*ജാലകം 5*
*മനുഷ്യ പ്രകൃതി
*മനുഷ്യ പ്രകൃതി
27 വർഷം അധ്യാപകനായി സേവനം ചെയ്ത കൊച്ചി സർവകലാശാലയിൽ ഫിസിക്സ് പ്രൊഫസറായി വിരമിച്ച ഡോ: സി.പി.മേനോൻ എഴുതിയ പഠന ഗ്രന്ഥമാണ് മനുഷ്യ പ്രകൃതി. സ്പെക്ട്രോസ് കോപ്പി, തിൻഫിലിം ഫിസിക്സ്, ഹോളോഗ്രാഫി എന്നീ വിഷയങ്ങളിൽ ഗവേഷണം നടത്തിയ നിരവധി ശാസ്ത്ര ഗ്രന്ഥങ്ങളുടെ ഉടമയായ ശാസ്ത്ര പ്രതിഭയായ സി.പിയുടെ അന്വേഷണ പഠന ക്യതിയാണിത്.
ഈ പുസ്തകത്തിൻ്റെ പ്രമേയവും പ്രസക്തിയും കാലാതീതമാണ്. പ്രാചീന മനുഷ്യരുടെ ചേഷ്ടകൾ മുതൽ ഇന്നത്തെയും നാളെയുടെയും മനുഷ്യ ജീവിതത്തിന് മുന്നിൽ വരെ പ്രദർശിപ്പിച്ച കണ്ണാടിയാണ് ഈ പുസ്തകം.
സയൻസ് തന്നെ ജീവിതമാക്കിയ സി.പി സാറിനെ ഗുരുതുല്യനായി പ്രതിഷ്ഠിച്ച സി.രാധാകൃഷ്കൻ്റ മുഖമൊഴിയും ഈ പുസ്തകത്തെ കൂടുതൽ പ്രൗഢമാക്കുന്നു. ഈ ഗ്രന്ഥം പഠിക്കാൻ ശ്രമിക്കുമ്പോൾ കേരളം കണ്ട ഒരു മഹാഗുരുവിൻ്റെ ശിഷ്യരായി നാം മാറുന്നു.
*വീടുകൾക്കിടയിൽ വേലി, ഇപ്പോൾ വേലിയുടെ സ്ഥാനത്ത് വൻമതിലുകൾ ചന്ദ്രനിൽ നിന്ന്* *നോക്കിയാൽ കാണുന്ന മനുഷ്യ നിർമ്മിതമായ ശില്പം മതിലാണ്. 6200 കിലോമീറ്ററുള്ള ചൈനയിലെ വൻമതിൽ*പോസ്റ്റ്മോഡേൻ മനുഷ്യൻ്റെ മനസ്സിനകത്ത് ചൈനയേക്കാൾ വലിയ മതിലുകൾ പടുത്തു ഉയർത്തിയിട്ടുണ്ട്*
സ്വതന്ത്രമായ ജീവിതത്തിന് തടസ്സമാകുന്ന ജയിലിലെ മതിലുകളെ ഭേദിച്ച് വിശാലമായ പൂ പോലെ സുന്ദരമായ മനസ്സിലേക്ക് മതിൽ കെട്ടും അതിരുമില്ലാത്ത സ്നേഹലോകത്തേക്ക് ബഷീർ മതിലുകളിൽ ആവാഹിച്ചു കൊണ്ടുവരുന്നു.
*ഒരേ കുടുംബത്തിലെ അംഗങ്ങൾ തമ്മിലുള്ള ബന്ധങ്ങളും മതിലുകളാൽ നിയന്ത്രിതമാണ്*
(പേജ് 16)
മനുഷ്യനിൽ സ്ഥിരമായി കാണപ്പെടുന്ന ഹിംസ്രാപ്രവണത പ്രാചീന കാലം മുതലേ ഉണ്ട്. ഇന്നും മാറ്റമില്ലാതെ കൂടുതൽ ശൗര്യത്തോടെ തുടരുന്നു.
തിമൂർ ഇറാനിൽ എഴുപതിനായിരം പേരെ കൊന്ന് അമരുടെ തലകൾ കൂട്ടിയിട്ട് കുന്നുണ്ടാക്കി.ദില്ലിയിലെത്തി അമ്പതിനായിരം പേരെ വധിച്ചു. മദ്ധ്യകാല കഥയായി ഇതിനെ അവഗണിക്കാം.
1970 മുതൽ പോൾപോട്ട് ഇരുപതുലക്ഷം പേരെയാണത്രെ വകവരുത്തിയത്.
ഇതിനേക്കാൾ ഭീകരമായ കൂട്ടക്കൊലകൾ യൂറോപ്പിലുണ്ടായി. ഹിറ്റ്ലറുടെ വംശീയ വെറിയിൽ 60 ലക്ഷം ജൂതർ കൊല്ലപ്പെട്ടു. പതിനഞ്ച് ലക്ഷം കുട്ടികളെയാണ് നാസികൾ കഥ കഴിച്ചത് കംസ കഥ പോലെ, ചരിത്രം ആവർത്തിക്കുന്നു
(പേജ് 17 - 18 )
ഒരു രാജ്യത്തുള്ള ഭരണം'ഫാസിസമോ സോഷ്യലിസമോ ജനാധിപത്യമോ എന്നുള്ളത് യുദ്ധത്തിൻ്റെ സാദ്ധ്യതയെ നിർണ്ണയിക്കുന്ന വസ്തുതയല്ലെന്ന് സി പി മേനോൻ അക്കമിട്ടു സമർത്ഥിക്കുന്നു.
