സംഘികൾ ഹിന്ദു മതത്തിൻ്റെ ശത്രു
ലോകത്തെവിടെയും എല്ലാവർക്കും സുഖവും ശാന്തിയും സമാധാനവും ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്ന സനാതന ധാർമിക മൂല്യങ്ങളെ പരിപാലിക്കുന്ന മതമാണ് ഹിന്ദു മതമെന്ന് ഗാന്ധിജി, വിവേകാനന്ദൻ പോലുള്ള യഥാർത്ഥ ഹിന്ദു ധർമ വിചാരം ഉൾകൊണ്ടവർ വിശ്വസിച്ചിരുന്നു.
വിവേകാനന്ദൻ ചിക്കാഗോവിലെ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ പ്രയോഗിച്ച ആദ്യ വചനം സഹോദരരേ എന്നാണ് .ഔപചാരികതയുടെ കേവലാക്ഷരങ്ങളായ ഒരു കൃത്രിമ പ്രയോഗമായിരുന്നില്ല ആത്മാവിനെ തൊട്ടാണ് ആ മഹാമനീഷി സഹ ഉദരർ എന്ന് സംബോധന ചെയ്തത്. വിശ്വ പൗരനായി അവതരിക്കപ്പെട്ട അദ്ദേഹത്തിൻ്റെ പ്രസംഗം ലോകം ഇന്നും കാത്തു സൂക്ഷിക്കുന്നു. വിവേകാനന്ദൻ കൊല്ലാനും കൊല്ലിക്കാനും പാർട്ടികളുണ്ടാക്കിയില്ല.
വിവേകാനന്ദൻ വിശ്വസിച്ച ഹിന്ദുമതം ഭീകരമല്ല. അസഹിഷ്ണുതയും കലാപവും വർഗീയ വിദ്വംസക പ്രവർത്തനവും ആൾകൂട്ടകൊലപാതകങ്ങളുമായി ഉറഞ്ഞു തുള്ളുന്ന ഫാസിസത്തെ രൂപപ്പെടുത്താൻ ഇത്തരം ഹിന്ദു മത നേതാക്കൾ എന്ത് കൊണ്ട് മുതിർന്നില്ല എന്നാലോചിക്കുക
ഗാന്ധിജിയുടെ സമകാലികനാണ് വിവേകാനന്ദനെങ്കിൽ ഗാന്ധിക്ക് മുമ്പ് വിവേകാനന്ദനെ ഗോഡ്സെമാർ കൊല്ലുമായിരുന്നു.
ഗാന്ധിജി നല്ല ഒരു ഹിന്ദുവല്ലെന്ന് സംഘികളേ വിചാരിക്കൂ.
അഹിംസ ജീവിതത്തിലും സമൂഹത്തിലും നടപ്പിലാക്കിയ ഗാന്ധിയുടെ ആശയത്തിനുള്ള സ്രോതസ്സ് ലഭിച്ചത് വേദങ്ങളിൽ നിന്നാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
അധികാരം തൃജിച്ച് കാനന വാസമനുഷ്ഠിച്ച ശ്രീരാമനാണ് ഗാന്ധിജിയുടെ റോൾ മോഡൽ നാഥുറാം വിനായക് ഗോഡ്സെ യെ ഹിന്ദു വിരുദ്ധനായ ഫാസിസ്റ്റിൻ്റെ വെടിയുണ്ട കൊണ്ട് രക്തത്തിൽ കുളിച്ചു നിലം പതിക്കുമ്പോൾ ഋഷി തുല്യനായ മഹാത്മാവ് ഹേ റാം എന്നാണ് മൊഴിഞ്ഞത്
അധികാരം പിടിക്കാൻ രാമനെ കൂട്ടുപിടിക്കുന്ന ഫാസിസ്റ്റുകളുടെ രാമനും അധികാരം ഒഴിവാക്കി ത്യാഗമനുഷ്ഠിക്കുന്ന ഗാന്ധിജിയുടെ രാമനും രണ്ടാണെങ്കിൽ ഹിന്ദു മതത്തിൻ്റെ ഹിന്ദുക്കളുടെ ആരാച്ചർമാരാണ് സംഘികൾ എന്ന കാര്യം അവിതർക്കിതമാണ്

Comments
Post a Comment