Skip to main content
*ജാലകം 9*

*ഭാവി, ജ്യോത്സ്യം*

സയൻസും ടെക്നോളജിയും വളർന്നിട്ടും മനുഷ്യൻ ചന്ദ്രനിലേക്കോ ചൊവ്വയിലേക്കോ മറ്റോ പര്യവേക്ഷണം നടത്തികൊണ്ടിരുന്നാലും ഒരു ദേശത്തെ ജനങ്ങൾ മുഴുവൻ നൂറ് ശതമാനം സാക്ഷരരും അഭ്യസ്ത വിദ്യരായാലും ലോകത്ത് നിന്ന് വിപാടനം ചെയ്യാൻ കഴിയാത്ത അന്ധവിശ്വാസമാണ് ജോത്സ്യം.

ഭാവിയെക്കുറിച്ചുള്ള ജിജ്ഞാസ മനുഷ്യസഹജമാണ്. മാനുഷികമായ ഈ ദൗർബല്യം സമർത്ഥമായി ചൂഷണം ചെയ്യപ്പെടുന്ന മേഖലകളാണ് ജോത്സ്യം, ഭാവി പ്രവചനം. കൈരേഖാശാസ്ത്രം മുതലായവ.

*നക്ഷത്രഫലങ്ങളും വാരഫലങ്ങളും മറ്റും ഇന്ന് പുരോഗമനത്തിൻ്റെ മേലങ്കിയണിഞ്ഞ വാരികകൾക്കും മാസികകൾക്കും വരെ അലങ്കാരമാണ്.*

 വിവരസാങ്കേതിക വിപ്ലവകാലത്തും മനുഷ്യരെ സാമ്പത്തികമായും അല്ലാതെയും ചൂഷണം ചെയ്യാനും സമർത്ഥമായി കബളിപ്പിക്കാനും ജ്യോത്സന്മാർക്ക് കഴിയുന്നു എന്നത് നമ്മുടെ ശാസ്ത്ര ബോധത്തിൻ്റെയും വിജ്ഞാനത്തിൻ്റെയും നിലവാരത്തെയും വിവരക്കേടിനെയുമാണ് അടയാളപ്പെടുത്തുന്നത്.

*ജാതി മത വർഗഭേദമന്യേ  ജ്യോത്സന്മാർക്ക് എല്ലാ വിഭാഗത്തിൽ നിന്നും യഥേഷ്ടം ഇരകളെ കിട്ടാറുണ്ട്. ഒരു പണിയും അറിയില്ലെങ്കിൽ ജോലി ചെയ്യാൻ മടിയുണ്ടെങ്കിൽ ചെപ്പടി വിദ്യ പഠിപ്പ് ചുളുവിൽ പണം വാരിക്കൂട്ടാൻ ജ്യോത്സ്യ വേഷം കെട്ടിയാൽ മതി*

മടിയന്മാരാണ് ജ്യോതിഷികളാകുന്നതെന്ന ജർമൻ പഴമൊഴി എത്ര അന്വർത്ഥം

ചക്ക പറിക്കുമ്പോൾ യാദൃശ്ചികമായി പ്ലാവിൻ്റെ ചുവട്ടിലൂടെ സഞ്ചരിക്കുന്ന മുയലിനെ കിട്ടിയ സിദ്ധാന്തമാണ് ജ്യോത്സ്യന്മാരുടെ പ്രവചന ശാസ്ത്രം.

കലാകാരന്മാർ സാഹിത്യകാരന്മാർ സ്പോർട്സ് താരങ്ങൾ അധ്യാപകർ തുടങ്ങി ശാസ്ത്രജ്ഞരിൽ വരെ ജ്യോത്സ്യത്തിൽ വിശ്വസിക്കുന്ന മൂഢവിശ്വാസികൾ ധാരാളമുണ്ട്.

നമ്മുടെ ഭരണഘടന അന്ധവിശ്വാസ നിർമ്മാജ്ജനത്തെ കുറിച്ച് പരാമർശിക്കുന്നുണ്ട്. അന്ധവിശ്വാസ ചൂഷണ പ്രവർത്തനങ്ങൾ ക്രിമിനൽ കുറ്റമായി പ്രഖ്യാപിച്ചിട്ടും ജ്യോത്സ്യന്മാരുടെയും സിദ്ധന്മാരുടെയും മന്ത്രവാദികളുടെയും പറുദീസയായി ഈ രാജ്യം മാറിയിട്ടുണ്ട്.

