Skip to main content

ജാലകം 14 വരൂ ഈ തെരുവിലെ രക്തം കാണൂ

വരൂ,
ഈ തെരുവിലെ രക്തം കാണൂ
സച്ചിദാനന്ദൻ
ഒലിവ് ₹ 170, പേജ് - 177

പ്രശസ്തനായ കവി, അധ്യാപകൻ, കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഇന്ത്യൻ ലിറ്ററേച്ചർ മാസികയുടെ പത്രാധിപർ
അക്കാദമി സെക്രട്ടറി.
എഴുത്തുകാരൻ ഗ്രന്ഥകാരൻ, പ്രഭാഷകൻ എന്നീ നിലയിലെല്ലാം രാജ്യം അറിഞ്ഞ ധിഷണാശാലി  നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്.

*മതേതത്വത്തിൻ്റെ പ്രതിസന്ധി*

*ഇന്ത്യയുടെ മതനാനാത്വത്തിനും മതാന്തര രാഷ്ട്രീയത്തിനും ഏറ്റവും വലിയ 'ഭീഷണിയാണ് ഹിന്ദു പുനരുത്ഥാനവാദത്തിൻ്റെ ഉയർച്ച* (പേജ് - 10)

രാമനും റഹീമും ഏകം എന്നറിഞ്ഞു കബീർ, ഹിന്ദു മുസ്ലിം സമന്വയത്തിനു ശ്രമിച്ചു അക്ബർ എല്ലാ മതങ്ങളിലെയും സാരാംശം ഒന്നാണെന്ന് പ്രഖ്യാപിച്ചു ശ്രീരാമകൃഷ്ണൻ, തിരുമൂലർ, ബസവ, ലാൽ ദേദ് ,നാമ ദേവൻ, ചൊ ഖാമേള, ബുള്ളേ ഷാ, ശ്രീനാരായണ ഗുരു, മദർ തെരേസ ,മുഹമ്മദ് ഇഖ്ബാൽ, മഹാത്മാഗാന്ധി എന്നിവരല്ലാം മതേതരത്വം ജീവിച്ച് കാണിച്ചവരാണ്.

 ബ്രാഹ്മണാധിപത്യത്തിലൂടെ ഏഴു കോടി ജനക്കളെ അസ്പൃശ്യരാക്കുകയും ആദിവാസികളെ കാട്ടിലേക്ക് ഓടിക്കുകയും ചെയ്തത് ഹിന്ദുത്വയാണ് ( ബി.ആർ.അംബേദ്കർ നാഗ്പൂർ, 1956 ഒക്ടോബർ 14) പേജ് 11

*എല്ലാ മതങ്ങളോടും ഇതര വിശ്വാസങ്ങളോടുമുള്ള വെറും സഹിഷ്ണുതയിൽ ഒതുങ്ങാത്ത തുല്യ ബഹുമാനം തുല്യനീതി, ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കാനും മതമില്ലാതെ ജീവിക്കാനുമുള്ള അവകാശം, ജനാധിപത്യ സമത്വം, ദേശം എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ടതും ദേശസ്നേഹത്തിന് മതവുമായി ബന്ധമില്ലെന്ന തീർപ്പ് ഇതെല്ലാം ജനാധിപത്യ രാജ്യത്തെ മതേതരത്വത്തിൻ്റെ അടിസ്ഥാന പ്രമാണങ്ങളാണ്*.(പേജ് 12)

*ഇന്ത്യയിൽ വിഭജനത്തിന് കാരണക്കാരായ ജിന്നയും വിഡി സവർക്കറും അവിശ്വാസികളായിരുന്നു* (പേജ് 13)

ഇന്ത്യയിൽ പതിനാലു ശതമാനം വരുന്ന ഒരു സമുദായം മുഴുവൻ അപരവൽക്കരിക്കപ്പെടുകയും അപരിഷ്കൃതരായി ചിത്രീകരിക്കപ്പെടുകയും പിന്നോക്കമാമിത്തീരുകയും ചെയ്തു.

