*ജാലകം 15*
*സാമൂഹ്യ ശാസ്ത്ര ദർശനം*
ഡോ: കെ.വി.ദിലീപ് കുമാർ
കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
₹ 78, ആകെ പേജ് 192
ഇന്നത്തെ മനുഷ്യൻ ആർജിച്ച പുരോഗതിയും സൗകര്യങ്ങളും കാല പ്രവാഹത്തിൻ്റെ നിരന്തരമായ ചലനാത്മകത കൊണ്ടും മനുഷ്യ വിഭവശേഷി ഫലപ്രദമായി വിനിയോഗിച്ചതും കൊണ്ടാണ് ഉണ്ടായത്.
ഇന്നലയെ വിസ്മരിച്ചു കൊണ്ട് ഇന്നത്തെ നാഗരികതയും സംസ്കാരവും അഭിവൃദ്ധിപ്പെടുത്താനാവില്ലന്ന് മാത്രമല്ല ഇന്നലയുടെ ചിറകിൽ പറന്നു കൊണ്ടാണ് നാളെയുടെ ആകാശവും ചിറക് വിരിക്കുന്നത്.
തത്വചിന്ത, കോളനി, ഉത്തരാധുനികത, വ്യക്തി കുടുംബം, സമൂഹം, എന്നീ മേഖലകളുടെ ആഴങ്ങളിലേക്കല്ലാം ഇറങ്ങിക്കൊണ്ടാണ് സാമൂഹ്യ ശാസ്ത്ര പഠനം മുന്നോട്ടു പോകുന്നത്.
തത്വചിന്തകന്മാർ, സാമൂഹിക ചിന്തകർ പരസ്പരം കൊണ്ടും കൊടുത്തുമാണ് ആശയം വിപുലീകരിച്ചത്.മുൻ മാതൃകയെ അവലംബിക്കാതെ, അത് എതിർവാദമാണെങ്കിൽ പോലും മുന്നോട്ട് പോകാൻ സാദ്ധ്യമല്ല. ഒരു പുതിയ ദർശനം രൂപപ്പെടണമെങ്കിൽ അതിൻ്റെ പൂർവ സ്ഥിതിയിലെ പാളിച്ചകൾ അപഗ്രഥിക്കണം അതുമല്ലങ്കിൽ കൂട്ടിച്ചേർക്കലുകൾ ഉണ്ടാവണം ഏതായാലും ഒരു ചങ്ങല പോലെ സാമൂഹിക ദർശനം പരസ്പര ബന്ധിതമാണ്.
മനുഷ്യൻ കേവല സാമൂഹിക ജീവിയാണെന്ന പരികല്പന ഇതര ജീവികളുടെ നിലനിൽപ്പിൻ്റെ സാമൂഹിക ചോദനയുമായി താദാത്മ്യപ്പെടുന്നത് മാത്രമാണെന്ന വികല വിശ്വാസത്തിലേക്കാണ് പരിണമിക്കുന്നത്. ഏറിയാൽ ഒരു അതി മാനുഷനായി മനുഷ്യനെ ആ ചിന്ത ഒതുക്കുന്നു.
ധാർമ്മികത സദാചാരം ത്യാഗം ക്ഷമ ആത്മാർത്ഥത പക്വത സംസ്കാരം നന്മ നൈതികത തുടങ്ങിയ മനുഷ്യനിൽ മാത്രം അന്തർലീനമായ മൂല്യങ്ങൾ കൊണ്ട് മനുഷ്യ സ്വത്വം വ്യതിരിക്തമാണ്.
മൗലികമെന്ന് അവകാശപ്പെടുന്ന പല ദർശനങ്ങൾ 'വിവിധ ധാരകളുടെ സമന്വയമാണെന്ന് ഈ ഗ്രന്ഥം തെളിയിക്കുന്നുണ്ട്.
