Skip to main content
*ജാലകം 16*

*ലഘുസസ്യവിജ്ഞാനീയം*
പി.കെ.ആർ നായർ
പൂർണ പബ്ലിക്കേഷൻസ്
₹ 125 ആകെ പേജ് 212

കോട്ടയം സി.എൻ.ഐTTI യിൽ ലക്ചറർ, നാലുനിഘണ്ടുക്കൾ രചിച്ചു. എഴുത്തുകാരൻ, ഗ്രന്ഥകാരൻ എന്നീ നിലയിലും അറിയപ്പെടുന്നു.
ഔഷധച്ചെടികളുടെ പേരും സവിശേഷതയും ഗുണവും ഉപയോഗക്രമവും വസ്തുനിഷ്ഠമായി മലയാളം അക്ഷര ക്രമത്തിൽ പ്രതി തിപാദിക്കുന്ന എല്ലാവർക്കും പ്രയോജന പ്രദമായ പുസ്തകമാണിത്.

നമ്മുടെ വീട്ടുമുറ്റത്തും തൊടിയിലും പാതയോരങ്ങളിലും കുറ്റിക്കാട്ടിലുമെല്ലാം വളരുന്ന ചെടികളെക്കുറിച്ച് പഴയ തലമുറയിലെ ജനങ്ങൾക്ക് സാമാന്യ വിവരം ഉണ്ടായിരുന്നു. നാട്ടറിവിൽ സസ്യവിജ്ഞാനം പ്രഥമസ്ഥാനത്തായിരുന്നു. ഏഷ്യയിലെ ആദ്യത്തെ ജൈവ വൈവിധ്യ പഠനരേഖ റജിസ്റ്റർ ചെയ്ത പട്ടുവം പഞ്ചായത്തിലെ നാട്ടറിവ് പഠനം ഈ രംഗത്ത് വലിയ നേട്ടം കൈവരിച്ചിരുന്നു. പൂർവ്വസൂരികളുടെ സസ്യവിജ്ഞാനീയം എത്ര ആഴത്തിലുള്ളതായിരുന്നുവെന്ന് ആ ഒരു കൂട്ടായ്മ തെളിയിച്ചിട്ടുണ്ട്. ഇന്ന് വിദ്യാർത്ഥികൾ ആൽബം ഉണ്ടാക്കാനും പ്രൊജക്ട് തയ്യാറാക്കാനും ചെടികളു ഫോട്ടോയും പേരുമുള്ള കളക്റ്റഡ് സ്റ്റിക്കർ പേപ്പറുകൾ കടയിൽ നിന്ന് വാങ്ങി പുസ്തകത്തിൽ ഒട്ടിക്കുന്ന ചടങ്ങിനപ്പുറം വീഡിയോയിലൂടെയും ഡൗൺലോഡ് ചെയ്ത ഇമേജിലൂടെയും ജീവനില്ലാത്ത പഠനം നിർവ്വഹിക്കുന്നതിലപ്പുറം ഒരു സസ്യ ശാസ്ത്ര വിദ്യാർത്ഥിയെ പോലെ ചെടികളെ നേരിട്ട് കണ്ടും മണത്തും അനുഭവിച്ചും ആധികാരികമായി പഠിക്കുന്ന സമ്പ്രദായം വളരെ വിരളമാണ്. മുറിവൈദ്യൻ ആളെ കൊല്ലും എന്ന പഴമൊഴിയിലെ  പോസറ്റീവായ ഒരു മറുവശമുണ്ട്. അത് കാണാതിരിക്കരുത് .യഥാർത്ഥ വൈദ്യനല്ലാത്ത ഭാഗികമായി ചികിത്സയും മരുന്നും അറിയുന്നവരായിരുന്നു നാട്ടിൻ പുറത്തെ ഏറെക്കുറെ സാധാരണ മനുഷ്യരും. നന്നെ ചുരുങ്ങിയത് ഫലച്ചെടി, ഔഷധച്ചെടി, പൂച്ചെടി, കാട്ടുചെടി, വിഷച്ചെടി ഇങ്ങനെയൊക്കെയുള്ള വർഗീകരണത്തോടെയുള്ള നാട്ടറിവ് പഴയ കാല പാരമ്പര്യമായിരുന്നു. മുത്തശ്ശി വൈദ്യവും അടുക്കള ചികിത്സയും നാട്ടുവൈദ്യവും അക്കാലത്തെ ജീവിതത്തിൻ്റെ ഭാഗമായിരുന്നു.അതു കൊണ്ട് തന്നെ നൂറ് കണക്കിന് സസ്യങ്ങളെക്കുറിച്ച് പൂർവ്വസൂരികൾക്ക് അറിവുണ്ടായിരുന്നു. തൊടിയിൽ നിന്ന് പായ്ചെടികളെ പറിച്ചു കളയാൻ ശ്രമിക്കുന്ന നാട്ടുവൈദ്യന് ഒരു ചെടി പോലും പിഴുതെറിയാനാവാതെ തിരിച്ചു പോകേണ്ടി വരുന്ന കഥ നാം പറയുമ്പോൾ നാട്ടറിവിൻ്റെ പരപ്പാണ് ബോധ്യപ്പെടുന്നത്. എല്ലാ ചെടിയും ഔഷധമാണ് ഉപകാരമില്ലാത്തതായി ഒരു കള പോലുമില്ലെന്ന മഹാപാoത്തിൻ്റെ പൈതൃകത്തിലേക്ക് നമ്മെ കൂട്ടികൊണ്ട് പോകുന്ന സസ്യ ശാസ്ത്ര പoന ഗ്രന്ഥമെന്ന നിലക്ക് കൈമോശം വന്ന നാട്ടറിവിനെ തിരിച്ചുപിടിക്കാനുള്ള സാഹസമെന്ന നിലക്കും ഈ ഗ്രന്ഥത്തിന് പ്രസക്തിയേറെയുണ്ട്. ഏത് തലത്തിലും തട്ടിലുമുള്ളവർക്കും ഒരുപോലെ ഈ ഗ്രന്ഥം ഉപകരിക്കും തീർച്ച

