*ജാലകം 19*
*കാവിപ്പശു*
രവീന്ദ്രൻ രാവണേശ്വരം
ഫോർത്ത് എസ്റ്റേറ്റ് പബ്ലിഷേഴ്സ് ആകെ പേജുകൾ 208 ₹130
ഗുജറാത്ത് വംശഹത്യ മുതൽ കർണാടക കലാപങ്ങളിൽ വരെ ഇന്ത്യൻ മാധ്യമങ്ങളുടെ നിലപാടുകളും പോലീസിൻ്റെ "നിഷ്പക്ഷതയും'' തുറന്നെഴുതുന്നു. കാവിഭീകരതയുടെ ഹിംസാത്മകത വസ്തു നിഷ്ഠഅന്വേഷണാത്മക പഠനത്തിലൂടെ സധൈര്യം വെളിപ്പെടുത്തുന്നു. പത്രനൈതികതയും ചരിത്ര യഥാർത്ഥുവും മുന്നിൽ വെച്ച് കൊണ്ട് മതേതര ജനാധിപത്യ സംരക്ഷണത്തിനും നീതിക്കും വേണ്ടിയുള്ള തൂലിക പോരാട്ടമായി ഈ പ്രതിബദ്ധതയെ വിലയിരുത്താം.
വർഗീയ, മതവിദ്വേഷക, സംഘർഷ
വാർത്തകൾ സൃഷ്ടിച്ചും ഭാവനാത്മകമായി കഥകൾ മെനഞ്ഞും ഗുജറാത്തിലും ദക്ഷിണകനറയിലും പത്രങ്ങൾ സർക്കുലേഷൻ വർദ്ധിപ്പിക്കാൻ മത്സരിച്ചപ്പോൾ നിരപരാധികളായ ആയിരങ്ങൾ ക്രൂരമായി കൊലചെയ്യപ്പെടുകയും സാമ്പത്തികമായി കൊള്ളയടിക്കപ്പെടുകയും ചെയ്തതിൻ്റെ നേർക്കാഴ്ചയാണ് മുതിർന്ന പത്രപ്രവർത്തകനായ രവീന്ദ്രൻ അവതരിപ്പിച്ചത്.
മാത്യഭൂമി പത്രത്തിൻ്റെ എഡിറ്റർ എൻ.പി രാജേന്ദ്രൻ്റ അവതാരികയിലൂടെ ഈ പുസ്തകം കിരീടമണിയുന്നു.
*മരിച്ചുവീഴുന്ന ഒരോ കുഞ്ഞിൽ നിന്നും കണ്ണുകളുള്ള തോക്ക്, ഓരോ കൊലപാതകത്തിൽ നിന്നും വെടിയുണ്ടകൾ. അതൊരു നാൾ നിങ്ങളുടെ ഹൃദയത്തിൽ തന്നെ വന്നു തറച്ചു കൊള്ളും*
പാബ്ലോനെരൂദ
ജനാധിപത്യത്തിൻ്റെ വിശുദ്ധ പശുക്കൾ എന്നറിയപ്പെടുന്ന മാധ്യമങ്ങൾ അവരുടെ ദൗത്യം തലകീഴായി നിർവ്വഹിക്കുന്നു. (പേജ് 18)
ബി.ജെ.പിയെ കേന്ദ്രത്തിലും പല സംസ്ഥാനങ്ങളിലും ഭരണത്തിലെത്തിച്ചതുംഅവർ വിലക്കെടുത്ത ദാസ്യ മാധ്യമങ്ങളാണ്,
ജനാധിപത്യവിരുദ്ധവും ജനദ്രോഹപരവുമായ എത്രയോ നിക്കങ്ങൾ കേന്ദ്ര സർക്കാറിൻ്റെ ഭാഗത്ത് നിന്ന് നിരന്തരം ഉണ്ടായിട്ടും മാധ്യമങ്ങൾ വെള്ളപൂശി സർക്കാറിനെ സേവിക്കുകവഴി ദുഷ്പ്രഭുത്വത്തിന് പൊതുജനം എന്ന "കഴുതകളെ " ഭക്തന്മാരാക്കാൻ കഴിയുന്നു.സമകാലിക സംഭവങ്ങളോട് ചേർത്തി വായിക്കേണ്ട ഒരു പുസ്തകമെന്ന പ്രസക്തി ഇതിൻ്റ വായനയുടെ സാദ്ധ്യത വർധിപ്പിക്കുന്നു.
