Skip to main content
*ജാലകം 13*
*ബയോ ഇൻഫർമാറ്റിക്സ്*
BIOINFORMATICS
ഡോ: അച്യുത് ശങ്കർ
ഉമേഷ് .പി .
dcb ₹ 80

ശാസ്ത്രം എന്ന് കേൾക്കുമ്പോൾ തന്നെ പലർക്കും തലകറക്കം വരും .അതിമാനുഷരും അപാരബുദ്ധിവൈഭവവും ആഴത്തിലുള്ള അറിവുമുള്ളവർക്ക് മാത്രം സാദ്ധ്യമാകുന്നതും മനസ്സിലാക്കാൻ കഴിയുന്നതുമായ ഒരു നിഗൂഢ മേഖലയായി ശാസ്ത്രത്തെ വീക്ഷിക്കുന്ന അതിലേക്ക് ചിന്ത കൊടുക്കാതെ മാറി നിൽക്കുന്ന സ്ഥിതിയാണ് പൊതുവെ കാണാറുള്ളത്.
പക്ഷേ വിവര വിപ്ലവ കാലത്ത് ശാസ്ത്ര കാര്യങ്ങളിൽ പലതും ഏറെക്കുറെ സാധാരണക്കാരനും ദഹിക്കാൻ തുടങ്ങിയിട്ടുണ്ട്.
കമ്പ്യൂട്ടർ വൽക്കരണമില്ലാത്ത ഏത് മേഖലയാണ് ഇന്നുള്ളത്?
സാധാരണക്കാരനും സാമാന്യമായി അറിയേണ്ട അടിസ്ഥാന പരമായ വിവരങ്ങളാണ് ഈ പുസ്തകം പ്രതിപാദിക്കുന്നത്.
സാങ്കേതിക ജ്ഞാനമോ സങ്കീർണമായ പ്രോബ്ളം സോൾവിങ്ങോ വിശകലന ചെയ്യാത്തതിനാൽ എല്ലാവരും മനസ്സിലാക്കേണ്ട ചില കാര്യങ്ങളുടെ ഗുളിക രൂപത്തിലുള്ള വൈജ്ഞാനിക സദ്യ  വിളമ്പുന്ന ഗ്രന്ഥം എന്ന നിലക്ക് രുചിയോടെ നമുക്ക് ഇത് കഴിക്കാം

*ജീവൻ എന്ന സമസ്യയുടെ ചുരുളഴിക്കുവാൻ കമ്പ്യൂട്ടറും സാങ്കേതിക വിദ്യയും അനുബന്ധ വിജ്ഞാനവും പ്രയോഗിക്കുന്നതിനാണ് ബയോ ഇൻഫർമാറ്റിക്സ് എന്ന് പറയുന്നത്*

ലഭ്യമായ ജീവനുള്ള എന്തിനെയും ബയോ മാസ്റ്റ് എന്ന് പറയാം.
സൂക്ഷ്മാണുക്കളും പച്ചപ്പുകളും പ്രാണികളും ഉരഗങ്ങളും വന്യജീവികളും സമുദ്രജീവികളും അവയുടെയെല്ലാം അവാസവ്യവസ്ഥയെയും സന്തുലിതാവസ്ഥയെയും പഠിക്കുന്ന തലം മുതൽ കലകളെയും കോശങ്ങളെയും സൂക്ഷ്മമായി പഠിക്കുന്ന മേഖലകൾ വരെ ഇതിൻ്റെ പരിധിയിൽ വരുന്നു.

DNA ,RNA പ്രോട്ടീനുകൾ എന്നിവയെ സംബന്ധിച്ച വിവരങ്ങൾ പ്രത്യേക ഡേറ്റാ ഫയലുകളായി കമ്പ്യൂട്ടറുകളിൽ സൂക്ഷിക്കാൻ കഴിയുന്ന വിദ്യ നിലവിൽ വന്നു.

