ജാലകം 22
ജനായത്ത വിദ്യാലയങ്ങൾ
മൈക്കിൾ ഡബ്ലു ആപ്പിൾ
ജെയിംസ് എ ബീൻ
വിവ: കെ.രാജഗോപാൽ
പേജുകൾ 172
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ആഗോളതലത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട Democratic School എന്ന പുസ്തകത്തിൻ്റെ മലയാള ഭാഷാന്തരമാണ് ജനായത്ത വിദ്യാലയങ്ങൾ
ഈ അടുത്ത കാലം വരെ വിദ്യാലയങ്ങൾ ജനായത്ത മായിരുന്നില്ല. വര്യേണ്യ അക്കാദമിക ബുദ്ധിജീവികൾ പടച്ചു വിടുന്ന പാഠ്യ പദ്ധതികൾ കുട്ടികളിൽ അടിച്ചേൽപ്പിക്കുന്ന തീർത്തും ഏകപക്ഷീയമായ കരിക്കുലമായിരുന്നു ലോകത്തെവിടെയും നില നിന്നിരുന്നത്. അധ്യാപക കേന്ദ്രീതവും സ്ഥാപന, അധികാര കേന്ദ്രീതവുമായ ഏകാധിപത്യ രീതിയിൽ നിന്ന് വിദ്യാർത്ഥി കേന്ദ്രീതവും പ്രവർത്തനാധിഷ്ഠിതവുമായ മാറ്റത്തിലേക്കുള്ള ചുവട് ജനാധിപത്യ മൂല്യങ്ങളെ സ്ഥാപിക്കുന്നു. സാമൂഹ്യവും മാനവികവും പരസ്പരാശ്രിതവുമായ മാനവ ഐക്യത്തിൻ്റെ നവലോകം സൃഷ്ടിക്കാനുള്ള പ്രായോഗിക മാർഗമാണ് ജനായത്ത വിദ്യാലയങ്ങളെന്ന് ലോകം തിരിച്ചറിഞ്ഞു.
ഒരേ ഭാഷ വഴി പരസ്പരം അകറ്റപ്പെട്ടവർ എന്ന് അമേരിക്കയിലെയും ഇംഗ്ലണ്ടിലെയും ജനങ്ങളെക്കുറിച്ച് പറയാറുണ്ട്. എന്നാൽ ജനായത്ത വിദ്യാലയങ്ങൾ വിശ്വ പൗരന്മാരെ സൃഷ്ടിക്കുന്നു.
വിദ്യാർത്ഥികളുടെയും പ്രാദേശിക സമൂഹങ്ങളുടെയും ആവശ്യമനുസരിച്ച് അവരുടെ സംസ്കാരത്തിലും ചരിത്രത്തിലും ഊന്നി സൃഷ്ടിക്കപ്പെട്ട വിദ്യാഭ്യാസത്തോടുള്ള പ്രതിബദ്ധതയാണ് ഈ വിദ്യാലയങ്ങൾക്കുള്ളത്.
വംശീയ, വികാരങ്ങളും സങ്കുചിത ചിന്തകളും ലിംഗവിവേചനവും സാമ്പത്തിക ഉഛനീചത്വവും ജനായത്ത വിദ്യാലയങ്ങൾ വിപാടനം ചെയ്യുന്നു. മനുഷ്യകേന്ദ്രീതവും സാമൂഹ്യനീതിയും സമത്വവും ഈ വിദ്യാലയങ്ങളുടെ കൈമുതലാണ്. അക്കാദമികമായും സാമൂഹ്യ വിമർശനാത്മകമായും വിദ്യാർത്ഥി കേന്ദ്രീതമായും കൈകാര്യം ചെയ്യുന്ന വിദ്യാലയം എന്ന നിലക്ക് കുട്ടികൾ പഠനത്തിൽ ഏറെ താല്പര്യം കാണിക്കുന്ന സ്ഥിതി വന്നു.
കുട്ടികൾ ഗിനിപ്പന്നികളെ പോലെ നിരന്തരം പരീക്ഷിക്കപ്പെടുകയും കുട്ടികളുടെ താല്പര്യവും അഭിരുചിയും ഒട്ടും പരിഗണിക്കാതെ പാഠ്യപദ്ധതികൾ അടിച്ചേൽപ്പിക്കപ്പെടുകയും ചെയ്തിരുന്ന അവസ്ഥയിൽ നിന്ന് പൂർണമായും വിമോചനം നേടിയത് കൊണ്ടാണ് ജനായത്ത വിദ്യാലയങ്ങൾ ലോകമെങ്ങും സ്വീകാര്യമായത്.
കൂട്ടിലടക്കപ്പെട്ട കിളികളെയല്ല അതിരുകളില്ലാത്ത ആകാശത്തേക്ക് പാറിപ്പറക്കുന്ന കുട്ടികളെയാണ് ജനായത്ത വിദ്യാലയം രൂപപ്പെടുത്തുന്നത്.