ആയിരം വർഷത്തിലേറെ ഹിന്ദു മുസ്ലിം ബന്ധത്തെ നിർവചിച്ചിരുന്ന സഹിഷ്ണുതയും സമവായവും സമന്വയും വിദ്വേഷത്തിനും കാലുഷ്യത്തിനും വഴിമാറി
(പേജ് 26)

*ആസാദും സർസയ്യിദുംമുതൽ മുഹമ്മദ് അബ്ദു
റഹ്മാനും മക്തി തങ്ങൾ വരെയുള്ള സമൂഹ പരിഷ്കർത്താക്കളുടെയും ദേശീയ വാദികളുടെയും പൈതൃകം ഓർക്കുകയും ഓർമിപ്പിക്കുകയും വേണം *വിശേഷിച്ചും ദേശവഞ്ചകർ ദേശ സ്നേഹികളും തുണച്ചവർ ദേശദ്രോഹികളായ വിദേശികളും ആയി ചിത്രീകരിക്കപ്പെടുന്ന സന്ദർഭത്തിൽ*
(പേജ് 28)

ബ്രിട്ടീഷുകാർ ഭരണതന്ത്രം എന്ന നിലയിൽ വിഭജിച്ചു ഭരിച്ചു.ഹിന്ദു മുസ്ലിം വൈ ര്യം വളർത്തി. മുസ്ലിം ഭരണാധികാരികൾ ഹിന്ദുക്കളെ പീഢിപിച്ചുവെന്ന ചരിത്രം സൃഷ്ടിച്ചത് അവരായിരുന്നു.( പേജ് 30)

1925 ലാണ് ഹെഡ്ഗെ വാർ Rss സ്ഥാപിച്ചത്.അവർ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തെ എതിർത്തു. രണ്ടാം ലോക മഹായുദ്ധത്തിൽ ബ്രിട്ടീഷുകാരെ പിന്തുണച്ചു.ഗാന്ധി ഘാതകനായ ഗോസ് സെയുടെ പരിശീലനം മുഴുവൻ Rss ൽ ആയിരുന്നു. സവർക്കറുടെ അനുഗ്രഹത്തോടെയായിരുന്നുവെന്ന് ഗോപാൽ ഗോഡ്സെ വെളിപ്പെടുത്തിയിട്ടുണ്ട്.(പേജ് 34)

പതിനെട്ടാം നൂറ്റാണ്ടിൽ മാത്രം ഇന്ത്യയിലെത്തിയ ആര്യന്മാർക്ക്, അവർക്ക് വേണ്ടിയാണല്ലോ.ഹിന്ദു തീവ്രവാദികൾ ' സംസാരിക്കുന്നത്.(പേജ് 35)

നാസികളുടെ സ്റ്റോം ട്രൂപ്പേഴ്സ്പോലെബജ്രംഗ്ദൾ, സനാതൻ സൻസ്ഥ, രാംസേന, ഹനുമാൻ സേന തുടങ്ങിയ അനൗപചാരിക സൈന്യങ്ങളെ വളർത്തി. വർഗീയ ലഹളകൾ സൃഷ്ടിച്ച് നിയോജക മണ്ഡലം വിപുലീകരിക്കുക ( ഗോധ്ര, കന്ധമാൽ, ബറോഡ, അഹമ്മദാബാദ്, മുസഫർ നഗർ, മീററ്റ്, ദിൽഷാദ് ഗാർഡൻ, ത്രിലോക്പുരി... അമിത് ഷായുടെ വർഗീയ ധ്രുവീകരണ നയം നടപ്പിലാക്കപ്പെടുകയായിരുന്നു. സ്വന്തം ആളുകളെ കൊന്നും ലഹളയ്ക്ക് ന്യായീകരണമുണ്ടാക്കാൻ മടിയില്ലെന്ന് ഗോധ്ര തെളിയിച്ചു.240 വർഗീയ കലാപങ്ങൾ അരങ്ങേറി. സ്ഫോടന പരമ്പരകൾ സംഘടിപ്പിച്ചു. മെക്കാ മസ്ജിദ്, മലെഗാവ്, സംത്സൗത്ത എക്സ്പ്രസ്, അജ്മീർ ദർഗ. ഇതെല്ലാം നാസി തന്ത്രങ്ങളാണ് (പേജ് 39)

