വിവർത്തന സാഹിത്യത്തിലെ മഹിളാ രത്നങ്ങൾ
ഡോ: ഇവി ഫാത്തിമ
മാഹിക്കടുത്ത് അഴിയൂർ സ്വദേശിനി.
അഭ്യസ്ത വിദ്യരായ കുടുംബം. അവർ വീട്ടിൽ സ്വന്തമായി വലിയൊരു ലൈബ്രററി ഉണ്ടാക്കിയിട്ടുണ്ട്. മാതാവും പിതാവും അടക്കം
കുടുംബാഗങ്ങളെല്ലാം വായനയെ ഗൗരവമായി എടുത്തവർ .
ഇംഗ്ലീഷ് പുസതകങ്ങളുടെ കലവറ തന്നെ വീട്ടിലുണ്ട്.
ഫാത്തിമ,.ഫറൂഖ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി.
കാലിക്കറ്റ്സർവകലാശാലയിൽ നിന്ന് പി.ജിയും ഡോക്ടറേറ്റും കരസ്തമാക്കി.
2001 ൽ തലശ്ശേരി ബ്രണ്ണൻ കോളേജിൽ
ഇംഗ്ലീഷ് ലക്ചറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.
കവിതകളെഴുതിക്കൊണ്ട് സാഹിത്യലോകത്തേക്കും പ്രവേശിച്ചു.
അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും പ്രസിദ്ധീകരിക്കുന്ന മാഗസിനുകളിലും പ്രസിദ്ധീകരണങ്ങളിലും നിരന്തരം എഴുതിക്കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റി.
US ൽ നടന്ന ക്രിയേറ്റീവ് നോൺ ഫിക്ഷൻ പ്രബന്ധ മത്സരത്തിൽ വൊക്കാബുലറി പ്രൈസ് നേടി. രാജ്യാന്തര തലത്തിൽ അമേരിക്കയിൽ സംഘടിപ്പിച്ച മത്സരത്തിൽ ഒന്നാം സ്ഥാനവും ക്യാഷ് പ്രൈസും പ്രശസ്തി പത്രവും നേടുന്ന ആദ്യ മലയാളി വനിതയെന്ന ഖ്യാതിക്ക് ഫാത്തിമ അർഹയായി.
കേരള ഫോക് ലോർ അക്കാദമിക്ക് വേണ്ടി ഇംഗ്ലീഷിൽ നാടൻ കലയെ സംബന്ധിച്ച് ഒരു പുസ്തകം രചിച്ചു.
ഓക്സ്ഫോഡ് യൂണിവേഴ്സിറ്റി പ്രസിന് വേണ്ടി പ്രസിദ്ധ മലയാള സാഹിത്യകാരിഗ്രേസിയുടെ കഥ കളും ഓർമക്കുറിപ്പുകളും ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു.
കേരളത്തിൽ ഈയിടെ ഏറ്റവും അധികം വിറ്റയിച്ച ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു നോവലാണ് സുഭാഷ് ചന്ദ്രന്റെ "മനുഷ്യന് ഒരാമുഖം " എന്ന നോവൽ
ഈ പുസ്തകം പലരും വിവർത്തനം ചെയ്യാൻ ശ്രമിച്ച് പാതി വഴിയിൽ ഉദ്യമം അവസാനിപ്പിച്ചു.
ഒരു ഡിക് ഷനറിയോളം വലിപ്പമുള്ള ആപുസ്തകം മൊഴിമാറ്റം ചെയ്യാനുള്ള സ്വപ്നത്തിൽ നിന്ന് പലരും പിൻ വാങ്ങിയതിനാൽ
പുസ്തകം താൻ വിവർത്തനം ചെയ്യാമെന്ന ഫാത്തിമയുടെ അഭ്യർത്ഥന സുഭാഷ് ആദ്യം അവഗണിച്ചു. അദ്ദേഹത്തിന് മുൻ അനുഭവങ്ങൾ ഉണ്ടായത് കൊണ്ട് തന്നെ നോവലിലെ രണ്ടാം അധ്യായം വിവർത്തനം ചെയ്ത് അയച്ചു തന്നാൽ പരിഗണിക്കാമെന്ന് മൂലകൃതിക്കാരൻ വാഗ്ദാനം ചെയ്തു
എഴുത്തിനായി സമർപ്പിക്കപ്പെട്ട ഫാത്തിമ ആ വലിയ കടമ്പ മറികടന്നു.