സ്ഥാപനാധികാരികൾ വിദ്യാലയങ്ങളുടെ മതിപ്പ് വർദ്ധിപ്പിക്കാൻ മത്സരിക്കുമ്പോൾ പാഠ്യപദ്ധതിയുടെ ഉൾക്കാമ്പ് പലപ്പോഴും ചോർന്ന് പോകാറുണ്ട്. വിദ്യാലയങ്ങളെ, വിദ്യാഭ്യാസത്തെ കമ്പോള വൽക്കരിച്ചുള്ള സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ അതിസമ്മർദ്ധത്തിൽ വീർപ്പ് മുട്ടുകയും സാമൂഹ്യ പ്രതിബദ്ധതയില്ലാത്ത തൻ്റെ മാത്രം നേട്ടത്തിനും പണ സമ്പാദ്യ മാർഗത്തിനുമായി വിദ്യാഭ്യാസത്തെ സമീപിക്കുകയും ചെയ്യുന്ന പ്രതിലോമ അപനിർമ്മാണാവസ്ഥയിലേക്ക് സ്വകാര്യ മേഖ താഴ്ന്നുപോയിരിക്കുന്നു.
1937 മുതൽ 1990 വരെ അമേരിക്കയിലെ ഗ്രാമങ്ങളിലും 'നഗരങ്ങളിലും 'രക്ഷിതാക്കളെയും അധ്യാപകരെയും ഭരണാധികാരികളെയും സാംസ്കാരിക നായകരെയും മാധ്യമ പ്രവർത്തകരെയും എഴുത്തുകാരെയും കണ്ട് ജനായത്ത വിദ്യാലയങ്ങളെ കുറിച്ച് ചർച്ച സംഘടിപ്പിക്കുകയും വിവിധ മേഖലകളിൽ സർവേ നടത്തുകയും ചെയ്തു. വിദ്യാഭ്യാസ പരിഷ്കരണങ്ങളുടെ അനിവാര്യത എല്ലാവരുടെയും പൊതു ആവശ്യമായിരുന്നു. പൊതുവിദ്യാലയ സംവിധാനത്തോട് ജനങ്ങൾക്ക് വിശ്വാസവും മതിപ്പും കുറയാനുള്ള കാരണങ്ങൾ സൂക്ഷ്മമായി വിലയിരുത്തി പരിഹരിക്കാനുള്ള ശ്രമമാണ് ജനായത്ത വിദ്യാലയത്തിൻ്റെ പിറവിക്ക് കാരണമായത്.കൂടാതെ എഡിസൺ പ്രൊജക്ട്, എഡ്യൂക്കേഷണൽ ആൾട്ടർനേറ്റീവ്സ് ഇൻ കോർപ്പറേറ്റഡ് തുടങ്ങിയ നിരവധി കുത്തക സ്വകാര്യസംരഭകർ പൊതുവിദ്യാലയത്തെക്കുറിച്ച് നടത്തുന്ന കുപ്രചാരങ്ങൾ, ദൃശ്യ ശ്രാവ്യ മീഡിയകളിലൂടെയുള്ള പൊതു വിദ്യാലയത്തെ നിന്ദിക്കുന്ന വാർത്തകൾ ജനതാല്പര്യത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. ലോകത്തെല്ലായിടത്തും ഇതേ അവസ്ഥയാണ് ഉണ്ടായിരുന്നത്. ഞങ്ങൾ ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങൾ സന്ദർശിച്ച് പഠനം നയത്തിയിരുന്നു.
സാംസ്കാരിക വൈവിധ്യം വർധിച്ചു വരുന്നതായി സെൻസസ് കണക്കുകളിലൂടെ ബോധ്യപ്പെട്ടുമ്പോഴും പാഠ്യപദ്ധതി പാശ്ചാത്യ സാംസ്കാരിക പാരമ്പര്യത്തിൻ്റെ ഇടുങ്ങിയ മതിൽ കെട്ടുകളിൽ തന്നെ നിലനിർത്താൻ പല ഭാഗത്തു നിന്നുമുള്ള കടുത്ത സമ്മർദ്ദം ഉയർന്നു. വ്യവസായത്തിൻ്റെയും വാണിജ്യ ത്തിൻ്റെയും ആവശ്യങ്ങൾ പെട്ടെന്ന് വിദ്യാഭ്യാസ സമ്പ്രദായത്തിൻ്റെ മുൻഗണനയിലേക്ക് കയറി വരുന്നു. ഉദ്യോഗസ്ഥർ സ്ഥിതിവിവരക്കണക്കുകളെ പൂഴ്ത്തിവെച്ചു പൊതു വിദ്യാലയങ്ങൾ വൻ പരാജയമാണെന്ന് അമേരിക്കയിലെയും ഇംഗ്ലണ്ടിലെയും മറ്റും ഉദ്യാഗസ്ഥ ലോബി പ്രഖ്യാപിച്ചു.
