Skip to main content
ജാലകം 20

താങ്ങാവുന്ന വിദ്യാഭ്യാസം
ഗോപാലകൃഷ്ണനും വിജയലക്ഷ്മിയും
acb ₹70, പേജുകൾ 135

താങ്ങാവുന്ന വിദ്യാഭ്യാസം എന്ന ശീർഷകം തന്നെ ഒരു ദാർശനികവിപ്ലവ ചിന്തയാണ്. നമുക്ക് താങ്ങുന്ന, പൊക്കി നിർത്തുന്ന സഹായിക്കുന്ന ഉത്കൃഷ്ടമാക്കുന്ന എന്നീ അർത്ഥ തലമുള്ള വാക്കാണ് ,മറ്റൊരർത്ഥം താങ്ങാനാവാത്ത വിധം പഠനവിഷയങ്ങളും പുസ്തകെട്ടുകളും ചുമക്കേണ്ടി വരുന്ന  കുട്ടികൾക്ക് വഹിക്കാൻ കഴിയുന്നതാവണം വിദ്യാഭ്യാസം. രക്ഷിതാക്കൾക്ക് സാമ്പത്തിക പ്രയാസം ഉണ്ടാക്കുന്ന ഭാരമാകരുത് എന്നിങ്ങനെയുള്ള കാഴ്ചപ്പാടാണ് സാരംഗി എന്ന ബദൽ വിദ്യാഭ്യാസ പ്രസ്ഥാനത്തിൻ്റെ അമരക്കാരന് ലോകത്തോട് വിളിച്ചു പറയാനുള്ളത്.
ദമ്പതികളായ പുസ്തക രചയിതാക്കൾ സാമ്പ്രദായിക വിദ്യാഭ്യാസത്തിന് സമാന്തരമായി ജിവിച്ചും അനുഭവിച്ചും പഠിക്കുന്ന പരിസ്ഥിതി സൗഹൃദമുള്ള പ്രായോഗിക പoന പ്രക്രിയയ്ക്ക് രൂപം നൽകി. മുഴുസമയ വിദ്യാഭ്യാസ പ്രവർത്തകരായ മാതൃകാ ദമ്പതികളുടെ ഈ പുസ്തകത്തിന് ജി കുമാരൻ പിള്ള അവാർഡ് ലഭിച്ചിട്ടുണ്ട്.

*പള്ളിക്കൂടം ഫാക്ടറിയല്ല*
*അധ്യാപകർ തൊഴിലാളിയല്ല*
*വിദ്യാർത്ഥി ചരക്കല്ല*
*രക്ഷിതാവ്* *ചരക്കുത്പാദകരുമല്ല*

ഒരു ഡിഗ്രിയെടുക്കുക, സർക്കാർ ജോലി സമ്പാദിക്കുക അല്ലെങ്കിൽ അല്ലെങ്കിൽ അതിലും സുരക്ഷിതമായ ജോലി സമ്പാതിക്കലല്ല നമ്മുടെ ലക്ഷ്യം. വിദ്യാഭ്യാസത്തിന് ഇതിലും എത്രയോ വലിയ ലക്ഷ്യമാണുള്ളത്.
*നല്ല മനുഷ്യരാകുക നല്ല മനുഷ്യരാകാൻ പഠിച്ചു കൊണ്ടു തന്നെ ഡിഗ്രി യെടുക്കാം*

IAS കാരുടെ മേൽ നിരക്ഷര കുക്ഷിക്കും കയറിയിരുന്നു ഭരിക്കാൻ കഴിയുന്ന നാടാണിത്.വിവരം കെട്ട തന്നിഷ്ടക്കാരൻ ജനാധിപത്യമാണെന്ന പേരിൽ തോന്യാസഭരണം നടത്തുന്ന നാട്ടിൽ സാധാരണക്കാരനു വേണ്ടത് തൊഴിൽ തെണ്ടാനും ജീവിക്കാൻ വേണ്ടി കഴുതക്കാലു പിടിക്കാനും മാത്രം യോഗ്യതയുള്ള ഡിഗ്രിക്കടലാസല്ല. " *അടിമുടി അറിവും നെറിവും തിരിച്ചറിവുമുള്ള വ്യക്തിത്വമാണ്*