സസ്യങ്ങളുടെ പേര്

അക്വേഷ്യ, അക്വിലേറിയ, അഗ്നി മുഖി, അങ്കോലം, അഞ്ചിലതെറ്റി, അടമ്പ്, അടയ്‌ക്കാമണിയൻ, അ തമ്പ്, അത്തി, അന്തിമലരി അച്ചച്ചെടി, അപ്പൂപ്പൻ താടി, അമരപ്പയറ്, അമരി, അമൃത്, അമേരിക്കൻ കൈത, അമ്പഴം, അയമോദകം, അരയാൽ, അരളി, അരാപ്പൂവ്, അലരി, അവാര, അവക്കാഡോ, അശോകം, ആഞ്ഞിലി, ആടലോടകം, ആട്ടകം, ആട്ടിൻ താടി, ആട്ടിൻതൂക, ആത്ത, ആനച്ചുണ്ട, ആനച്ചുവടി, ആനപ്പരുവ ,ആപ്പിൾ, ആ പ്രിക്കട്ട്, ആമസോണിക്ക, ആമ്പൽ, ആരോൻപുല്ല്, ആരംപുളി, ആൽsർ, ആല്പയിൻ സസ്യങ്ങൾ, ആവണക്ക്, ആ വി, ആഷ്, ആസ്പരാസ്, ആഴന്തൽ, ആറ്റുദർഭ, ആറ്റുവഞ്ചി ,

ഇഞ്ച, ഇഞ്ചി, ഇഞ്ചിപ്പുല്ല്, ഇത്തി, ഇത്തിക്കണ്ണി, ഇന്ത്യൻ കപ്പ്, ഇന്ത്യൻ ക്രസ്സ്, ഇന്ത്യൻ പൈപ്പ്, ഇന്ത്യൻ ബീൻസ്, ഇരുപൂൾ, ഇരു വാച്ചി, ഇലക്കളളി, ഇലന്ത, ഇലമുളച്ചി, ഇലവർങം, ഇലവ്, ഇലപ്പ, ഇലുമ്പി, ഇല്ലി, ഈച്ചക്കൂൺ, ഈട്ടി, ഈന്തപ്പന, ഈന്ത്, ഈയൽ വാക, ഈ വനിങ് പ്രിം റോസ്, ഉദ്രാക്ഷം, ഉന്നം, ഉപുസ്, ഉമ്മം, ഉരുളക്കിഴങ്ങ്, ഉലുവ................

