Skip to main content

ജാലകം 4 : പ്രപഞ്ചം എന്ന പ്രഹേളിക

*ജാലകം 4*

*പ്രപഞ്ചം എന്ന പ്രഹേളിക*

 അനന്തമജ്ഞാതമവർണനീയം ഈ ഗോളം തിരിയുന്ന മാർഗം അതിങ്കലെങ്ങാണ്ടൊരിടത്തിരുന്ന് നോക്കുന്ന മർത്യൻ കഥയെന്തു കണ്ടു.....

ഭൂമിയിൽ മനുഷ്യവാസം തുടങ്ങിയ മുതൽ പ്രപഞ്ചത്തെക്കുറിച്ചുള്ള ചിന്തയും പഠനവും അന്വേഷണവും പരീക്ഷണവും കണ്ടുപിടുത്തവും അനുസ്യൂതം തുടരുന്നു.

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ധൈഷണിക പ്രതിഭയായ സ്റ്റീഫൻ ഹോക്കിങ്ങ് വരെയുള്ള നിരവധി ശാസ്ത്രജ്ഞരും ഈ മേഖലയിൽ കനപ്പെട്ട സംഭാവനകൾ  നൽകിയിട്ടുണ്ട്. A BRIEF HISTORY OF TIME പ്രാപഞ്ചിക അത്ഭുതത്തെ കുറിച്ചുള്ള ലോകം ഏറ്റവും കൂടുതൽ വായിക്കപ്പെട്ട ശാസ്ത്ര ഗ്രന്ഥമാണിത്.

പ്രകാശവേഗത സ്ഥിരമാണെന്നും അതിനേക്കാൾ കൂടിയ വേഗത അസംഭവ്യമാണെന്ന ഐൻസ്റ്റീൻ്റെ E=m C2
തിരുത്തപ്പെടുന്ന ടാക്കിയോൺ സ്പീഡ് പല ചലന നിയമത്തെയും തിരുത്തി എഴുതപ്പെടുമത്രെ

പ്രപഞ്ചത്തെക്കുറിച്ച് 20 വർഷമായി ജനീവയിൽ തുടരുന്ന പരീക്ഷണത്തിൽ നാൽപതിനായിരം കോടി രൂപ ചെലവഴിച്ച് 32 രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ 2000 ശാസ്ത്രജ്ഞരുടെ സാനി ദ്ധ്യത്തിൽ നടക്കുന്നു. നൂറിലധികം യൂണിവേഴ്സിറ്റിയുടെ പ്രതിനിധികളും പരീക്ഷണത്തിൽ സജീവമാണ്.
കൗതുകമായ പുതിയ അറിവ് നൽകുന്ന പ്രപഞ്ചമെന്ന പ്രഹേളിക രചിച്ചത് ' കെ.ടി. റസാഖ് . ഷറഫി പബ്ലിക്കേഷൻ പുസ്തകം നമ്മുടെ കയ്യിലെത്തിക്കുന്നു.

ഭൂഗർഭ അറക്കുളളിൽ അതിസൂക്ഷ്മമായ പ്രോട്ടോൺ കണികകളെ പ്രകാശവേഗതയിൽ കൂട്ടിയിടിപ്പിക്കുന്നു. 14 ടില്യൻ (14x10 ലക്ഷം X 10 ലക്ഷം X 10 ലക്ഷം) വാൾട്ടിൽ വൈദ്യുതി പ്രവഹിപ്പിച്ച് സെക്കൻ റാൽ 60 കോടിയെന്ന കണക്കിലാണ് കൂട്ടിയടി നടത്തുക സൂര്യൻ്റെ അകക്കാമ്പിലേക്കാൾ ചൂടുണ്ടാവുകയും കൂട്ടിയിടിയുണ്ട ഫലമായി ക്വാർക്ക് ഗ്ലൂസോൺ പ്ലാസ് മ എന്ന ദ്രവ്യം ഉല്പാദിപ്പിക്കപ്പെടും.

ഡച്ച് ജ്യോതിശാസ്ത്രജ്ഞൻ ലു ഡോവിക്ക്മാൻ 2010 മാർച്ചിൽ പ്രപഞ്ച രഹസ്യങ്ങളെക്കുറിച്ച് പുതിയ കണ്ടുപിടുത്തം നടത്തി.പ്രപഞ്ചവികാസത്തിന് വേഗത കൂടി വരുന്നു.

