Skip to main content

ജാലകം 2:നല്ല മുസ്ലിം ചീത്ത മുസ്ലിം

*ജാലകം 2*

*നല്ല മുസ്ലിം ചീത്ത മുസ്ലിം*

പാശ്ചാത്യ ലോകം ഇസ് ലാമിനെയും മുസ്ലിംകളെയും എങ്ങനെ നിരീക്ഷിക്കുന്നു മുസ്ലിംകളിൽ കുറച്ചു പേർ നല്ലവരായിട്ടുണ്ടെങ്കിലും ഭൂരിപക്ഷവും ചീത്തയാണെന്നും മറ്റൊരു ലോക പൗരനുമില്ലാത്ത നല്ലതാണെന്ന് തെളിയിക്കേണ്ട ബാധ്യത ഓരോ മുസ്ലിമിനു മുണ്ടെന്നന്നും അതുവരെ അവൻ ചീത്തയായി ചാപ്പ കുത്തപ്പെട്ടിരിക്കുന്നു ഇത്തരം ദുരവസ്ഥയിലും ഇസ്ലാമിന് ലോകത്ത് ഒരു ഇടമുണ്ടെന്ന പ്രതീക്ഷയുടെ പ്രഭാതം അതിഷേധ്യമാണെന്ന് സമർത്ഥിക്കുന്ന ഗ്രന്ഥമാണ് മഹ്മൂദ് മംദാനിയുടെ Good Muslim Bad Muslim

കൊളംബിയ യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് പ്രഫ്രസറായ മഹ്മൂദ് മംദാ നി ലോക പ്രശസ്ത ചിന്തകനും എഴുത്തുകാരനും ഗ്രന്ഥകാരനും വാഗ്മിയുമാണ്.

1492 മുതൽ ആരംഭിച്ച രാഷ്ട്രീയ അധിനിവേശം രാജ്യങ്ങളൾ വെട്ടിപ്പിടിക്കാനും അധികാരം നിലനിർത്താനുമായി വംശീയോന്മൂലനവും അതി ദേശീയതയും രാഷ്ട്രത്തിന്റെ സ്വാഭാവിക നയമായി സ്വീകരിച്ചു.
മറ്റു രാജ്യങ്ങളുടെ മേക്കിട്ട് കയറാനും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനുമുള്ള സൂത്രവാക്യമായി നവലോകക്രമമെന്ന ഓമനപ്പേരിട്ട സാമ്രാജ്യത്വ അധിക്രമങ്ങളെ പല ഭാഷ്യത്തോടെ ന്യായീകരിക്കപ്പെട്ടു.
അർഹതയുള്ളവരുടെ അധിജീവനം എന്ന ചാൾസ് ഡാർവിൻ സിദ്ധാന്തം ഹിറ്റ്ലറുടെ വേദ വചനമായതിൽ അത്ഭുതമില്ല.റോയൽ ബ്ലഡിൽ ജൂത ക്രൈസ്തവ ലോകം അഭിരമിച്ചിരുന്നു.

ജർമ്മൻ ജനിത ശാസ്ത്രജ്ഞനായ യൂജിൻ ഫിഷറിന്റെ The Principle of Human Hereality and Race Hygiene മനുഷ്യ പാരമ്പര്യത്തിന്റെയും വംശശുദ്ധിയുടെയും തത്വം എന്ന ഗ്രന്ഥം ഹിറ്റ്ലറിനെ ഏറെ സ്വാധീനിച്ചിരുന്നു.

ഇസ്ലാമിക മതമൗലികവാദം എന്ന സംജ്ഞ ശുദ്ധ അസംബന്ധമാണ്. മതമൗലികവാദം നൂറ് ശതമാനവും ക്രിസ്ത്യൻ കണ്ടുപിടുത്തമായിട്ടും ഇസ്ലാമിന്റെ തലയിൽ വെച്ചു കെട്ടപ്പെടുന്ന അവസ്ഥയാണുണ്ടായത്.

ശാസ്ത്രത്തോട് വിമുഖത കാണിക്കുന്നവരാണ് അറബികളെന്നും ഇസ്ലാം ശാസ്ത്ര വിരുദ്ധ നിലപാടുള്ള മതമാണെന്നുമുള്ള ഏണസ്റ്റ് റെനാന്റെ കല്പിത ലേഖനത്തെ അഫ്ഘാനി ഖണ്ഡിച്ചു ശാസ്ത്രത്തിന് മുസ്ലിം പണ്ഡിതന്മാർ നല്കിയ സംഭാവനകളെ കുറിച്ച് ജെർണൽ ഡെസ് സി ബാറ്റ്സിൽ 1883 മെയ് 18 ന് കനപ്പെട്ട മറുപടി ലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്തു.

