Skip to main content
*ജാലകം 12*
INDOMITABLE SPIRIT
*അജയ്യമായ ആത്മചൈതന്യം*
എ.പി.ജെ.അബ്ദുൾ കലാം
dcb ₹ 90

ഇന്ത്യയുടെ അഗ്നിപുത്രൻ മിസൈൽ മാൻ എന്നീ വിശേഷണങ്ങളുടെ എപിജെ അബ്ദുൾ കലാം കവി, എഴുത്തുകാരൻ.ഗ്രന്ഥകാരൻ. അധ്യാപകൻ, മോട്ടീറ്റേർ എന്നീ നിലയിലും പ്രശസ്തനാണ് മുൻ രാഷ്ട പതിയായിരുന്നു.പത്മഭൂഷൺ, ഭാരതരത്നം തുടങ്ങിയ നിരവധി ബഹുമതികളും ലഭിച്ചിട്ടുണ്ട്.
Wings of fire,ignited minds, തുടങ്ങിയ ശ്രദ്ധേയമായ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.

ബഹുമുഖ വ്യക്തിത്വത്തിൻ്റെ ഉടമയായ കലാം DRDO യുടെ മേധാവി, ഡിഫൻസ് റിസർച്ച് ഡെവലപ്മെൻ്റിൻ്റെ സെക്രട്ടറി, രാജ്യരക്ഷാ മന്ത്രിയുടെ ശാസ്ത്രോപദേശകൻ,
SLV - 3 ൻ്റെ പ്രൊജക്ട് ഡയരക്ടർ എന്നീ നിലകളിലെല്ലാം സേവനമനുഷ്ഠിച്ചിരുന്നു. ഇത്രയും ഉയർന്ന സ്ഥാനത്ത് എത്തിയിട്ടും വിനയവും എളിമയും മൂലധനമാക്കിയ ലളിതമായി ജീവിച്ച സാത്വികൻ കൂടിയായിരുന്നു എ.പി.ജെ
കഷ്ടപ്പാടിൻ്റെ നെരിപ്പോടിൽ ദാരിദ്ര്യം വേവിച്ച് പശിയടിക്കിയ ഈ അപൂർവ്വപ്രതിഭ ധാരാളം യുവ ശാസ്ത്രജ്ഞരെ സൃഷ്ടി ച്ചു. മലയാളിയായ ടെസ്സി തോമസ് എ പി ജെ യുടെ ശിഷ്യത്വം ലഭിച്ച അഗ്നിപുത്രിയെന്ന് വിളിപ്പേരുള്ള മലയാളി വനിത ശാസ്ത്രജ്ഞയാണ്.
പക്വമായ പെരുമാറ്റവും ഇഛാശക്തിയും ആത്മവിശ്വാസവും കലാമിനെ ഭുവന പ്രശസ്തനാക്കി.

*പാർലമെൻ്റ് ഏതെങ്കിലുമൊരു നിയമം പാസ്സാക്കിയത് കൊണ്ടല്ല., ജനങ്ങൾ മഹത്തുക്കളും നല്ല വരുമായതു കൊണ്ടാണ് ഒരു രാഷ്ട്രം മഹത്തും ശ്രേഷ്ഠവുമാകുന്നത്.*
(പേജ് 7)

*ഒരു വ്യക്തിയുടെ പദവി എന്തുമാകട്ടെ, ചെയ്യുന്ന തൊഴിലെന്തുമാകട്ടെ, ഒരോരുത്തരുടെയും ജീവിതം മാനവ ചരിത്രത്തിൻ്റെ ഓരോ പുറമാണ്* (പേജ് 9 )

*ഭക്തി എന്നത് ഉള്ളിൽ സ്ഥിതി ചെയ്യുന്ന ദൈവിക ശക്തിയോടു നമുക്കുള്ള ആരാധനയല്ലാതെ മറ്റൊന്നുമല്ല.* (പേജ് 11)

