Skip to main content
*ജാലകം 8*

*വിരലറ്റം*

*ഒരു യുവ IAS കാരൻ്റെ ജീവിതം*

ദാരിദ്ര്യത്തിൻ്റെയും അനാഥത്തിൻ്റെയും അരികു വൽക്കരിക്കപ്പെട്ട ജന്മത്തിനും സ്വപ്നം കാണാനും ലക്ഷ്യം പൂർത്തിയാക്കാനും സാധിക്കുമെന്ന് ജീവിതം കൊണ്ട് തെളിയിച്ച യുവ ഐ.എസ് കാരനായ *മുഹമ്മദലി ശിഹാബിൻ്റെ* പച്ചയായ ജീവിതമാണ് ഈ പുസ്തകത്തിൽ അനാവരണം ചെയ്യപ്പെടുന്നത്.

എൻ. എസ് മാധവൻ ഒറ്റയിരുപ്പിന് വായിച്ച ഈ കൃതിയ്ക്ക് മകുടം ചാർത്തുന്ന അവതാരികയും പ്രിയ കാഥികൻ നിർവ്വഹിച്ചിട്ടുണ്ട്.

എ.പി.ജെ എന്ന അഗ്നിച്ചിറകുള്ള ശാസ്ത്രജ്ഞനെ പോലെ മുഹമ്മദലിയും ജീവിത നെരിപ്പോടിൽ ദാരിദ്ര്യം വേവിച്ച് തിന്ന് വിശപ്പടക്കിയ പ്രതിഭയാണ്.

ഐ.എ.എസ് കാരൻ്റെ പത്രാസിൽ വായിൽ കൊള്ളാത്ത വരേണ്യ ഭാഷ ഉപയോഗിക്കാതെ പുസ്തകത്തിലുടനീളം നാടൻ ശൈലിയും സാധാരണക്കാരൻ്റെ മനോഗതവും വെച്ച് പുലർത്തുന്നു ഈ ശൈലി പുസ്തകത്തെ വ്യത്യസ്തമാക്കുന്നു.

പതിനൊന്നാമത്തെ വയസ്സിൽ പിതാവ് മരണപ്പെട്ട് ചിറകറ്റ് അനാഥാലയത്തിൽ ചേക്കേറേണ്ടി വന്ന ബാല്യം
21 വയസ്സുവരെ അവിടെ പഠിച്ചു. ശേഷംകല്പണിക്കിറങ്ങി. മാവൂർ ഗ്വാളിയോർ റയോൺ സിൽ കൂലിവേല, തുടർന്ന് പ്യൂണായും ഗുമസ്തനായും അധ്യാപകനായും ജോലി ചെയ്തു.
ഗാന്ധി വിഭാവനം ചെയ്ത പേലെ വേലയിൽ വിളയുന്ന വിദ്യാഭ്യാസം സ്വായത്തമാക്കി.
ജോലി ചെയ്ത് കൊണ്ട് തന്നെ വിവിധ ഡിഗ്രികൾ സമ്പാദിച്ചു.

ഇതിനകം അഞ്ചാമത്തെ പതിപ്പിറങ്ങിയ പുസ്തകമാണ് എൻ്റെ കയ്യിലുള്ളത് പുസതകത്തിലൂടെ നമുക്ക്‌ സഞ്ചരിക്കാം

*അനാഥാലയത്തിൽ നിന്ന് വളരെ അകലയല്ല ഇരവഞ്ഞിപ്പുഴ മലയോര ഗ്രാമങ്ങളെ തഴുകിത്തലോടി ഒഴുകുന്ന ഈ പുഴയ്ക്ക് അനാഥശാലാചരിത്രവും പറയാനുണ്ട്. ഈ നദിയാണ് എൻ്റെ വിരസത അകറ്റിയത്.പുഴയോരത്തിരുന്നാണ് സ്വപ്നങ്ങൾക്ക് നിറം ചാലിച്ച് അറ്റുപോയ ചങ്ങലകൾ വിളക്കിച്ചേർത്തത്. കൈ കുമ്പിളിൽ കോരിയെടുത്ത വെള്ളത്തിൽ ഞാനെൻ്റെ മനസ്സു കണ്ടത് ഇവിടെ വെച്ചാണ്.*(പേജ് 84 )