*കാട്ടുമനുഷ്യനെ നാട്ടുമനുഷ്യനാക്കുന്ന സാംസ്കാരിക പരിശീലനമാണ് വിദ്യാഭ്യാസം*

വിദ്യാഭ്യാസം പുഴുവിനെ പൂമ്പാറ്റയാക്കുന്നു
                    ഇഖ്ബാൽ
ജന്മവാസനകളുടെ ഉൾവിളിക്കപ്പുറം മഷ്യൻ പഠിച്ചും ചിന്തിച്ചും തിരിച്ചറിഞ്ഞുംവ്യവസ്ഥയും നിയമ വ്യവസ്ഥയും പാലിച്ചും സാമൂഹ്യക്ഷേമതാൽപര്യത്തോടെ വ്യക്തിത്വം രൂപീകരിക്കാൻ പരിശീലിക്കലാണ് വിദ്യാഭ്യാസത്തിൻ്റെ പ്രധാന ലക്ഷ്യം. അല്ലാതെ അറിയാൻ വേണ്ടി മാത്രം പഠിക്കലല്ല ജോലി സമ്പാദിക്കാൻ വേണ്ടി മാത്രം ഡിഗ്രി നേടലല്ല അതിന് കമ്പ്യൂട്ടർ മതി. മനുഷ്യവിഭവശേഷി ആവശ്യമില്ല.

സംസ്കാരം കൊണ്ട് ജന്മവാസനയെ തൻ്റെ ഉള്ളിലുള്ള കാട്ടുമൃഗത്തെ നിയന്ത്രിച്ച് വിദ്യകൊണ്ട് പ്രബുദ്ധനാകാനാണ് വിദ്യ അഭ്യസിക്കുന്നത്.

*നാളത്തെ തലമുറ എന്തായിരിക്കുന്ന മെന്നും എന്തായിരിക്കരുതെന്നും ഇന്നേ വിഭാവന ചെയ്യുന്ന ക്രാന്തദർശിയാണധ്യാപകൻ*

*അറിവിൻ്റെ ഒരു കുഞ്ഞംശം പോലും ഒരു മനുഷ്യനും തൻ്റെ ആയുഷ്കാലം കൊണ്ട് പഠിച്ചു തീർക്കാനാവില്ല*

*നെറിവും അറിവും തിരിച്ചറിവുമുള്ള വ്യക്തിയെയാണ് അഭ്യസ്തവിദ്യൻ എന്ന് വിളിക്കേണ്ടത്, അഭ്യസ്തവിദ്യൻ്റെ മുഖ്യ ലക്ഷണം തിരിച്ചറിവാണ്, വ്യക്തിത്വമാണ് അല്ലാതെ സർട്ടിഫിക്കറ്റുകളല്ല*

നെറിവില്ലാത്തവൻ കളരിപ്പിച്ചാൽ ഗുണ്ടയായി മാറും
നെറി വില്ലാത്ത ഉദ്യോഗസ്തൻ കൈകൂലി വാങ്ങും.
നെറി വില്ലാത്ത ഡോക്ടർ രോഗവും രോഗികളും പണ സമ്പാദ്യ ലക്ഷ്യമാക്കും
ഉയർന്ന മാർക്കോടെ പത്താം തരം പാസാകുന്ന ഭൂരിഭാഗം കുട്ടികളും മെഡിക്കൽ ,എഞ്ചിനീയറിങ് മേഖലയെയാണ് താൽപര്യപ്പെടുന്നത് (രക്ഷിതാക്കളുടെ നിർബന്ധത്തിന് വഴങ്ങി)
ജനസേവവന താൽപര്യമോ സാമൂഹ്യക്ഷേമമോ ലക്ഷ്യം വെക്കാത്ത പണക്കൊതിയും ആഡംഭര ജീവിതവും ഉദ്ദേശിച്ചു കൊണ്ടുള്ള കച്ചവട മേഖലയായി "സേവന" മേഖലകൾ പോലും മാറിയെങ്കിൽ വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖ പ്രദം.

*ഒരു കുഞ്ഞും ഒന്നു മെഴുതാത്തൊരു വെള്ളക്കലാസു പോലുള്ള മനസ്സുമായല്ല പിറക്കുന്നത്. ഗർഭാവസ്ഥയിൽ പോലും നല്ലതും ചീത്തയുമായ അനുഭവങ്ങൾ ശിശു സ്വാംശീകരിക്കുന്നു.*
ഒരു ഇടി വെട്ടിയാൽ ഗർഭസ്ഥ ശിശു ഞെട്ടുന്നു.
മാതാപിതാക്കളുടെ പെരുമാറ്റവും സ്വഭാവവും ഗർഭസ്ഥ ശിശുവിനെയും സ്വാധീനിക്കും.
വീടകത്തെ നല്ല അധ്യാപകരാകണം രക്ഷിതാക്കൾ.
കതിരിൽ വളപ്രയോഗം കൊണ്ട് കാര്യമില്ല. സ്കൂളിലേക്ക് പറഞ്ഞയച്ചാൽ തൻ്റെ ഉത്തരവാദിത്തം തീർന്നു എന്ന കൈ ഒഴിയൽ ,മക്കൾ വലിയ ബാദ്ധ്യതയായി മാറും.

ഒരു സ്കൂൾ തുറക്കുമ്പോൾ നൂറ് ജയിലറകൾ അടക്കപ്പെടുന്നു.

നെറിയും സംസ്കാരവും നൈതികതയും തിരിച്ചറിവും നൽകുന്ന മനുഷ്യ ധിഷണയെ ഉദ്ദീപിപ്പിക്കുന്ന ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് മനുഷ്യ രാശിയെ പ്രയാണം ചെയ്യിക്കുന്ന വിദ്യാഭ്യാസം അഭ്യാസമല്ല.പണമെറിഞ്ഞ് പണം ഉല്പാദിപ്പിക്കുന്ന ഫാക്ടറിയുമല്ല. അനുവഭവിച്ചും കൂട്ട് ചേർന്നും മണ്ണിലിറങ്ങിയും പുഴയെ പൂവിനെ പറവ യെ കൃഷിയെ തൊട്ടറിഞ്ഞുമുള്ള ജീവനുള്ള വിദ്യാഭ്യാസമാണ് പൊതുവിദ്യാഭ്യാസം നൽകുന്നത്.
ജാതിയുടെ, മതത്തിൻ്റെ ,സമ്പന്നരുടെ മാത്രമായ തുരുത്തിൽ നിന്ന് ആകാശത്തോളം വിശാലമായ മനുഷ്യ മഹാസാഗരത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന പൊതു വിദ്യാഭ്യാസത്തിലൂടെ വ്യക്തിത്വ വികാസം സാദ്ധ്യമാകുന്നു.

വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും വായിക്കേണ്ട വീണ്ടും വായിക്കേണ്ട കനപ്പെട്ട പുസ്തകം, ഗാന്ധിജിയുടെ വേലയിൽ വിളയുന്ന പ്രായോഗികവും പരിസ്ഥി സൗഹൃദ പരവും മനുഷ്യ കേന്ദ്രീകൃതവുമായ വിദ്യയുടെ തിരുമുറ്റത്തേക്ക് നേരറിവിൻ്റെ നക്ഷത്രങ്ങളാകാൻ നമ്മുടെ കുട്ടികളെ 'പാകപ്പെടുത്താം

