Skip to main content
ജാലകം 21
വിദ്യാഭ്യാസം തത്വവും പ്രയോഗവും
ഒരു സംഘം ലേഖകർ
ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
പേജുകൾ 230

മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല,ജീവിക്കുന്നത്
ജന്മവാസനക്കനുസരിച്ച് മാത്രം മനുഷ്യേതര ജീവികൾ ജീവിതം നയിച്ചു തീർക്കുമ്പോൾ മനുഷ്യൻ തിന്നുക, കുടിക്കുക, പാർപ്പിട മുണ്ടാക്കുക, ഭോഗിക്കുക എന്നിത്യാധി ജീവിതാനിവാര്യ കാര്യങ്ങളേക്കാൾ വലിയൊരു ലക്ഷ്യപ്രാപ്തിക്ക് വേണ്ടി അവൻ ശ്രമിക്കുമ്പോഴാണ് ജീവിത സായൂജ്യം നേടുന്നത്. ആ ലക്ഷ്യത്തിലേക്ക് അവനെ നയിക്കുന്ന മാധ്യമമാണ് വിദ്യാഭ്യാസം.വിദ്യാഭ്യാസം മൃഗത്തിൽ നിന്ന് മനുഷ്യനിലേക്കുള്ള സഞ്ചാരമാണ്. മനുഷ്യനൊഴിച്ച് മറ്റൊരു വർഗവും വിദ്യ നേടുന്നില്ല. ശരീരം മനസ്സ് ആത്മാവ് എന്നിവയുടെ സംഘാതം മനുഷ്യനിൽ മാത്രമാണ് നിക്ഷ്പതമായിരിക്കുന്നത്.
ശരീരത്തിന് ഭക്ഷണം എന്നത് പോലെ ആത്മാവിൻ്റെ പോഷണത്തിന് വിദ്യ അവശ്യ ഘടകമാണ്. സർഗാത്മകതയും നൈസർഗിക ചോദനയും കൊണ്ട് മനുഷ്യൻ അനുഗ്രഹിക്കപ്പെട്ടു. ഓരോ മനുഷ്യനിലും പലതരത്തിലാണ് അഭിരുചികളും നൈസർഗിതയും കുടികൊള്ളുന്നത്.വിവരം നേരറിവിനാണ് നേരറിവ് തിരിച്ചറിവിനാണ്.ഒരു കാളയ്ക്ക് അമ്മ പെങ്ങൾ ഭാര്യ മകൾ എന്ന വ്യത്യസ്ത ചിന്താബോധ്യമൊന്നുമില്ല.നാലും കേവലമൊരു പെണ്ണ്'. സ്ത്രിത്വത്തിൻ്റെ നാലു ഭാവങ്ങളെ നാലു  വീക്ഷണത്തിൽ സമീപിക്കുന്നത് ജന്മ സഹജമായ അറിവിനപ്പുറം വിദ്യകൊണ്ട് പ്രബുദ്ധനായ തിനാലാണ്.