*ഇന്ത്യയിലെ വൻ മാധ്യമ ശൃംഖലകൾ മുഴുവൻ കോർപ്പറേറ്റുകളുടെ കൈയിൽ ആയതിനാൽ നോട്ട് നിരോധിക്കൽ പോലുള്ള ജനവിരുദ്ധ നടപടികൾ വിപ്ലവകരമായി അവതരിപ്പിക്കപ്പെട്ടു* (പേജ് 40)

എം.എഫ്.ഹുസൈൻ, അനന്തമൂർത്തി ,ഗിരീഷ് കർണാട്, അമീർ ഖാൻ, ഷാരൂഖ് ഖാൻ;നന്ദിതാ ദാസ്, ദീപാ മേത്ത, വെൻഡി ടോനിഗർ, മേഘാ കുമാർ, ഹബീബ് തൻവീർ,കമൽ..... തുടങ്ങിയ മതേതരവാദികൾ കലാകാരന്മാർ, സ്വതന്ത്ര ചിന്തകർ, ദളിതുകൾ ഫാസിസ്റ്റുകളാൽ വേട്ടയാടപ്പെട്ടു.(പേജ് 40)

*അന്ധമായ പാരമ്പര്യാരാധന, യുക്തിയുടെയും സ്വതന്ത്ര ചിന്തയുടെയും നിരാസം, സംസ്കാരത്തെയും കലചെയും കുറിച്ചുള്ള സംശയം, വിയോജിപ്പുകളെ വിശ്വാസ വഞ്ചനയായി കാണൽ, നാനാത്വത്തിൻ്റെ നിരാസം, ജനങ്ങളെ വഞ്ചിക്കുന്ന പൊള്ളയായ പ്രഭാഷണം, അപരവൽക്കരണം, ദേശത്തിൻ്റെ നിഷേധാത്മകമായ നിർവചനം, ദുർബലരോടുള്ള അവജ്ഞ, ചരിത്രം തിരുത്തി എഴുതൽ, വൻകിട മുതലാളിമാർക്ക് അനുകൂലമായ സാമ്പത്തിക നയം ഫാസിസത്തിൻ്റെ അടിസ്ഥാന സ്വഭാവമാണ്*
(പേജ് 45 )

നാം എന്ത് ഭക്ഷിക്കണം, എങ്ങനെ ചിന്തിക്കണം, എങ്ങനെ എഴുതണം, ഏത് ഭാഷ' ഉപയോഗിക്കണം, ഏതു മതത്തിൽ വിശ്വസിക്കണം എന്നല്ലാം തീരുമാനിക്കാനുള്ള ശ്രമം നടക്കുന്നു (പേജ്: 46)

വാൾട്ടർ ബെന്യാമിൻ്റെ താക്കീത് പോലെ ശത്രു വിജയിച്ചാൽ മരിച്ചവർ പോലും അവരിൽ നിന്ന് സുരക്ഷിതരായിരിക്കില്ല.
(പേജ് 59)

