Skip to main content

നമുക്ക് ചുറ്റും 19 :മനോജ് നൈറ്റ് ശ്യാമളൻ ഹോളിവുഡ് ലോകത്തെ അതികായൻ

*നമുക്ക് ചുറ്റും 19*

*മനോജ് നൈറ്റ് ശ്യാമളൻ ഹോളിവുഡ് ലോകത്തെ അതികായൻ*

ജെയിംസ് കാമറോൺ, സ്റ്റീവൻ സ്പീൽ ബർഗ് മാർട്ടിൻ സ്കോർ സെസെ ഹ്യൂ ജാക്ക്മാൻ തുടങ്ങിയ ഹോളിവുഡ് ചലചിത്ര വ്യവസായ രംഗത്ത് മുൻ നിര സംവിധായകരിൽ ഒരാൾ എന്ന നിലയിലും ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന തിരക്കഥാകൃത്ത് എന്ന നിലക്കും ലോക പ്രശസ്തനാണ് മാഹി സ്വദേശിയായ മനോജ് നൈറ്റ് ശ്യാമളൻ
സ്പീൽ ബർഗിന്റെ പിൻഗാമി എന്ന് വരെ ചലചിത്ര നിരൂപക പണ്ഡിതന്മാർ ശ്യാമളനെ കുറിച്ച് പ്രസ്താവിച്ചിട്ടുണ്ട്

അമേരിക്കയിലെ ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നകാലത്ത് തന്നെ ചലചിത്ര രംഗത്തേക്ക്  ശ്യാമളൻ  രാജകീയമായി പ്രവേശിച്ചിരുന്നു. ആദ്യ ചിത്രമായ Praying with Anger ലൂടെ ശ്യാമളൻ ഹോളിവുഡിൽ അറിയപ്പെട്ടു തുടങ്ങി wide A wake എന്ന രണ്ടാമത്തെ ചിത്രം 1998 ൽ റിലീസ് ചെയ്തു.
1999 ൽ ശ്യാമളന്റെ ആറാം ഇന്ദ്രിയത്തിൽ നിന്നും ജന്മം കൊണ്ട  സിക്സ്ത് സെൻസ് എന്ന എക്കാലത്തെയും മികച്ച ഹോളിവുഡ് മൂവികളിൽ ഒന്നായി  സിക്സ് ത് സെൻസ് പേര്  സമ്പാദിച്ചതോടെ ലോക പ്രശസ്തനായിത്തീർന്നു. ആറ് ഓസ്കാർ അവാർഡ് നാമ നിർദേശം ലഭിച്ച ഫിലിമിന്റെ സംവിധായകനും നിർമ്മാതാവുമെന്ന നിലക്ക്  ശ്യാമളൻ വിശ്വവ്യാഖ്യാതനായി. ബോക്സോഫീസിൽ വൻ ഹിറ്റായിരുന്നു സിക്സ് ത് സെൻസ്'. ന്യൂയോർക്ക് ടൈംസ് , അടക്കമുള്ള ഇംഗ്ലീഷ് മീഡിയകൾ മനോജിനെ വാനോളം പുകഴ്ത്താൻ മത്സരിച്ചു സിക്സ്ത് സെൻസിലൂടെ ശ്യാമളന് ഇംഗ്ലീഷ് ലോകത്ത് സൂപ്പർ സ്റ്റാർ പദവി ലഭിച്ചു.
ജീവികളുടെ സംവേദന മാധ്യമങ്ങൾ അഞ്ചാണെന്ന സാമ്പ്രദായിക പരികല്പനയെ ഭാവനയുടെയും ആത്മാവിന്റെയും താർക്കിക തത്വചിന്തയുടെയും ബലത്തിലും ശാസ്ത്ര സാങ്കേതിക വിദ്യയുടെ ശക്തിയിലും ആറാമത്തെ  ഇന്ദ്രിയത്തിന്റെ സാദ്ധ്യത അവതരിപ്പിക്കുക എന്നആരും ഇന്നേ വരെ കൈകാര്യം ചെയ്യാത്ത ഒരു വിഷയം പുതിയ രീതിയിൽ ഏറെ വ്യത്യസ്തമായും കലാമൂല്യത്തോടൊപ്പം ജനകീയമായും അതോടൊപ്പം ബോക്സ് ഓഫീസ് റെക്കോഡുണ്ടാക്കുന്ന തലത്തിലുമെല്ലാം ശ്യാമളന്റെ സിക്സ്ത് സെൻസ് പുതിയ പ്രപഞ്ചം സൃഷ്ടിച്ചപ്പോൾ ആഗോള തലത്തിൽ അത് ഏറെ  ചർച്ചചെയ്യപ്പെട്ടു.
ഏറ്റവും അധികം കളക്ഷൻ നേടിയ ആറാമത്തെ ചലചിത്രം എന്ന നേട്ടവും ആറാം ഇന്ദ്രിയം നേടിയെടുത്തു.