*പ്രസ് കൗൺസിലിൻ്റേയും എഡിറ്റേഴ്സ് ഗിൽഡിൻ്റെ യും പ്രതിനിധികൾ കലാപവാർത്തകളെ വിലയിരുത്താറുണ്ട്*. *എരിതീയിൽ എണ്ണ ഒഴിക്കുന്ന പത്രപ്രവർത്തനം ഗുജറാത്ത് കലാപത്തിലൂടെയാണ് രൂപപ്പെട്ടത്. ഗുജറാത്ത് സമാചാറും സന്ദേശവുമാണ് കുറ്റകരമായ പങ്ക് വഹിച്ചത്. മെയിൻ സ്ട്രീം വാരികയിൽ ബതുക് വോറ തുറന്നു പറഞ്ഞു, ഏതു ക്രിമിനൽ സംഘത്തിനും കഴിയാത്ത തരത്തിൽ ഹിന്ദു മനസ്സുകളിൽ പകയും വൈരാഗ്യവും പ്രതികാരബുദ്ധിയും മൃഗീയമായ ഹിംസയുടെ അഗ്നിയും ഈ രണ്ട് പത്രങ്ങൾ കോരിയൊഴിച്ചു*
(പേജ് 20]
ഇംഗ്ലീഷ് പത്രമാധ്യമങ്ങളും ദേശീയ ടി വികളും കലാപം കെടുത്താൻ ശ്രമിച്ചപ്പോൾ പ്രാദേശിക ടി.വികൾ സന്ദേശ് - സമാചാർ പാത പിന്തുടർന്നു. ചിന്തിച്ചു റപ്പിച്ചു കൃത്യമായ പ്ലാനോടു കൂടിയാണ് മാധ്യമങ്ങൾ കള്ള വാർത്ത സൃഷ്ടിക്കുന്നത്.
സബർമതി അകലയോ എന്ന സിവിക്ചന്ദ്രൻ്റെ പുസ്തക ശീർഷകം പോലെ രവീന്ദ്രൻ പായുന്നു ഗുജറാത്തിൽ നിന്ന് കർണാടക വളരെ അകലെയല്ല. മത സൗഹാർദത്തിൻ്റെ ഈറ്റില്ലവും പോറ്റില്ലവുമായ ഗുജറാത്തിനെ നരഭോജികൾ ചോരയിൽ മുക്കികാവി ഭികരതയുടെ പരീക്ഷണശാലയാക്കിയപ്പോൾ കനറയിലും കലാപത്തിൻ്റെ വിത്തിട്ടു കഴിഞ്ഞു.
*ഒരു പ്രകോപനവുമില്ലാതെ ദക്ഷിണ കനറയിൽ വിദ്വേഷത്തിൻ്റെ വിത്തു വിതച്ചു*(പേജ് 22)
*യഥാർത്ഥ സംഭവങ്ങളേക്കാൾ പല മടങ്ങ് പോലീസ് കഥകൾ ഉണ്ടാക്കുന്നു. മുസ്ലിംകളെ അക്രമകാരികളും ഭീകരവാദികളുമായി കാണാൻ ഭൂരിപക്ഷ സമുദായത്തിന് ഇത് പ്രേരണയാകുന്നു.
പത്രറിപ്പോർട്ടിന് സന്ധ്യ വരെ വിവരങ്ങൾ ക്രോസ് ചെയ്യാൻ ചെലവഴിക്കാം. ടെലിവിഷൻ *പത്രപ്രവർത്തകന് ഓരോ മിനിട്ടും ഡെഡ് ലൈനാണ് മറ്റു ചാനലിനു ഒരു മുഴം മൂന്നേ ഫ്ലാഷ് അടിച്ചിരിക്കണം. വിവരങ്ങളുടെ സത്യാവസ്ഥ തിരയുന്ന ലേഖകനെ ഒരു പത്രത്തിനും ആവശ്യമില്ല*.