ഫാസിസത്തിൻ്റെ ദംഷ്ട്രങ്ങൾ ഇന്ത്യയെ ആഞ്ഞു കൊത്തിക്കൊണ്ടിരിക്കുന്ന വർത്തമാനകാല പരിതോവസ്ഥയിൽ മതേതരത്തിൻ്റെ ,ബഹുസ്വരതയുടെ ,നാനാത്വത്തിൻ്റെ ആത്മാവിൽ ജീവിക്കുന്ന ഇന്ത്യൻ ജനാധിപത്യ മൂല്യങ്ങളുടെ ഭരണഘടനയുടെ അകപ്പൊരുളിലേക്കിറങ്ങി ഇന്ത്യയെ ഇന്ത്യയായി നിലനിർത്താൻ വേണ്ടി സർഗാത്മകതയെ സധൈര്യം കവചമായി ഉപയോഗിക്കുന്ന സച്ചിതാനന്ദൻ സ്ഥാനമാനങ്ങളെന്ന പ്രലോഭനത്തിൽ വീഴാതെ ഫാസിസവുമയി സമരസപ്പെടാതെ രചനാത്മകമായി പ്രതികരിക്കുന്ന വംശനാശ ഭീഷണി നേരിടുന്ന സാംസ്കാരിക പ്രതിഭകളിൽ ഒരാളായ സച്ചിദാനന്ദൻ്റെ ഈ പുസ്തകം ബഹുസ്വരതയുടെ ജനാധിപത്യത്തിൻ്റെ വേദഗ്രന്ഥം പോലെ വായിക്കാം.

*ഓരോ രാജ്യത്തും നിരവധി ജയിലുകളുണ്ട് എന്നാൽ ഫാസിസ്റ്റ് കാലത്ത് രാജ്യം തന്നെയും ജയിലായി മാറുന്നു വെന്ന* സച്ചിദാനന്ദൻ്റെ പ്രസ്താവന ഇവിടെ മറ്റൊലി കൊളളുന്നു.

പത്ത് അധ്യായങ്ങളിലായി ഇന്ത്യൻഫാസിസത്തിൻ്റെ ചരിത്രവും ഭീകരതയും വിശകലനം ചെയ്യുന്നു. ഗാന്ധിജി, അംബേദ്ക്കർ, ടാഗോർ എന്നിവരുടെ സഹിഷ്ണുത, ചിന്ത, കാഴ്ചപ്പാട് ദേശത്തെ കുറിച്ചുള്ള ടാഗോറിൻ്റെ ലോകോത്തരമായ മാനവ നിർവചനവും രണ്ട് അഭിമുഖവും കൊണ്ട് ഈ ഗ്രന്ഥം ധന്യമാണ്.
ഫാസിസ്റ്റുകളുടെ മസ്തകം പിളർക്കുന്ന, തെളിവുകളുടെ പിൻബലത്തിൽ കാവ്യാത്മകമായ മനാഹാരിതയോടെ  ഓരോ ദേശ സ്നേഹിയും വായികേണ്ട പുസ്തകം
നെഞ്ചേറ്റുക.


