*സ്ത്രീ' വേട്ടയുടെ ചരിത്രവും വർത്തമാനവും ഒരു മാനവിക വായന* *6*
സ്ത്രീവാദം എന്ന പുസ്തകത്തിൽ
*ഭയക്ത്യാദികൾ കൂടാതെ സ്ത്രികളുടെ ഇടം തിരിക്കൽ* എന്ന അധ്യായത്തിൽ(DC. ബുക്സ് ) ജെ.ദേവിക എഴുതുന്നു.
*അധികാര കേന്ദ്രങ്ങളിൽ നിന്നും ആധികാരിക വ്യവഹാരങ്ങളിൽ നിന്നും സ്ത്രീകൾ ഒഴിവാക്കപ്പെടുന്നത് അക്ഷന്തവ്യവും അന്യായവുമായി വായിക്കപ്പെടുന്ന സന്ദർഭങ്ങളിൽ സ്ത്രീപക്ഷ രാഷ്ട്രീയത്തിൻ്റെ സാധ്യതകൾ നാമ്പിടുന്നു.സാമൂഹ്യാധികാരം പുരുഷ കേന്ദ്രീകൃതമാണെന്നും സ്ത്രീ പുരുഷ ബന്ധം തന്നെ അധികാര-- പ്രതിരോധ സ്വഭാവമുള്ളതാണെന്നും ഈ അവസരങ്ങളിൽ അംഗീകരിക്കപ്പെടുന്നു.ഒപ്പം തന്നെ സ്ത്രീ പുരുഷ സമത്വങ്ങൾക്ക് സാമൂഹ്യ പരിഹാരം കാണാനാകുമെന്നും വാദിക്കപ്പെടുന്നു*
(സ്ത്രീവാദം' ജെ. ദേവിക' പേജ് 13, 14)
*വിമോചനത്തിൽ ഇടനിലക്കാർക്ക് സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ച് കൊണ്ട് സ്ത്രീവാദം മുൻ സൂചിപ്പിച്ച സാമൂഹ്യ പ്രവർത്തന ശൈലികളിൽ നിന്ന് വേർതിരിഞ്ഞു നിൽക്കുന്നു*.(പേജ് 15)
സ്ത്രീകളുടെ പരമമായ സ്വാതന്ത്ര്യത്തിന് വിലക്ക് പുരുഷനാണ്.സ്ത്രീ, പുരുഷൻ്റെ അടിമയായതിനാൽ സ്ത്രീ പുരുഷനിൽ നിന്ന് വിമോചനം തേടുന്നു.
അസമത്വവും അനീതിയും പുരുഷനിൽ നിന്ന് സ്ത്രീകൾക്ക് നിരന്തരം നേരിടേണ്ടി വരുന്നതിനാൽ സ്ത്രീപക്ഷവാദ പ്രസ്ഥാനത്തിലൂടെ പുരുഷനു തുല്യമായ അവകാശം സ്ത്രീകൾക്കും ലഭിക്കണമെന്ന ഫെമിനിസ്റ്റ് മുറവിളിക്കു മപ്പുറം പുരുഷ കേന്ദ്രീകൃതവും സ്ത്രീ പ്രാന്തവൽക്കരണവുമാണ് ഭാഷയിലും വ്യവഹാരത്തിലും ജീവിതത്തിലും പരിഷ്കരണ സാമൂഹ്യ പ്രസ്ഥാനത്തിലുമെല്ലാം നടക്കുന്നത് എന്നും അതിനാൽ ഇടനിലക്കാരില്ലാതെ പെണ്ണ് പുരുഷനെ വർഗ ശത്രുവായി കണ്ട് പോരാടണമെന്ന് സ്ത്രീവാദത്തിൻ്റെ മാതാവായ വിർജിനിയ വൂൾഫും,പുരുഷ മേൽക്കോയ്മയെന്ന ആഗോള പ്രതിഭാസത്തെ ചെറുത്തു തോല്പിക്കണമെന്ന് ആഡ്രിയ്ൻ റിച്ചും " ആണത്തമുള്ളi" പെണ്ണുങ്ങളോട് ആഹ്വാനം ചെയ്തു.
മതത്തിൻ്റെ മതിൽ കെട്ട് പൊളിച്ച് സ്ത്രീ പുരുഷനിൽ നിന്ന് മോചിതയാകണമെന്നുള്ള ഇലപ്പുറത്തുള്ള മരുന്ന് പ്രയോഗമൊന്നും ഇവരാരും നടത്തുന്നില്ല.
കെ.കെ.പി.അബ്ദുല്ല

Comments
Post a Comment