ലോകകപ്പ് ഫുഡ്ബോളിലെ നീരാളിയെന്ന പ്രവചനക്കാരൻ്റെ താരമൂല്യം അതിശയിപ്പിക്കുന്നതായിരുന്നു. വൻ കവറേജ് നൽകി ആ ഭാവി പ്രവചനക്കാരനെ മീഡിയകൾ ആഘോഷിച്ചത് മറക്കാനായിട്ടില്ല.


 സാദ്ധ്യതകൾ വെച്ച് തട്ടി വിട്ടിട്ടും നീരാളി നീരാവിയായത് വലിയ വാർത്തയായില്ല.
കഴിഞ്ഞ ലോകകപ്പ് ഫുഡ്ബോളിൽ രംഗത്ത് വന്ന പൂച്ച ജ്യോത്സ്യനും കണ്ണടച്ച് പാലുകുടിച്ചു രക്ഷപ്പെടുകയാണുണ്ടായത്.

സച്ചിൻ്റെ കരിയർ അകാലത്തിൽ പൊലിയുമെന്നും വിരമിക്കും മുമ്പ് മരിച്ച് പോകുമെന്നൊക്കെ പ്രവചിച്ചിരുന്ന ഇമ്മിണി വല്യ ജ്യോതിഷികൾ മാളത്തിൽ ഒളിച്ചതും മാധ്യമങ്ങൾ  കണ്ടില്ല.

കൊറോണയുടെ പിടിയിൽ ലോകം അകപ്പെട്ട് നിശ്ചയലമായ വേളയിൽ കേരളത്തിലും പുറത്തും കുറേ ജ്യോതിഷികൾ തങ്കൾ അങ്ങനെ പ്രവചിച്ചു ഇങ്ങനെ പ്രവചിച്ചു എന്നൊക്കെ അവകാശപ്പെട്ട് രംഗത്ത് വന്നിരുന്നു.
ഓഖി, സുനാമി, വെള്ളപ്പൊക്കം, ഭൂമികുലുക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ നടന്ന ശേഷമാണ് നമ്മുടെ നാട്ടിൽ പ്രവചനക്കാരുടെ അവകാശവാദ ഘോഷയാത്ര ഉണ്ടാകാറുള്ളത്.

*അന്ധവിശ്വാസം മതത്തിന്, eജ്യാതിഷം ജ്യോതിശാസ്ത്രത്തിനുള്ളത് പോലെയാണ്. ബുദ്ധിമതിയായ അമ്മയുടെ വിഡ്ഡിയായ മകൾ വോൾട്ടയർ*

*പത്ത് ബുദ്ധിയുള്ളവർ ഒത്തുകൂടി ലോകത്തെ ഏറ്റവും മണ്ടത്തരമായ കാര്യമേതെന്ന് ചർച്ച ചെയ്താൽ അവർ ജ്യോതിഷമെന്ന് പറയും* (ഗണിത ശാസ്ത്രജ്ഞൻ ഡേവിഡ് ഹിൽബർട്ട് )

ജവഹർലാൽ നെഹ്റുവും വിവേകാനന്ദനും ജ്യോതിഷത്തെ നഖശികാന്തം വിമർശിച്ചിരുന്നു.

*പ്രിയപ്പെട്ടബ്രൂട്ടസ്,നമ്മുടെ കുഴപ്പം നക്ഷത്രങ്ങളല്ല. മറിച്ച് നമ്മളിൽ തന്നെയാണ് നമ്മൾ കീഴാളരായത് കൊണ്ടാണ്*
(ഷേക്സ്പിയറിൻ്റെ ജൂലിയർ സീസറിൽ കാഷിയസ് ബ്രൂട്ടസി നോട് പറയുന്നത് നമ്മുടെ ഗതി നിർണ്ണയിക്കുന്നത് നക്ഷത്രങ്ങളല്ല എന്നാണ് )

കിംഗ് ലിയർ എന്ന നാടകത്തിലും ജ്യോതിഷ ഖണ്ഡന പ്രയോഗങ്ങൾ കാണാം.