തെയിൽസിൽ എന്ന ചിന്തകനെ സാമൂഹിക ശാസ്ത്ര സാഗരത്തിലേക്കുള്ള ഒരു ഉറവയായി സങ്കല്പിക്കുമ്പോൾ പൈതഗോറസ് ഹെറാ ക്ലിറ്റസ് പാർമനൈസിസ്റ്റ് തുടങ്ങിയ അരുവികളും ചോലകളും 'ഹെഗലിലൂടെ പ്രൊട്ടെ ഗോറസിലൂടെ ഒഴുകി സോക്രട്ടീസ് പ്ലാറ്റോ അരിസ്റ്റോട്ടിൽ തുടങ്ങിയ തോടുകളിലൂടെ ഗമിച്ച് എപ്പിക് തേത്തസ് ,ഹോബ്സ്, ലോക്ക് ,റൂസ്സോ, വികോ, തുടങ്ങിയ കൈവഴികളിലൂടെ മൊൺ ടേസ്ക്യു, ദിദെറെ, വോൾട്ടർ, മില്ലർ ,ഫെർഗൂസൻ, റോബർട്ട് സൻ എന്നിവയിലൂടെ ഗതി മാറി ഒഴുകി സി മോൺ ,കോം തെ, സ്പെൻസർ, മാർക്സ്, എംഗൾസ്,എമിൽ ദുർഖൈം, പരേറ്റോ ഇവരിലൂടെയെല്ലാം പ്രവഹിച്ച് പല ധാരകളിലൂടെ തത്വശാസ്ത്രവും സാമൂഹിക ശാസ്ത്രവും പ്രയാണം തുടരുന്നു.
വിജ്ഞാനവും ജീവിതവും തമ്മിലുള്ള ബന്ധത്തെ പറ്റിയാണ് പൈതഗോറസ് ചിന്തിച്ചിരുന്നത്.
ഹെറാ ക്ലിറ്റസ് പരിണാമത്തെ ഉപജീവിച്ചു മുന്നോട്ട് പോയപ്പോൾ അചഞ്ചലമായ പ്രപഞ്ചവ്യവസ്ഥ എന്ന നിഗമനത്തിലാണ് പാർമനൈസിസ് എത്തിയത്. ഹെഗൽ യുക്കി കൊണ്ട് പ്രപഞ്ചത്തെ നിർവചിച്ചു.
മനുഷ്യ സ്വഭാവത്തിൻ്റെ പൊതു ഏകീകരണത്തെ അപഗ്രഥിച്ച് സാമൂഹ്യ ശാസ്ത്ര വ്യവഹാരത്തിലേക്ക് വിപ്ലവ ചിന്ത ഉണ്ടാക്കിയ ദാർശനികനാണ് സോക്രട്ടീസ്.
അരി സ്റ്റോട്ടിലും പ്ലാറ്റോയും സമൂഹത്തിൽ ഒരു ജൈവ സത്തയുടെ സമഗ്രത സമർത്ഥിച്ചു.
കുടുംബം, കൂട്ടായ്മ വ്യക്തികളുടെ നിലനിൽപ്പിന് ആധാരമായ സാമൂഹിക ഘടന എന്നിവയെ കുറിച്ചെല്ലാം ഇവർ പഠനം നടത്തി.
വിധി വിശ്വാസത്തിലും പള്ളിയുടെ ആധിപത്യത്തിലും സാമൂഹ്യക്രമത്തെ ചുരുക്കിയ സ്റ്റോയിക്കുകൾ മതകേന്ദ്രീകൃതവും ഏകപക്ഷീയമായ സാമൂഹിക ജീവിതത്തെ വിഭാവന ചെയ്തപ്പോൾ എപ്പിക് തേത്തസിനെ പോലുള്ള ചിന്തകർ എതിർദിശയിൽ സഞ്ചരിച്ച് ടോൾസ്റ്റോയി ലും മത വിശ്വാസികളിൽ തന്നെയും എപ്പിക് തേത്ത സ് ചിന്തയുടെ സ്വാധീനം പ്രകടമായിരുന്നു.
ഉടമ്പടികളിലും പരസ്പര ബന്ധങ്ങളിലുമായി സമൂഹത്തിൻ്റെ ഉൽപത്തിയും ആശയം കണ്ടെത്തിയ ഹോബ്സും ലോക്കും മനുഷ്യാവകാശങ്ങളെ വ്യക്തിസ്വാതന്ത്ര്യത്തെ മതാതീതമായി സിദ്ധാന്തിച്ചു.