അതിജീവനത്തിൻ്റെ വ്യാകരണം എന്നിലേക്ക് പ്രവഹിപ്പിച്ച കുഞ്ഞാൻ ശാസ്ത്ര പാഠത്തിൻ്റെ മനനത്തിനായി ചില കുറുക്കു വഴികളും പറഞ്ഞു തന്നു (പേജ് 108)

*വിശപ്പായിരുന്നു അപ്പോഴന്നെ അലട്ടിയിരുന്നത് കരുതി വെച്ച ബിസ്ക്കറ്റും വെള്ളവും കഴിച്ച് രാത്രി ഏറെ നേരം പഠനത്തിൽ മുഴുകും* (പേജ് 120)

*മുക്കം അനാഥാലയത്തിലെ സാരഥികളിൽ നിന്നാണ് ത്യാഗങ്ങൾക്ക് വിലയിടാനാവില്ലെന്ന് ഞാൻ മനസ്സിലാക്കിയത്. മനുഷ്യ ജീവിത സമസ്യയിലെ അനിശ്ചിതത്വമെന്ന പ്രതിഭാസമാണ് എന്നെ ഇവിടെ എത്തിച്ചത്* (പേജ്  123)

*നാളെയെന്തന്നറിയാതെ ശൂന്യ ഭാവത്തോടെ കടന്ന് വന്ന ആ കുട്ടിയെ ഞാൻ ഒരിക്കൽ കൂടി കണ്ടു. മഴ നനഞ്ഞ ഒരിടവപ്പാതിയിൽ പടി കടന്നെത്തിയവരിൽ ഭാഗ്യവാനാണെന്ന് ഞാനെന്നെയെണ്ണി.അനാഥാലയം ഒരുക്കിവെച്ചതിൽ പരമാവധി പകർന്നു കിട്ടിയതായി വിശ്വസിച്ചു.*
(പേജ്125)

*അനാഥത്വം വ്യക്തികളിലും കുടുംബത്തിലും ആഴത്തിലുള്ള മുറിവുസൃഷ്ടിക്കുന്നു. ക്ഷതമേറ്റ് ഒറ്റപ്പെട്ടു പോയതിൻ്റെ വ്യഥ പേറുന്ന അനാഥത്വം ഒരു ജീവിതാവസ്ഥയാണ്. അകപ്പെട്ടു പോയാൽ പ്രയാണത്തിൻ്റെ താളാത്മകത വീണ്ടെടുക്കാനാവാതെ അഗാധ ഗർത്തത്തിലേക്ക് നിപതിക്കുന്നവരാണ് ഇവരിലൊരു കൂട്ടം. സമൂഹത്തിൻ്റെ നിതാന്ത ജാഗ്രതയുടെ പിൻബലത്തിൽ സുരക്ഷിത ഇടം നേടുന്നവരാണ് എന്നെ പോലെ ചുരുക്കം ഒരു കൂട്ടർ* (പേജ് 132)

*സിവിൽ സർവീസ് പരീക്ഷാ പരിശീലനക്കാലത്ത് ആർജിച്ച അറിവുകളിൽ നിന്നാണ് ഞാൻ സ്വശൈലി രൂപപ്പെടുത്തിയത് പoനാവശ്യമുള്ള ഗ്രന്ഥങ്ങളുടെ തെരഞ്ഞെടുപ്പു കുതൽ താമസ സ്ഥലം നിശ്ചയിക്കുന്നത് വരെ ഈ വ്യത്യസ്തത തുടർന്നു*
(പേജ്.147)

വായിൽ വെള്ളിക്കര ണ്ടിയായി ജനിച്ചവർക്ക് മാത്രം സ്വായത്തമായിരുന്ന IAS പദവി കഠിനാദ്വാനം കൊണ്ടും ചങ്കുറപ്പും ഇഛാശക്തികൊണ്ടും പിടിച്ചെടുത്ത കേരളത്തിലെ ആദ്യ അനാഥ പുത്രനാണ് മുഹമ്മദലി ശിഹാബ്.