*യുറാനസ്, നെപ്റ്റ്യൂൺ, പ്ലൂട്ടോ മുതലായവ ഭാരതീയ ജ്യോതിഷത്തിൽ ഇല്ലെങ്കിലും പാശ്ചാത്യൻ ജ്യോതിഷത്തിലുണ്ടെന്നത് ഒരു വൈരുദ്ധ്യമാണ്*
(പേജ് 11 )
സൂര്യൻ നക്ഷത്രമാണെങ്കിലും ഗ്രഹമായിട്ടാണ് ജ്യോതിഷം കണക്കാക്കുന്നത്
നക്ഷത്രങ്ങൾ സിംഹത്തിൻ്റെ രൂപത്തിൽ വ്യന്യസിക്കപ്പെട്ട തിനാൽ ആ രാശിക്ക് സിംഹത്തിൻ്റെ സ്വഭാവ വിശേഷണങ്ങളുമായി ബന്ധമുണ്ട് എന്ന് പറയുന്നതിന് ഒരു അടിസ്ഥാനവുമില്ല.(പേജ് 13 )
ശനി എന്ന ഗ്രഹത്തിന് സൂര്യനിൽ നിന്ന് 886 മില്യൻ മൈൽ ദൂരമുണ്ട്. ഈ ഗ്രഹത്തിൻ്റെ സ്വാധീനം ജനിച്ച കുഞ്ഞിനുണ്ടാകുമെന്നത് അശാസ്ത്രീയമാണ്. ഈ രശ്മി ഭൂമിയിലെത്തണമെങ്കിൽ ലക്ഷക്കണക്കിന് വർഷങ്ങൾ വേണം (പേജ് 14)
ചന്ദ്രൻ രാശി മുറിച്ചു കടക്കുന്ന വടക്കും തെക്കുമുള്ള ബിന്ദുക്കളാണ് രാഹുവും കേതുവുമത്രെ. പിണ്ഡമില്ലാത്ത ഇവയ്ക്ക് മനുഷ്യരാശികളെ സ്വാധീനിക്കുമെന്ന് പറയുന്നത് കടുത്ത അന്ധവിശ്വാസമാണ്

അശ്വതി മുതൽ രേവതി വരെ ഉള്ള നക്ഷത്രങ്ങളെ ഭാരതീയ ജ്യോതിഷം പ്രധാനമായി കാണുമ്പോൾ പശ്ചാത്യജ്യോതിഷത്തിലിങ്ങനെ ഒരു സംഭവം തന്നെ ഇല്ല (പേജ് 14)

പ്രസവിച്ച ഉടനെയുള്ള സമയമാണ് ജ്യോതിഷത്തിൽ ജനനസമയം. ഇത് സാങ്കേതികം മാത്രമാണ് പ്രവവത്തിന് മുമ്പേ ഗർഭാവസ്ഥയിൽ കുട്ടി ജീനോടെ വളരുന്നു വെന്നും 'മാതാവിൻ്റെ മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ കുട്ടിയെ ബാധിക്കുമെന്നല്ലാം മോഡേൺ സയൻസ് തെളിയിച്ചിട്ടുണ്ട്. സ്വാഭാവികമായും പ്രസവിക്കും മുമ്പ് ഓപ്പറേഷൻ ചെയ്ത് കുട്ടികളെ ജനിപ്പിക്കാൻ കഴിയുന്ന ഈ കാലത്ത് ഗ്രഹനില ഗ്രഹപ്പിഴ ജന്മനക്ഷത്രം എല്ലാം ശുദ്ധവങ്കത്തമാണെന്ന് മനസ്സിലാക്കാൻ സാമാന്യബുദ്ധിമതി.

ഓരോ സമയത്തുള്ള ജനനവുമായി ബന്ധിപ്പിച്ചാണല്ലോ അശ്വതി ഭരണി രേവതി തുടങ്ങിയ ജന്മ നക്ഷത്രങ്ങൾ. ഓരോ ആളുടെയും ഭാഗ്യ നിർഭാഗ്യവും പൊരുത്തമെന്നൊക്കെ പറഞ്ഞ് ജാതകം തയ്യാറാക്കുന്നത്. ജ്യോത്സ്യന്മാർ നല്ലതെന്ന് പറയുന്ന നക്ഷത്രത്തിൽ ഓപ്പറേഷൻ ചെയ്ത് ജനിക്കാൻ പലരും ശ്രമിക്കുന്നത് തന്നെ ഈ സമ്പ്രദായത്തിൻ്റെ നിരർത്ഥകതക്കുള്ള തെളിവാണ്.

