Skip to main content

ജാലകം 1:ആരോഗ്യത്തിന്റെ ദൈവശാസ്ത്രം

ജാലകം 1

*ആരോഗ്യത്തിന്റെ ദൈവശാസ്ത്രം*

ഖുർആനെന്ന അത്ഭുത പ്രപഞ്ചത്തെ മലയാളികൾക്ക് പരിചയപ്പെടുത്തിയ മഹാപണ്ഡിതനായ ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനിയുടെ ഗവേഷണ സ്വഭാവമുള്ള പഠന ഗ്രന്ഥമാണ് ആരോഗ്യത്തിന്റെ ദൈവ ശാസ്ത്രം. ഈ പുസ്തകം യുവത പ്രസിദ്ധീകരിച്ച ഉടനെ വാങ്ങി വായിക്കണമെന്ന് നിർദ്ദേശിച്ചത് എന്റെ ആത്മ സുഹൃത്തായ നൗഷാദ് കുറ്റിയാടിയാണ്.

ഈ പുസ്തകം ഒറ്റയടിക്ക് വായിച്ച് മൂലക്ക് വെക്കേണ്ട സാധാ പുസ്തകത്തിന്റെ ഗണത്തിലല്ലന്ന് ബോദ്ധ്യപ്പെട്ട് പല വട്ടം വായിച്ചു

നാം വായിക്കേണ്ട ആവർത്തിച്ച് വായിച്ചു കാര്യമായി പഠിക്കേണ്ട
അമൂല്യമായ ഗ്രന്ഥമാണിത്.

ചെറിയമുണ്ടം ഒരു ഭിഷഗ്വരനല്ലെങ്കിലും ഏറെ കാലത്തെ അനുഭവസമ്പത്തും വൈദ്യശാസ്ത്ര രംഗത്തെ അതിപ്രഗത്ഭനുമായ  ഒരു ഡോക്ടറെ പോലെയാണ് ആരോഗ്യത്തെ കുറിച്ച് ചെറിയമുണ്ടം സംവദിക്കുന്നത്. അദ്ദേഹത്തിന്റെ മാസ്മരിക വൈജ്ഞാനിക പാഠവം ഓരോ വരിയിലും അനാവൃതമാവുന്നു.

*ഈ കൊറോണാ കാലത്ത് പുനർവായന ആവശ്യപ്പെടുന്ന ഗ്രന്ഥമെന്ന കാലിക പ്രസക്തിയും ആരോഗ്യത്തിന്റെ ദൈവശാസ്ത്രത്തിനുണ്ട്*

ഈ പുസ്തകത്തിന്റെ ചുരുക്കെഴുത്ത് ഏറെ പ്രയാസമാണ് കാരണം ഇതിൽ ചുരുക്കാൻ ഒരക്ഷരം പോലുമില്ല.

വൈറസുകളുടെ വ്യാപനം ആധിപത്യം സാംക്രമിക സ്വഭാവത്തെയെല്ലാം കുറിച്ച് അദ്ദേഹം പ്രതിപാദിച്ചത് ഇന്ന് ചേർത്തി വായിക്കുമ്പോൾ നാം അത്ഭുതപ്പെട്ടു പോകും.

അല്ലാഹുവിന്റെ അനുഗ്രഹത്തെപറ്റിയും സർവഗുണ സമ്പന്നമനസ്സിനെ പറ്റിയുമുള്ള സമർത്ഥനം നമുക്ക് പോസറ്റീവ് എനർജി നല്കുന്നു.

രോഗമുണ്ടാക്കുന്നവൻ, വേദന നൽകുന്നവൻ, മുടന്തും, അന്ധതയും ശാരീരിക മാനസിക വൈകല്യങ്ങളും വേദനകളും നൽകുന്ന നിർദയൻ എന്നിങ്ങനെ ദൈവത്തെ തല്ലാനുള്ള വടിയായി വൈകല്യങ്ങളെയും മരണത്തെയും ഉദാഹരിച്ച് പായുന്ന യുക്തിവാദികളുടെ യുക്കി രഹിത വാദത്തെയും ചെറിയമുണ്ടം പൊളിച്ചെഴുതുന്നു.

  രോഗം തരുന്ന ദൈവം എന്ന ചിന്ത ദൈവ നിഷേധത്തിനുള്ള സ്റ്റാർട്ടിംഗ് പോയിന്റാണ്.

