Skip to main content

ജാലകം 7 :പ്രകൃതി പാഠങ്ങൾ

*ജാലകം 7*

*പ്രകൃതി പാഠങ്ങൾ*
എം.എൻ.വിജയൻ
സമയം പബ്ലിക്കേഷൻസ്

കോളേജ്അധ്യാപകൻ, സാഹിത്യകാരൻ, പത്രാധിപർ, ദാർശനികൻ എഴുത്തുകാരൻ, ഗ്രന്ഥകാരൻ, വാഗ്മി എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ച ബഹുമുഖ വ്യക്തിത്വമാണ് എം.എൻ.വിജയൻ

*ഒരു വറ്റ് താഴെ വീണുപോയാൽ അടി വാങ്ങുന്ന* *കുട്ടികളായിട്ടാണ് ഞങ്ങൾ വളർന്നത്. അങ്ങനെ ചെയ്യരുതെന്ന് യവന ദാർശനികൻ പറഞ്ഞിട്ടുണ്ട്.* (അന്നവിചാരത്തിൽ കുഞ്ഞുണ്ണി മാഷും ഇതേ ആശയം പങ്കുവെക്കുന്നു)
*ഒരു വറ്റും കളയരുത് എന്നത് ദാരിദ്ര്യത്തിൻ്റെ സാമ്പത്തിക ശാസ്ത്രവും സദാചാരവുമാണ്*.(സന്തോഷ് എച്ചിക്കാനത്തിൻ്റെ ബിരിയാണി എന്ന കഥയും സമാന ചിന്ത പകരുന്നു)
*ഒരു കാലഘട്ടത്തിൻ്റെ മൂല്യ ബോധവും സദാചാര ബോധവും നൈതിക ബോധതവും അക്കാലത്തെ ഉൽപ്പാദന വിതരണ വ്യവസ്ഥയെക്കൂടി ആശ്രയിച്ചാണിരിക്കുന്ന*
(പേജ് 8)

*നമ്മുടെ പല്ലു നിറയെ അണുക്കളാണ് അത് നശിക്കാൻ ഒരു കമ്പനിയുടെപേസ്റ്റ് തന്നെ ഉപയോഗിക്കണം അത് കുട്ടികൾക്ക് തിന്നാനും കൂടിയുള്ളതാണ് അനുരാഗത്തിൻ്റെ സിമ്പൽ ആ പേസ്റ്റാണ് എന്നിങ്ങനെ പല്ലുതേപ്പ് വ്യവസായം നമ്മെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടിരിക്കന്നു. നമ്മുടെ ശരീരം ദുർഗന്ധമാണെന്ന് നിരന്തരം പറയുന്ന സോപ്പു കമ്പനിയും*.
(പേജ് 9 )

*മറ്റു രാജ്യങ്ങളിൽ നിരോധിച്ച കീടനാശിനി ബഹുരാഷ്ട്ര കുത്തകകൾ നമ്മുടെ നാട്ടിൽ വിൽക്കുന്നു. ഇ വേഴ്സ്റ്റുകളും പഴഞ്ചൻ ആയുധങ്ങളും വിൽക്കാനുള്ള കുപ്പത്തൊട്ടിയാണ് മൂന്നാം ലോക രാജ്യങ്ങൾ അവർ ഒക്സ്ഫോഡിൽ നിന്നും കേംബ്രിഡ്ജിൽ നിന്നും വിപ്ലവം ബൈൻ്റ് ചെയ്ത് ഇവിടെക്കയക്കുന്നു*
പേജ് 10)
നാം എന്ത് ചിന്തിക്കണമെന്ന് പോലും വെള്ള ബുദ്ധി തീരുമാനിക്കുന്നു
അധിനിവേശ കാലത്ത് ആയുധമുപയോഗിച്ചും ആൾ നഷ്ടം വരുത്തിയുമാണ് സാമ്രാജ്യത്തം നമ്മെ അടിമകളാക്കിയിരുന്നത് ഇന്ന് മാനസികമായും ശാരീരികമായും നാം അവരുടെ അടിമകളാണ് അവർക്ക് നയാ പൈസയുടെ നഷ്ടമില്ലാതെ വൻ ലാഭത്തോടെ നമ്മെ അടിമകളാക്കുന്നു രാജ്യം ഭരിക്കുന്നവർ അവരുടെ ഏജൻ്റുകളായി വർത്തിക്കുന്നു