മനുഷ്യൻ്റെ പ്രാകൃത സ്വഭാവത്തെ മാറ്റിയെടുത്ത് സംസ്കാരവും പക്വതയും വിവേകവും സാമൂഹ്യബോധവും നൽകുക എന്നത് വിദ്യാഭ്യാസത്തിൻ്റെ ഒരു ലക്ഷ്യമാണ്.ഒരു വ്യക്തിക്ക് അറിഞ്ഞു കൂടാത്ത കുറേ അറിവ് നൽകലല്ല, മറിച്ച് ഉത്കൃഷ്ട വ്യക്തിത്വത്തെ സൃഷ്ടിക്കാനുള്ള പരിശീലനക്കളരിയാണ് വിദ്യാഭ്യാസമെന്ന് പ്രശസ്ത ചിന്തക കൊമീനിയസ് അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസത്തെക്കുറിച്ച് ഇവ്വിധം നിരവധി നിർവചനങ്ങളുണ്ടെങ്കിലും നിർവ്വനങ്ങളിൽ ഒതുക്കാത്ത അർത്ഥവ്യാപ്തിയും ആശയതലവും 'കർമപദ്ധതിയും വിദ്യാഭ്യാസത്തിനുണ്ട്.
നിരന്തര പരിശീലനങ്ങളിലൂടെ മാർഗനിർദേശങ്ങളിലൂടെ പുന:സംഘാടനത്തിലൂടെ കൂട്ടായ്മയിലൂടെ വിദ്യാഭ്യാസം വളർന്നു കൊണ്ടേയിരിക്കുന്നു.
സാ വിദ്യാ യാ വിമുക്ത തേ വിദ്യാഭ്യാസം അറിവില്ലായ്മയിൽ നിന്ന് മനുഷ്യനെ മോചിപ്പിക്കുന്നു. അക്ഷരജ്ഞാനം കേവലം ഒരു മാർഗം മാത്രമാണ്. ആശയധാരണയ്ക്ക് വേണ്ടി നാം സ്വായത്തമാക്കുന്ന അക്ഷരജ്ഞാനവും ഭാഷാ പഠനവും ഒരു വലിയ ലക്ഷ്യത്തിലേക്കുള്ള സരണിയാണ് മാധ്യമമാണ്.
വിജ്ഞാന സമ്പാദ്യം, സ്വഭാവരൂപീകരണം
മന:ശാസ്ത്ര ബോധനം ആത്മീയ സായൂജ്യം സാംസ്കാരികോന്നമനം
വ്യക്തിത്വ വികാസം സാമൂഹ്യതൽപരത പാരസ്പര്യം, പരിസ്ഥിതി അവബോധം വിശ്വമാനവ ചിന്ത സുകൃതമനസ്സ് തുടങ്ങിയ കാര്യങ്ങളെല്ലാം വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമിടുന്നു.
ഗാന്ധിജി,വിഗോഡ്സ്കി, പിയാഷേ, വിൽഹെം വുണ്ട്, വാട്സൺ, മാക്സ് വെർത്തി മർ, റുസ്സോ, കോഹ്ലർ, പാവ് ലോവ്, സ്കിന്നർ, ബ്രൂണർ, തൊണ്ടയ്ക്, ഫ്രോയിഡ്, ഹള്ള്, ഗാനെ, യുങ്, നോം ചോംസ്കി ..............
തുടങ്ങിയ ധാരാളം ചിന്തകരുടെ തത്വങ്ങളും പ്രായോഗിക പഠനങ്ങളും സ്വാംഷീകരിച്ചു കൊണ്ടുള്ള പഠന പ്രക്രിയയാണ് നമ്മുടെ രാജ്യത്ത് വിശേഷിച്ച് കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്നത്.
ശിശു സൗഹൃദവും പരിസ്ഥിതിക്കിണങ്ങുന്നതും സാമൂഹ്യക്ഷേമ പരവും ജാതി മത വർഗ വംശ ലിംഗഭേദമില്ലാത്തതും കൃഷി സംസ്കാരത്തെ കർമമേഖലയാക്കുന്നതും മന:ശാസ്ത്ര സമീപനവുവും കാര്യക്ഷമവും' സജീവവുമായ പഠനാന്തരീക്ഷമുള്ളതുമായ മൂല്യാധിഷ്ഠിതവും മനുഷ്യ കേന്ദ്രീകൃതവും വിശ്വമാനവ ചിന്തോദ്ദീപകവുമായ പഠന പദ്ധതികളാണ് പൊതുവിദ്യാഭ്യാസ മേഖല കേരളത്തിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്.
പൊതു വിദ്യാലയം പ്ലാസ്റ്റിക് കുട്ടികളെ നിർമ്മിക്കുന്ന ഫാക്ടറിയല്ല. ജൈവ മനുഷ്യനെ രൂപീകരിക്കുന്ന സാംസ്കാരിക ഇടമാണ്.
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വൈറ്റ് കോളറാ സംസ്കാരത്തെ വളർത്തി ഓരോ കുട്ടിയെയും തനി സ്വാർത്ഥനും ''സ്വകാര്യനും" ആക്കി മാറ്റുമ്പോൾ ഒരു സാമൂഹ്യ മനുഷ്യനായി,വിശ്വ പൗരനായി വിദ്യാർത്ഥികളെ വളർത്തുന്നു.
സർക്കാർ ആശുപത്രികളോടും ആരോഗ്യ മേഖലയോടും നമ്മിൽപലർക്കും പുഛമായിരുന്നു.വിദേശങ്ങളിലെ ഫൈവ് സ്റ്റാർ ഹോസ്പിറ്റലുകളെക്കുറിച്ച് നാം പാടിപ്പുകഴ്ത്തി. കൊറോണ നമ്മുടെ ആരോഗ്യവകുപ്പിൻ്റെ ശക്തിയും ലോകത്തെ കിടപിടിക്കുന്ന സംവിധാനങ്ങളെയും നമ്മെ ബോധ്യപ്പെടുത്തി. സൗജന്യമായി കിട്ടുന്നതിനോട് പുറംതിരിഞ്ഞു നിന്ന നാം ചേർത്തു പിടിക്കാൻ ഇത്തരം സംവിധാനങ്ങൾ മാത്രമേ ഉള്ളൂ എന്ന് തിരിച്ചറിഞ്ഞു.ആരോഗ്യ മേഖല പോലെ കേരളത്തിലെ പൊതു വിദ്യാഭ്യാസവും ലോകോത്തരമാണ്.
തത്വത്തിലും പ്രയോഗത്തിലും കേരളം ഒന്നാമതായത് വിദ്യാഭ്യാസ നേട്ടങ്ങൾ കൊണ്ടാണ്
ആധികാരികമായ പoന ത്തിന് ഈ പുസ്തകം വായിക്കുക.

