Skip to main content

നമുക്ക് ചുറ്റും 18:ലോകപ്രശസ്തനായ മലയാളി



ലോക പ്രശസ്തനായ മലയാളി

ബഹുമുഖ വ്യക്തിത്വമുള്ള അതുല്യപ്രതിഭയാണ് ഡോ: ശശി തരൂർ

വൈജ്ഞാനിക സാഹിത്യത്തിലും സർഗസാഹിത്യത്തിലും പ്രസംഗ കലയിലും രാഷ്ട്രീയത്തിലും ഒരു പോലെ മികവ് തെളിയിച്ച സ്കോളറാണ് തരൂർ
ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും അവഗാഹമുള്ള പണ്ഡിതൻ, 1978 മുതൽ 2007 വരെ നീണ്ട 28 വർഷം ഐക്യരാഷ്ട്രസഭയിൽ വാർത്താ വിനിമയവും പബ്ലിക് ഇൻഫർമേഷനും കൈകാര്യം ചെയ്തു. UN സെക്രട്ടറി ജനറൽ സ്ഥാനത്ത് അദ്ദേഹം മത്സരിച്ചു.
ബെർലിൻ സാഹിത്യോത്സവത്തിൽ മൂന്ന് വർഷം ജ്യൂറിയായി.
60 ലക്ഷത്തിലധികം ഫോളേഴ്സുള്ള നിത്യ ഹരിത വനമാണ് തരൂർ

ഗൂഗിളിൽ ഒരാൾ പറഞ്ഞ വാക്കും പദപ്രയോഗവും ദശലക്ഷക്കണക്കിന് ജനങ്ങൾ സെർച്ച് ചെയ്യണമെങ്കിൽ അദ്ദേഹം  നക്ഷത്രത്തിളക്കമുള്ള പ്രതിഭ ആയേ പറ്റൂ.
തരൂർ, വാക്കുകൾ വെറും വർത്തമാനമായി കോന്നിയത് പോലെ പറഞ്ഞു തീർക്കുകയല്ല നർമ്മവും ആശയഗാംഭീര്യതയും  ധൈഷണിക നിലവാരവുമുള്ള പ്രതികരണ ശേഷിയുള്ള വാഗ്വിലാസത്തിന്റെ മൂർത്തീമത് ഭാവമാണ് അദ്ദേഹം.

Hippopotomons Troses Quippe Dalio Phobia (നീളം കൂടിയ വാക്കി നോടുള്ള ഭീതി) ഈ വാക്ക് തന്റെ രാഷ്ട്രീയ പ്രതിയോഗിയെ ഇരുത്താൻ വേണ്ടിയാണ് ശശി തരൂർ പ്രയോഗിച്ചതെങ്കിലും മീഡിയാ ലോകത്ത് അത് ഏറെ  ചർച്ച ചെയ്യപ്പെട്ടു.
ഫ്ലോക് സിനോസി നിഗ്ലി ഫിലിപ്പ് കേഷൻ (മൂല്യം കാണാതെ തള്ളിക്കളയൽ )
Farrago, (means A Confused mixture) ഓക്സ്ഫോഡ് ഡിക്ഷണറി നൽകിയ അർത്ഥം.