ലക്ഷ്യത്തിലേക്കുള്ള വഴികളെല്ലാം ദുർഘടവും കടമ്പകൾ നിറഞ്ഞതുമാണ്. സ്വപ്നം കാണാൻ പോലും അവകാശമില്ലാത്തവരെന്ന് സമൂഹത്തിലെ വരേണ്യ മനസ്സ് വിധിച്ച അനാഥകളുടെ പ്രതിനിധിയായ മഹമ്മദലി ഇപ്പോൾ നാഗലാൻറിലെ കലക്ടറാണ്. ആത്മകഥയുടെ ചുവയുള്ള വിരലറ്റം എന്ന പേര് തനെ ഒരു ഉയിർത്തെഴുന്നേൽപ്പിൻ്റെ പദാവലിയാണെന്ന് വേണം കരുതാൻ.
പെട്ടിക്കടക്കാരനായ പിതാവിൻ്റെ വിരലറ്റം പിടിച്ച് പിച്ചവെച്ച് നടന്ന ശൈശവവും ബാല്യവും ഉമ്മയുടെ വിരലറ്റത്ത് നിന്ന് അനാഥാലയത്തിൻ്റെ വിരലറ്റത്തിലേക്ക് സമൂനത്തിലെ നല്ല കുറെ മനുഷ്യന്മാരുടെ വിരലറ്റം പിടിച്ച് ഉയന്ന് പറന്ന ആ രാജാളി പക്ഷി ഇനി വിരലറ്റം നീട്ടുന്നത് ഈ നാടിന് വേണ്ടിയായിരിക്കും.

നമ്മിൽ ധാരാളം പേർ എത്രയോ ഉയരത്തിൽ ഉന്നത സ്ഥാനത്ത് എത്തേണ്ടവരായിരുന്നു. നമ്മുടെ മാത്രം കാരണം കൊണ്ടാണ് എവിടെയും എത്താതെ പോയതെങ്കിൽ നമ്മുടെ ആശ്രിതർക്ക് നേരെ വിരലറ്റം നീട്ടിവെക്കുക