(പേജ് 23)
*ഹിന്ദു വർഗീയ ശക്തികൾ സമ്പൂർണമായി വർഗീയവൽക്കരിച്ച ഒരു സമൂഹത്തിൽ വർഗീയ ശക്തികൾക്കൊപ്പം നിൽക്കുകയേ വിപണി വിജയത്തിനപ്പുറം ഒരു ലക്ഷ്യവുമില്ലാത്ത മാധ്യമം ചെയ്യുകയുള്ളൂ.* (പേജ് 26)
മുസ് ലിംകൾ മുഖ്യധാരയിലേക്ക് കടന്നു വരുന്ന ഘട്ടത്തിലാണ് പ്രകോപന രഹിതമായ ഭീകരാക്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്.(പേജ് 27)
2002 ഫെബ്രുവരി 27ന് ഗുജറാത്തിലെ ഗോധ്ര സ്റ്റേഷനിൽ സബർമതി എക്സ്പ്രസ് തീവെപ്പിലൂടെയാണ് ഗുജറാത്ത് കലാപം അരങ്ങേറുന്നത്.തെഹൽക്ക വെബ്പോർട്ടൽ ഒളിക്യാമറയും ഇന്ത്യൻ റെയിൽവേയുടെ ജസ്റ്റിസ് പരിപൂർണൻ കമ്മീഷനും അദ്യശ്യ കരങ്ങൾ കണ്ടെത്തിയിരുന്നു.
വ്യാപകമായകലാപത്തിന് കളം ഒരുക്കാനുള്ള ഒരു ചൂണ്ടയാണ് ഗോധ്ര സംഭവം. കൂടുതൽ തെളിവുകൾ പലപ്പോഴായി പുറത്തുവന്നു.
*കലാപം ഖനനം ചെയ്തെടുക്കാനുള്ള നൈസർഗിക ശേഷി സംഘ പരിവാറിനോളം മറ്റാർക്കുമില്ല* (പേജ് 82)
ഗുജറാത്തിലെ ഒരു കോളേജ് ലഘുലേഖയിൽ മുസ്ലിംകളുടെ സ്ഥാപനങ്ങൾ പ്രസ്ഥാനങ്ങൾ, കച്ചവട സ്ഥാപനങ്ങൾ, ജോലിക്കാർ ,വരുമാനം സംബന്ധിച്ച വിവരങ്ങൾ അടങ്ങിയതായിരുന്നു. മുസ്ലിം കുട്ടികളുടെ വിദ്യാഭ്യാസ വളർച്ചയും ലഘുലേഖ കാര്യമായി ചർച്ച ചെയ്തിരുന്നു. *വംശഹത്യക്ക് ശേഷമാണ് ലഘുലേഖയെ കുറിച്ചുള്ള അന്വേഷണമുണ്ടായത്.മുസ്ലിംകളുടെ സാമ്പത്തിക വളർച്ചയിൽ വിറളി പൂണ്ട കാവിപ്പട ജനസംഖ്യാ ഉപരോധം കൂടി ഏർപ്പെടുത്തി സായൂജ്യമടഞ്ഞു*.(പേജ് 89)
കർണാടകയിലെ കലാപത്തിൻ്റെ പിന്നിലും ഈ ഒരു താല്പര്യം തന്നെയാണുള്ളത് (പേജ് 90)
2008 ഒക്ടോബർ 4ന് മാതൃഭൂമി പത്രത്തിൽ കർണാടകയിലെ തീരദേശ മേഖലയിലെ പ്രമുഖരുടെ സ്വത്ത് പരിശോധിക്കാൻ തീരുമാനിച്ച വാർത്തയുണ്ടായിരുന്നു.