ഉന്നാവിലെ പെൺകുട്ടിയെ വർഗീയ വാദിയായ ഒരു MLA ബലാത്സംഗം ചെയ്തതിനെതിരെ തരൂർ ഇൻറർ നെറ്റിൽ ട്വീറ്റ് ചെയ്തത് LOSS OF INNOCENCE ഈ വാക്കിന്റെ യഥാർത്ഥഅർഥം മനസ്സിലാകാതെ ചിലർ വിമർശിച്ചു . ബ്ലോഗർമാർ
ഡിക്ഷനറികൾക്ക് വേണ്ടി അലഞ്ഞു. ലോകം സുരക്ഷിതവും മനുഷ്യർ സ്നേഹമസൃണരുമാ ണെന്ന ആ കുട്ടിയുടെ നിഷ്കളങ്ക ധാരണ നഷ്ടപ്പെട്ടു എന്ന അർത്ഥത്തിലാണ് താൻ ഈ പദാവലി തെരഞ്ഞെടുത്തതെന്ന് തരൂർ തന്നെ വ്യക്തമാക്കി. വാക്കുകൾ കൊണ്ട്  മായാജാലം സൃഷ്ടിക്കുന്ന  തരൂരിന്റെ പദ പ്രയോഗം ആഗോളതലത്തിൽ വരെ പലവട്ടം ചർച്ചയ്ക്ക് വഴിമരുന്നിട്ടിട്ടുണ്ട്. നോം ചോംസ്കിയെ പോലുള്ള ധൈഷണിക ബുദ്ധിജീവികളോട് തരൂറിനെ ചിലർ താരതമ്യം ചെയ്യുന്നു

തരൂറിനെതിരെ വിമർശന ശരവുമായി രംഗത്ത് വന്ന അർണബ് ഗോസാമി  തരൂ റിന്റെ വാക്കിന്റെ മൂർച്ചയിൽ പലപ്പോഴും നാവടക്കേണ്ടി വന്നിട്ടുണ്ട്. webaqoof എന്ന വാക്കിലൂടെ അർണബി നെതിരെ പ്രതികരിച്ചു ഇൻറർനെറ്റിലെ ആരോപണങ്ങളും അവകാശവാദങ്ങളും കണ്ണടച്ച് വിശ്വസിക്കുന്ന ആൾ എന്ന അർഥം നൈതികതയില്ലാത്ത മീഡിയ വിടുപണിയാണ് ഗോസാമിമാർ ചെയ്യുന്നതെന്ന് കാലം തെളിയിച്ചു.

വിശാല സംഖ്യത്തിൽ നിന്ന് കൂറുമാറി സംഘി പാളയത്തിലേക്ക് ചേക്കേറിയ രാഷ്ട്രീയ ഭിക്ഷാംദേഹിയായ നിതീഷ് കുമാറിനെ വിമർശിച്ച് കൊണ്ടും SnoIIygoster എന്ന പ്രയോഗവും തരൂർ നടത്തിയിരുന്നു അതും നന്നായി കുറിക്ക് കൊണ്ടിട്ടുണ്ട്.

2012 ഫെബ്രുവരി 24 ന് ഓക്സ്ഫോർഡ് സർവകലാശാലയിൽ വെച്ച് നടന്ന സംവാദത്തിൽ ഇന്ത്യയിൽ ബ്രിട്ടീഷുകാർ നടത്തിയ തേർവാഴ്ചയിൽ രാജ്യം പുരോഗമിക്കുകയല്ല അപചയത്തിലേക്ക് കൂപ്പുകുത്തുകയാണ് ചെയ്തതെന്ന തരൂറിന്റെ   പ്രസംഗം ലോക ശ്രദ്ധനേടി. ബ്രിട്ടീഷുകാരാക്കമുള്ള വിദ്യാർത്ഥി യുവജനങ്ങളുടെ നീണ്ട കരഘോഷം പിടിച്ചു വാങ്ങിയ പ്രസംഗം സോഷ്യൽ മീഡിയകളിൽ  വൈറലായി മാറി..പിന്നീട് പ്രസംഗ വിഷയത്തെ വിപുലീകരിച്ച് കനപ്പെട്ട ഒരു പുസ്തകം തരൂർ നിർവ്വഹിച്ചു.
An Era of Darkness The British Empire in India എന്ന പേരിലുള്ള പുസ്തകവും രാഷ്ട്രീയ സാമൂഹിക മേഖലകളിൽ ചർച്ച ചെയ്യപ്പെട്ടു. 2019ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ഈ ഗ്രന്ഥത്തിന് ലഭിച്ചു.