മനുഷ്യൻ സ്വതന്ത്രനായി ജനിച്ച് വ്യവസ്ഥിതിയുടെ ചങ്ങലകളാൽ ബന്ധിതനാകുന്നുവെന്ന തത്വത്തിൽ ഊന്നി റൂസ്സോ മാനവികതയുടെ ജാലകം തുറന്നു വെച്ചു. സോഷ്യൽ കോൺട്രാക്റ്റ് എന്ന റൂസ്സോയുടെ ഗ്രന്ഥം ഏറെ ശ്രദ്ധേയമായിരുന്നു.
വികോയുടെ ദി ന്യൂസയൻസ് മാനവ സംസ്കാരത്തിൻ്റെ ചരിത്രത്തെ സമഗ്രമായി വിശകലനം ചെയ്തു.
നവോത്ഥാന ചിന്തയിലേക്ക് മനുഷ്യ ധിഷണയെ ആനയിച്ച ആദ്യ ദാർശനികനാണ് മോൺടെസ്ക്യൂ, എല്ലാ സാമൂഹിക ബന്ധങ്ങളും പരസ്പര ബന്ധിതമാണെന്ന് ഇദ്ദേഹം ഉറച്ചു വിശ്വസിച്ചു.
ദദി ദെറോയും വോൾട്ടയറും വ്യക്തികേന്ദ്രീകൃത സാമൂഹിക ദർശനത്തിന് പ്രാധാന്യം കൽപ്പിച്ച് വി കോയോട് വിയോജിച്ചു.
പതിനെട്ടാം നൂറ്റാണ്ടിൽ സമൂഹത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ശാസ്ത്രീയ പഠനം നടന്നു.
കൃത്യമായി ചിട്ടപ്പെടുത്തിയ സമൂഹിക - സാമ്പത്തിക-ചരിത്രത്തിൻ്റെ ഉൽപന്നമായി സാമൂഹിക ജീവിതത്തെ ദർശിച്ച മില്ലറും ഫെർഗൂസനും സ്മിത്തും അനുഭവാധിഷ്ഠിത ശാസ്ത്രത്തെ ഉപജീവിച്ചു.
1830 മുതൽ 42 വരെയുള്ള കാലഘട്ടത്തിൽ ആറു വാല്യമുള്ള മഹൽ ഗ്രന്ഥം സെൻ്റ് സിമോൺ പ്രസിദ്ധീകരിച്ചു. സോഷ്യോളജി ( സാമൂഹിക ശാസ്ത്രം) എന്ന പദം ആദ്യമായി ഈ ഗ്രന്ഥത്തിലാന്ന് പ്രയോഗിച്ചത്.
ഫ്യൂഡൽ കാലത്തെയും വ്യവസായിക സമൂഹത്തെക്കുറിച്ചുമെല്ലാം വിശദീകരിച്ച സിമോൺ ചിന്ത ലോകത്ത് വലിയ സ്വാധീനം ചെലുത്തി.
സാമൂഹിക ശാസ്ത്രത്തിൻ്റെ കൃത്യമായ രൂപരേഖ ആദ്യമായി നിർമ്മിച്ച ദാർശനികൻ എന്ന് പരിഗണിക്കപ്പെടുന്നത് കോംതെയെയാണ്.
പുതിയ ഒരു ലോക വീക്ഷണം ഇദ്ദേഹം ആവിഷ്കരിച്ചു.കോംതിനെ സാമൂഹിക ശാസ്ത്രത്തിൻ്റെ പിതാവായി ലോകം ആദരിച്ചു.
സാമൂഹിക ശാസ്ത്രത്തിന് പേരും പെരുമയും നേടിക്കൊടുത്ത ഹെർബെർട്ട് സ്പെൻസർ യൂറോപ്പിനെ ഇളക്കിമറിച്ചു കടുത്ത പരിണാമ വാദിയാണ് സ്പെൻസർ. അതിജീവനത്തിന് ചില അനുവർത്തനങ്ങൾ (adaptation) മനുഷ്യ സമൂഹത്തിലുണ്ടാവുന്നതെന്ന് ഇദ്ദേഹത്തിൻ്റെ വാദം.