*മത പ്രവണതകളുടെ അനിവാര്യ ഫലമല്ല ഭീകരവാദം ഭീകരത ജനിക്കുന്നത് രാഷ്ട്രീയമായ ഏറ്റുമുട്ടലുകളുടെ ഫലമായാണ്*
അങ്ങനെയാകുമ്പോൾ 9/11 ദുരന്തത്തിന് ഉത്തരവാദിയായ രാഷ്ട്രീയ ഭീകരതയുടെ ഉത്ഭവം പില്ക്കാല ശീതസമര ഘട്ടത്തിൽ കണ്ടെത്താവുന്നതാണ്
(പേജ് - 60 )

റഷ്യയുടെ പതനശേഷം ഇസ്ലാമിനെ ഭീകര പ്രസ്ഥാനമാക്കി മാറ്റാൻ യൂറോപ്പും അമേരിക്കയും ഓറിയന്റലിസ്റ്റുകളും കിണഞ്ഞു ശ്രമിക്കുന്നു

 *ഇസ്ലാമിന് ചെകുത്താന്റെ പരിവേശം ചാർത്താൻ ആസൂത്രിത ശ്രമങ്ങൾ പാശ്ചാത്യ ലോകത്ത് നടക്കുന്നു*
(വർഗീയ രാഷ്ട്രീയം മിഥ്യയും യാഥാർഥ്യവും രാം പുനിയാനി)
is is അമേരിക്കയുടെ സൃഷ്ടിയാണെന്ന എഡ്വേഡ് സ്നോഡറുടെ വെളിപ്പെടുത്തലും ഇതിനോട് താദാത്മ്യപ്പെടുന്നു.

റഷ്യയെ തകർക്കാൻ അമേരിക്ക അഫ്ഘാൻ മുജാഹിദുകളെ സായുധ സജ്ജരാക്കി.അമേരിക്കയെ അവരുടെ ചോറ്റുപട്ടാളം തിരിഞ്ഞ് കുത്തുന്ന അനിവാര്യമായ പരിണിതിയും കണ്ടു
അമേരിക്കയിൽ പരിശീലനം ലഭിച്ച പോരാളികളിൽ നിന്ന് അപ്രതീക്ഷിത തിരിച്ചടി ഉണ്ടായപ്പോൾ അമേരിക്ക ഇസ്ലാമിക ഭീകരത എന്ന് വിളിക്കുന്നു എന്തൊരു വിരോധാഭാസം

വിയറ്റ്നാം നിഗ്വരാക്കെ തുടങ്ങി അഫ്ഘാനിസ്ഥാൻ ഇറാഖ് ലിബിയ, അമ്പതികം രാജ്യങ്ങളിൽ അമേരിക്ക നടത്തിയ ഭീകരാക്രമണങ്ങളെയും ഇസ്രയേലിന്റെ സാഡിസത്തെയും തുറന്ന് കാട്ടി പശ്ചിമേഷ്യയിലെ ശാശ്വത സമാധാനത്തിന് വിഘ്നമുണ്ടാക്കുന്ന മുതലാളിത്ത രാഷ്ട്രങ്ങളുടെ സ്ഥാപിത താല്പര്യങ്ങളെയെല്ലാം അക്കമിട്ട് നിരത്തുന്ന ഗ്രന്ഥകാരൻ രാഷ്ട്രീയ ഇസ് ലാമിന്റെ അപനിർമ്മാണത്തിലേക്കും ചരിത്രാന്വേഷികളെ സഹയാത്ര ചെയ്യിക്കുന്നു
ഞങ്ങൾക്കൊപ്പമല്ലെങ്കിൽ നിങ്ങൾ ഭീകർക്കൊപ്പമാണെന്ന ബുഷിന്റെ പ്രസ്താവന നിഷ്പക്ഷതയെയും നീതിയെയും വെല്ലുവിളിക്കുന്നതായിരുന്നു.കരയാൻ പോലും അവകാശമില്ലാത്ത രോഹിഗ്യൻ ജനതയുടെ വിലാപവും ഇലാൻ കുർദിയിലൂടെ ലോകം കണ്ണു തുറന്ന അഭയാർത്ഥി പ്രശ്നവും ഉപരോധം കാരണമായി ലക്ഷക്കണക്കിന് കുഞ്ഞുങ്ങൾ ഇറാഖിലും മറ്റും മരണത്തിന്റെ ദയാവായ്പിൽ ജീവൻ വെടിഞ്ഞപ്പോഴും ന്യൂസ് ലാന്റിലെ ജെസീക്കയിലൂടെ ഇസ് ലാമിയാ ഫോബിയാ ദീകരതയെ പ്രതിരോധിച്ചപ്പോഴും ഇരവാദം എന്ന അശ്ലീല പദാവലി  പൊന്തി വന്നു.