 ഇംഗ്ലീഷിൽ അഗാധജ്ഞാനം നേടാൻ ശശി തരൂറിനെ ഫോളോ ചെയ്യക എന്ന മുൻ കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയുടെ ട്വീറ്റ് തരൂറിനെ സ്വന്തം പാർട്ടിക്കാരെന്ന നിലക്ക് ചുമ്മാ കയറി പുകഴ്ത്തിയതല്ല പ്രത്യൂതാ പ്രതിഭാശാലിയായ തരൂറിന് അർഹിക്കുന്ന അംഗീകാരമാണ് ആ കുറിപ്പിലൂടെ അനാവൃതമായത്.

പെൻഗ്വിൻ ബുക്സ് തരൂറിന്റെ ഇംഗ്ലീഷ് പ്രയോഗങ്ങളും പദങ്ങളും കോർത്തിയിണക്കി ഒരു പുസ്തകം ഈ വർഷം തന്നെ വിപണിയിലിറക്കാൻ പോവുകയാണ്.

ഇന്ത്യക്കാർ ഇംഗ്ലീഷ് സംസാരിക്കുമ്പോൾ പ്രാദേശിക ഭാഷയുടെ ചുവ സ്വാഭാവികമായും ഉണ്ടാവാറുണ്ട്. എന്നാൽ തരൂർ  തനി ഇംഗ്ലീഷ് തനിമയോടെയാണ് സംസാരിക്കാറുള്ളത്.
നിരവധി കനപ്പെട്ട  ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും തരൂർ രചിച്ചിട്ടുണ്ട് അദ്ദേഹം എഴുതിയ ഇംഗ്ലീഷ് മൂലകൃതിയുടെ മലയാള ഭാഷാന്തരം കൂടുതലും പ്രസിദ്ധീകരിച്ചത് ഡി സി ബിയാണ്
2007 ൽ ഡിസി പ്രസിദ്ധികരിച്ച ലോക രാഷ്ട്രങ്ങൾ എന്ന വിജ്ഞാന കോശത്തിന് ഇംഗ്ലീഷിൽ ആമുഖമെഴുതിയത് ശശി തരൂറാണ്. 

സുകുമാർ അഴീക്കോട്: ടി.ജെ.എസ് ജോർജ്.പി.ഗോവിന്ദപ്പിള്ള, ഡോ: ബി.ഇക്ബാൽ എന്നീ ഉപദേശക സമിതി അംഗങ്ങളിൽ ശശി തരൂരിന്റെ പേരാണ് മുൻഗണനാക്രമത്തിൽ ഒന്നാമതായി ലോക രാഷ്ട്ര വിജ്ഞാനകോശത്തിൽ ഡി.സി.ബി ചേർത്തിരിക്കുന്നത്. മുൻ എം.പി. മുൻ മന്ത്രി എന്നൊക്കെയായും രാഷ്ട്രീയത്തിൽ നിന്ന് മാറ്റി നിർത്തിയോ പൂർണ വിരാമമിട്ടോ രാഷ്ട്രീയ ജീവിതം അവസാനിച്ചാലും ഒരു മുൻ എഴുത്തുകാരൻ മുൻ സാഹിത്യകാരൻ എന്ന വിലാസത്തിൽ തരൂർ അറിയപ്പെടില്ല.
 വിവാദങ്ങളുടെ തോഴനായും അറിയപ്പെടുമ്പോൾ തന്നെ നിലപാടുള്ള പോസറ്റീവ് രാഷ്ട്രീയത്തിന്റെ വക്താവ് കൂടിയാണ് തരൂർ
മൃദു ഹിന്ദുത്വ സമീപനം കൊണ്ടാണ് കോൺഗ്രസ് ബി.ജെ.പി യോട് തോറ്റു കൊണ്ടിരിക്കുന്നതെന്നും ശക്തമായ മതതര ചേരി സൃഷ്ടിച്ച് ബഹുസ്വരതയെ കോൺഗ്രസ് ഉയർത്തിപ്പിടിക്കണമെന്നും കോൺഗ്രസ് എം പി കൂടിയായ തരൂറിന്റെ പ്രസ്താവന കോൺഗ്രസ്പാർട്ടിക്കകത്ത് തന്നെ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.