കെ.കെ.പി.അബ്ദുല്ല
2 /6/2020

Comments

Popular posts from this blog

ജാലകം 3:പ്രകൃതിയിലേക്ക് മടങ്ങാൻ

*ജാലകം 3* *പ്രകൃതിയിലേക്ക് മടങ്ങാൻ* The one straw Revalution (ഒറ്റ വൈക്കോൽ വിപ്ലവം) കർഷകരുടെ വേദഗ്രന്ഥം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രന്ഥം രചിച്ച ലോക പ്രശസ്ത എഴുത്തുകാരനും ചിന്തകനും വാഗ്മിയും പരിസ്ഥിതി പ്രവർത്തകനും പ്രകൃതി സൗഹൃദ കൃഷി സമ്പ്രദായം പ്രായോഗികമായി നടപ്പിലാക്കിയ ശാസ്ത്രജ്ഞനുമാണ് മസനോബു ഫുക്കുവോക്ക. Natural Way of farming എന്ന ഗ്രന്ഥത്തിന് ശേഷം ഏറെ ശ്രദ്ധേയമായ പരിസ്ഥിതി ദർശന ഗ്രന്ഥമാണ് *The Road Back to Nature പ്രകൃതിയിലേക്ക് മടങ്ങാൻ* ശീതീകരിച്ച റൂമിലിരുന്ന് ഭാവനാത്മകമായി നടത്തിയ സർഗ വൈജ്ഞാനിക ഗ്രന്ഥമല്ല ലോകരാജ്യങ്ങളിലൂടെ സഞ്ചരിച്ച് രാസവള പ്രയോഗങ്ങളുടെയും കീടനാശിനികളുടെയും പ്രശ്നങ്ങളെ കുറിച്ച് കർഷകരെ ഉൾബോധിപ്പിച്ച്   പ്രകൃതികൃഷി നടപ്പിലാക്കിയ ജൈവമനുഷ്യനാണ് ഫുക്കുവോക്ക. ഈ പുസ്തകം കേവലമായ കുറേ അറിവിൻ്റെ കലവറ തുറക്കുകയല്ല പരിസ്ഥിതി യോട് താദാത്മ്യപ്പെട്ട് ജീവിക്കേണ്ടതിൻ്റെ അനിവാര്യത ഈ ദാർശനിക പഠന ഗ്രന്ഥം നമ്മെ ഉറക്കെ ബോധ്യപ്പെടുത്തുന്നു. *ഈശ്വരൻ മനുഷ്യനെ അവൻ്റെ വഴിക്കു വിട്ടിരിക്കുകയാണ്. മനുഷ്യൻ സ്വയം രക്ഷിച്ചില്ലെങ്കിൽ മറ്റാരും അവനു വേണ്ടി അതു ചെയ്യില്ല* ...

ജാലകം 6 : You Can Win നിങ്ങൾക്കും വിജയിക്കാം

*ജാലകം 6* *You Can Win നിങ്ങൾക്കും വിജയിക്കാം* മന:ശാസ്ത്രം, മോട്ടീവേഷൻ, കരിയർ, മാനേജ്മെൻറ്, ആസൂത്രണം, സംഘാടനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളെ കുറിച്ച് സൂക്ഷ്മമായും സമഗ്രമായും വിശകലനം ചെയ്ത ലോകപ്രശസ്തമായ ഗ്രന്ഥമാണ് you can win' ലക്ഷക്കണക്കിന് കോപ്പികൾ വിറ്റയിക്കപ്പെട്ട നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്ത ഈ ഗ്രന്ഥം വായിച്ചാൽ മനസ്സ് വെച്ചാൽ നാം ആഗ്രഹിക്കുന്നത് ആയിത്തീരും കഥ, കവിത, തത്വങ്ങൾ, ആപ്തവാക്യങ്ങൾ, ലോക പ്രശസ്ത ഗ്രന്ഥങ്ങളിലെ ഉദ്ധരണി എന്നിവയുടെയെല്ലാം മേമ്പൊടിയോടെ ഒട്ടും വിരസമില്ലാതെ വായനയെ പ്രേരിപ്പിക്കുന്ന ശൈലി പുസ്തകത്തിന് മാറ്റുകൂട്ടിയിട്ടുണ്ട്.. മനോഭാവം, (പോസറ്റീവ്: നെഗറ്റീവ്) പരിതസ്ഥിതി, വിജയമന്ത്രങ്ങൾ, പരാജയ കാരണണങ്ങൾ, പരിഹാരമാർഗങ്ങൾ, ക്രിയാത്മകതയുടെ ചുവടുകൾ, ലക്ഷ്യം തുടങ്ങിയ വിഷയങ്ങളിലൂടെ നമുക്ക് വഴികാട്ടിയായി ഈ ഗ്രന്ഥം മുന്നിൽ നടക്കുന്നു. ജേതാക്കൾ വ്യത്യസ്തമായ കാര്യങ്ങളല്ല ചെയ്യുന്നത് അവർ കാര്യങ്ങൾ വ്യത്യസ്ത രീതിയിലാണ് ചെയ്യുന്നത്. മനോഭാവത്തിൽ ഉചിതമായ മാറ്റം വരുത്തി ജീവിത വിജയം നേടാം. Thing and grow rich എന്ന നെപ്പോളിയൻ്റെ ഗ്രന്ഥം വിജയത്തിലേക്കുള്ള ചവിട്ടു പടി...