കെ.കെ.പി.അബ്ദുല്ല
01/06/2020

Comments

Popular posts from this blog

ജാലകം 3:പ്രകൃതിയിലേക്ക് മടങ്ങാൻ

*ജാലകം 3* *പ്രകൃതിയിലേക്ക് മടങ്ങാൻ* The one straw Revalution (ഒറ്റ വൈക്കോൽ വിപ്ലവം) കർഷകരുടെ വേദഗ്രന്ഥം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രന്ഥം രചിച്ച ലോക പ്രശസ്ത എഴുത്തുകാരനും ചിന്തകനും വാഗ്മിയും പരിസ്ഥിതി പ്രവർത്തകനും പ്രകൃതി സൗഹൃദ കൃഷി സമ്പ്രദായം പ്രായോഗികമായി നടപ്പിലാക്കിയ ശാസ്ത്രജ്ഞനുമാണ് മസനോബു ഫുക്കുവോക്ക. Natural Way of farming എന്ന ഗ്രന്ഥത്തിന് ശേഷം ഏറെ ശ്രദ്ധേയമായ പരിസ്ഥിതി ദർശന ഗ്രന്ഥമാണ് *The Road Back to Nature പ്രകൃതിയിലേക്ക് മടങ്ങാൻ* ശീതീകരിച്ച റൂമിലിരുന്ന് ഭാവനാത്മകമായി നടത്തിയ സർഗ വൈജ്ഞാനിക ഗ്രന്ഥമല്ല ലോകരാജ്യങ്ങളിലൂടെ സഞ്ചരിച്ച് രാസവള പ്രയോഗങ്ങളുടെയും കീടനാശിനികളുടെയും പ്രശ്നങ്ങളെ കുറിച്ച് കർഷകരെ ഉൾബോധിപ്പിച്ച്   പ്രകൃതികൃഷി നടപ്പിലാക്കിയ ജൈവമനുഷ്യനാണ് ഫുക്കുവോക്ക. ഈ പുസ്തകം കേവലമായ കുറേ അറിവിൻ്റെ കലവറ തുറക്കുകയല്ല പരിസ്ഥിതി യോട് താദാത്മ്യപ്പെട്ട് ജീവിക്കേണ്ടതിൻ്റെ അനിവാര്യത ഈ ദാർശനിക പഠന ഗ്രന്ഥം നമ്മെ ഉറക്കെ ബോധ്യപ്പെടുത്തുന്നു. *ഈശ്വരൻ മനുഷ്യനെ അവൻ്റെ വഴിക്കു വിട്ടിരിക്കുകയാണ്. മനുഷ്യൻ സ്വയം രക്ഷിച്ചില്ലെങ്കിൽ മറ്റാരും അവനു വേണ്ടി അതു ചെയ്യില്ല* ...

ജാലകം 6 : You Can Win നിങ്ങൾക്കും വിജയിക്കാം

*ജാലകം 6* *You Can Win നിങ്ങൾക്കും വിജയിക്കാം* മന:ശാസ്ത്രം, മോട്ടീവേഷൻ, കരിയർ, മാനേജ്മെൻറ്, ആസൂത്രണം, സംഘാടനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളെ കുറിച്ച് സൂക്ഷ്മമായും സമഗ്രമായും വിശകലനം ചെയ്ത ലോകപ്രശസ്തമായ ഗ്രന്ഥമാണ് you can win' ലക്ഷക്കണക്കിന് കോപ്പികൾ വിറ്റയിക്കപ്പെട്ട നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്ത ഈ ഗ്രന്ഥം വായിച്ചാൽ മനസ്സ് വെച്ചാൽ നാം ആഗ്രഹിക്കുന്നത് ആയിത്തീരും കഥ, കവിത, തത്വങ്ങൾ, ആപ്തവാക്യങ്ങൾ, ലോക പ്രശസ്ത ഗ്രന്ഥങ്ങളിലെ ഉദ്ധരണി എന്നിവയുടെയെല്ലാം മേമ്പൊടിയോടെ ഒട്ടും വിരസമില്ലാതെ വായനയെ പ്രേരിപ്പിക്കുന്ന ശൈലി പുസ്തകത്തിന് മാറ്റുകൂട്ടിയിട്ടുണ്ട്.. മനോഭാവം, (പോസറ്റീവ്: നെഗറ്റീവ്) പരിതസ്ഥിതി, വിജയമന്ത്രങ്ങൾ, പരാജയ കാരണണങ്ങൾ, പരിഹാരമാർഗങ്ങൾ, ക്രിയാത്മകതയുടെ ചുവടുകൾ, ലക്ഷ്യം തുടങ്ങിയ വിഷയങ്ങളിലൂടെ നമുക്ക് വഴികാട്ടിയായി ഈ ഗ്രന്ഥം മുന്നിൽ നടക്കുന്നു. ജേതാക്കൾ വ്യത്യസ്തമായ കാര്യങ്ങളല്ല ചെയ്യുന്നത് അവർ കാര്യങ്ങൾ വ്യത്യസ്ത രീതിയിലാണ് ചെയ്യുന്നത്. മനോഭാവത്തിൽ ഉചിതമായ മാറ്റം വരുത്തി ജീവിത വിജയം നേടാം. Thing and grow rich എന്ന നെപ്പോളിയൻ്റെ ഗ്രന്ഥം വിജയത്തിലേക്കുള്ള ചവിട്ടു പടി...