എന്നാൽ രോഗം എന്ത് എന്തല്ല എന്ന കാര്യം വസ്തു നിഷ്ഠമായി ചെറിയമുണ്ടം ചിന്തിക്കുന്ന വിവേകികൾക്ക് മുമ്പിൽ അവതരിപ്പിക്കുമ്പോൾ ഏത് താർക്കികനും ഉത്തരം മുട്ടും. യഥാർത്ഥ്യ ബോധ്യത്തിലേക്ക് ദൈവിക വെളിപാടിന്റെ പ്രകാശ ധാരയെ പ്രവഹിപ്പിക്കാൻ ഇതിലൂടെ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

ശരീരത്തിന്റെ ഡിഫൻസ് മെക്കാനിസം, പ്ലോബ്ളം സോൾവിംഗ്, ക്രൈസിസ് മാനേജ്മെന്റിനെയെല്ലാം കുറിച്ചാണ് പലപ്പോഴും രോഗവും വേദനയുമാമി നാം തെറ്റിദ്ധരിക്കാറുള്ളത്

വേദന ശാപമോ ശിക്ഷയോ ദൈവത്തിന്റെ വികൃതിയോ അല്ല. പൈൻ പ്രൊട്ടക്ട് എന്നത് ദൈവ കാരുണ്യത്തിന്റെ അപാരമായ അനുഗ്രഹമാണ്.

വേദന വിശ്വസ്തനായ കാവൽ ഭടനും നല്ല സന്ദേശകനുമാണ്. പ്രശ്ന പരിഹാരം ആവശ്യപ്പെടുന്ന മാനേജറാണ്.
വേദനയില്ലെങ്കിൽ മനുഷ്യജീവിതം സുഖകരവും സന്തോഷം നിറഞ്ഞതുമാണെന്ന വിചാരം അറിവില്ലായ്മയാണ്.

വേദനിക്കാത്ത അവസ്ഥ വലിയ രോഗമാണ്'
വേദന സംഹാരി ഗുളികളും മരുന്നുകളും നമ്മെ എത്രമേൽ രോഗിയാക്കുന്നു, പ്രതിരോധ സംവിധാനത്തെ തകർക്കുന്നുവെന്ന യഥാർത്ഥ്യം പലർക്കും അറിയില്ല
വേദനിക്കാത്ത അവസ്ഥ ഗുണമാണെങ്കിൽ ഈ ലോകത്തെ ഏറ്റവും വലിയ ഭാഗ്യശാലികൾ കുഷ്ഠരോഗിയായിരിക്കും.

ശരീരത്തിലെ ഏതെങ്കിലുമൊരു ഭാഗത്ത് മുറിവ് ,ചതവ്, ഇടിവ് സംഭവിച്ചാൽ ശരീരം വേദനിക്കും. അപ്പോൾ നാം ജാഗ്രതരാവുന്നു. ശുശ്രൂഷ ചെയ്യുന്നു.പരിഹരിക്കുന്നു.
ഈ വിശ്വസ്ത സേവക ഭടന്റെ സന്ദേശം ഇല്ലായിരുന്നെങ്കിൽ നമുക്ക് ജീവിതം അസാദ്ധ്യമായിരിക്കും.

ഒരു ഉദാഹരണം
ഒരാളെ വിഷപാമ്പ് കടിച്ചു അയാൾക്ക് വേദനിച്ചില്ല അയാൾ ഒന്നും അറിഞ്ഞില്ല. വളരെ പെട്ടെന്ന് നല്ല ചികിത്സ കിട്ടിയിരുന്നുവെങ്കിൽ അയാൾ രക്ഷപ്പെടുമായിരുന്നു.
വേദന ഇല്ലാത്തത് കാരണമാണ് ഇയാളുടെ ജീവൻ അപഹരിക്കപ്പെട്ടത്.
എത്രയോ പേർ വിഷപാമ്പ് കടിച്ച് രക്ഷപ്പെട്ടിട്ടുണ്ട്.

പൈൻ കില്ലറും ആസ്പിരിയൻ ഗുളികകളും കഴിച്ച് നിരവധി പേർ നിത്യരോഗികളാകുന്നതായി അമേരിക്കയിലെ സ്പാൻ മാസിക ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അനാവശ്യമായി ഡ്രഗ്സ് കഴിച്ച് രോഗം ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് ചെയ്ഞ്ച് ചെയ്യുന്ന പ്രക്രിയയെയാണ് രോഗം മാറലായി പൊതുവെ നാം വിശേഷിപ്പിക്കപ്പെടുന്നത്

അമിതമായ ഭക്ഷണം നമ്മെ രോഗാ തുരരാക്കുന്നു.

നമ്മുടെ life style, ലും വർത്തനങ്ങളും ഗുരുതരമായ പലരോഗങ്ങളും വരുത്തി വെക്കുന്നത്.