ഔഷധ സസ്യങ്ങളുടെ യോ വന്യമൃഗങ്ങളുടെയോ മറ്റോ സാമാന്യ വിവരങ്ങളുടെ ഡാറ്റാബേസ് കമ്പ്യൂട്ടറിൽ രേഖരിച്ചു വെക്കുന്നതിനല്ല ബയോ ഇൻഫർമാറ്റിക്സ് എന്ന് പറയുന്നത്

ഡി.എൻ.എ ശ്രേണിയിൽ നിന്ന് ഒരു വ്യക്തിയുടെ മൃഗത്തിൻ്റെ മറ്റു ജീവികളുടെ രോഗ സാദ്ധ്യസാധ്യത തിരിച്ചറിയാനുള്ള പ്രത്യേക സമീപന രീതിയാണിത്.

കമ്പ്യൂട്ടേഷണൽ ബയോളജി ഇതിൻ്റ അനുബന്ധ ശാഖയാണ്.
കമ്പ്യൂട്ടേഷണൽ ബയോളജി പ്രശ്ന പരിഹാരത്തിലുപരി പ്രശ്ന പരിഹാരങ്ങൾക്കു തകുന്ന സംവിധാനങ്ങളുടെ രൂപ കല്പനയിലും അപഗ്രഥനത്തിലുമാണ് ഊന്നൽ നൽകുന്നത്.

*കമ്പ്യൂട്ടർ അൽഗോരിതങ്ങളുടെയും സോഫ്റ്റ് വെയറുകളുടെയും രൂപകല്പന, പ്രോഗ്രാമിങ്ങ് എന്നീ വിഷയങ്ങളിൽ വൈദഗ്ദ്ധ്യമുള്ളവർ ജീവ ശാസ്ത്രജ്ഞർക്ക് ആവശ്യമുള്ള സോഫ്റ്റ് വെയർ ഉപകരണങ്ങളും മറ്റും സൃഷ്ടിക്കലാണ് കമ്പ്യൂട്ടേഷണൽ ബയോളജിസ്റ്റുകളുടെ ചുമതല. അവർ സൃഷ്ടിച്ച സോഫ്റ്റ് വെയർ ഉത്പന്നങ്ങൾ ഉപയോഗിച്ച് കൊണ്ട് ജീവശാസ്ത്രത്തിലെ പ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നവരാണ് ബയോ ഇൻഫർമാറ്റിഷ്യസ്*

*ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഏറെ വികസിച്ചു.ആർട്ടി ഫിഷ്യൽ ന്യൂറൽ നെറ്റ് വർക്ക്* *മനുഷ്യൻ്റെ തലച്ചോറിന് സമാന രീതിയിലുള്ള വിക സിച്ച കമ്പ്യൂട്ടറാണ്*
*ബയോ ടെക്നോളജിയുടെ പിതാവായ ലൂയിസ് പാസ്ചറും കമ്പ്യൂട്ടർ സാങ്കേതിക വിദ്യയുടെ പിതാവായ ചാൾസ് ബാബേജും നൽകിയ സംഭാവനയെ കോർത്തിയിണക്കുനതാണ് ജീവശാസ്ത്ര ഗവേഷണ രംഗത്തെ ഡേറ്റാ പ്രളയം*

*ഒരു ജീവിയിലെ മുഴുവൻ ഡി.എൻ.എ. ശ്രേണികൾക്കും കൂടി പറയുന്ന പേരാണ് ജിനോം*
*കോടാനുകോടി കോശങ്ങളിൽ ഓരോന്നിൻ്റെയും ന്യൂക്ലിയസ്സിൽ അടക്കം ചെയ്തിരിക്കുന്ന ജീവൻ്റെ പ്രവർത്തനങ്ങളുടെ ഒരു ബ്ലൂ പ്രിൻറാണ് ജിനോം*

*ബയോ ഇൻഫർമാറ്റിക്സിൻ്റെ ഏറ്റവും പ്രയോജനമുള്ള ഒന്നാണ് ജീവൻ രക്ഷാ ഔഷധ നിർമ്മാണം. കമ്പ്യൂട്ടർ എയ്ഡഡ് ഡ്രഗ് ഡിസ്കവറി ഇതിൻ്റെ ഫലമാണ്.*