*ആവശ്യത്തിന് ഉൽപാദനം എന്നതിന് പകരം ഉൽപാദനം ആവശ്യമുണ്ടാക്കും എന്ന ഒരു റിവേഴ്സ് തിയറി യിലേക്ക് ലോകം മാറി* (പേജ് 11 )
വാങ്ങൂ ആവശ്യമുണ്ടാകും എന്നാണല്ലോ നമ്മുടെ ഹൈടെക് മാളുകൾ നമ്മളോട് വിളിച്ചു പറയുന്നത് '
I shop there fore lam എന്നതാണ് ഉപഭോഗ സംസ്കാര മുദ്രാവാക്യം

*മോനേ നിന്നെ എനിക്കേറ്റവും ഇഷ്ടമാണ് അത് കൊണ്ടാണല്ലോ നീ ചോദിക്കുമ്പോഴെല്ലാം മിഠായികളും ഡ്രസും വാങ്ങിത്തരുന്നത്. സ്നേഹമെന്നത് ഉല്ലന്ന മായും സ്നേഹം ഒരു സാർവ്വ ലൗകിക വ്യവസായ പ്രസ്ഥാനമായും മാറുക യും ചെയ്തു*
( പേജ് 13 )

സർവ്വ കാര്യങ്ങളും കച്ചവടവൽക്കരിക്കപ്പെട്ട ഇന്നിൻ്റെ ലോകക്രമ ത്തിലേക്ക് വിജയൻ സഞ്ചരിക്കുന്നു. സേവനവും ദയാവായ്പും കാരുണ്യവും എല്ലാം പണ ബന്ധിതമാണിന്ന് വർദ്ധിച്ചു വരുന്ന ആശുപത്രികൾ  വൻ വ്യവസായ ശാലകളുടെ മറ്റൊരു പതിപ്പാണ്.

*ആരും ചോദ്യം ചെയ്യപ്പെടുന്നത് ഇഷ്ടപ്പെടുന്നില്ല. അധ്യാപകർ ചോദ്യം ചോദിക്കാറെയുള്ളൂ. അവർ ഉത്തരം പറയാറില്ല. ചോദ്യം ചോദിക്കൽ സമുദായത്തിലോ ജാതി വ്യവസ്ഥയിലേ തെറ്റാണെന്നാണ് നമ്മുടെ മനസ്സ് വിധിച്ചിരിക്കുന്നത്. ദളിതൻ സവർണനെ വഴിവക്കിൽ കണ്ടാൽ നിങ്ങൾ എവിടെ പോകുന്നുവെന്ന് ചോദിച്ചുകൂടാ അങ്ങ് എവിടെക്കാണാവോ എന്നു മാത്രമാണ് ചോദിക്കുന്നത്. അവന് അത്ഭുതപ്പെടാനേ അവകാശമുള്ളൂ*
(പേജ് 58)
ഫ്യൂഡൽ വ്യവസ്ഥയിൽ മാത്രമല്ല ജനാധിപത്യ വ്യവസ്ഥയിലും നാം അത്ഭുതപ്പെടാൻ മാത്രം ശീലിച്ചിരിക്കുന്നു.