സൈക്കോളജി, പരിസ്ഥിതി. ഹൊറർ, ശാസ്ത്ര സാങ്കേതിക അത്ഭുതങ്ങൾ, തുടങ്ങിയ പല വിഷയങ്ങളിലും ശ്യാമളൻ സിനിമ എടുക്കുന്നു.

കടുത്ത കിടമത്സരത്തിന്റെ ലോകമാണ് ഹോളിവുഡ്
ആകാശത്തോളം ഉയർന്നും പാതാളത്തോളം വീണും ഉത്ഥാന പതന സാദ്ധ്യതയുള്ള അമേരിക്കയുടെ മണ്ണിൽ തന്റെത് മാത്രമായ കര വിരുതിലൂടെ രാജ പാത വെട്ടിയുണ്ടാക്കുന്ന ശ്യാമളൻ ഒരു ചെറിയ സംഭവമല്ല വലിയ ഇതിഹാസമാണെന്ന് തെളിയിച്ചു കഴിഞ്ഞു.
ദിലോംഗ് കിസ് ഗുഡ് നൈറ്റ് എന്ന മൂവിക്ക് തിരക്കഥ എഴുതിയ ഷെയിൻ ബ്ലാക്കായിരുന്നു ഹോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന തിരക്കഥാകൃത്ത്. 40 ലക്ഷം ഡോളർ അദ്ദേഹം ആ ഒരൊറ്റ സ്ക്രീൻ പ്ലേക്ക് കൈ പറ്റിയിരുന്നു.എന്നാൽ മനോജ് നൈറ്റ് ശ്യാമളൻ ഷെയിൻ ബ്ലാക്കിനെ ബ്ലോക്ക് ചെയ്ത് അൺബ്രേക്കബിൾ എന്ന ചിത്രത്തിന് ഡിസ്നി പ്രൊഡക്ഷനിൽ നിന്ന് 50 ലക്ഷം ഡോളർ കൈപറ്റി സർവ്വകാല റെക്കോഡുണ്ടാക്കി.

സംവിധായകൻ, തിരക്കഥാകൃത്ത്.നിർമ്മാതാവ്.നടൻ, ടി.വി അവതാരകൻ ,എന്നീ നിലയിലെല്ലാം ശ്യാമളൻ പ്രതിഭ തെളിയിച്ചു.

ബ്രൂസ് വില്ലി, സാമൂവൽ ജാക്സൺ, ജെയിംസ് മക് അവോയ് എന്നീ മിന്നും താരങ്ങളെ പ്രധാന വേഷങ്ങളിൽ അവതരിപ്പിച്ച് കൊണ്ട് ശ്യാമളൻ രൂപപ്പെടുത്തിയ അൺ ബ്രെക്കബിൾ  ലോകത്തെ പ്രധാന നഗരങ്ങളിലെല്ലാം പ്രദർശിക്കപ്പെട്ട സൂപ്പർ ഹിറ്റ് സിനിമയാണ് 250 മില്യൻ ഡോളർ ബോക്സ് ഓഫീസിൽ നേടിയ ജനകീയ ചിത്രവുമാണ്.

ഗ്ലാസ്, സ്പ്ലിറ്റ്, വില്ലേജ് തുടങ്ങിയ പേരിലും ഓരോ വർഷവും ശ്യാമളൻ മികച്ച സിനിമകൾ പ്രേക്ഷക ലോകത്തിന് സംഭാവനനൽകി കൊണ്ടിരുന്നു.
ലോകം രണ്ടും കൈയും നീട്ടി സ്വീകരിച്ച മനോജിന്റെ മറ്റൊരു ശ്രദ്ധേയമായ ഫിലിമാണ് അവഞ്ചേഴ്സ്
2000 ലെ ബോക്സ് ഓഫീസ് ഹിറ്റ് മൂവിയായി ഹോളിവുഡ് ഇതിനെ തെരഞ്ഞെടുത്തിരുന്നു
ഗ്ലാസ് 2019 ൽ വൻ കളക് ഷൻ വാരിക്കൂട്ടി.