ഇരുപത്തി അഞ്ച് നൂറ്റാണ്ടുകളുടെ ചരിത്രത്തിൽ ഗ്രീസ് ഇംഗ്ലണ്ട് ഫ്രാൻസ് നെതർലാൻ്റ്, യു.എസ്.എ. എന്നീ രാജ്യങ്ങൾ യഥാക്രമം 57,56,50,44,49 കൊല്ലങ്ങൾ വീതം യുദ്ധം ചെയ്തിട്ടുണ്ടെന്ന് പി.എം സൊറാക്കിൻ ചൂണ്ടിക്കാട്ടുന്നു.
ഈ നൂറ്റാണ്ടിൻ്റെ ആദ്യ പകുതിയൽ രണ്ട് ലോക മഹായുദ്ധങ്ങൾ നടന്നു മരിച്ചവരും പരിക്കേറ്റവരും എഴുനൂറ് ലക്ഷമാണ്.
കൊറിയ, വിയറ്റ്നാം ഇന്ത്യ, പാക്കിസ്ഥാൻ, ഈജിപ്റ്റ് .സിറിയ, ലെബനൻ, ഇസ്രയേൽ, കംബോസിയ, ഇറാൻ, ഇറാഖ്, അഫ്ഘാനിസ്ഥാൻ, യൂറോപ്പ്, അംഗോള, ബോസ്നിയ ,റുവാണ്ട; യുദ്ധവും ആഭ്യന്തര കലാപവുമായി ലക്ഷക്കണക്കിന് മനുഷ്യ ജീവൻ പിന്നെയും പൊലിഞ്ഞു (പേജ് - 18, 19, 20)
സാംസ്കാരികമായ വളർച്ച മനുഷ്യനെ കൂടുതൽ അക്രമ കാ രി യാക്കുകയാണോ അതോ കൂടുതൽ സമാധാന ചിത്തനാക്കുകയാണോ ചെയ്തത് എന്ന ചോദ്യം പ്രസക്തമാണ് ( യുദ്ധം എന്ന പാo പുസ്തകം ജീവൻ ജോബ് തോമസ്)
ശാസ്ത്രീയ പുരോഗതിയനുസരിച്ച് ഭീകരത വർദ്ധിച്ചു. വൻകിട രാഷടങ്ങളുടെ കൈയിൽ 6ooooൽ അധികം ആറ്റം ബോംബുകളുണ്ട്. ഒരു മൂന്നാം ലോക യുദ്ധത്തിനുള്ള തയ്യാറെടുപ്പാണ് നടക്കുന്നത് (പേജ് 144)
എന്നാൽ ഇതിൻ്റെ മറുപുറമുണ്ട് സ്നേഹമാണ് മനുഷ്യരെയും ഇതര ജീവികകളയും നില നിരത്തുന്നത് അത് വായു പോലെ സർവ്വ വ്യാപിയാണ് .
ശിബി ചക്രവർത്തി മുതൽ ഗാന്ധിജി, മദർ തെരേസ വരെയുള്ള എത്രയോ പേരുടെ ത്യാഗങ്ങൾ മനുഷ്യ അതിജീവനത്തിന് കാരണമാണ്.
ജന്തു സഹജമായ വാസനകളുള്ള ഒരു വിഭാഗം എവിടെയുമുണ്ട്
സാങ്കേതിക വളർച്ചക്കൊപ്പം സാത്വികമായി മനുഷ്യൻ പലപ്പോഴും പരിണമിക്കുന്നില്ല .
ജന്തു സഹജമായ പല വൈകൃതങ്ങളും മനുഷ്യനുണ്ട് ചിലപ്പോഴൊക്കെ അതി മൃഗീയനായും മനഷ്യൻ മാറുന്നു.
ആശുപത്രികൾ വർദ്ധിക്കുമ്പോൾ രോഗികൾ പെരുകുന്നു!
നാഗരികത പുതിയ മനുഷ്യനെ സൃഷ്ടിക്കുന്നില്ല പഴയ മനുഷ്യൻ പുതിയ ജീവിത ശൈലികൾ രൂപപ്പെടുത്തുകയാണ്.
മനുഷ്യ ചേഷ്ടകൾ രൂപപ്പെടുന്നതിൽ പരിതസ്ഥിതിക്ക് വലിയ പങ്കുണ്ട്. ജെ.ബി.വാട്സൺ 1924 ൽ സിദ്ധാന്തിച്ചു.
ഒരു ഡസൻ ശിശുക്കളെ എനിക്ക് തരൂ അവരിൽ നിന്ന് ഡോക്ടറെയും കലാകാരനെയും വ്യാപാരിയെയും എന്ന് വേണ്ട കള്ളനെ പോലും സൃഷ്ടിക്കാൻ എനിക്ക് കഴിയും (പേജ് 42)
മനുഷ്യൻ്റെ സഹചേ ഷ്ടകൾ
സഹജ വൃത്തിയുടെ പ്രശ്നം
സമൂഹ ചേഷ്ടകൾ മൃഗങ്ങളിൽ
ആധിപത്യ മനോഭാവം
പ്രതിഭയുടെ പ്രപഞ്ചം
നാഗരിക സൃഷ്ടിക്കുന്ന സമ്മർദ്ദങ്ങൾ എന്നീ വിഷയങ്ങളെ കാര്യ ഗൗരവമായി ഡോ: സി പി മേനോൻ പഠന വിധേയമാക്കുന്നു
അവശ്യം വായിച്ചിരിക്കേണ്ട ലൈബ്രറി യെ സമ്പന്നമാക്കുന്ന 21 പ്രധാന പുസ്തകങ്ങളിൽ DC B തെരഞ്ഞെടുത്ത പത്താമത്തെ പുസ് കമാണ് മനുഷ്യ പ്രകൃതി'.
കെ.കെ.പി അബ്ദുല്ല
17/5/2020
Comments
Post a Comment