സാംസ്കാരികവും സർഗാത്മകവുമായ വൈവിധ്യങ്ങളെ അർഹിക്കുന്ന രീതിയിൽ പരിഗണിക്കാത്ത സാമ്പ്രദായികവും അടിച്ചേൽപ്പിക്കപ്പെട്ടതുമായ വിദ്യാഭ്യാസ രീതിയാണ് വൻ പരാജയം എന്ന വസ്തുത മറച്ചുവെച്ചു കൊണ്ടുള്ള പൊള്ളയായ അവകാശവാദങ്ങളും കള്ള പ്രചരണങ്ങളെയും കടപുഴക്കി കൊണ്ടാണ് ജനായത്ത വിദ്യാലയങ്ങൾ ലോകത്തെല്ലായിടത്തും രൂപപ്പെട്ടത്.ഇതിൻ്റെ ഗുണഫലങ്ങൾ കുട്ടികളും രക്ഷിതാക്കളും അനുഭവിക്കുന്നു. ഗുണമേന്മയുള്ളതിന് പരസ്യം ആവശ്യമില്ല.അതിൻ്റെ പരസ്യം ഗുണമേന്മ മാത്രമാണ്.
വിദ്യാലയത്തിലേക്ക് തങ്ങളുടെ കുട്ടികളെ എത്തിക്കുക എന്ന ഉത്തരവാദിത്തത്തിൽ കവിഞ്ഞ് മറ്റ് റോളൊന്നുമില്ലാത്ത രക്ഷിതാവിൻ്റെ ദുരവസ്ഥ ജനായത്ത വിദ്യാലയം തിരുത്തി. രക്ഷിതാക്കളുടെ പങ്കാളിത്തം പാരൻസ് മീറ്റിങ്ങിൽ ചുരുക്കിയ സ്വകാര്യ വിദ്യാഭ്യാസ മേഖലയുടെ ഏകാധിപത്യ സമീപനത്തിനു പകരം വിദ്യാലയത്തിൻ്റെ സർവ്വതോന്മുഖമായ എല്ലാ കാര്യങ്ങളിലും രക്ഷിതാക്കൾക്ക് ഇടപെടാനുള്ള അവകാശം തന്നെ ജനായത്ത വിദ്യാലയം തുറന്ന് വെച്ചു.
മാത്രമല്ല വിദ്യാലയങ്ങൾക്ക് പുറമെ ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ സർക്കാർ ആശുപത്രി, പോലീസ് സ്റ്റേഷൻ തുടങ്ങിയ മിക്ക പൊതു സംവിധാനങ്ങളും ജനായത്ത വിദ്യാലയങ്ങളുടെ അനുബന്ധ സഹായ സഹകരണ സ്ഥാപനങ്ങളായി മാറി.
ജനജീവിതത്തെ ബാധിക്കുന്ന തീരുമാനങ്ങളിൽ അവരുടെ പങ്കാളിത്തത്തെ ബഹുമാനിക്കാനുള്ള ശ്രമമാണ് ജനായത്ത വിദ്യാലയങ്ങളുടെ മറ്റൊരു വലിയ നേട്ടം.
സ്വകാര്യ സ്ഥാപനങ്ങൾ അസമത്വത്തിൻ്റെയും മൗലികവാദങ്ങളുടെയും ഇടുക്കിയ കേന്ദ്രമായപ്പോൾ പൊതുബോധവും സങ്കുചിത താല്പര്യങ്ങളുടെ വാലിലാണ് ലോകം സഞ്ചരിച്ചിരുന്നത്.
പൊതുനന്മയും പുരോഗതിയും ലക്ഷ്യമിടുന്ന ജനായത്ത വിദ്യാലയങ്ങളുടെ നിലനിൽപ്പ്' പിന്നോക്ക മധ്യവർഗ സമൂഹത്തിന് മാത്രമല്ല വരേണ്യവർഗത്തെയും വിശ്വമാനവ ചിന്തയിലേക്ക് പരിവർത്തിപ്പിക്കാൻ കെല്പുള്ളതാണ്.
മനുഷ്യവിഭവശേഷിയുടെ കരുത്തും മൂല്യവും ജനായത്ത വിദ്യാലയത്തിൻ്റെ സാദ്ധ്യത വർധിപ്പിക്കുന്നു.
ഏട്ടിലെ പശു പുല്ലു തിന്നാറില്ല എന്ന പഴമൊഴിയെ അന്വർത്ഥമാക്കും വിധം പഴയ ഫ്രൂഡൽ, ബ്രിട്ടീഷ് കീഴ്വഴക്ക അധികാര ദുഷ്പ്രഭുത്വം' പൊതുമേഖലയെ 'കൊല്ലുന്ന അവസ്ഥ ഈ പുസ്തകം ആവിഷ്കരിച്ച മഹത്തായ ആശയ പ്രപഞ്ചത്തിനെതിരെയുള്ള ആൻ്റി ക്ലൈമാക്സായി നിരൂപിക്കട്ടെ
കെ.കെ.പി.അബ്ദുല്ല
3/6/2020

Comments
Post a Comment