വിവർത്തന സാഹിത്യത്തിലെ മഹിള രത്നം 2
ഷഹനാസ് ഹബീബ്
ആധുനിക മലയാള സാഹിത്യത്തിലെ യുവ എഴുത്തുകാരൻ ബിന്യാമീന്റെ അയൽനാട്ടുകാരിയാണ്
ഷഹനാസ് ഹബീബ്
ബിന്യാമീനെ കൂട്ടി ചേർത്താണ് ഷഹനാസ് ഹബീബ് കേരളത്തിൽ പരക്കെ അറിയപ്പെട്ടത്
വിവിധ ഇന്ത്യൻ ഭാഷകളിൽ നിന്ന്
ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യുന്ന ഇന്ത്യൻ സാഹിത്യകാർക്ക് വേണ്ടി 2018 ൽ ആരംഭിച്ച ഏറ്റവും വലിയ അവാർഡായ ജെസിബി പുരസ്കാരം പ്രഥമമായി നേടികൊണ്ടാണ് ഷഹനാസ് ഹബീബ് മലയാളത്തിൽ പ്രശസ്തയായത്
ബിന്യാമീന്റെ മുല്ലപ്പൂ നിറമുള്ള പകലിനെ ജാസ്മിൻ ഡെയ്സ് എന്ന് പേര് നൽകി മുല്ലപ്പൂ മണം നൽകിയ ഷഹനാസ് അബു ലക്ഷം രൂപ പ്രൈസ് മണി നേടി.
ആടുജീവിതത്തിലൂടെ പ്രവാസി ജീവിതത്തിന്റെ അവസ്ഥാന്തരങ്ങളയും ഗൃഹാതുരതയെയും ചിത്രീകരിച്ച് മലയാള സാഹിത്യത്തിൽ സ്ഥിര പ്രതിഷ്ഠ നേടിയ ബിന്യാമീന് ജാസ്മീൻ ഡെയ്സിലൂടെ ഷഹനാസ് 25 ലക്ഷം രൂപ സമ്മാനം നേടിക്കൊടുത്തു.
ഇംഗ്ലീഷിൽ നല്ല സ്കിൽ ഉണ്ടായത് കൊണ്ട് മാത്രം ഒരാൾക്കും നോവലും കഥയും ആകർഷണീയമായി വിവർത്തനം ചെയ്യാൻ കഴിയുകയില്ല.
പ്രതിഭകൾക്ക് മാത്രമേ വിവർത്തന സാഹിത്യത്തിൽ മികവ് പുലർത്താൻ കഴിയൂ.
ജീത്ത് തയ്യിലിന്റെയും പെരുമാൾ മുരുകന്റെയുമടക്കമുള്ള നാല്പത്തി രണ്ടോളം കൃതികളെ പിന്തള്ളി കൊണ്ടാണ് ജാസ്മീൻ ഡെയ്സ് മുല്ലപ്പൂ വിപ്ലവം സൃഷ്ടിച്ചത്.
സംസ്കൃതത്തിൽ രചിക്കപ്പെട്ട പഞ്ചതന്ത്രം കഥകളുടെ ഒറിജിനൽ കോപ്പി നഷ്ടപ്പെട്ടിട്ടും ലോകം ഇന്നും വിവിധ ഭാഷയിൽ ആ കഥ വായിക്കുന്നത് അറബി സാഹിത്യകാരൻ ഇബ്നു മുഖഫഹ് അറബിയിൽ ഭാഷാന്തരം ചെയ്തത് കൊണ്ടാണ്.
ആയിരത്തൊന്ന് രാവുകളും ഇലിയഡും ഷേക്സ്പിയർ നാടകങ്ങളും ഷെല്ലി കവിതകളും ദസ്ത വേസ്കിയുടെ ക്രൈം ആൻഡ് പണിഷ്മെൻറുമെല്ലാം വിവർത്തനത്തിന്റെ ചാരുതയിലാണ് നാം ആസ്വദിക്കുന്നത് '
കേരളത്തിലേക്ക് വരുന്ന ദേശീയ നേതാക്കളുടെ പ്രസംഗം സമദാനി സാഹിബ് ട്രാൻസ്ലേറ്റ് ചെയ്യുമ്പോൾ എത്രമേൽ മധുരതരമാണോ അത് പോലെ വല്ലഭന് മാത്രമേപുല്ലും ആയുധമാകൂ.