2007 ൽ കർണായിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുട്ടികളുടെ പഠന നിലവാരത്തെ കുറിച്ച് മതം തിരിച്ചുള്ള സർവ്വേ നടന്നിരുന്നു. മുസ്ലിം കുട്ടികൾ വളരെ മുന്നേറിയതും 1980 മുതൽ മുസ്ലിംകൾ സാമ്പത്തികമായി ഏറെ ഉയർന്നതും ആശുപത്രികൾ, ഹോട്ടലുകൾ, റിയൽ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിലെല്ലാം മുസ്ലിംകൾക്ക് നിക്ഷേപം വർദ്ധിച്ചതും ഹിന്ദു മധ്യവർഗത്തെ അലോസരപ്പെടുത്തി.സവർണ മേൽക്കൊയ്മക്ക് മുസ്ലിം മധ്യവർഗം ഭീഷണി സൃഷ്ടിക്കുമെന്ന ആശങ്കയാണ് മംഗലാപുരത്ത് കലാപങ്ങൾ ഖനനം ചെയ്യാനുള്ള ഒരു കാരണം . (പേജ്,91)
2006 ഒക്ടോബറിൽ ധർമ്മസ്ഥലയിൽ നടന്ന RSS ദേശീയ ചിന്തൻ ബൈഠക്കിലൂടെയാണ് ഫാസിസം കർണാടകയിൽ വേരൂനുന്നത്. (പേജ് 47)
*ബാബരി മസ്ജിദ് തകർച്ചയുടെ അനുരണങ്ങൾ ദക്ഷിണ കനറയിൽ ആധിപത്യമുറപ്പിക്കാൻ സംഘി പരിവാറിന് കഴിഞ്ഞു. ബജ്രംഗ്ദൽ, ഹിന്ദു യുവസേന,ഹിന്ദു ജാഗരണവേദിഗെ,വിശ്വഹിന്ദു പരിഷത്ത് എന്നിങ്ങനെയുള്ള Rss ൻ്റെ വാൾത്തലകൾ ദക്ഷിണ കനറയുടെ മുക്കിലും മൂലയിലും രൂപം കൊണ്ടു*.(പേജ് 60)
1989 ലെ 'തെരഞ്ഞെടുപ്പിൽ 2 .55 % മാത്രം വോട്ടു നേടിയ ബി.ജെ.പി.1989 ൽ 47% വോട്ടു നേടി. 2006 ലെ മംഗലാപുരം കലാപത്തിനു ശേഷം ബി.ജെ.പി.അധികാരത്തിലുമെത്തി. വർഗീയതയും മതവിദ്വേഷവും കലാപവും ബി ജെ പി ക്ക് കർണാടകയിൽ സമസ്ത മേഖലകളിലും സ്വാധീനമുണ്ടായി.(പേജ് 61)
സംഘ് പരിവാറുകൾ ദക്ഷിണ കനറയിൽ
ക്രിസ്ത്യൻ ദേവാലയങ്ങളും മുസ്ലിം പള്ളികളും നിരന്തരം ആക്രമിക്കുന്നു. ഒരു പ്രകോപനവുമില്ലാതെ ആക്രമണം അഴിച്ചു വിട്ടും ഗോവധത്തിൻ്റെ പേരിൽ ഗുണ്ടായിസം നടത്തിയും ന്യൂനപക്ഷ വിരോധത്തിൻ്റെ പരിസരം സ്വഷ്ടിച്ചും മതേതര കേന്ദ്ര ങ്ങളായ കോളേജുകളിലെ ഹിന്ദു മുസ്ലിം വിദ്യാർത്ഥികളുടെ സൗഹൃദം തടഞ്ഞും പബ്ബുകൾ അക്രമിച്ചും, നിർബന്ധിത പിരിവ് നടത്തിയും കൊലപാതകങ്ങൾ സംഘടിപ്പിച്ചും സംഘി പരിവാറുകൾ നിയമം കയ്യിലെടുക്കുമ്പോൾ വാർത്ത ഭാരതി ഒഴിച്ചുള്ള കർണാടക പത്രങ്ങൾ വർഗീയ വിഷം ചീറ്റിയും എരിതീയിൽ എണ്ണ ഒഴിച്ചും ഗുജറാത്തിൻ്റെ പത്രപാരമ്പര്യം പിന്തുടരുന്നു. സംഘി പരിവാറുകൾ ഗുജറാത്തിൻ്റെ ബ്രാഞ്ചായി കർണാടകയെ മാറ്റിയിരിക്കുന്നു.
അഭ്യസ്തവിദ്യരായ മലയാളി മനസ്സിൽ ജന്മഭൂമിയും ജനം ടി.വി യും പത്ര ധർമ്മം കാറ്റിൽ പറത്തി വർഗീയതയുടെ സജീവ അഗ്നിപർവതമായി പൊട്ടി ഒഴുകുമ്പോഴുംമതേതര ബഹുസ്വരതയുടെ കാവൽ ഭടനായ രവീന്ദ്രനെപോലുള്ള പത്രപ്രവർത്തകർ കേരളത്തിൻ്റെ അഭിമാന ഭാജനമായി വളർന്നിരിക്കുന്നു.
കെ.കെ.പി.അബ്ദുല്ല
31/5/2020

Comments
Post a Comment