 ഹബ്ബിൾ ടെലസ്കോപ്പിലുള്ള നിരീക്ഷണത്തിലൂടെ നാലര ലക്ഷം ഗാലക്സികളെയാണ് നിരീക്ഷിച്ചത്. അഥവാ വെറും 10% ഗ്യാലക്സികളെയാണ് നിരീക്ഷിക്കാൻ കഴിഞ്ഞത്
ഗ്യാലക്സികളിലെ ഹൈഡ്രജൻ പുറത്ത് വിടുന്ന "ലിമൻ ആൽഫ " എന്ന പ്രത്യേക ദൈർഘ്യം നിരീക്ഷിച്ചാണ് ഗ്യാലക്സികളെ തിരിച്ചറിയുന്നത്.ദൂര നിർണ്ണയവും നടത്തുന്നത് ഇങ്ങനെ തന്നെ പ്രാപഞ്ചിക കണികകളിൽ നിന്ന് ലി മൻ, ആൽഫ തരംഗങ്ങൾ നശിച്ചു പോകുന്നുണ്ടെന്നും ഗൊരാൻ ഔ സ്റ്റിലിൻ സിദ്ധാന്തിക്കുന്നു .90 % ഗ്യാലക്സികളും ശാസ്ത്ര കണ്ണിൽ കാണാതെ പോയിട്ടുണ്ട്.( പ്രപഞ്ചമെന്ന പ്രഹേളിക 36-38)

*നൂറ് വർഷം അകലെയുള്ള നക്ഷത്രത്തിൻ്റെ അരികിൽ ചെല്ലാൻ പ്രകാശവേഗത്തിൽ സഞ്ചരിച്ചാൽ തന്നെ നൂറ് കൊല്ലം വേണം. മൊത്തം പ്രപഞ്ചത്തിൻ്റെ വ്യാപ്തിയാലോചിച്ചാലോ* ?

*എവിടെ നോക്കിയാലും ഭൂതകാലമേ കാണൂ. നൂറ് പ്രകാശ വർഷം ദൂരെയുള്ള നക്ഷത്രത്തെ നിരീക്ഷിക്കുമ്പോൾ നാം കാണുന്നത് ആ നക്ഷത്രം ഇപ്പോൾ ഉള്ള അവസ്ഥയല്ല. നൂറ് വർഷം മുൻപത്തെ അതിൻ്റെ സ്ഥിതിയാണ്*.( സി.രാധാകൃഷ്ണൻ.ആലോചന പേജ് 275 ഹൈടെക്സ് ബുക്സ് കൊച്ചി)

പ്രാപഞ്ചിക നിഗൂഢതകളുടെ നേരെ വിസ്മയ സ്തബ്ധനായി നിൽക്കുന്ന നിസ്സഹയനായ മനുഷ്യനെ ബഷീർ ചിത്രീകരിക്കുന്നു

*ചക്രവാളം, മഹാ ചക്രവാളം നിറയെ ഇതു പോലുള്ള ഒരു സന്ധ്യ. ഞാൻ ആ മരുഭൂമിയിലേക്കിറങ്ങി.ഏതാണ്ട് ഒരു മൈൽ നടന്നു കാണും ..... ചുറ്റും വെൺ പട്ടു വിരിച്ചതു പോലെ.... മണൽപ്പരപ്പുമാത്രം. ഞാൻ ആ മഹാ പ്രപഞ്ചത്തിത്തിൻ്റെ ഒത്ത നടുക്കു തനിച്ച്..... തലയ്ക്കു മീതെ കെയെത്തിച്ചു തൊടാവുന്ന ഉയരത്തിൽ തെളിവേറിയ പൂർണ ചന്ദ്രൻ . കഴുകി വെടിപ്പാക്കിയ നീലാകാശം  പൂർണചന്ദ്രനും നക്ഷത്രങ്ങളും. വളരെ മുഴുപ്പോടെ തിളങ്ങുന്ന നക്ഷത്രങ്ങൾ കോടി... അനന്ത കോടി.... എണ്ണമില്ലാത്ത നക്ഷത്രങ്ങൾ .പൂർണ വൃത്തത്തിൽ ചന്ദ്രൻ. നിശ്ശബ്ദ പ്രപഞ്ചം... എന്നാൽ എന്തോ... ഏതോ __ ദിവ്യമായ നിശ്ശബ്ദ സംഗീതം പോലെ ...നാദബ്രഹ്മത്തിൻ്റെ അനന്തമായ വിഭ്രമം... എല്ലാം അതിൽ മുഴുകിപ്പോയിരിക്കുന്നു. ആനന്ദാത്ഭുതത്തോടെ ഞാൻ നിന്നു. എൻ്റെ അത്ഭുതവും ആനന്ദവും കണ്ണുനീരായി മാറി. ഞാൻ കരഞ്ഞു .ആവതില്ലാതെ ഞാൻ കരഞ്ഞുകൊണ്ട് മനുഷ്യരുടെ ഇടയിലേക്ക് ഓടി.*
( മതിലുകൾ ബഷീർ സമ്പൂർണ കൃതികൾ പേജ് 1011)

ശാസ്ത്രം വളരുന്നു കണ്ടുപിടുത്തങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു
മനുഷ്യൻ നിസ്സഹയനായി മാറി നിൽക്കുകയല്ല പ്രപഞ്ചത്തിൽ ഒരു പരിധി വരെ ഇടപെടാനും സർഗാത്മകമായി സക്രിയമായി പ്രവർത്തിക്കാനും കഴിയുന്ന ഏക ജീവി മനുഷ്യൻ മാത്രമാണ്.