*ഒരു ദൗത്യനിർവഹത്തിൽ എപ്പോഴും ചില പ്രശ്നങ്ങളോ പരാജയങ്ങളോ ഉണ്ടാകാമെങ്കിലും ആ പരാജയങ്ങൾ പരിപാടിയെ അടക്കിവാഴാൻ അനുവദിച്ചുകൂടാ*(പേജ് 13 )

*ദീർഘവീക്ഷണത്തിൻ്റെയും നവീകരണ ക്ഷമമായ മനസ്സിൻ്റെയും മാർഗദർശക സിദ്ധാന്തത്തിൻ്റെയും ഫലമാണ് രൂപാന്തരീകരണം*(പേജ് 16)

*അധ്യാപകൻ്റെ തിനേക്കാൾ സുപ്രധാനമായ മറ്റൊരു തൊഴിൽ ഈ ലോകത്തിലില്ലെന്നു തന്നെയാണ് എൻ്റെ വിശ്വാസം*(പേജ് 21)

*പഠനത്തിന് ചിന്തിക്കാനുള്ള സ്വാതന്ത്ര്യവും സങ്കല്ലിക്കാനുള്ള സ്വാതന്ത്ര്യവും ആവശ്യമാണ് ഈ രണ്ടു സൗകര്യങ്ങളും അധ്യാപകർ ഒരുക്കണം*(പേജ് 23)

 ആജീവനാന്തം സ്വയം പഠിതാവുക.വിജ്ഞാനത്തിലൂടെയും ബോധവത്കരണത്തിലൂടെയുമുള്ള അവിരാമമായ യാത്രയാണ് വിദ്യാഭ്യാസം.(പേജ് 35)

*അത്യപൂർവ്വമായ ഒരനുഗ്രഹമാണ് മനുഷ്യ മനസ്സ്. നമ്മുടെ ജീവിതത്തിൽ എന്തെല്ലാം ഉയർച്ചതാഴ്ചകളുണ്ടായാലും ചിന്ത നമ്മുടെ മൂലധനമാകണം* (പേജ് 47)

*വിപത്തുകളെ നേരിട്ട് ജീവിതത്തിൽ വിജയം വരിക്കാൻ മനുഷ്യരാശിയെ സഹായിക്കുന്നവരാണ് ഗ്രന്ഥകാരന്മാർ* (പേജ് 60 )

*പൂവിനെ നോക്കുക. എത്രമാത്രം ഉദാരതയോടെയാണ് അത് സുഗന്ധവും മധുവും വിതരണം ചെയ്യുന്നത്. തനിക്കുള്ളതെല്ലാം ഏവർക്കും ദാനം ചെയ്ത് ദൗത്യം തീർത്ത് നിശബ്ദമായി അത് കൊഴിഞ്ഞു പോകുന്നു* (പേജ് 67)