ഡിഫൻസ് മെക്കാനി സ ത്തിന്റെ സംവിധാനങ്ങളെ നമ്മുടെ അവിവേക പരമായ ഇടപെടൽ കൊണ്ട് തകർത്തത് കൊണ്ടും പ്രവർത്തനക്ഷമതയെ നിർവീര്യമാക്കിയതിനാലും രോഗാണുക്കൾക്ക് വിഹരിക്കാനുള്ള മേച്ചിൽ പറമ്പായി നമ്മുടെ ശരീരം മാറുന്നു.

ഡീജനറേഷന്റെ കാരണവും പടച്ചവന്റ കൈപ്പിഴയല്ല. അല്ലാഹു ഏറ്റവും നല്ല ഘടനയോടെ സൃഷ്ടിക്കുന്നു.
സാഹചര്യം, അണു പ്രസരണം, സാമൂഹ്യ പാരിസ്ഥിതിക പ്രശ്നങ്ങൾ, മാതാപിതാക്കളുടെ ജീവിത ശൈലി ഇങ്ങനെ നിരവധി കാരണങ്ങൾ കൊണ്ട് ഡീ ജനറേഷനും ജന്മ വൈകല്യങ്ങളുമുണ്ടാകാം.

ആധുനിക മെഡിക്കൽ സയൻസ് ഇപ്പോൾ പറയുന്നത് മാതാപിതാക്കളുടെ വഴക്കും മോശം വർത്തമാനങ്ങളും ഗർഭസ്ഥ ശിശുവിന് ശാരീരികവും മാനസികവും സ്വഭാവ പരമായ പ്രശ്നങ്ങൾ ഉണ്ടാക്കും എന്ന്.
മനുഷ്യ കരങ്ങൾ നിമിത്തം കടലിലും കരയിലും കുഴപ്പങ്ങളുണ്ടാകുന്നുവെന്ന ഖുർആന്റെ മുന്നറിയിപ്പ് നമ്മുടെ ജീവിത പാഠമാക്കുക.

ഞാൻ രോഗിയായാൽ രോഗം ഭേദമാക്കുന്നവൻ എന്ന വിശേഷമാണ് കുടിവെള്ളം തരുന്നവൻ നമ്മെ ഊട്ടുന്നവൻ എന്നൊക്കെയുള്ള വിശേഷണത്തോടൊപ്പം സ്രഷ്ടാവിനെ സംബന്ധിച്ച് ഇബ്രാഹിം നബി(അ)പ്രസ്താവിച്ചത്.

മാനസിക പിരിമുറുക്കവും അധമ ചിന്തയും വിഷാദ രോഗവുമെല്ലാം നമ്മുടെ സുസ്തി തിയെ ഇല്ലാതാക്കുന്നു.

ഖുർആൻ, ശാരീരിക രോഗത്തെ കുറിച്ച് നാമ മാത്ര പരാമർശങ്ങളാണ് നടത്തിയത് എന്നാൽ ഖൽബിന്റെ രോഗത്തെക്കുറിച്ച് വിശദമയി സംവദിക്കുന്നു

സ്വിഹ്ഹത്ത് എന്ന അറബി വാക്കിന്റെ അർത്ഥഗർഭമായ ആശയങ്ങളിലേക്ക് വരെ സൂക്ഷ്മമായി ഇറങ്ങിച്ചെല്ലുന്ന
ആരോഗ്യത്തിന്റെ ദൈവശാസ്ത്രം എന്ന പുസ്തകം കേവല വായനക്കപ്പുറം ഒരു ഗൈഡായും ഒരു പാഠപുസ്തകമായും സ്വന്തമാക്കി വായിച്ചാൽ നമുക്ക്  അനാവശ്യത്തിനും വേവലാതിക്കും ഡ്രഗ്സും ഡോക്ടറെയും സമീപിക്കുന്നതിൽ നിന്ന് മന:ശാസ്ത്ര പരമായ ഒരു പരിഹാരം ലഭിക്കും തീർച്ച
അതോടൊപ്പം കടലിനേക്കാൾ വിശാലമായ കാരുണ്യമുള്ള സർവ്വേശ്വരന്റെ അപാരമായ അനുഗ്രഹത്തിനെ സംബസിച്ചുള്ള ബോധ്യവും ലഭിക്കും.