ചൊവ്വാദോഷമുള്ളവർക്ക് ദാമ്പത്യ പ്രശ്നമുണ്ടാകുമെന്ന് ജ്യോതിഷം പറയുന്നതിനാൽ കുടുംബ ജീവിതം തന്നെ വേണ്ടന്ന് വെച്ച ധാരാളം മനുഷ്യർ നമുക്കിടയിലുണ്ട്
ജാതകം നോക്കാത്ത ലക്ഷക്കണക്കിനാളുകളിൽ ചൊവ്വാദോഷക്കാരുണ്ടാകുമല്ലാ അവരുടെയെല്ലാം ജീവിതം "സ്വഹ" ആയിട്ടുണ്ടോ ചൊവ്വാദോഷമെന്ന് വിധിക്കപ്പെട്ട എത്രയോ പേർ നല്ല ദാമ്പത്യ ജീവിതം നയിക്കുന്നുമുണ്ട്. മാത്രമല്ല അസാമാന്യമായ പൊരുത്തമാണെന്ന് കവടി നിരത്തിയും ജാതകം നോക്കിയും  നല്ല ദീർഘസുമംഗലിക്ക് ഭാഗ്യമുണ്ടെന്ന് വിധിക്കപ്പെട്ട എത്രയോ പേർ ബലൂൺ പോലെ പെട്ടെന്ന് പൊട്ടിപ്പോയിട്ടുമുണ്ട്.
പ്രശസ്ത മനശാസ്ത്രജ്ഞനായ ബെർണാഡ് സിൻമാൻ മിച്ചിഗണിൽ നടത്തിയ ഒരു പഠനം ജാതക ഫലത്തിൻ്റെ പൊള്ളത്തരം വ്യക്തമാക്കുന്നു. വിവാഹം കഴിഞ്ഞ് സുഖമായി സുഖമായി ജീവിക്കുന്നവരുടെ പൊരുത്തം മോശവും വിവാഹമോചിതരിൽ ഭൂരിഭാഗത്തിൻ്റെ നല്ല തുമായിരുന്നു.

ജ്യോതിഷത്തിൽ ഏറെ വൈരുദ്ധ്യമുള്ളത് ആയുസ്സിൻ്റെ പ്രവചനത്തിലാണ്. ദീർഘകാലം ജീവിക്കുമെന്ന് പറയപ്പെട്ട ആയിരങ്ങൾ അകാല ചരമം  പ്രിക്കുന്നു .കുറച്ചു കാലത്തെ ആയുസ്സ് ഗണിച്ച എത്രയോ ആളുകൾ ദീർഘായുസ്സോടെ ജീവിക്കുന്നു. ഇത്തരം സന്ദർഭങ്ങളിൽ ഉപായം പറഞ്ഞ് രക്ഷപ്പെടുകയാണ് ജ്യോത്സ്യന്മാരുടെ സ്വഭാവം

ജ്യോതിഷത്തിൻ്റെ പൊള്ളത്തരങ്ങളെ ശാസ്ത്രീയമായും അനുഭവങ്ങളുടെ വെളിച്ചത്തിലും സമർത്ഥിക്കുന്ന ഷൈൻ ഷൗക്കത്തലി എഴുതിയ പുസ്തകം അന്ധവിശ്വാസത്തിൻ്റെ തടവറയിൽ കുടുങ്ങിക്കിടന്ന വർക്കുള്ള വഴികാട്ടിയാണ്