പ്രചോദനം ചെയ്ത വ്യക്തികൾ വിദ്യാഭ്യാസ ലക്ഷ്യം, സർഗശേഷി നവീകരണം, ശാശ്വതമൂല്യങ്ങൾ, പ്രബുദ്ധ പൗരന്മാർ, അജയ്യമായ ഇഛാശത്തി എന്നിങ്ങനെയുള്ള അധ്യായങ്ങളിലൂടെ എപിജെ ഇന്ത്യയുടെ വളർച്ച പൗരന്മാരുടെ പാരസ്പര്യം, സ്ത്രീ നീതി എന്നീ മേഖലകളിലേക്ക് പ്രവേശിച്ച് നമ്മിൽ വിശ്വമാനവ ചിന്തയുടെ നാമ്പുകൾക്ക് ജലപാനം നൽകുന്നു. വികസ്വര രാജ്യമെന്ന അവസ്ഥയിൽ നിന്ന് വികസിത രാജ്യ പദവിയിലേക്ക് ഇന്ത്യ ഉയരാൻ ആവശ്യമായ വിഭവങ്ങളെ കുറിച്ച് അദ്ദേഹം ദീർഘദർശനം നടത്തുന്നു.
സൂര്യനു താഴെ നമുക്കവകാശപ്പെട്ടത് നേടിയെടുക്കാനുള്ള ഇഛാശക്തി സ്വായത്തമാക്കാൻ ജ്വലിക്കുന്ന യുവമനസ്സിന് പോഷണം നൽകുന്ന സന്ദേശങ്ങൾ കൊണ്ടും ഈ ഗ്രന്ഥം അമൃതേത്താണ്.
ഗാന്ധിജിയുടെ വർണ്ണവിവേചനത്തിനെതിരായ പോരാട്ടം 1893 ജൂൺ 7 ന് ആരംഭിക്കുന്നത് ദക്ഷിണാഫ്രക്കയിലെ ട്രെയിനിലെ ദുരനുഭവത്തിൽ നിന്നാണ്
ക്ഷമയും ഇഛാശക്തിയും കൊണ്ട് കറുത്ത വർഗക്കാർക്ക് മോചനം ലഭ്യമാക്കിയ നെൽസൺ മണ്ടേലയുടെ ജീവിതവും വലിയ പാഠപുസ്തകമാണ്
26 വർഷം മണ്ടേല തടവിൽ കഴിഞ്ഞു.അദ്ദേഹത്തെ ഞാൻ സന്ദർശിച്ചു.പ്രസാദാത്മകമായ ആ ത്രിമാനരൂപം എന്നെ ഹഠാദാകർഷിച്ചു.
ദക്ഷിണാഫ്രിക്കൻ പ്രസിഡണ്ടായപ്പോൾ അദ്ദേഹത്തെ ക്രൂരമായി ഭേദ്യം ചെയ്തവരോടും വർണവെറി കാട്ടിയവരോടും ക്ഷമിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹത്തിൽ ഞാൻ ഗാന്ധിജിയെ അനുഭവിച്ചു.
(പേജ് 157,158)

നാം സ്വയം രൂപപ്പെടാൻ ആവശ്യമായ നിർദേശങ്ങൾ നൽകിയും പ്ലാറോ, റൂസ്റ്റോ പോലുള്ള താത്വികാചാര്യന്മാരെ പോലെയും ഒരുപാട് ഋതുക്കൾ ഒന്നിച്ച് വന്ന പോലെ എ .പി .ജെ യു ടെ ആത്മാവിൻ്റെ കൈയൊപ്പുള്ള ജീവനൊഴിയാത്ത അക്ഷയപാത്രമായ് അക്ഷരങ്ങളുടെ സർഗാത്മകതയുടെ കുളിർമഴയായ് നമ്മുടെ ഉള്ളം തളിർക്കുന്ന വചനാമൃതാണ് ഈ ഗ്രന്ഥം
വായനകൊണ്ട് ലോകം പിടിച്ചെടുക്കാനായെന്ന് വരില്ല പക്ഷേ മനസ്സ് കീഴടക്കാൻ കഴിയും