ഗണിത ശാസ്ത്രവും എൻജീനിയറിങ് തത്വവും ജീവ ശാസ്ത്ര മേഖല കമ്പ്യൂട്ടർ വിദ്യയിലൂടെ ഇന്ന് കൂട്ടിയോജിപ്പിച്ച് പ്രവർത്തിക്കുന്നു. ബയോടെക്നോളജിയുടെ അനന്ത സാദ്ധ്യതകൾക്ക് വഴി തുറന്നിരിക്കുന്നു.
1996 ൽ തന്നെ E-Cell ജപ്പാൻ പ്രവർത്തനക്ഷമമാക്കി.
ഗൂഗിളിൽ സെർച്ച് ചെയ്യുന്നത് പോലെ ജീവ ശാസ്ത്രജ്ഞർ ബ്ലാസ്റ്റ് സ്വീക്വൻസ് അലൈൻമെൻ്റ് സോഫ്റ്റ് വെയറുകൾ നിരന്തരം ഉപയോഗിക്കുന്നു.

ഭാഷ പഠനത്തിൽ
നിഘണ്ടു പോലെ വാങ്ങി സൂക്ഷിച്ച് ശാസ്ത്ര ആശയങ്ങളും ന്യൂതനവും ലളിതവുമായ ജൈവ വിവര സാങ്കേതിക വിദ്യകളെ കുറിച്ച് ആവർത്തിച്ചു വായിച്ചു കൊണ്ടിരിക്കേണ്ട പുസ്തകമാണിത്.
ഗവേഷണ മേഖലയിൽ ജീവിതം സമർപ്പിച്ച ആയിരക്കണക്കിന് ശാസ്ത്രജ്ഞന്മാരുടെ അറിവും കണ്ടുപിടുത്തവും ഒരു ചെപ്പിലൊതുക്കി നമ്മുടെ കയ്യിൽ വെച്ച് തരുമ്പോൾ അത് വായിക്കാനുള്ള സന്മനസ്സെങ്കിലും നാം പ്രകടിപ്പിക്കണം.
വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പൊതുജനങ്ങൾക്കുമെല്ലാം ഏറെ പ്രയോജനം ചെയ്യുന്ന ഈ ശാസ്ത്ര ഗ്രന്ഥം വായിക്കുക. പഠിക്കുക.