പ്രപഞ്ചത്തെ കുറിച്ചുള്ള പൗരാണിക സങ്കല്പം മാത്രമല്ല പല ശാസ്ത്രീയ നിഗമനങ്ങളും ഇതിനകം നാം തിരുത്തിയിട്ടുണ്ട്. പ്രപഞ്ചത്തിൻ്റെ കേന്ദ്ര ബിന്ദു ഭ്രമിയാണെന്ന ധാരണ മുതൽ പ്ലൂട്ടോ ഗ്രഹമാണെന്ന അറിവും തിരുത്തപ്പെട്ടു. തമോഗർത്തങ്ങളെക്കുറിച്ച് വരെ ആധികാരികമായി വിശകലനം ചെയ്യുന്ന കൃതികൾ ശാസ്ത്രലോകത്ത് നിന്ന് പുറത്ത് വന്ന് കൊണ്ടിരിക്കുന്നു.
നമ്മുടെ സൂര്യനേക്കാൾ ശത ലക്ഷക്കണക്കിന് പ്രായമുള്ള നക്ഷത്രങ്ങൾക്ക് ചുറ്റും ഗ്രഹങ്ങളുണ്ടെങ്കിൽ അത്തരം ഗ്രഹങ്ങളിലെ ജീവികൾ സാങ്കേതിക വിദ്യകളിൽ നമ്മെക്കാൾ മുന്നിലായിരിക്കാം യൂറി മിൽനർ 10 കോടി ഡോളർ സംഭാവന ചെയ്ത് സേറ്റി 2ൻ്റ പ്രഖ്യാപനം സ്റ്റീഫൻ ഹോക്കിങ്ങിനെ കൊണ്ട് നിർവ്വഹിപ്പിച്ചു.
പ്രപഞ്ചത്തിൻ്റെ നിഗൂഢതയും അത്ഭുതവും മനുഷ്യൻ്റെ പഠന കണ്ടുപിടുത്തങ്ങളെക്കുറ്റച്ചെല്ലാം സാമാന്യമായ അറിവ് തരുന്ന ശാസ്ത്ര കൃതിയാണ് പ്രപഞ്ചം എന്ന പ്രഹേളിക മലയാളത്തിൽ ഇംഗ്ലീഷിലെന്ന പോലെ ഇത്തരം കൃതികൾ അങ്കുലീ പരിമിതമാണ്. അവിടെ വിടെയായി ചിതറിക്കിടക്കുന്ന പ്രാപഞ്ചിക വിജ്ഞാനിയത്തിൻ്റെ അമൂല്യ മാണിക്യം നമ്മുടെ കൈയെത്തും ദൂരത്ത് ലഭ്യമാക്കിയ രചയിതാവ് വലിയൊരു സേവനമാണ് നിർവ്വഹിച്ചത് .
മനുഷ്യനെ കേന്ദ്രമാക്കി കൊണ്ടുള്ള വിഷയ കോഡീകരണവും ശരീര ഭാഗങ്ങളിലെ സൂക്ഷ്മതലങ്ങളെക്കുറിച്ചുള്ള ആധികാരികമായ പഠനവും ഈ കൃതിയുടെ സാദ്ധ്യതയും പ്രസക്തിയും വർദ്ധിപ്പിക്കുന്നു. ഇത് വായിച്ചില്ലെങ്കിൽ വലിയ നഷ്ടം തോന്നുംവിധം ശാസ്ത്രബോധം പകരുന്ന സംവേദനക്ഷമത ഇത് വായിക്കാൻ നമ്മെ നിര ബന്ധിക്കുന്നു.

