അഭിലാഷ് ടോമി ഉലകം ചുറ്റിയ സമുദ്രപുത്രൻ
ലോകസഞ്ചാരികളുടെ ചരിത്രവും കഥയും വായിച്ച് അതിൽ ആവേശഭരിതനായി മെഡിക്കൽ, എഞ്ചിനീയറിങ്ങ് എൻട്രൻസ് പാസായിട്ടും നാവിക സേനയിൽ ചേരാൻ അഭിലാഷ് ടോമി തിരുമാനിച്ചത് കടലിനോടുള്ള അടങ്ങാത്ത അഭിലാഷം കൊണ്ടാണ്. പേരിനെ അന്വർത്ഥമാക്കുന്ന വിധം ആഗ്രഹിച്ചതെല്ലാം തന്റെ പ്രതിഭ കൊണ്ട് അദ്ദേഹം നേടിയെടുത്തു കൊണ്ടിരിക്കുന്നു.
ഡാനിയൽ ഡിഫോയുടെ റോബിൻസൺ ക്രൂസോയെ പോലെയോ ഏണസ്റ്റ് എമിങ്ങ് വെയുടെ കടൽക്കിഴവനെ പോലെയോ ലൈഫ് ഓഫ് പൈയിലെ കടുവയെ പോലെയോ ആയി അഭിലാഷ് മാറുന്നു. വിവിധ സംന്ദർഭത്തിൽ ഈകഥാപാത്രങ്ങളെയെല്ലാം തന്നിൽ ഒന്നിച്ച് അഭിലാഷ് സന്നിവേശിപ്പിച്ചിട്ടുണ്ട്.
നമ്മിൽ പലർക്കും സമുദ്രം കടലിന്റെ പര്യായ പദമാണ് മനുഷ്യരിൽ അധികപേരും സമുദ്രം നേരിട്ട് കാണാത്തവരാണ്
നദിയും കടലും തമ്മിലുള്ള വ്യത്യാസം പോലെ കടലും സമുദ്രവും ആഴവും പരപ്പും കൊണ്ടും ജൈവ വൈവിധ്യങ്ങളുടെയും ഭക്ഷ്യ സമ്പത്തിന്റെയും കലവറ എന്ന നിലക്ക് ഏറെ വ്യത്യസ്ത പുലർത്തുന്നു.
കാറ്റും കോളും അതിശൈത്യവും കഠിന ചൂടും ഉള്ള പ്രതികൂലമായ കാലാവസ്ഥയുള്ള പ്രക്ഷുബ്ധമായ സമുദ്രത്തെ അസാമാന്യമായ ചങ്കുറപ്പിന്റെയും നിരാശ തീണ്ടാത്ത ആത്മവിശ്വാസത്തോടെയും കീഴടക്കുന്ന നാവികർക്ക് മാത്രമേ സമുദ്രത്തിലൂടെ ഉലകം ചുറ്റാൻ കഴിയൂ.
പല സമുദ്ര സഞ്ചാരികളിൽ നിന്നും അഭിലാഷിനെ വ്യത്യസ്തനാകുന്ന നിരവധി പ്രത്യേകളുണ്ട്
പായ് വഞ്ചിയിൽ അഞ്ച് സമുദ്രത്തിലൂടെ തനിച്ച് സാഹസിക യാത്ര ചെയ്ത ആദ്യത്തെ ഇന്ത്യക്കാരനാണ് അഭിലാഷ്
150 ദിവസം നീണ്ടു നിന്ന മാരത്തൻ പര്യവേക്ഷണത്തിൽ രാപ്പകൽ വിശ്രമമില്ലാതെ ഒറ്റയ്ക്ക് അദ്ദേഹം
ലോകം ചുറ്റി.
ഈ യാത്രക്കിടെ ഒരിക്കൽ പോലും അദ്ദേഹം തന്റെ യാനപാത്രത്തെ നിർത്തുകയോ കരക്കടുപ്പിക്കുകയോ ചെയ്തിട്ടില്ല.
ഏറ്റവും ചുരുങ്ങിയത് നാലു പേരെങ്കിലും ചെയ്യേണ്ടിയിരുന്ന ജോലികൾ പായ് വഞ്ചിയിൽ അദ്ദേഹം സ്വന്തം ചെയ്തിരുന്നു. ഐസ് ബർഗ് പ്രത്യക്ഷപ്പെടുന്ന അന്റാർട്ടിക്കയുടെയും അറ്റ്ലാന്റിക്കിന്റെയും ആർടിക്കിന്റെയും ചില ഭാഗങ്ങളിലൂടെയുള്ള ഗമനം സുരക്ഷിതമാവാൻ ഒരു പോള കണ്ണടക്കാതെ ജാഗ്രതയോടെ അദ്ദേഹം ലക്ഷ്യത്തിലേക്ക് വഞ്ചി തുഴഞ്ഞിരുന്നു.