സിംഹം, കടുവ, ചെന്നായ ഹൈന പേര് എന്തായാലും മാൻപേട വിധിയുടെ ബലി മൃഗമാണ്.

മുസ്ലിം ലോകത്തെവിടെയും അപരവൽക്കരിക്കപ്പെടുന്നു.ചൈന, ബർമ, ഫലസ്തീൻ, യമൻ, ഇറാഖ് ഇങ്ങനെ എവിടെയും സ്വത്വ പ്രതിസന്ധി നേരിടുന്നു.

പൗരത്വ പ്രശ്നം അതിൽ ഒന്ന് മാത്രം
എം എഫ് ഹുസൈൻ ,ഷാറൂഖാൻ തുടങ്ങിയ മുസ് ലിം സാംസ്കാരിക ചിഹ്നങ്ങൾക്ക് പുറത്ത് നിൽക്കുന്ന അൾട്രാസെക്രുലർമാർക്ക് പോലും മുസ്ലിം പേര് പേറുന്ന കാരണത്താൽ വിവേചനത്തിനിരയാ കേണ്ടി വന്നു.
എ.പി.ജെ അബ്ദുൽ കലാം മുസ്ലിമാണെങ്കിലും നല്ലൊരു മനുഷ്യനാണെന്ന ഒരു സംഘി നേതാവിന്റെ വിലയിരുത്തൽ ഇസ് ലാ മോഫോബിയയുടെ ഔദ്യോഗിക ഭാഷ്യമാവാൻ സമയം ഏറെ വേണ്ടി വരില്ല.

യുക്കി വാദിയും കമ്യൂണിസ്റ്റ് സഹയാത്രികനുമായ കെ.ഇ.എന്നിനെ ജിഹാദി എന്ന് വിളിക്കാൻ പോലും കേരളത്തിലെ തീവ്രവലതു പക്ഷ വിഭാഗം ഒരുമ്പെ ട്ടെങ്കിൽ
മഹമൂദ് മംദാനി ദർശനം ചെയ്ത പോലെ ചീത്ത മുസ്ലിമാവാതെ നല്ല മുസ്ലിം എന്ന പേര് നേടി ജീവിക്കാൻ പറ്റിയ ഒരു ഇടം കാണാൻ പ്രയാസമാണ്
ബഹുസ്വര സമൂഹത്തിലെ മുസ്ലിം ജീവിതത്തെ പോലും പ്രശ്നവൽക്കരിച്ച് ഹാഷിം അംലയുടെ  താടിയിലും ഭീകരത കാണുമ്പോൾ മാപ്പിളമാർ കോപ്പിയടിച്ചാണ് മലപ്പുറത്ത് ജയിക്കുന്നതെന്നും മുസ്ലിംകളെല്ലാം ഭീകരന്മാരല്ലെങ്കിലും ഭീ കന്മാരന്മാരെല്ലാം മുസ്ലിംകളാണെന്ന ഔദാര്യ പദവിന്യാസം തിലകക്കുറിയായി സ്വീകരിക്കാനേ നിർവ്വാഹമുള്ളൂ
കൊറോണ ഉത്ഭവിച്ചത് ചൈനയിലെ വുഹാനിലാണെങ്കിലും ചാനലുകളിലും പരീക്ഷ പേപ്പറിലെ ചോദ്യാവലിയിലും തബ്ലീഗ് കൊറോണ യാ ണ്.

ഒറ്റമൂലി മരുന്ന് പോലെ മഹമൂദ് മംദാ നിയുടെ ഗ്രന്ഥം സത്യാന്വേഷികൾക്ക് മുന്നിൽ ചരിത്ര യഥാർത്ഥ്യത്തെ സുധീരം സമർപ്പിക്കുന്നു
ഇസ് ലാമിക ആശയാദർശങ്ങളെ പ്രാഥമികമായി മനസ്സിലാക്കിയ സാധാരണക്കാരനായ ഒരാൾക്ക് പോലും തീവ്രവാദിയോ ഭികരനോ ആവാൻ കഴിയില്ല. ഇസ്ലാം മിതവാദമാണ്. സമാധാനമാണ്