ബഷീർ ഒ.വി.വിജയൻ എം.ടി പോലുള്ള മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാരുടെ രചനകൾ ഇംഗ്ലീഷിലായിരുന്നെങ്കിൽ ഒരു പക്ഷേ അവർ നോബൽ ജേതാക്കളുടെ കൂട്ടത്തിൽ ഉൾപ്പെട്ടേക്കും
ഇംഗ്ലീഷിൽ എഴുതുന്ന അരുന്തതി റോയിയെ പോലുള്ളവർ ബുക്കർ പ്രൈസ് നേടുന്നതും സ്ലം ഡോഗ് മില്യംസിന് ഓസ്കാർ അവാർഡ് ലഭിച്ചതുമെല്ലാം കൂട്ടിച്ചേർത്ത് വായിക്കുമ്പോൾ ഇംഗ്ലീഷ് എഴുത്തിലൂടെയാണ് നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാർ ഭുവന പ്രശസ്തരാവുന്നത്
എന്ന കാര്യം അവിതർക്കിതമായിരിക്കും.തീർച്ച
എഴുത്തിന്റെ എല്ലാ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാശാലിയാണ് ഷഹനാസ് ഹബീബ്'
ജേണലിസ്റ്റ്: നിരൂപക, കോളമിസ്റ്റ് ,കവയത്രി, ട്രാവൽ റൈറ്റർ.കഥാകാരി
വിവർത്തക എന്നീ നിലയിൽ ലോകമൊട്ടാകെ അറിയപ്പെടുന്ന ഒരു പ്രഫഷണൽ സാഹിത്യകാരിയായി ഈ എറണാകുളത്ത് കാരി മാറി.
ഡൽഹിയിലെ സെന്റ് സ്റ്റീഫൻ കോളേജിൽ നിന്ന് ഒന്നാം റാങ്കോടെ ഇംഗ്ലീഷ് ബിരുദം നേടിയ ശേഷം അമേരിക്കയിൽ നിന്ന് മീഡിയാ കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്യാജ്യേറ്റ് കരസ്തമാക്കി .
ന്യൂയോർക്കിൽ സ്ഥിരമായി കുടുംബ സമേതം താമസം.
യു.എസിലെ ബൈപാത്ത് യൂണിവേഴ്സിറ്റിയിൽ ലക്ചറ റായി നിയമിക്കപ്പെടും വരെ വി വിധ പത്രത്തിലും ഐക്യരാഷ്ട്രസഭയുടെ ഓഫീസിലും സേവനം ചെയ്തു.
ലോകത്തെ വിവിധ ഇംഗ്ലീഷ് സാഹിത്യ മാഗസിനുകളിൽ സ്ഥിരമായി എഴുതിക്കൊണ്ടിരിക്കുന്നു
ഇരുപതിൽ അധികം പുസ്തകത്തിന്റെ ശില്പിയാണ് ഷഹനാസ് ഹബീബ്.
സയ്യിദ
ദി ഗാർഡിയൻ
എ ഫാർ
ജാസ്മിൻ ഡെയ്സ്
കളക്ടഡ് എസ്സേ
തുടങ്ങിയ ശ്രദ്ധേയമായ ഗ്രന്ഥങ്ങൾ ഷഹനാസ് ഹബീബിന്റെ പേരിലുണ്ട്
ന്യൂയോർക്ക് ഫൗണ്ടേഷൻ
ഫെല്ലോഷിപ്പ്
സതേൺ ഫ്രാൻസ് റൈറ്റേ സ് അ വാ ർ ഡ്
Ninth Natronal Poetry competition prize winner
എന്നിങ്ങനെ നിരവധി അംഗീകാരവും അവാർഡും ഷഹനാസ് ഹബീബ് നേടിയെടുത്തിട്ടുണ്ട്
കെ.കെ.പി അബ്ദുല്ല
17/4/2020
Comments
Post a Comment