ഹെഗലിൻ്റെ ഡയലക്റ്റിക്കൽ ഐ ഡി യ ലിസത്തിലും ഫൊയർ ബാക്കിൻ്റെയും ചിന്തയിൽ അധിഷ്ഠിതമായി മാർക്സും എംഗൾസും സാമ്പത്തിക പരിപ്രേക്ഷ്യത്തിലുള്ള സാമൂഹിക ജീവിതത്തെ വിഭാവന ചെയ്ത പത്തൊമ്പതാം നൂറ്റാണ്ടിൽ ഏറ്റവും സ്വാധീനിക്കപ്പെട്ട ചിന്തകരാണ്.
വെബറിൻ്റെ ലിബറൽ ഇംപീരിയലിസവും പരേറ്റയുടെ circulation of Elites ഉം സമൂഹിക ശാസ്ത്ര ദർശനത്തിൻ്റെ മുഖ്യധാരയെ ശക്തിപ്പെടുത്തിയിരുന്നു
(പേജ് - 1 മുതൽ 38 വരെ)
മത രാഷ്ട്രത്തിൻ്റെ വിത്ത് ആദ്യമായി ഉല്പാദിപ്പിച്ചത് സെൻ്റ് തോമസ് അക്വിനാസാണ്.
ഗലീലിയോ, ബ്രൂണോ തുടങ്ങിയ ശാസ്ത്രജ്ഞന്മാരെ ക്രൈസ്തവ മത മേലാളന്മാർ നിരന്തരം പീഢിപ്പിക്കുകയും ശാസ്ത്രം മതത്തിൻ്റെ ശത്രുവാണെന്ന വിശ്വാസത്തിൽ ദർശനങ്ങളെയും ശാസ്ത്ര സിദ്ധാന്തങ്ങളെയും അടിച്ചമർത്തപ്പെട്ട സാഹചര്യത്തിലാണ് സാമൂഹിക ജീവിതം പുതിയൊരു ദിശയിലേക്ക് സഞ്ചരിക്കുന്നത്. സൂസൺ ഗോൾഡ് ബർഗ്,മൈക്കേൻ ലൂയിസ് എന്നിവർ നടത്തിയ വിലക്കിൻ്റെ കഥ സ്വാതന്ത്ര്യത്തിൻ്റെ പുതിയ ആകാശം തുറന്നു.
പാരമ്പര്യ വിശ്വാസ സംസ്കാര ജീവിതക്രമവും അതിന് എതിരായ പ്രതിസംസ്കാരങ്ങളും ലോകത്ത് ഉരുത്തിരിഞ്ഞു.
അസ്തിത്വ പ്രശ്നം, അധികാര തർക്കം, പ്രത്യയശാസ്ത്ര വടംവലികൾ, അപരവൽക്കരണം, നാടോടി ജീവിതം, വരേണ്യഭാവം, ലിംഗ പദവി, വർണവെറി, വംശീയത, അതി ദേശീയത, കോളനി, സ്ത്രീവാദം, ഉത്തരാധുനികത വരെയുള്ള വിഷയങ്ങൾ സമഗ്രമായി വിശകലനം ചെയ്യുന്ന ആധികാരിക സ്വഭാവമുള്ള ഗ്രന്ഥമാണ് ഡോ.കെ.വി.ദിലീപ് കുമാർ ചിട്ടപ്പെടുത്തിയ സാമൂഹിക ശാസ്ത്ര ദർശനം. റിസർച്ച് ടച്ചുള്ള പുസ്തകക്കൾ കൈരളിക്ക് സമ്മാനിക്കുന്ന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ വിജ്ഞാനം ഇരുപത്തി ഒന്നാം നൂറ്റാണ്ടിലേക്ക് എന്ന പരമ്പരയിലെ അമൂല്യ ഗ്രന്ഥമെന്ന നിലക്കും ഇത് നമുക്ക് സ്വീകരിക്കാം.
കെ.കെ.പി.അബ്ദുല്ല
27/5/2020

Comments
Post a Comment