എ പ്രിഫേസ് ടു മാൻ എന്ന പേരിൽ മനുഷ്യന് ഒരാമുഖത്തിന്റെ ഇംഗ്ലീഷ് ഭാവം ഇംഗ്ലീഷ് സ്വത്വത്തോടെ രൂപപ്പെട്ടു.
ഏറ്റവും മികച്ച ഇംഗ്ലീഷ് വിവർത്തനത്തിനുള്ള വി.അബ്ദുല്ലയുടെ പേരിലുള്ള പുരസ്കാരവും
ക്രോസ് വേഡ് വിവർത്തന പുരസ്കാരവും ഫാത്തിമയെ തേടിയെത്തി.
ലോക പ്രസിദ്ധ ബുക്ക് പ്രസാധ സംഘമായ ഹാർപ്പർ കോളിൻസാണ് പുസ്തകം വിപണിയിലിറക്കിയത്.
ഇംഗ്ലീഷ് സാഹിത്യൽ അവസരം തേടുന്ന ഇന്ത്യൻ എഴുത്തുകാർക്ക് വേണ്ടി ഇന്ത്യൻ ഇങ്ക് എന്ന പേരിൽ ഫാത്തിമ ചീഫ് എഡിറ്ററും പ്രസാധകയുമായ ഇംഗ്ലീഷ് മാസിക കേരളത്തിൽ പിറന്നു. പ്രശസ്തരായ മലയാളി എഴുത്തുകാരുടെ കവിതയും കഥയും നോവലും ആത്മകഥയുമെല്ലാം ഫാത്തിമയും മറ്റു സാഹിത്യകാരന്മാരും പുറം ലോകത്ത് പരിചയപ്പെടുത്തി.
വീരാൻ കുട്ടിയുടെ അടക്കമുള്ള കവിതകൾ ഇന്ത്യൻ ഇങ്കിൽ ഡോ: ഫാത്തിമ പുനരാവിഷ്കരിച്ചു.
ഫാസിസ്റ്റുകാല വർത്തമാന ഇന്ത്യയുടെ ദുരവസ്ഥയിൽ ബഹുസ്വരതയുടെ ഈറ്റില്ലവും പോറ്റില്ലവുമായ കേരള പരിസരത്തെ .വിശേഷിച്ച് തലശ്ശേരിയിലെ മതസൗഹാർദാന്തരീക്ഷത്തെക്കുറിച്ചും ഇ.വി.ഫാത്തിമ ഇംഗ്ലീഷിൽ പുസ്തകം എഴുതിയിട്ടുണ്ട്.
മലയാള വിമർശന സാഹിത്യത്തിന്റെ ചരിത്രത്തെ കുറിച്ച്
കനപ്പെട്ട ഒരു റഫറൻസ് ഗ്രന്ഥം പ്രസിദ്ധീകരിക്കാനുള്ള തീ വ്രശ്രമത്തിലാണ് ഇപ്പോൾ
ടീച്ചർ.
കണ്ണൂർ കൃഷ്ണമേനോൻ ഗവൺമെന്റ് കോളേജ് ലക്ചറായി സേവനം ചെയ്യുകയാണ്. നമ്മുടെ നാട്ടുകാരിയായ അഴിയൂർകാരി ഫാത്തിമ ടീച്ചർ
കെ.കെ.പി. അബ്ദുല്ല
16/4/2020
Comments
Post a Comment