നിത്യവും ഏറെ നേരം ഗൗരവമായി വായിക്കുകയും എഴുതുകയും ചെയ്യുന്ന സാംസ്കാരിക സാമൂഹ്യ പ്രവർത്തകൻ എന്ന പേരിൽ അറിയപ്പെടാനാണ് ശശി തരൂർ എന്നും ആഗ്രഹിക്കുന്നത്.
1956 ൽ ലണ്ടനിൽ ജനിച്ചു
മുംബൈ, കൊൽക്കത്ത, ഡൽഹി എന്നിവിടങ്ങളിലെ പഠനശേഷം അമേരിക്കയിൽ നിന്ന് പി.എച്ച്ഡി നേടി.

കഥ. നോവൽ, ലേഖനങ്ങൾ എന്നീ വിഭാഗത്തിൽ നിരവധി പുസ്തകങ്ങൾ രചിച്ചു.
പ്രധാന ഗ്രന്ഥങ്ങൾ
India from midnight

Riot

Pax Indica

SHOW BUSINESS

THE ELEPHANT,THE
TIGER &THE CELLPHONE

The Avatar

WAY I AM A HINDU

THE FIVE DOLLAR SMILE

BOOKLEES IN BAGHDAD

INDIA SHASTRA

AN ERA OF DARKNESS THE BRITISH EMPIRE

INGLORIOUS EMPIRE
The Paradoxical Priminister

ഇരുളടഞ്ഞ കാലം
പുതുയുഗം പുതു ഇന്ത്യ
മഹാഭാരത കഥ
ഒരു ചെറുകഥാകൃത്തിന്റെ ഏകാന്തത
ബോളിവുഡ്
ഞാൻ എന്ത് കൊണ്ട് ഒരു ഹിന്ദുവാണ്.
ഇന്ത്യ അർദ്ധരാത്രി മുതൽ അരനൂണ്ട് വരെ
ഇന്ത്യ ഇരുപതാം നൂറ്റാണ്ടിലെ ലോകം
കലാപം
ബഗ്ദാദിലെ പുസ്തകത്തെരുവുകൾ
നമ്മുടെ ലോകം നമ്മുടെ ഇന്ത്യ
പ്രധാനമന്ത്രി വൈരുദ്ധ്യങ്ങളുടെ നായകൻ
 തുടങ്ങിയ നിരവധി ഗ്രന്ഥങ്ങൾ ഡോ: ശശി തരൂർ രചിച്ചിട്ടുണ്ട്.