കെ.കെ.പി.അബ്ദുല്ല
25/5/2020

Comments

Popular posts from this blog

ജാലകം 3:പ്രകൃതിയിലേക്ക് മടങ്ങാൻ

*ജാലകം 3* *പ്രകൃതിയിലേക്ക് മടങ്ങാൻ* The one straw Revalution (ഒറ്റ വൈക്കോൽ വിപ്ലവം) കർഷകരുടെ വേദഗ്രന്ഥം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രന്ഥം രചിച്ച ലോക പ്രശസ്ത എഴുത്തുകാരനും ചിന്തകനും വാഗ്മിയും പരിസ്ഥിതി പ്രവർത്തകനും പ്രകൃതി സൗഹൃദ കൃഷി സമ്പ്രദായം പ്രായോഗികമായി നടപ്പിലാക്കിയ ശാസ്ത്രജ്ഞനുമാണ് മസനോബു ഫുക്കുവോക്ക. Natural Way of farming എന്ന ഗ്രന്ഥത്തിന് ശേഷം ഏറെ ശ്രദ്ധേയമായ പരിസ്ഥിതി ദർശന ഗ്രന്ഥമാണ് *The Road Back to Nature പ്രകൃതിയിലേക്ക് മടങ്ങാൻ* ശീതീകരിച്ച റൂമിലിരുന്ന് ഭാവനാത്മകമായി നടത്തിയ സർഗ വൈജ്ഞാനിക ഗ്രന്ഥമല്ല ലോകരാജ്യങ്ങളിലൂടെ സഞ്ചരിച്ച് രാസവള പ്രയോഗങ്ങളുടെയും കീടനാശിനികളുടെയും പ്രശ്നങ്ങളെ കുറിച്ച് കർഷകരെ ഉൾബോധിപ്പിച്ച്   പ്രകൃതികൃഷി നടപ്പിലാക്കിയ ജൈവമനുഷ്യനാണ് ഫുക്കുവോക്ക. ഈ പുസ്തകം കേവലമായ കുറേ അറിവിൻ്റെ കലവറ തുറക്കുകയല്ല പരിസ്ഥിതി യോട് താദാത്മ്യപ്പെട്ട് ജീവിക്കേണ്ടതിൻ്റെ അനിവാര്യത ഈ ദാർശനിക പഠന ഗ്രന്ഥം നമ്മെ ഉറക്കെ ബോധ്യപ്പെടുത്തുന്നു. *ഈശ്വരൻ മനുഷ്യനെ അവൻ്റെ വഴിക്കു വിട്ടിരിക്കുകയാണ്. മനുഷ്യൻ സ്വയം രക്ഷിച്ചില്ലെങ്കിൽ മറ്റാരും അവനു വേണ്ടി അതു ചെയ്യില്ല* ...

ജാലകം 6 : You Can Win നിങ്ങൾക്കും വിജയിക്കാം

*ജാലകം 6* *You Can Win നിങ്ങൾക്കും വിജയിക്കാം* മന:ശാസ്ത്രം, മോട്ടീവേഷൻ, കരിയർ, മാനേജ്മെൻറ്, ആസൂത്രണം, സംഘാടനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളെ കുറിച്ച് സൂക്ഷ്മമായും സമഗ്രമായും വിശകലനം ചെയ്ത ലോകപ്രശസ്തമായ ഗ്രന്ഥമാണ് you can win' ലക്ഷക്കണക്കിന് കോപ്പികൾ വിറ്റയിക്കപ്പെട്ട നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്ത ഈ ഗ്രന്ഥം വായിച്ചാൽ മനസ്സ് വെച്ചാൽ നാം ആഗ്രഹിക്കുന്നത് ആയിത്തീരും കഥ, കവിത, തത്വങ്ങൾ, ആപ്തവാക്യങ്ങൾ, ലോക പ്രശസ്ത ഗ്രന്ഥങ്ങളിലെ ഉദ്ധരണി എന്നിവയുടെയെല്ലാം മേമ്പൊടിയോടെ ഒട്ടും വിരസമില്ലാതെ വായനയെ പ്രേരിപ്പിക്കുന്ന ശൈലി പുസ്തകത്തിന് മാറ്റുകൂട്ടിയിട്ടുണ്ട്.. മനോഭാവം, (പോസറ്റീവ്: നെഗറ്റീവ്) പരിതസ്ഥിതി, വിജയമന്ത്രങ്ങൾ, പരാജയ കാരണണങ്ങൾ, പരിഹാരമാർഗങ്ങൾ, ക്രിയാത്മകതയുടെ ചുവടുകൾ, ലക്ഷ്യം തുടങ്ങിയ വിഷയങ്ങളിലൂടെ നമുക്ക് വഴികാട്ടിയായി ഈ ഗ്രന്ഥം മുന്നിൽ നടക്കുന്നു. ജേതാക്കൾ വ്യത്യസ്തമായ കാര്യങ്ങളല്ല ചെയ്യുന്നത് അവർ കാര്യങ്ങൾ വ്യത്യസ്ത രീതിയിലാണ് ചെയ്യുന്നത്. മനോഭാവത്തിൽ ഉചിതമായ മാറ്റം വരുത്തി ജീവിത വിജയം നേടാം. Thing and grow rich എന്ന നെപ്പോളിയൻ്റെ ഗ്രന്ഥം വിജയത്തിലേക്കുള്ള ചവിട്ടു പടി...