കെ.കെ.പി. അബ്ദുല്ല
14/5/2020

Comments

Popular posts from this blog

ജാലകം 3:പ്രകൃതിയിലേക്ക് മടങ്ങാൻ

*ജാലകം 3* *പ്രകൃതിയിലേക്ക് മടങ്ങാൻ* The one straw Revalution (ഒറ്റ വൈക്കോൽ വിപ്ലവം) കർഷകരുടെ വേദഗ്രന്ഥം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രന്ഥം രചിച്ച ലോക പ്രശസ്ത എഴുത്തുകാരനും ചിന്തകനും വാഗ്മിയും പരിസ്ഥിതി പ്രവർത്തകനും പ്രകൃതി സൗഹൃദ കൃഷി സമ്പ്രദായം പ്രായോഗികമായി നടപ്പിലാക്കിയ ശാസ്ത്രജ്ഞനുമാണ് മസനോബു ഫുക്കുവോക്ക. Natural Way of farming എന്ന ഗ്രന്ഥത്തിന് ശേഷം ഏറെ ശ്രദ്ധേയമായ പരിസ്ഥിതി ദർശന ഗ്രന്ഥമാണ് *The Road Back to Nature പ്രകൃതിയിലേക്ക് മടങ്ങാൻ* ശീതീകരിച്ച റൂമിലിരുന്ന് ഭാവനാത്മകമായി നടത്തിയ സർഗ വൈജ്ഞാനിക ഗ്രന്ഥമല്ല ലോകരാജ്യങ്ങളിലൂടെ സഞ്ചരിച്ച് രാസവള പ്രയോഗങ്ങളുടെയും കീടനാശിനികളുടെയും പ്രശ്നങ്ങളെ കുറിച്ച് കർഷകരെ ഉൾബോധിപ്പിച്ച്   പ്രകൃതികൃഷി നടപ്പിലാക്കിയ ജൈവമനുഷ്യനാണ് ഫുക്കുവോക്ക. ഈ പുസ്തകം കേവലമായ കുറേ അറിവിൻ്റെ കലവറ തുറക്കുകയല്ല പരിസ്ഥിതി യോട് താദാത്മ്യപ്പെട്ട് ജീവിക്കേണ്ടതിൻ്റെ അനിവാര്യത ഈ ദാർശനിക പഠന ഗ്രന്ഥം നമ്മെ ഉറക്കെ ബോധ്യപ്പെടുത്തുന്നു. *ഈശ്വരൻ മനുഷ്യനെ അവൻ്റെ വഴിക്കു വിട്ടിരിക്കുകയാണ്. മനുഷ്യൻ സ്വയം രക്ഷിച്ചില്ലെങ്കിൽ മറ്റാരും അവനു വേണ്ടി അതു ചെയ്യില്ല* ...

ജാലകം 6 : You Can Win നിങ്ങൾക്കും വിജയിക്കാം

*ജാലകം 6* *You Can Win നിങ്ങൾക്കും വിജയിക്കാം* മന:ശാസ്ത്രം, മോട്ടീവേഷൻ, കരിയർ, മാനേജ്മെൻറ്, ആസൂത്രണം, സംഘാടനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളെ കുറിച്ച് സൂക്ഷ്മമായും സമഗ്രമായും വിശകലനം ചെയ്ത ലോകപ്രശസ്തമായ ഗ്രന്ഥമാണ് you can win' ലക്ഷക്കണക്കിന് കോപ്പികൾ വിറ്റയിക്കപ്പെട്ട നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്ത ഈ ഗ്രന്ഥം വായിച്ചാൽ മനസ്സ് വെച്ചാൽ നാം ആഗ്രഹിക്കുന്നത് ആയിത്തീരും കഥ, കവിത, തത്വങ്ങൾ, ആപ്തവാക്യങ്ങൾ, ലോക പ്രശസ്ത ഗ്രന്ഥങ്ങളിലെ ഉദ്ധരണി എന്നിവയുടെയെല്ലാം മേമ്പൊടിയോടെ ഒട്ടും വിരസമില്ലാതെ വായനയെ പ്രേരിപ്പിക്കുന്ന ശൈലി പുസ്തകത്തിന് മാറ്റുകൂട്ടിയിട്ടുണ്ട്.. മനോഭാവം, (പോസറ്റീവ്: നെഗറ്റീവ്) പരിതസ്ഥിതി, വിജയമന്ത്രങ്ങൾ, പരാജയ കാരണണങ്ങൾ, പരിഹാരമാർഗങ്ങൾ, ക്രിയാത്മകതയുടെ ചുവടുകൾ, ലക്ഷ്യം തുടങ്ങിയ വിഷയങ്ങളിലൂടെ നമുക്ക് വഴികാട്ടിയായി ഈ ഗ്രന്ഥം മുന്നിൽ നടക്കുന്നു. ജേതാക്കൾ വ്യത്യസ്തമായ കാര്യങ്ങളല്ല ചെയ്യുന്നത് അവർ കാര്യങ്ങൾ വ്യത്യസ്ത രീതിയിലാണ് ചെയ്യുന്നത്. മനോഭാവത്തിൽ ഉചിതമായ മാറ്റം വരുത്തി ജീവിത വിജയം നേടാം. Thing and grow rich എന്ന നെപ്പോളിയൻ്റെ ഗ്രന്ഥം വിജയത്തിലേക്കുള്ള ചവിട്ടു പടി...