പ്രവചനാതീതമായ മാറ്റങ്ങൾ സംഭവിക്കുന്നതും ചില കടലിടുക്കിൽ സ്വാഭാവികമാണ് കപ്പലുകളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്ന സ്ഥലങ്ങളിൽ പായ താഴ്ത്തിയും അഴിച്ച് വെച്ചും ആടി ഉലയുന്ന വഞ്ചിയെ ഏറെ പണിപ്പെട്ട് പർവ്വത സമാനമായി ഉയർന്നു കൊണ്ടിരിക്കുന്ന തിരമാലകളെ കീറിമുറിച്ചും അദ്ദേഹം കുതിച്ചു പാഞ്ഞു കൊണ്ടിരുന്നു.
സമുദ്ര സഞ്ചാരികൾക്ക് സഹായികളും അനുഗമന സംഘമെല്ലാം സാധാരണ ഉണ്ടാകാറുണ്ട്
ലോകം തനിച്ച് കീഴടക്കിയ സമുദ്ര സഞ്ചാരികൾ ഭൂമിയിൽ വിരലിലെണ്ണാവുന്നവരേ ഉള്ളൂ അതിൽ ഒരാളായി മാറാൻ അഭിലാഷ് ഏറെ പരിശീലനം ചെയ്തിട്ടുണ്ട്
150 ദിവസത്തെ സാഹസിക സമുദ്ര സഞ്ചാരം കഴിഞ്ഞ ശേഷം *കടൽ എന്നെ ഒറ്റയ്ക്ക് വിളിച്ചപ്പോൾ* എന്ന പുസ്തകം അഭിലാഷ് എഴുതി. ജീവഗന്ധിയായ അനുഭവങ്ങളുടെ കടൽ ജീവിതമാണ് ആത്മാവിന്റെ ഭാഷയിൽ തന്റെ ആദ്യ പുസ്തകത്തിൽ അഭിലാഷ് കോറിയിട്ടത്.2012 നവമ്പറിൽ മുംബെയിൽ നിന്ന് പ്രയാണം തുടങ്ങി 23000 നോട്ടിക്കൽ മൈൽ ദൂരം താണ്ടി മാദേയി വഞ്ചിയിൽ ദൗത്യം പൂർത്തിയാക്കി വന്നപ്പോൾ അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖർജി അടക്കം അഭിലാഷിനെ സ്വീകരിക്കാൻ നിരവധി vip കൾ ഗേറ്റ് ഓഫ് വേയിൽ എത്തിയിരുന്നു.
1968 ന് മുമ്പുള്ള ടെക്നോളജി മാത്രം ഉപയോഗിച്ച് 1923 ൽ ഡിസൈൻ ചെയ്ത പഴയ വഞ്ചി സ്വന്തമായി ചട്ടങ്ങൾ പാലിച്ച് പരിഷ്കരിച്ചു കൊണ്ടാണ് അഭിലാഷ് ടോമി 2018ലെ
ഫ്രാൻസിൽ വെച്ച് നടന്ന ഗോൾഡൻ ഗ്ലോബ് ലോക പായ് വഞ്ചി മത്സരത്തിന് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.. ഏഷ്യയിൽ നിന്ന് അഭിലാഷിന് പുറമെ മറ്റാരുമുണ്ടായിരുന്നില്ല
4 ദിവസമായ യാത്രക്കിടെ തുരീയം എന്ന തന്റെ പായ് വഞ്ചി കൊടുങ്കാറ്റിൽ പെട്ടു വഞ്ചിയുടെ തൂണുകൾ ഇളകി ദേഹത്ത് വീണു അഭിലാഷിന്റെ നട്ടെല്ല് തകർന്നു. മൂന്ന് ദിവസത്തിന് ശേഷമാണ് രക്ഷാപ്രവർത്തകരെത്തുന്നത് ലെഫ്റ്റനന്റ് കമാൻഡറായ അഭിലാഷ് ആത്മധൈര്യം കൊണ്ട് ആ ദുരന്തത്തെ അതിജീവിച്ചു.
2004- O5 ൽ കൊച്ചിയിൽ നിന്ന് മുംബെയിലേക്കുള്ള എറിക്സൺ റേസിങ് ടീമിൽ അംഗമായി.നാവിക സേനയുടെ സാഗർ പരിക്രമ എന്ന സമുദ്രയാത്രയിൽ കപ്പിത്താന്റെ ചുമതല
അമേരിക്കയിൽ വെച്ച് നടന്ന കാലാവസ്ഥ ഉച്ചകോടിയിൽ വിമാനയാത്ര ഒഴിവാക്കി ഗ്രേറ്റ എന്ന വഞ്ചിയിലൂടെ യാത്ര ചെയ്തും ശ്രദ്ധ നേടി.