ആപ്പിൾ പ്ലസ് ടി വി യുടെ പ്ലാറ്റ് ഫോമിലൂടെയും മനോജ് ലോകം തന്റെ വരുതിയിലാക്കി കൊണ്ടിരിക്കുകയാണ് നൈറ്റ് ഫ്ലിക് സിൻ എന്ന വീഡിയോസ്ട്രീമിങ്ങിന് വൻ വെല്ലുവിളി സൃഷ്ടിച്ചു കൊണ്ടാണ് സെർവന്റ്, സീ മോർണിങ്ങ് തുടങ്ങിയ സീരി സുകൾ മനോജ് ചിട്ടപ്പെടുത്തിയത്. നൂറിലധികം രാജ്യങ്ങളിൽ ഏറെ പ്രശംസ പിടിച്ചു പറ്റി കൊണ്ട് അത് പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്നു.

മനോജ് നൈറ്റ് ശ്യാമളന്റെ ശ്രദ്ധേയമായ സിനിമകൾ

Praying with Anger(1992)
സംവിധാനം ,തിരക്കഥ, നിർമ്മാണം
Wide Awake (1998) സംവിധാനം, തിരക്കഥ
Sixsth Sense (1999) സംവിധാനം, തിരക്കഥ
Stuart Little (1999) തിരക്കഥ
Unbrakable (2000) സംവിധാനം തിരക്കഥ നിർമ്മാണം
Signs (2002) സംവിധാനം തിരക്കഥ, നിർമ്മാണം
villege (2004) കഥ, സംവിധാനം, നിർമ്മാണം
Lady in the water (2006)
സംവിധാനം തിരക്കഥ നിർമ്മാണം
The Happening (2008) സംവിധാനം തിരക്കഥ നിർമ്മാണം
The Last Airbender(2010)
സംവിധാനം തിരക്കഥ നിർമ്മാണം
Devil (2010) കഥ നിർമ്മാണം
After Earth( 2013) തിരക്കഥ,സംവിധാനം.
നിർമ്മാണം
The visit (2015) തിരക്കഥ, സംവിധാനം, നിർമ്മാണം
way ward (2015) സംവിധാനം നിർമ്മാണം
Split (2016) തിരക്കഥ, സംവിധാനം, നിർമ്മാണം
Glass (2019) സംവിധാനം തിരക്കഥ, നിർമ്മാണം
This is Us (2019) അഭിനയം
ടervant (2019) കഥ, തിരക്കഥ.സംവിധാനം, നിർമ്മാണം

മലയാളിയായ മനോജ് ഫിലിം വ്യവസായത്തിലൂടെ: പേരും പ്രശസ്തിയും പണവും വാരിക്കൂട്ടി ഹോളിവുഡും ലോകവും കീഴടക്കി മുന്നേറുന്നു.
അദ്ദേഹത്തിനും അദ്ദേഹത്തിന്റെ സിനിമകൾക്കും നിരവധി പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ചൊവ്വയിലും ചന്ദ്രനിലും ചെന്നാലും എവിടെയും    മലയാളി സാനിദ്ധ്യമുണ്ടാകുമെന്ന് പറയുന്നത് ഒരു ഫലിതമായി കരുതേണ്ട കാലം കഴിഞ്ഞിരിക്കുന്നു