കെ.കെ.പി.അബ്ദുല്ല
26/5/2020

Comments

Popular posts from this blog

ജാലകം 3:പ്രകൃതിയിലേക്ക് മടങ്ങാൻ

*ജാലകം 3* *പ്രകൃതിയിലേക്ക് മടങ്ങാൻ* The one straw Revalution (ഒറ്റ വൈക്കോൽ വിപ്ലവം) കർഷകരുടെ വേദഗ്രന്ഥം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രന്ഥം രചിച്ച ലോക പ്രശസ്ത എഴുത്തുകാരനും ചിന്തകനും വാഗ്മിയും പരിസ്ഥിതി പ്രവർത്തകനും പ്രകൃതി സൗഹൃദ കൃഷി സമ്പ്രദായം പ്രായോഗികമായി നടപ്പിലാക്കിയ ശാസ്ത്രജ്ഞനുമാണ് മസനോബു ഫുക്കുവോക്ക. Natural Way of farming എന്ന ഗ്രന്ഥത്തിന് ശേഷം ഏറെ ശ്രദ്ധേയമായ പരിസ്ഥിതി ദർശന ഗ്രന്ഥമാണ് *The Road Back to Nature പ്രകൃതിയിലേക്ക് മടങ്ങാൻ* ശീതീകരിച്ച റൂമിലിരുന്ന് ഭാവനാത്മകമായി നടത്തിയ സർഗ വൈജ്ഞാനിക ഗ്രന്ഥമല്ല ലോകരാജ്യങ്ങളിലൂടെ സഞ്ചരിച്ച് രാസവള പ്രയോഗങ്ങളുടെയും കീടനാശിനികളുടെയും പ്രശ്നങ്ങളെ കുറിച്ച് കർഷകരെ ഉൾബോധിപ്പിച്ച്   പ്രകൃതികൃഷി നടപ്പിലാക്കിയ ജൈവമനുഷ്യനാണ് ഫുക്കുവോക്ക. ഈ പുസ്തകം കേവലമായ കുറേ അറിവിൻ്റെ കലവറ തുറക്കുകയല്ല പരിസ്ഥിതി യോട് താദാത്മ്യപ്പെട്ട് ജീവിക്കേണ്ടതിൻ്റെ അനിവാര്യത ഈ ദാർശനിക പഠന ഗ്രന്ഥം നമ്മെ ഉറക്കെ ബോധ്യപ്പെടുത്തുന്നു. *ഈശ്വരൻ മനുഷ്യനെ അവൻ്റെ വഴിക്കു വിട്ടിരിക്കുകയാണ്. മനുഷ്യൻ സ്വയം രക്ഷിച്ചില്ലെങ്കിൽ മറ്റാരും അവനു വേണ്ടി അതു ചെയ്യില്ല* ...

ജാലകം 6 : You Can Win നിങ്ങൾക്കും വിജയിക്കാം

*ജാലകം 6* *You Can Win നിങ്ങൾക്കും വിജയിക്കാം* മന:ശാസ്ത്രം, മോട്ടീവേഷൻ, കരിയർ, മാനേജ്മെൻറ്, ആസൂത്രണം, സംഘാടനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളെ കുറിച്ച് സൂക്ഷ്മമായും സമഗ്രമായും വിശകലനം ചെയ്ത ലോകപ്രശസ്തമായ ഗ്രന്ഥമാണ് you can win' ലക്ഷക്കണക്കിന് കോപ്പികൾ വിറ്റയിക്കപ്പെട്ട നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്ത ഈ ഗ്രന്ഥം വായിച്ചാൽ മനസ്സ് വെച്ചാൽ നാം ആഗ്രഹിക്കുന്നത് ആയിത്തീരും കഥ, കവിത, തത്വങ്ങൾ, ആപ്തവാക്യങ്ങൾ, ലോക പ്രശസ്ത ഗ്രന്ഥങ്ങളിലെ ഉദ്ധരണി എന്നിവയുടെയെല്ലാം മേമ്പൊടിയോടെ ഒട്ടും വിരസമില്ലാതെ വായനയെ പ്രേരിപ്പിക്കുന്ന ശൈലി പുസ്തകത്തിന് മാറ്റുകൂട്ടിയിട്ടുണ്ട്.. മനോഭാവം, (പോസറ്റീവ്: നെഗറ്റീവ്) പരിതസ്ഥിതി, വിജയമന്ത്രങ്ങൾ, പരാജയ കാരണണങ്ങൾ, പരിഹാരമാർഗങ്ങൾ, ക്രിയാത്മകതയുടെ ചുവടുകൾ, ലക്ഷ്യം തുടങ്ങിയ വിഷയങ്ങളിലൂടെ നമുക്ക് വഴികാട്ടിയായി ഈ ഗ്രന്ഥം മുന്നിൽ നടക്കുന്നു. ജേതാക്കൾ വ്യത്യസ്തമായ കാര്യങ്ങളല്ല ചെയ്യുന്നത് അവർ കാര്യങ്ങൾ വ്യത്യസ്ത രീതിയിലാണ് ചെയ്യുന്നത്. മനോഭാവത്തിൽ ഉചിതമായ മാറ്റം വരുത്തി ജീവിത വിജയം നേടാം. Thing and grow rich എന്ന നെപ്പോളിയൻ്റെ ഗ്രന്ഥം വിജയത്തിലേക്കുള്ള ചവിട്ടു പടി...