കെ.കെ.പി.അബ്ദുല്ല
21/5/2020

Comments

Popular posts from this blog

ജാലകം 3:പ്രകൃതിയിലേക്ക് മടങ്ങാൻ

*ജാലകം 3* *പ്രകൃതിയിലേക്ക് മടങ്ങാൻ* The one straw Revalution (ഒറ്റ വൈക്കോൽ വിപ്ലവം) കർഷകരുടെ വേദഗ്രന്ഥം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രന്ഥം രചിച്ച ലോക പ്രശസ്ത എഴുത്തുകാരനും ചിന്തകനും വാഗ്മിയും പരിസ്ഥിതി പ്രവർത്തകനും പ്രകൃതി സൗഹൃദ കൃഷി സമ്പ്രദായം പ്രായോഗികമായി നടപ്പിലാക്കിയ ശാസ്ത്രജ്ഞനുമാണ് മസനോബു ഫുക്കുവോക്ക. Natural Way of farming എന്ന ഗ്രന്ഥത്തിന് ശേഷം ഏറെ ശ്രദ്ധേയമായ പരിസ്ഥിതി ദർശന ഗ്രന്ഥമാണ് *The Road Back to Nature പ്രകൃതിയിലേക്ക് മടങ്ങാൻ* ശീതീകരിച്ച റൂമിലിരുന്ന് ഭാവനാത്മകമായി നടത്തിയ സർഗ വൈജ്ഞാനിക ഗ്രന്ഥമല്ല ലോകരാജ്യങ്ങളിലൂടെ സഞ്ചരിച്ച് രാസവള പ്രയോഗങ്ങളുടെയും കീടനാശിനികളുടെയും പ്രശ്നങ്ങളെ കുറിച്ച് കർഷകരെ ഉൾബോധിപ്പിച്ച്   പ്രകൃതികൃഷി നടപ്പിലാക്കിയ ജൈവമനുഷ്യനാണ് ഫുക്കുവോക്ക. ഈ പുസ്തകം കേവലമായ കുറേ അറിവിൻ്റെ കലവറ തുറക്കുകയല്ല പരിസ്ഥിതി യോട് താദാത്മ്യപ്പെട്ട് ജീവിക്കേണ്ടതിൻ്റെ അനിവാര്യത ഈ ദാർശനിക പഠന ഗ്രന്ഥം നമ്മെ ഉറക്കെ ബോധ്യപ്പെടുത്തുന്നു. *ഈശ്വരൻ മനുഷ്യനെ അവൻ്റെ വഴിക്കു വിട്ടിരിക്കുകയാണ്. മനുഷ്യൻ സ്വയം രക്ഷിച്ചില്ലെങ്കിൽ മറ്റാരും അവനു വേണ്ടി അതു ചെയ്യില്ല* ...

ജാലകം 6 : You Can Win നിങ്ങൾക്കും വിജയിക്കാം

*ജാലകം 6* *You Can Win നിങ്ങൾക്കും വിജയിക്കാം* മന:ശാസ്ത്രം, മോട്ടീവേഷൻ, കരിയർ, മാനേജ്മെൻറ്, ആസൂത്രണം, സംഘാടനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളെ കുറിച്ച് സൂക്ഷ്മമായും സമഗ്രമായും വിശകലനം ചെയ്ത ലോകപ്രശസ്തമായ ഗ്രന്ഥമാണ് you can win' ലക്ഷക്കണക്കിന് കോപ്പികൾ വിറ്റയിക്കപ്പെട്ട നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്ത ഈ ഗ്രന്ഥം വായിച്ചാൽ മനസ്സ് വെച്ചാൽ നാം ആഗ്രഹിക്കുന്നത് ആയിത്തീരും കഥ, കവിത, തത്വങ്ങൾ, ആപ്തവാക്യങ്ങൾ, ലോക പ്രശസ്ത ഗ്രന്ഥങ്ങളിലെ ഉദ്ധരണി എന്നിവയുടെയെല്ലാം മേമ്പൊടിയോടെ ഒട്ടും വിരസമില്ലാതെ വായനയെ പ്രേരിപ്പിക്കുന്ന ശൈലി പുസ്തകത്തിന് മാറ്റുകൂട്ടിയിട്ടുണ്ട്.. മനോഭാവം, (പോസറ്റീവ്: നെഗറ്റീവ്) പരിതസ്ഥിതി, വിജയമന്ത്രങ്ങൾ, പരാജയ കാരണണങ്ങൾ, പരിഹാരമാർഗങ്ങൾ, ക്രിയാത്മകതയുടെ ചുവടുകൾ, ലക്ഷ്യം തുടങ്ങിയ വിഷയങ്ങളിലൂടെ നമുക്ക് വഴികാട്ടിയായി ഈ ഗ്രന്ഥം മുന്നിൽ നടക്കുന്നു. ജേതാക്കൾ വ്യത്യസ്തമായ കാര്യങ്ങളല്ല ചെയ്യുന്നത് അവർ കാര്യങ്ങൾ വ്യത്യസ്ത രീതിയിലാണ് ചെയ്യുന്നത്. മനോഭാവത്തിൽ ഉചിതമായ മാറ്റം വരുത്തി ജീവിത വിജയം നേടാം. Thing and grow rich എന്ന നെപ്പോളിയൻ്റെ ഗ്രന്ഥം വിജയത്തിലേക്കുള്ള ചവിട്ടു പടി...