*കുലുണ്ടി തീവണ്ടി ദുരന്തത്തിൽ നിരവധി ആളുകൾ രക്ഷപ്പെട്ടത് രക്ഷകരിൽ ചിന്തകന്മാരിൽ ഉണ്ടായിരുന്നില്ല എന്നാണുത്തരം വിദ്യകൊണ്ട് വിവേകം നശിച്ചാകാത്ത ആളുകൾ സ്വാർത്ഥരാകാതെ മറ്റുള്ളവർക്ക് വേണ്ടി ത്യാഗം ചെയ്യുന്നു. വിവരമുള്ളവൻ എനിക്കെന്ത് പ്രയോജനം എന്നാലോചിക്കും. റാങ്ക് കിട്ടിയ കുട്ടി കിണറ്റിൽ വീണ കുട്ടിയെ വെള്ളത്തിൽ ചാടി രക്ഷപ്പെടുത്തില്ല. തോറ്റവനും കുരുത്തം കെട്ടവനുമേ ആ പണിക്ക് നിൽക്കൂ. നാം എത്രത്തോളം പഠിക്കുന്നുവോ വളരുന്നുവോ അത്രമേൽ നിഷ്ക്രിയരാവുന്നു*
(വെളിച്ചം ദു:ഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം)
*അങ്ങിനെയുള്ള ആളുകൾക്ക് ടി വി കണ്ടിരിക്കലാണ് നല്ലത്. കേവലം കണ്ണില്ലാത്ത കാഴ്ചയായിരിക്കുവാൻ മാത്രം ഒരു ജനത രൂപപ്പെടുത്തപ്പെട്ടിരിക്കുന്നു. അതിനെ വികസിച്ച മുതലാളിത്തം എന്നും പറയാം* (പേജ് 60 )

വിദ്യകൊണ്ട് വിവേകം നഷ്ടപ്പെട്ടിട്ടില്ലാത്ത ദാർശനിക ഗുരുവായ എം.എൻ വിജയൻ നടപ്പു ശീലങ്ങളെയും അധിനിവേശ നയങ്ങളെയും വല്യേട്ടൻ മനോഭാവത്തെയും ചോദ്യം ചെയ്ത് ആൾകൂട്ടത്തിൽ തനിയെ നിലകൊണ്ട നിലപാടുള്ള പകരം വെക്കാനില്ലാത്ത വംശനാശ ഭീഷണി നേരിടുന്ന നന്മയുടെ പൂമരമാണ്.
കല, സാഹിത്യം, സംസ്കാരം, ആഗോളവൽക്കരണം, പാരിസ്ഥിക പ്രശ്നം തുടങ്ങിയ മേഖലകളിലെക്കെല്ലാം ഇറങ്ങിച്ചെന്ന് ദിശാബോധം കാട്ടിത്തരുന്ന പ്രകൃതി പാഠങ്ങൾ സ്കൂൾ സിലബസിൽ പോലും കാണാത്ത ജീവിത പാo ങ്ങളുടെ അപ്രിയ സത്യങ്ങൾ തുറന്ന് പറയുന്ന പുസ്തകം എന്ന നിലക്കും സഹൃദയരായ നമുക്ക് ഇത് വായിക്കാതിരിക്കാൻ അവകാശമില്ല.