കെ.കെ പി അബ്ദുല്ല
13/5/2020

Comments

Popular posts from this blog

ജാലകം 3:പ്രകൃതിയിലേക്ക് മടങ്ങാൻ

*ജാലകം 3* *പ്രകൃതിയിലേക്ക് മടങ്ങാൻ* The one straw Revalution (ഒറ്റ വൈക്കോൽ വിപ്ലവം) കർഷകരുടെ വേദഗ്രന്ഥം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രന്ഥം രചിച്ച ലോക പ്രശസ്ത എഴുത്തുകാരനും ചിന്തകനും വാഗ്മിയും പരിസ്ഥിതി പ്രവർത്തകനും പ്രകൃതി സൗഹൃദ കൃഷി സമ്പ്രദായം പ്രായോഗികമായി നടപ്പിലാക്കിയ ശാസ്ത്രജ്ഞനുമാണ് മസനോബു ഫുക്കുവോക്ക. Natural Way of farming എന്ന ഗ്രന്ഥത്തിന് ശേഷം ഏറെ ശ്രദ്ധേയമായ പരിസ്ഥിതി ദർശന ഗ്രന്ഥമാണ് *The Road Back to Nature പ്രകൃതിയിലേക്ക് മടങ്ങാൻ* ശീതീകരിച്ച റൂമിലിരുന്ന് ഭാവനാത്മകമായി നടത്തിയ സർഗ വൈജ്ഞാനിക ഗ്രന്ഥമല്ല ലോകരാജ്യങ്ങളിലൂടെ സഞ്ചരിച്ച് രാസവള പ്രയോഗങ്ങളുടെയും കീടനാശിനികളുടെയും പ്രശ്നങ്ങളെ കുറിച്ച് കർഷകരെ ഉൾബോധിപ്പിച്ച്   പ്രകൃതികൃഷി നടപ്പിലാക്കിയ ജൈവമനുഷ്യനാണ് ഫുക്കുവോക്ക. ഈ പുസ്തകം കേവലമായ കുറേ അറിവിൻ്റെ കലവറ തുറക്കുകയല്ല പരിസ്ഥിതി യോട് താദാത്മ്യപ്പെട്ട് ജീവിക്കേണ്ടതിൻ്റെ അനിവാര്യത ഈ ദാർശനിക പഠന ഗ്രന്ഥം നമ്മെ ഉറക്കെ ബോധ്യപ്പെടുത്തുന്നു. *ഈശ്വരൻ മനുഷ്യനെ അവൻ്റെ വഴിക്കു വിട്ടിരിക്കുകയാണ്. മനുഷ്യൻ സ്വയം രക്ഷിച്ചില്ലെങ്കിൽ മറ്റാരും അവനു വേണ്ടി അതു ചെയ്യില്ല* ...

ജാലകം 6 : You Can Win നിങ്ങൾക്കും വിജയിക്കാം

*ജാലകം 6* *You Can Win നിങ്ങൾക്കും വിജയിക്കാം* മന:ശാസ്ത്രം, മോട്ടീവേഷൻ, കരിയർ, മാനേജ്മെൻറ്, ആസൂത്രണം, സംഘാടനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളെ കുറിച്ച് സൂക്ഷ്മമായും സമഗ്രമായും വിശകലനം ചെയ്ത ലോകപ്രശസ്തമായ ഗ്രന്ഥമാണ് you can win' ലക്ഷക്കണക്കിന് കോപ്പികൾ വിറ്റയിക്കപ്പെട്ട നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്ത ഈ ഗ്രന്ഥം വായിച്ചാൽ മനസ്സ് വെച്ചാൽ നാം ആഗ്രഹിക്കുന്നത് ആയിത്തീരും കഥ, കവിത, തത്വങ്ങൾ, ആപ്തവാക്യങ്ങൾ, ലോക പ്രശസ്ത ഗ്രന്ഥങ്ങളിലെ ഉദ്ധരണി എന്നിവയുടെയെല്ലാം മേമ്പൊടിയോടെ ഒട്ടും വിരസമില്ലാതെ വായനയെ പ്രേരിപ്പിക്കുന്ന ശൈലി പുസ്തകത്തിന് മാറ്റുകൂട്ടിയിട്ടുണ്ട്.. മനോഭാവം, (പോസറ്റീവ്: നെഗറ്റീവ്) പരിതസ്ഥിതി, വിജയമന്ത്രങ്ങൾ, പരാജയ കാരണണങ്ങൾ, പരിഹാരമാർഗങ്ങൾ, ക്രിയാത്മകതയുടെ ചുവടുകൾ, ലക്ഷ്യം തുടങ്ങിയ വിഷയങ്ങളിലൂടെ നമുക്ക് വഴികാട്ടിയായി ഈ ഗ്രന്ഥം മുന്നിൽ നടക്കുന്നു. ജേതാക്കൾ വ്യത്യസ്തമായ കാര്യങ്ങളല്ല ചെയ്യുന്നത് അവർ കാര്യങ്ങൾ വ്യത്യസ്ത രീതിയിലാണ് ചെയ്യുന്നത്. മനോഭാവത്തിൽ ഉചിതമായ മാറ്റം വരുത്തി ജീവിത വിജയം നേടാം. Thing and grow rich എന്ന നെപ്പോളിയൻ്റെ ഗ്രന്ഥം വിജയത്തിലേക്കുള്ള ചവിട്ടു പടി...