കെ.കെ.പി. അബ്ദുല്ല
16/5/2020

Comments

Popular posts from this blog

ജാലകം 3:പ്രകൃതിയിലേക്ക് മടങ്ങാൻ

*ജാലകം 3* *പ്രകൃതിയിലേക്ക് മടങ്ങാൻ* The one straw Revalution (ഒറ്റ വൈക്കോൽ വിപ്ലവം) കർഷകരുടെ വേദഗ്രന്ഥം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രന്ഥം രചിച്ച ലോക പ്രശസ്ത എഴുത്തുകാരനും ചിന്തകനും വാഗ്മിയും പരിസ്ഥിതി പ്രവർത്തകനും പ്രകൃതി സൗഹൃദ കൃഷി സമ്പ്രദായം പ്രായോഗികമായി നടപ്പിലാക്കിയ ശാസ്ത്രജ്ഞനുമാണ് മസനോബു ഫുക്കുവോക്ക. Natural Way of farming എന്ന ഗ്രന്ഥത്തിന് ശേഷം ഏറെ ശ്രദ്ധേയമായ പരിസ്ഥിതി ദർശന ഗ്രന്ഥമാണ് *The Road Back to Nature പ്രകൃതിയിലേക്ക് മടങ്ങാൻ* ശീതീകരിച്ച റൂമിലിരുന്ന് ഭാവനാത്മകമായി നടത്തിയ സർഗ വൈജ്ഞാനിക ഗ്രന്ഥമല്ല ലോകരാജ്യങ്ങളിലൂടെ സഞ്ചരിച്ച് രാസവള പ്രയോഗങ്ങളുടെയും കീടനാശിനികളുടെയും പ്രശ്നങ്ങളെ കുറിച്ച് കർഷകരെ ഉൾബോധിപ്പിച്ച്   പ്രകൃതികൃഷി നടപ്പിലാക്കിയ ജൈവമനുഷ്യനാണ് ഫുക്കുവോക്ക. ഈ പുസ്തകം കേവലമായ കുറേ അറിവിൻ്റെ കലവറ തുറക്കുകയല്ല പരിസ്ഥിതി യോട് താദാത്മ്യപ്പെട്ട് ജീവിക്കേണ്ടതിൻ്റെ അനിവാര്യത ഈ ദാർശനിക പഠന ഗ്രന്ഥം നമ്മെ ഉറക്കെ ബോധ്യപ്പെടുത്തുന്നു. *ഈശ്വരൻ മനുഷ്യനെ അവൻ്റെ വഴിക്കു വിട്ടിരിക്കുകയാണ്. മനുഷ്യൻ സ്വയം രക്ഷിച്ചില്ലെങ്കിൽ മറ്റാരും അവനു വേണ്ടി അതു ചെയ്യില്ല* ...

ജാലകം 6 : You Can Win നിങ്ങൾക്കും വിജയിക്കാം

*ജാലകം 6* *You Can Win നിങ്ങൾക്കും വിജയിക്കാം* മന:ശാസ്ത്രം, മോട്ടീവേഷൻ, കരിയർ, മാനേജ്മെൻറ്, ആസൂത്രണം, സംഘാടനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളെ കുറിച്ച് സൂക്ഷ്മമായും സമഗ്രമായും വിശകലനം ചെയ്ത ലോകപ്രശസ്തമായ ഗ്രന്ഥമാണ് you can win' ലക്ഷക്കണക്കിന് കോപ്പികൾ വിറ്റയിക്കപ്പെട്ട നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്ത ഈ ഗ്രന്ഥം വായിച്ചാൽ മനസ്സ് വെച്ചാൽ നാം ആഗ്രഹിക്കുന്നത് ആയിത്തീരും കഥ, കവിത, തത്വങ്ങൾ, ആപ്തവാക്യങ്ങൾ, ലോക പ്രശസ്ത ഗ്രന്ഥങ്ങളിലെ ഉദ്ധരണി എന്നിവയുടെയെല്ലാം മേമ്പൊടിയോടെ ഒട്ടും വിരസമില്ലാതെ വായനയെ പ്രേരിപ്പിക്കുന്ന ശൈലി പുസ്തകത്തിന് മാറ്റുകൂട്ടിയിട്ടുണ്ട്.. മനോഭാവം, (പോസറ്റീവ്: നെഗറ്റീവ്) പരിതസ്ഥിതി, വിജയമന്ത്രങ്ങൾ, പരാജയ കാരണണങ്ങൾ, പരിഹാരമാർഗങ്ങൾ, ക്രിയാത്മകതയുടെ ചുവടുകൾ, ലക്ഷ്യം തുടങ്ങിയ വിഷയങ്ങളിലൂടെ നമുക്ക് വഴികാട്ടിയായി ഈ ഗ്രന്ഥം മുന്നിൽ നടക്കുന്നു. ജേതാക്കൾ വ്യത്യസ്തമായ കാര്യങ്ങളല്ല ചെയ്യുന്നത് അവർ കാര്യങ്ങൾ വ്യത്യസ്ത രീതിയിലാണ് ചെയ്യുന്നത്. മനോഭാവത്തിൽ ഉചിതമായ മാറ്റം വരുത്തി ജീവിത വിജയം നേടാം. Thing and grow rich എന്ന നെപ്പോളിയൻ്റെ ഗ്രന്ഥം വിജയത്തിലേക്കുള്ള ചവിട്ടു പടി...