കെ.കെ.പി അബ്ദുല്ല
19/5/2020

Comments

Popular posts from this blog

ജാലകം 3:പ്രകൃതിയിലേക്ക് മടങ്ങാൻ

*ജാലകം 3* *പ്രകൃതിയിലേക്ക് മടങ്ങാൻ* The one straw Revalution (ഒറ്റ വൈക്കോൽ വിപ്ലവം) കർഷകരുടെ വേദഗ്രന്ഥം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രന്ഥം രചിച്ച ലോക പ്രശസ്ത എഴുത്തുകാരനും ചിന്തകനും വാഗ്മിയും പരിസ്ഥിതി പ്രവർത്തകനും പ്രകൃതി സൗഹൃദ കൃഷി സമ്പ്രദായം പ്രായോഗികമായി നടപ്പിലാക്കിയ ശാസ്ത്രജ്ഞനുമാണ് മസനോബു ഫുക്കുവോക്ക. Natural Way of farming എന്ന ഗ്രന്ഥത്തിന് ശേഷം ഏറെ ശ്രദ്ധേയമായ പരിസ്ഥിതി ദർശന ഗ്രന്ഥമാണ് *The Road Back to Nature പ്രകൃതിയിലേക്ക് മടങ്ങാൻ* ശീതീകരിച്ച റൂമിലിരുന്ന് ഭാവനാത്മകമായി നടത്തിയ സർഗ വൈജ്ഞാനിക ഗ്രന്ഥമല്ല ലോകരാജ്യങ്ങളിലൂടെ സഞ്ചരിച്ച് രാസവള പ്രയോഗങ്ങളുടെയും കീടനാശിനികളുടെയും പ്രശ്നങ്ങളെ കുറിച്ച് കർഷകരെ ഉൾബോധിപ്പിച്ച്   പ്രകൃതികൃഷി നടപ്പിലാക്കിയ ജൈവമനുഷ്യനാണ് ഫുക്കുവോക്ക. ഈ പുസ്തകം കേവലമായ കുറേ അറിവിൻ്റെ കലവറ തുറക്കുകയല്ല പരിസ്ഥിതി യോട് താദാത്മ്യപ്പെട്ട് ജീവിക്കേണ്ടതിൻ്റെ അനിവാര്യത ഈ ദാർശനിക പഠന ഗ്രന്ഥം നമ്മെ ഉറക്കെ ബോധ്യപ്പെടുത്തുന്നു. *ഈശ്വരൻ മനുഷ്യനെ അവൻ്റെ വഴിക്കു വിട്ടിരിക്കുകയാണ്. മനുഷ്യൻ സ്വയം രക്ഷിച്ചില്ലെങ്കിൽ മറ്റാരും അവനു വേണ്ടി അതു ചെയ്യില്ല* ...

ജാലകം 6 : You Can Win നിങ്ങൾക്കും വിജയിക്കാം

*ജാലകം 6* *You Can Win നിങ്ങൾക്കും വിജയിക്കാം* മന:ശാസ്ത്രം, മോട്ടീവേഷൻ, കരിയർ, മാനേജ്മെൻറ്, ആസൂത്രണം, സംഘാടനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളെ കുറിച്ച് സൂക്ഷ്മമായും സമഗ്രമായും വിശകലനം ചെയ്ത ലോകപ്രശസ്തമായ ഗ്രന്ഥമാണ് you can win' ലക്ഷക്കണക്കിന് കോപ്പികൾ വിറ്റയിക്കപ്പെട്ട നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്ത ഈ ഗ്രന്ഥം വായിച്ചാൽ മനസ്സ് വെച്ചാൽ നാം ആഗ്രഹിക്കുന്നത് ആയിത്തീരും കഥ, കവിത, തത്വങ്ങൾ, ആപ്തവാക്യങ്ങൾ, ലോക പ്രശസ്ത ഗ്രന്ഥങ്ങളിലെ ഉദ്ധരണി എന്നിവയുടെയെല്ലാം മേമ്പൊടിയോടെ ഒട്ടും വിരസമില്ലാതെ വായനയെ പ്രേരിപ്പിക്കുന്ന ശൈലി പുസ്തകത്തിന് മാറ്റുകൂട്ടിയിട്ടുണ്ട്.. മനോഭാവം, (പോസറ്റീവ്: നെഗറ്റീവ്) പരിതസ്ഥിതി, വിജയമന്ത്രങ്ങൾ, പരാജയ കാരണണങ്ങൾ, പരിഹാരമാർഗങ്ങൾ, ക്രിയാത്മകതയുടെ ചുവടുകൾ, ലക്ഷ്യം തുടങ്ങിയ വിഷയങ്ങളിലൂടെ നമുക്ക് വഴികാട്ടിയായി ഈ ഗ്രന്ഥം മുന്നിൽ നടക്കുന്നു. ജേതാക്കൾ വ്യത്യസ്തമായ കാര്യങ്ങളല്ല ചെയ്യുന്നത് അവർ കാര്യങ്ങൾ വ്യത്യസ്ത രീതിയിലാണ് ചെയ്യുന്നത്. മനോഭാവത്തിൽ ഉചിതമായ മാറ്റം വരുത്തി ജീവിത വിജയം നേടാം. Thing and grow rich എന്ന നെപ്പോളിയൻ്റെ ഗ്രന്ഥം വിജയത്തിലേക്കുള്ള ചവിട്ടു പടി...