ഇങ്ങനെ അക്ഷരമാലക്രമത്തിൽ തൊള്ളായിരത്തോളം ചെടികളും അതിനെ കുറിച്ചുള്ള ലഘു വിവരണവും ഉപയോഗക്രമവും ഈ പുസ്തകത്തിൻ്റെ പ്രത്യേക തയാണ്. അന്യം നിന്നുപോയ സസ്യങ്ങളെക്കുറിച്ചും നാം ഇന്നേ വരെ കേട്ടിട്ടില്ലാത്ത ചെടികളെക്കുറിച്ചും സ്ഥലനാമവും മൃഗത്തിൻ്റെയും പക്ഷിയുടെയും പേരോടു കൂടിയ കൗതുകമുള്ള അറിവിൻ്റെ പുതിയ പാഠശാലയാണ് ഈ ലഘു ഗ്രന്ഥം. സ്ഥല പരിമി കാരണമാണ് ആയിരത്തിൽ താഴെ ചെടികളെ ഇവിടെ ക്ലിപ്തപ്പെടുത്തിയത്.

*സംഖ്യ നാമ സസ്യങ്ങൾ*
ഒരു കാൽ ഞൊണ്ടി, ഒരു വേരൻ, ഒറ്റച്ചെവിയൻ, രണ്ടില, മുക്കുറ്റി, നാല്പാമരം, അഞ്ചിലത്തെറ്റി, ഏഴിലം പാല

*മൃഗനാമച്ചെടികൾ*
ആനച്ചുണ്ട, കുതിരച്ചുവടി, പൂച്ചക്കുരു, പട്ടിച്ചെവിയൻ ആട്ടിൻ താടി, കംഗാരുപ്പുല്ല് കൗബറി, ക്യാറ്റ്മിൻ്റ്

*പക്ഷിനാമച്ചെടികൾ*
കാക്കപ്പൂവ്, പക്ഷിക്കാല്, ക്രോബെറി, പൂവൻ കുറുന്തല, താറാവ് പുല്ല്

നാം കേൾക്കാൻ സാദ്ധ്യതയില്ലത്ത ചില ചെടികൾ
റ്റ്യൂബ് റോസ്, റ്റേർണിപ്പ്, ജറിക്കോ, റോഡോഡെൻഡ്രൻ, റേപ്പ്, ഹോളി, സ്ലോ, സൈക്ളാമൻ, സെജ്, സിസേലി, പാപ്പിറസ്, ഇന്ത്യൻ കപ്പ്, വെർ ബേന, വെങ്കൊട്ട, വല്ലവം ,അക്കൊണെറ്റ്, ലോക്കറ്റ്. .......... ..