കെ.കെ.പി.അബ്ദുല്ല .
24/5/2020

Comments

Popular posts from this blog

ജാലകം 3:പ്രകൃതിയിലേക്ക് മടങ്ങാൻ

*ജാലകം 3* *പ്രകൃതിയിലേക്ക് മടങ്ങാൻ* The one straw Revalution (ഒറ്റ വൈക്കോൽ വിപ്ലവം) കർഷകരുടെ വേദഗ്രന്ഥം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രന്ഥം രചിച്ച ലോക പ്രശസ്ത എഴുത്തുകാരനും ചിന്തകനും വാഗ്മിയും പരിസ്ഥിതി പ്രവർത്തകനും പ്രകൃതി സൗഹൃദ കൃഷി സമ്പ്രദായം പ്രായോഗികമായി നടപ്പിലാക്കിയ ശാസ്ത്രജ്ഞനുമാണ് മസനോബു ഫുക്കുവോക്ക. Natural Way of farming എന്ന ഗ്രന്ഥത്തിന് ശേഷം ഏറെ ശ്രദ്ധേയമായ പരിസ്ഥിതി ദർശന ഗ്രന്ഥമാണ് *The Road Back to Nature പ്രകൃതിയിലേക്ക് മടങ്ങാൻ* ശീതീകരിച്ച റൂമിലിരുന്ന് ഭാവനാത്മകമായി നടത്തിയ സർഗ വൈജ്ഞാനിക ഗ്രന്ഥമല്ല ലോകരാജ്യങ്ങളിലൂടെ സഞ്ചരിച്ച് രാസവള പ്രയോഗങ്ങളുടെയും കീടനാശിനികളുടെയും പ്രശ്നങ്ങളെ കുറിച്ച് കർഷകരെ ഉൾബോധിപ്പിച്ച്   പ്രകൃതികൃഷി നടപ്പിലാക്കിയ ജൈവമനുഷ്യനാണ് ഫുക്കുവോക്ക. ഈ പുസ്തകം കേവലമായ കുറേ അറിവിൻ്റെ കലവറ തുറക്കുകയല്ല പരിസ്ഥിതി യോട് താദാത്മ്യപ്പെട്ട് ജീവിക്കേണ്ടതിൻ്റെ അനിവാര്യത ഈ ദാർശനിക പഠന ഗ്രന്ഥം നമ്മെ ഉറക്കെ ബോധ്യപ്പെടുത്തുന്നു. *ഈശ്വരൻ മനുഷ്യനെ അവൻ്റെ വഴിക്കു വിട്ടിരിക്കുകയാണ്. മനുഷ്യൻ സ്വയം രക്ഷിച്ചില്ലെങ്കിൽ മറ്റാരും അവനു വേണ്ടി അതു ചെയ്യില്ല* ...

ജാലകം 6 : You Can Win നിങ്ങൾക്കും വിജയിക്കാം

*ജാലകം 6* *You Can Win നിങ്ങൾക്കും വിജയിക്കാം* മന:ശാസ്ത്രം, മോട്ടീവേഷൻ, കരിയർ, മാനേജ്മെൻറ്, ആസൂത്രണം, സംഘാടനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളെ കുറിച്ച് സൂക്ഷ്മമായും സമഗ്രമായും വിശകലനം ചെയ്ത ലോകപ്രശസ്തമായ ഗ്രന്ഥമാണ് you can win' ലക്ഷക്കണക്കിന് കോപ്പികൾ വിറ്റയിക്കപ്പെട്ട നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്ത ഈ ഗ്രന്ഥം വായിച്ചാൽ മനസ്സ് വെച്ചാൽ നാം ആഗ്രഹിക്കുന്നത് ആയിത്തീരും കഥ, കവിത, തത്വങ്ങൾ, ആപ്തവാക്യങ്ങൾ, ലോക പ്രശസ്ത ഗ്രന്ഥങ്ങളിലെ ഉദ്ധരണി എന്നിവയുടെയെല്ലാം മേമ്പൊടിയോടെ ഒട്ടും വിരസമില്ലാതെ വായനയെ പ്രേരിപ്പിക്കുന്ന ശൈലി പുസ്തകത്തിന് മാറ്റുകൂട്ടിയിട്ടുണ്ട്.. മനോഭാവം, (പോസറ്റീവ്: നെഗറ്റീവ്) പരിതസ്ഥിതി, വിജയമന്ത്രങ്ങൾ, പരാജയ കാരണണങ്ങൾ, പരിഹാരമാർഗങ്ങൾ, ക്രിയാത്മകതയുടെ ചുവടുകൾ, ലക്ഷ്യം തുടങ്ങിയ വിഷയങ്ങളിലൂടെ നമുക്ക് വഴികാട്ടിയായി ഈ ഗ്രന്ഥം മുന്നിൽ നടക്കുന്നു. ജേതാക്കൾ വ്യത്യസ്തമായ കാര്യങ്ങളല്ല ചെയ്യുന്നത് അവർ കാര്യങ്ങൾ വ്യത്യസ്ത രീതിയിലാണ് ചെയ്യുന്നത്. മനോഭാവത്തിൽ ഉചിതമായ മാറ്റം വരുത്തി ജീവിത വിജയം നേടാം. Thing and grow rich എന്ന നെപ്പോളിയൻ്റെ ഗ്രന്ഥം വിജയത്തിലേക്കുള്ള ചവിട്ടു പടി...