കെ.കെ.പി.അബ്ദുല്ല
20/5/2020

Comments

Popular posts from this blog

ജാലകം 3:പ്രകൃതിയിലേക്ക് മടങ്ങാൻ

*ജാലകം 3* *പ്രകൃതിയിലേക്ക് മടങ്ങാൻ* The one straw Revalution (ഒറ്റ വൈക്കോൽ വിപ്ലവം) കർഷകരുടെ വേദഗ്രന്ഥം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രന്ഥം രചിച്ച ലോക പ്രശസ്ത എഴുത്തുകാരനും ചിന്തകനും വാഗ്മിയും പരിസ്ഥിതി പ്രവർത്തകനും പ്രകൃതി സൗഹൃദ കൃഷി സമ്പ്രദായം പ്രായോഗികമായി നടപ്പിലാക്കിയ ശാസ്ത്രജ്ഞനുമാണ് മസനോബു ഫുക്കുവോക്ക. Natural Way of farming എന്ന ഗ്രന്ഥത്തിന് ശേഷം ഏറെ ശ്രദ്ധേയമായ പരിസ്ഥിതി ദർശന ഗ്രന്ഥമാണ് *The Road Back to Nature പ്രകൃതിയിലേക്ക് മടങ്ങാൻ* ശീതീകരിച്ച റൂമിലിരുന്ന് ഭാവനാത്മകമായി നടത്തിയ സർഗ വൈജ്ഞാനിക ഗ്രന്ഥമല്ല ലോകരാജ്യങ്ങളിലൂടെ സഞ്ചരിച്ച് രാസവള പ്രയോഗങ്ങളുടെയും കീടനാശിനികളുടെയും പ്രശ്നങ്ങളെ കുറിച്ച് കർഷകരെ ഉൾബോധിപ്പിച്ച്   പ്രകൃതികൃഷി നടപ്പിലാക്കിയ ജൈവമനുഷ്യനാണ് ഫുക്കുവോക്ക. ഈ പുസ്തകം കേവലമായ കുറേ അറിവിൻ്റെ കലവറ തുറക്കുകയല്ല പരിസ്ഥിതി യോട് താദാത്മ്യപ്പെട്ട് ജീവിക്കേണ്ടതിൻ്റെ അനിവാര്യത ഈ ദാർശനിക പഠന ഗ്രന്ഥം നമ്മെ ഉറക്കെ ബോധ്യപ്പെടുത്തുന്നു. *ഈശ്വരൻ മനുഷ്യനെ അവൻ്റെ വഴിക്കു വിട്ടിരിക്കുകയാണ്. മനുഷ്യൻ സ്വയം രക്ഷിച്ചില്ലെങ്കിൽ മറ്റാരും അവനു വേണ്ടി അതു ചെയ്യില്ല* ...

ജാലകം 6 : You Can Win നിങ്ങൾക്കും വിജയിക്കാം

*ജാലകം 6* *You Can Win നിങ്ങൾക്കും വിജയിക്കാം* മന:ശാസ്ത്രം, മോട്ടീവേഷൻ, കരിയർ, മാനേജ്മെൻറ്, ആസൂത്രണം, സംഘാടനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളെ കുറിച്ച് സൂക്ഷ്മമായും സമഗ്രമായും വിശകലനം ചെയ്ത ലോകപ്രശസ്തമായ ഗ്രന്ഥമാണ് you can win' ലക്ഷക്കണക്കിന് കോപ്പികൾ വിറ്റയിക്കപ്പെട്ട നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്ത ഈ ഗ്രന്ഥം വായിച്ചാൽ മനസ്സ് വെച്ചാൽ നാം ആഗ്രഹിക്കുന്നത് ആയിത്തീരും കഥ, കവിത, തത്വങ്ങൾ, ആപ്തവാക്യങ്ങൾ, ലോക പ്രശസ്ത ഗ്രന്ഥങ്ങളിലെ ഉദ്ധരണി എന്നിവയുടെയെല്ലാം മേമ്പൊടിയോടെ ഒട്ടും വിരസമില്ലാതെ വായനയെ പ്രേരിപ്പിക്കുന്ന ശൈലി പുസ്തകത്തിന് മാറ്റുകൂട്ടിയിട്ടുണ്ട്.. മനോഭാവം, (പോസറ്റീവ്: നെഗറ്റീവ്) പരിതസ്ഥിതി, വിജയമന്ത്രങ്ങൾ, പരാജയ കാരണണങ്ങൾ, പരിഹാരമാർഗങ്ങൾ, ക്രിയാത്മകതയുടെ ചുവടുകൾ, ലക്ഷ്യം തുടങ്ങിയ വിഷയങ്ങളിലൂടെ നമുക്ക് വഴികാട്ടിയായി ഈ ഗ്രന്ഥം മുന്നിൽ നടക്കുന്നു. ജേതാക്കൾ വ്യത്യസ്തമായ കാര്യങ്ങളല്ല ചെയ്യുന്നത് അവർ കാര്യങ്ങൾ വ്യത്യസ്ത രീതിയിലാണ് ചെയ്യുന്നത്. മനോഭാവത്തിൽ ഉചിതമായ മാറ്റം വരുത്തി ജീവിത വിജയം നേടാം. Thing and grow rich എന്ന നെപ്പോളിയൻ്റെ ഗ്രന്ഥം വിജയത്തിലേക്കുള്ള ചവിട്ടു പടി...