കെ.കെ.പി.അബ്ദുല്ല
8/5/2020

Comments

Popular posts from this blog

ജാലകം 3:പ്രകൃതിയിലേക്ക് മടങ്ങാൻ

*ജാലകം 3* *പ്രകൃതിയിലേക്ക് മടങ്ങാൻ* The one straw Revalution (ഒറ്റ വൈക്കോൽ വിപ്ലവം) കർഷകരുടെ വേദഗ്രന്ഥം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രന്ഥം രചിച്ച ലോക പ്രശസ്ത എഴുത്തുകാരനും ചിന്തകനും വാഗ്മിയും പരിസ്ഥിതി പ്രവർത്തകനും പ്രകൃതി സൗഹൃദ കൃഷി സമ്പ്രദായം പ്രായോഗികമായി നടപ്പിലാക്കിയ ശാസ്ത്രജ്ഞനുമാണ് മസനോബു ഫുക്കുവോക്ക. Natural Way of farming എന്ന ഗ്രന്ഥത്തിന് ശേഷം ഏറെ ശ്രദ്ധേയമായ പരിസ്ഥിതി ദർശന ഗ്രന്ഥമാണ് *The Road Back to Nature പ്രകൃതിയിലേക്ക് മടങ്ങാൻ* ശീതീകരിച്ച റൂമിലിരുന്ന് ഭാവനാത്മകമായി നടത്തിയ സർഗ വൈജ്ഞാനിക ഗ്രന്ഥമല്ല ലോകരാജ്യങ്ങളിലൂടെ സഞ്ചരിച്ച് രാസവള പ്രയോഗങ്ങളുടെയും കീടനാശിനികളുടെയും പ്രശ്നങ്ങളെ കുറിച്ച് കർഷകരെ ഉൾബോധിപ്പിച്ച്   പ്രകൃതികൃഷി നടപ്പിലാക്കിയ ജൈവമനുഷ്യനാണ് ഫുക്കുവോക്ക. ഈ പുസ്തകം കേവലമായ കുറേ അറിവിൻ്റെ കലവറ തുറക്കുകയല്ല പരിസ്ഥിതി യോട് താദാത്മ്യപ്പെട്ട് ജീവിക്കേണ്ടതിൻ്റെ അനിവാര്യത ഈ ദാർശനിക പഠന ഗ്രന്ഥം നമ്മെ ഉറക്കെ ബോധ്യപ്പെടുത്തുന്നു. *ഈശ്വരൻ മനുഷ്യനെ അവൻ്റെ വഴിക്കു വിട്ടിരിക്കുകയാണ്. മനുഷ്യൻ സ്വയം രക്ഷിച്ചില്ലെങ്കിൽ മറ്റാരും അവനു വേണ്ടി അതു ചെയ്യില്ല* ...

ജാലകം 6 : You Can Win നിങ്ങൾക്കും വിജയിക്കാം

*ജാലകം 6* *You Can Win നിങ്ങൾക്കും വിജയിക്കാം* മന:ശാസ്ത്രം, മോട്ടീവേഷൻ, കരിയർ, മാനേജ്മെൻറ്, ആസൂത്രണം, സംഘാടനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളെ കുറിച്ച് സൂക്ഷ്മമായും സമഗ്രമായും വിശകലനം ചെയ്ത ലോകപ്രശസ്തമായ ഗ്രന്ഥമാണ് you can win' ലക്ഷക്കണക്കിന് കോപ്പികൾ വിറ്റയിക്കപ്പെട്ട നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്ത ഈ ഗ്രന്ഥം വായിച്ചാൽ മനസ്സ് വെച്ചാൽ നാം ആഗ്രഹിക്കുന്നത് ആയിത്തീരും കഥ, കവിത, തത്വങ്ങൾ, ആപ്തവാക്യങ്ങൾ, ലോക പ്രശസ്ത ഗ്രന്ഥങ്ങളിലെ ഉദ്ധരണി എന്നിവയുടെയെല്ലാം മേമ്പൊടിയോടെ ഒട്ടും വിരസമില്ലാതെ വായനയെ പ്രേരിപ്പിക്കുന്ന ശൈലി പുസ്തകത്തിന് മാറ്റുകൂട്ടിയിട്ടുണ്ട്.. മനോഭാവം, (പോസറ്റീവ്: നെഗറ്റീവ്) പരിതസ്ഥിതി, വിജയമന്ത്രങ്ങൾ, പരാജയ കാരണണങ്ങൾ, പരിഹാരമാർഗങ്ങൾ, ക്രിയാത്മകതയുടെ ചുവടുകൾ, ലക്ഷ്യം തുടങ്ങിയ വിഷയങ്ങളിലൂടെ നമുക്ക് വഴികാട്ടിയായി ഈ ഗ്രന്ഥം മുന്നിൽ നടക്കുന്നു. ജേതാക്കൾ വ്യത്യസ്തമായ കാര്യങ്ങളല്ല ചെയ്യുന്നത് അവർ കാര്യങ്ങൾ വ്യത്യസ്ത രീതിയിലാണ് ചെയ്യുന്നത്. മനോഭാവത്തിൽ ഉചിതമായ മാറ്റം വരുത്തി ജീവിത വിജയം നേടാം. Thing and grow rich എന്ന നെപ്പോളിയൻ്റെ ഗ്രന്ഥം വിജയത്തിലേക്കുള്ള ചവിട്ടു പടി...