കടലിൽ വർദ്ധിച്ചു വരുന്നപാരിസ്ഥിതിക പ്രശ്നങ്ങളെ പറ്റിയും മലിനീകരണത്തെ കുറിച്ചും അഭിലാഷ് സംസാരിച്ചു. കരയെ തിരിച്ചറിയാൻ ഈ അടുത്ത കാലം വരെ ലൈറ്റ് ഹൗസുകളെയാണ് ആശ്രയിച്ചതെങ്കിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ വലിയ സാന്നിദ്ധ്യം കര അടുത്താണെന്ന് മനസ്സിലാക്കാനുള്ള അടയാളമാണെന്ന അഭിലാഷിന്റെ നൊമ്പരിപ്പിക്കുന്ന ഫലിതം അദ്ദേഹത്തിന്റെ ദാർശനിക പാരിസ്ഥിതിക ചിന്തയെ അടയാളപ്പെടുത്തുന്നു.
ആഗോള തലത്തിൽ അഡ്രസുണ്ടാക്കിയ ഒരാൾ എന്ന നിലക്ക് മാത്രമല്ല അഭിലാഷ് അറിയപ്പെടുന്നത് പരിസ്ഥിതി പ്രവർത്തകൻ
പക്ഷി നിരീക്ഷകൻ മത്സ്യ വൈവിധ്യങ്ങളെ കുറിച്ച് ഗവേഷണം നടത്തുന്ന ഗവേഷകൻ മോട്ടിവേറ്റർ
വിവിധ രാജ്യങ്ങളിൽ വിദ്യാത്ഥികളെ അഭിസംബോധനം ചെയ്യുന്ന മെൻറർ
നല്ല വായനക്കാരൻ ഇങ്ങനെ വിശേഷങ്ങൾ ഏറെ.
പുതിയ തലമുറയിൽ രാജ്യത്തിന്റെ ഭാവിയിൽ പ്രതീക്ഷ അർപ്പിക്കുന്ന അഭിലാഷ് ജീവൻ ബാക്കിയുണ്ടെങ്കിൽ എന്തും നേടാം എന്ന് വിശ്വസിക്കുന്ന അപൂർവ്വ ജീനിയസാണ്
നെഗറ്റീവായ ചിന്തകളൊട്ടും അലയടിക്കാത്ത ശാന്ത സമുദ്രമാവണം തന്റെ ജീവിതമെന്ന് തീരുമാനിച്ചത് കൊണ്ട് പ്രതിസന്ധികളെ കടൽ തീര പോലെ കീറി മുറിച്ച് മുന്നേറാൻ നമ്മെ പ്രചോദിപ്പിക്കുന്നു.
ഒരു സൈനികന് ലഭിക്കുന്ന പരമോന്നത ബഹുമതിയായ കീർത്തി ചക്ര, രാഷ്ട്രപതിയുടെ വിശിഷ്ട സേവന പുരസ്കാരം ടെൻസിങ് നോർഗെ നാഷണൽ അഡ്വഞ്ചർ പുരസ്കാരം ,മാർ ഗ്രിഗറി മെഡൽ, കേപ്ടൗൺ റിയോ പുരസ്കാരം ,കൊറിയൻ റേസിങ്ങ് പുരസ്കാരം,
തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ അഭിലാഷ് ടോമിക്ക് ലഭിച്ചിട്ടുണ്ട്.
ലോകം ചുറ്റിയ 10 പേരിൽ ഒരാളാണ് അഭിലാഷ് ഇന്ന്
ആലപ്പുഴ സ്വദേശി യായ അഭിലാഷ് ടോമിയെ മാതൃകയാക്കി ഇന്ത്യക്കകത്തും പുറത്തും നിരവധി സാഹസിക സമുദ്ര സഞ്ചാരികൾ പങ്കായ മെടുത്ത് കടൽ കീഴടക്കാനുള്ള പരിശ്രമത്തിലാണ്.
ലോക സഞ്ചാരത്തിന് ശേഷം ആഗോള മാധ്യമങ്ങളും ഇന്ത്യൻ മീഡിയകളും വിശേഷിച്ച് വിഷ്വൽ മീഡിയകൾ അഭിലാഷ് ടോമിക്ക് വൻ കവറേജാണ് നൽകിയത്.
ലോകം അറിയപ്പെടുന്ന പ്രതിഭാശാലിയായ ഒരു മലയാളി എന്ന നിലക്ക് 2022 ൽ നടക്കുന്ന ഗോൾഡ് ഗ്ലോബ് പായ് വഞ്ചി മത്സരത്തിൽ ഒന്നാം സ്ഥാനം നേടി അഭിലാഷ് നമ്മെ വീണ്ടും അത്ഭുതപ്പെടുത്തുമെന്നും നമ്മുടെ രാജ്യത്തിന്റെ കൊടി വിശ്വമാകെ അഭിലാഷിലൂടെ വീണ്ടും പറക്കുമെന്നും നമുക്ക് പ്രത്യാശിക്കാം.
കെ.കെ.പി അബ്ദുല്ല
3/5/2020


Super
ReplyDeletegood
ReplyDelete