്രതിഷേധത്തെ തുടർന്ന് ആ കമന്റർക്ക് ജോലി നഷ്ടപ്പെട്ടു.
ഹാഷിം അംല ലോകത്തെ ഒന്നാം നിര താരമായിട്ടും ഒരു നല്ല മുസ്ലിം ആയതിനാൽ അദ്ദേഹം പരിഹാസ്യങ്ങൾക്കും തെറി വിളിക്കും നിരന്തരം ശരവ്യയമാകാറുണ്ട്.
അവഗണനകളെ കൂസാതെ ഇസ്ലാമിക സ്വത്വം കാത്തു സൂക്ഷിക്കുന്ന ഇത്തരം കളിക്കാർ സമൂഹത്തിൽ വലിയ ചലനവും മാതൃകയും സൃഷ്ടിക്കുന്നു.
2007 വരെ ലോക വനിതാബോക്സിങ്ങ് ചാമ്പ്യയായ ലൈലാ അലി (മുഹമ്മദലി ക്ലേയുടെ മകൾ) മത്സരത്തിനിറങ്ങുമ്പോൾ ഹിജാബ് ധരിക്കാറില്ല.
ഇന്ത്യൻ വനിതാ ടെന്നീസ് താരം സാനിയ മിർസ ഇസ്ലാമിക വേഷം ധരിച്ച് കളിക്കുന്ന കാഴ്ച നമ്മളാരും കണ്ടിട്ടില്ല.
എന്നാൽ ഭാനു സ്കൂൾ തലം മുതൽ സംസ്ഥാന മത്സരങ്ങളിലും ദേശീയ തലത്തിലും രാജ്യാന്തര മത്സരങ്ങളിലും ഇസ്ലാമിക രാജ്യങ്ങളിലെ വനിതാ താരങ്ങളെ പോലെ ഹിജാബ് *ഡ്രസ് കോഡാക്കിയിരിക്കുന്നു* .
ഹിജാബ് തനിക്ക് അന്തസ്സും കരുത്തുമാണെന്ന് മീഡിയാ ലോകത്തോട് ഭാനു വിളിച്ചു പറഞ്ഞു.
പരിഹസിക്കുന്നവർക്കുള്ള താരത്തിന്റെ മറുപടി പുഞ്ചിരിമാത്രമാണ്.
പഞ്ചഗുസ്തി, ബോക്സിങ്ങ് ,പവർ ലിഫ്റ്റിങ്ങ് ,ബോഡി ബിൽഡിംഗ്, ഫിറ്റ്നസ് മോഡൽ തുടങ്ങിയ മേഖലകളിലെല്ലാം ഭാനു കഴിവു തെളിയിച്ചു.
നിലവിൽ പഞ്ചഗുസ്തിയിൽ ലോക ആറാം നമ്പർ താരമാണ്
പവർ ലിഫ്റ്റിങ്ങിൽ കോഴിക്കോടിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ജില്ലാ മത്സരത്തിലെ ചാമ്പ്യയായത് മുതൽ തുടങ്ങിയ മെഡൽ കൊയ്ത് സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ആവർത്തിച്ച്
ഇന്തൊനേഷ്യയിൽ വെച്ച് നടന്ന കടുത്ത രാജ്യാന്തര മത്സരത്തിൽ
കനകപ്പതക്കത്തിന് തുല്യമായ വെള്ളി മെഡൽ കരസ്തമാക്കുന്നതിലേക്ക് ഭാനു വളർന്നു
റഷ്യയിൽ വെച്ച് നടന്ന
56 കിലോ സീനിയർ വനിതകളുടെ ഓപ്പൺ വിഭാഗത്തിൽ ലോക ചാമ്പ്യയായി
ലോക പവർലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ രണ്ട് തവണ സ്വർണം നേടാൻ മാജി സിയഭാനുവിന് സാധിച്ചു.
2016ൽ മാഹി ഡെന്റൽ കോളേജിൽ ബി.ഡി.എസ് പഠിക്കുമ്പോഴാണ് ഭാനു മത്സരങ്ങളുടെ ലോകത്തെത്തുന്നത്.
കേരളത്തിലെ വർത്തമാന പത്രങ്ങളും ചാനലുകളും സോഷ്യൽ മീഡിയയും ഹിജാബു ധാരിയായ ഈ പെൺകൊടിയോട് വിവേചനമില്ലാതെ പെരുമാറുന്നു.
നല്ല വാർത്താ പ്രാധാന്യം ലഭിക്കുന്നു .
കൊറോണാ കാലത്തെ ഏപ്രിൽ 5 ലെ മനോരമ
ഞായർ പതിപ്പിൽ അനുമേരി ജേക്കബ് എഴുതിയ ഫീച്ചർ ലേഖനം അടക്കം മലയാള പത്രങ്ങളിൽ നക്ഷത്രത്തിളക്കമുള്ള മിന്നും താരത്തെ ആശിർവദിക്കുന്നു.
അഭിമുഖങ്ങളും സൗഹൃദ സംഭാഷണങ്ങളും ഉദ്ഘാടന പരിപാടികളുമായി ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ സ്കൂളുകളും നമ്മുടെ നാടിന്റെ അഭിമാനമായ താരറാണിയെ ആഘോഷിക്കുന്നു.
വിവിധ സ്ഥാപനങ്ങളുടെ ഉദ്ഘാടകയായും അർഹിക്കുന്ന പ്രാധാന്യത്തോടെ മലയാളക്കര മാജിസഭാനു
വിനെ ആദരിക്കുന്നു.
കെ.കെ.പി അബ്ദുല്ല
14/4/2020


Comments
Post a Comment