വായിക്കണം ഏറെ ഉപകാരപ്പെടും

കെ .കെ .പി അബ്ദുല്ല
28/5/2020

Comments

Popular posts from this blog

ജാലകം 3:പ്രകൃതിയിലേക്ക് മടങ്ങാൻ

*ജാലകം 3* *പ്രകൃതിയിലേക്ക് മടങ്ങാൻ* The one straw Revalution (ഒറ്റ വൈക്കോൽ വിപ്ലവം) കർഷകരുടെ വേദഗ്രന്ഥം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രന്ഥം രചിച്ച ലോക പ്രശസ്ത എഴുത്തുകാരനും ചിന്തകനും വാഗ്മിയും പരിസ്ഥിതി പ്രവർത്തകനും പ്രകൃതി സൗഹൃദ കൃഷി സമ്പ്രദായം പ്രായോഗികമായി നടപ്പിലാക്കിയ ശാസ്ത്രജ്ഞനുമാണ് മസനോബു ഫുക്കുവോക്ക. Natural Way of farming എന്ന ഗ്രന്ഥത്തിന് ശേഷം ഏറെ ശ്രദ്ധേയമായ പരിസ്ഥിതി ദർശന ഗ്രന്ഥമാണ് *The Road Back to Nature പ്രകൃതിയിലേക്ക് മടങ്ങാൻ* ശീതീകരിച്ച റൂമിലിരുന്ന് ഭാവനാത്മകമായി നടത്തിയ സർഗ വൈജ്ഞാനിക ഗ്രന്ഥമല്ല ലോകരാജ്യങ്ങളിലൂടെ സഞ്ചരിച്ച് രാസവള പ്രയോഗങ്ങളുടെയും കീടനാശിനികളുടെയും പ്രശ്നങ്ങളെ കുറിച്ച് കർഷകരെ ഉൾബോധിപ്പിച്ച്   പ്രകൃതികൃഷി നടപ്പിലാക്കിയ ജൈവമനുഷ്യനാണ് ഫുക്കുവോക്ക. ഈ പുസ്തകം കേവലമായ കുറേ അറിവിൻ്റെ കലവറ തുറക്കുകയല്ല പരിസ്ഥിതി യോട് താദാത്മ്യപ്പെട്ട് ജീവിക്കേണ്ടതിൻ്റെ അനിവാര്യത ഈ ദാർശനിക പഠന ഗ്രന്ഥം നമ്മെ ഉറക്കെ ബോധ്യപ്പെടുത്തുന്നു. *ഈശ്വരൻ മനുഷ്യനെ അവൻ്റെ വഴിക്കു വിട്ടിരിക്കുകയാണ്. മനുഷ്യൻ സ്വയം രക്ഷിച്ചില്ലെങ്കിൽ മറ്റാരും അവനു വേണ്ടി അതു ചെയ്യില്ല* ...

ജാലകം 6 : You Can Win നിങ്ങൾക്കും വിജയിക്കാം

*ജാലകം 6* *You Can Win നിങ്ങൾക്കും വിജയിക്കാം* മന:ശാസ്ത്രം, മോട്ടീവേഷൻ, കരിയർ, മാനേജ്മെൻറ്, ആസൂത്രണം, സംഘാടനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളെ കുറിച്ച് സൂക്ഷ്മമായും സമഗ്രമായും വിശകലനം ചെയ്ത ലോകപ്രശസ്തമായ ഗ്രന്ഥമാണ് you can win' ലക്ഷക്കണക്കിന് കോപ്പികൾ വിറ്റയിക്കപ്പെട്ട നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്ത ഈ ഗ്രന്ഥം വായിച്ചാൽ മനസ്സ് വെച്ചാൽ നാം ആഗ്രഹിക്കുന്നത് ആയിത്തീരും കഥ, കവിത, തത്വങ്ങൾ, ആപ്തവാക്യങ്ങൾ, ലോക പ്രശസ്ത ഗ്രന്ഥങ്ങളിലെ ഉദ്ധരണി എന്നിവയുടെയെല്ലാം മേമ്പൊടിയോടെ ഒട്ടും വിരസമില്ലാതെ വായനയെ പ്രേരിപ്പിക്കുന്ന ശൈലി പുസ്തകത്തിന് മാറ്റുകൂട്ടിയിട്ടുണ്ട്.. മനോഭാവം, (പോസറ്റീവ്: നെഗറ്റീവ്) പരിതസ്ഥിതി, വിജയമന്ത്രങ്ങൾ, പരാജയ കാരണണങ്ങൾ, പരിഹാരമാർഗങ്ങൾ, ക്രിയാത്മകതയുടെ ചുവടുകൾ, ലക്ഷ്യം തുടങ്ങിയ വിഷയങ്ങളിലൂടെ നമുക്ക് വഴികാട്ടിയായി ഈ ഗ്രന്ഥം മുന്നിൽ നടക്കുന്നു. ജേതാക്കൾ വ്യത്യസ്തമായ കാര്യങ്ങളല്ല ചെയ്യുന്നത് അവർ കാര്യങ്ങൾ വ്യത്യസ്ത രീതിയിലാണ് ചെയ്യുന്നത്. മനോഭാവത്തിൽ ഉചിതമായ മാറ്റം വരുത്തി ജീവിത വിജയം നേടാം. Thing and grow rich എന്ന നെപ്പോളിയൻ്റെ ഗ്രന്ഥം വിജയത്തിലേക്കുള്ള ചവിട്ടു പടി...