കെ.കെ.പി അബ്ദുല്ല
12/5/2020

Comments

Popular posts from this blog

ജാലകം 3:പ്രകൃതിയിലേക്ക് മടങ്ങാൻ

*ജാലകം 3* *പ്രകൃതിയിലേക്ക് മടങ്ങാൻ* The one straw Revalution (ഒറ്റ വൈക്കോൽ വിപ്ലവം) കർഷകരുടെ വേദഗ്രന്ഥം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രന്ഥം രചിച്ച ലോക പ്രശസ്ത എഴുത്തുകാരനും ചിന്തകനും വാഗ്മിയും പരിസ്ഥിതി പ്രവർത്തകനും പ്രകൃതി സൗഹൃദ കൃഷി സമ്പ്രദായം പ്രായോഗികമായി നടപ്പിലാക്കിയ ശാസ്ത്രജ്ഞനുമാണ് മസനോബു ഫുക്കുവോക്ക. Natural Way of farming എന്ന ഗ്രന്ഥത്തിന് ശേഷം ഏറെ ശ്രദ്ധേയമായ പരിസ്ഥിതി ദർശന ഗ്രന്ഥമാണ് *The Road Back to Nature പ്രകൃതിയിലേക്ക് മടങ്ങാൻ* ശീതീകരിച്ച റൂമിലിരുന്ന് ഭാവനാത്മകമായി നടത്തിയ സർഗ വൈജ്ഞാനിക ഗ്രന്ഥമല്ല ലോകരാജ്യങ്ങളിലൂടെ സഞ്ചരിച്ച് രാസവള പ്രയോഗങ്ങളുടെയും കീടനാശിനികളുടെയും പ്രശ്നങ്ങളെ കുറിച്ച് കർഷകരെ ഉൾബോധിപ്പിച്ച്   പ്രകൃതികൃഷി നടപ്പിലാക്കിയ ജൈവമനുഷ്യനാണ് ഫുക്കുവോക്ക. ഈ പുസ്തകം കേവലമായ കുറേ അറിവിൻ്റെ കലവറ തുറക്കുകയല്ല പരിസ്ഥിതി യോട് താദാത്മ്യപ്പെട്ട് ജീവിക്കേണ്ടതിൻ്റെ അനിവാര്യത ഈ ദാർശനിക പഠന ഗ്രന്ഥം നമ്മെ ഉറക്കെ ബോധ്യപ്പെടുത്തുന്നു. *ഈശ്വരൻ മനുഷ്യനെ അവൻ്റെ വഴിക്കു വിട്ടിരിക്കുകയാണ്. മനുഷ്യൻ സ്വയം രക്ഷിച്ചില്ലെങ്കിൽ മറ്റാരും അവനു വേണ്ടി അതു ചെയ്യില്ല* ...

ജാലകം 6 : You Can Win നിങ്ങൾക്കും വിജയിക്കാം

*ജാലകം 6* *You Can Win നിങ്ങൾക്കും വിജയിക്കാം* മന:ശാസ്ത്രം, മോട്ടീവേഷൻ, കരിയർ, മാനേജ്മെൻറ്, ആസൂത്രണം, സംഘാടനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളെ കുറിച്ച് സൂക്ഷ്മമായും സമഗ്രമായും വിശകലനം ചെയ്ത ലോകപ്രശസ്തമായ ഗ്രന്ഥമാണ് you can win' ലക്ഷക്കണക്കിന് കോപ്പികൾ വിറ്റയിക്കപ്പെട്ട നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്ത ഈ ഗ്രന്ഥം വായിച്ചാൽ മനസ്സ് വെച്ചാൽ നാം ആഗ്രഹിക്കുന്നത് ആയിത്തീരും കഥ, കവിത, തത്വങ്ങൾ, ആപ്തവാക്യങ്ങൾ, ലോക പ്രശസ്ത ഗ്രന്ഥങ്ങളിലെ ഉദ്ധരണി എന്നിവയുടെയെല്ലാം മേമ്പൊടിയോടെ ഒട്ടും വിരസമില്ലാതെ വായനയെ പ്രേരിപ്പിക്കുന്ന ശൈലി പുസ്തകത്തിന് മാറ്റുകൂട്ടിയിട്ടുണ്ട്.. മനോഭാവം, (പോസറ്റീവ്: നെഗറ്റീവ്) പരിതസ്ഥിതി, വിജയമന്ത്രങ്ങൾ, പരാജയ കാരണണങ്ങൾ, പരിഹാരമാർഗങ്ങൾ, ക്രിയാത്മകതയുടെ ചുവടുകൾ, ലക്ഷ്യം തുടങ്ങിയ വിഷയങ്ങളിലൂടെ നമുക്ക് വഴികാട്ടിയായി ഈ ഗ്രന്ഥം മുന്നിൽ നടക്കുന്നു. ജേതാക്കൾ വ്യത്യസ്തമായ കാര്യങ്ങളല്ല ചെയ്യുന്നത് അവർ കാര്യങ്ങൾ വ്യത്യസ്ത രീതിയിലാണ് ചെയ്യുന്നത്. മനോഭാവത്തിൽ ഉചിതമായ മാറ്റം വരുത്തി ജീവിത വിജയം നേടാം. Thing and grow rich എന്ന നെപ്പോളിയൻ്റെ ഗ്രന്ഥം വിജയത്തിലേക്കുള്ള ചവിട്ടു പടി...