ജാലകം 23
പുരോഗമന വിദ്യാഭ്യാസ ചിന്തകൾ
പി.വി.പുരുഷോത്തമൻ
ശാസ്ത്ര സാഹിത്യ പരിഷത്ത്,പേജുകൾ 148
കേരളം വിദ്യാഭ്യാസ രംഗത്ത് മുൻ നിരയിലാണ്
ഒരു സുപ്രഭാതത്തിൽ 'സ്വയംഭൂ ആയല്ല ഈ നാട് ഇത്രത്തോളം വികസിച്ചത്.
നമ്മുടെ ജനാധിപത്യ ബോധത്തെയും മതനിരപേക്ഷതയെയും ആരോഗ്യ ശുചിത്വ ജീവിത ശൈലിയെയും കരുപ്പിടിപ്പിക്കുന്നതിൽ പൊതു വിദ്യാഭ്യാസ മേഖല വഹിച്ച പങ്ക് നിസീമമാണ്.
രാജ്യത്തോ രാജ്യാന്തരങ്ങളിലോ നമ്മുടെ പൊതു വിദ്യാഭ്യാസത്തെ കിടപിടിക്കുന്ന സർക്കാർ സംവിധാനങ്ങൾ കാണാനാവില്ല.
സാമ്പത്തികമായ ലാഭ നഷ്ടങ്ങളുടെ കണക്ക് കൂട്ടിക്കിഴിക്കേണ്ട ഒരു മേഖലയല്ല വിദ്യാഭ്യാസ രംഗമെന്ന് മലയാള മനസ്സ് പണ്ടേ തീരുമാനിച്ചിട്ടുണ്ട്.ഇന്ത്യയിലെ പല സംസ്ഥാനങ്ങളും വ്യവസായത്തിൻ്റെയും സംരംഭത്തിൻ്റെയും സാമ്പത്തിക 'നേട്ടത്തിൻ്റെയും 'കഥ പറയുമ്പോൾ ഈ നാട് മനുഷ്യ വിഭവശേഷിയെ വളർത്തുന്നത് സംബന്ധിച്ചാണ് ആത്മാ ഭിമാനം കൊള്ളുന്നത്.
കേരളം പണ്ടു മുതലേ വിജ്ഞാനത്തിൻ്റെ ഒരു തുരുത്തായിരുന്നു.പത്രങ്ങൾ, മാഗസിനുകൾ, പുസ്തകങ്ങൾ,എഴുത്തുകാർ, സാംസ്കാരിക നായന്മാർ ..... എന്നിവയാലെല്ലാം സമ്പന്നമാണ് കേരളം.
വിദ്യാഭ്യാസ രംഗത്ത് നല്ല മാതൃക സ്വീകരിക്കാൻ അറച്ചു നിന്നിരുന്നില്ല നാം പാശ്ചാത്യമോ പൗരസ്ത്യ മോ അമേരിക്കയോ റഷ്യയോ എന്ന മുൻഗണാ ക്രമമില്ലാതെ പ്രയോജനപ്പെടുന്നതെല്ലാം നാം സ്വായത്തമാക്കാൻ ശ്രമിച്ചു.സാമ്പ്രദായികവും പാരമ്പര്യധിഷ്ഠിതവുമായ വിദ്യാഭ്യാസത്തെ പൂർണമായും തള്ളിക്കളയാതെയും പുരോഗനാത്മകമായതും പ്രായോഗികവുമായ ആശയങ്ങളെ സമന്വയിപ്പിച്ചു കൊണ്ടുള്ള സമ്പ്രദായമാണ് നാം അനുധാവനം ചെയ്തത്.
ആ നിലയ്ക്ക് "പുരോഗമന വിദ്യാഭ്യാസ ചിന്തകളെ" നമുക്ക് വായിക്കാം.
വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും ജന്മാവകാശമാണ്.
ഓരോ കുട്ടികൾക്കും വ്യത്യസ്ത കഴിവുകളും അഭിരുചികളുമാണുള്ളത് ജന്മശേഷികളെ പോഷിപ്പിക്കുന്ന തരത്തിലാണ് പാഠ്യ പദ്ധതികൾ തയ്യാറാക്കുന്നത്. വൈയക്തികവും സംഘടിതവുമായ വിമർശനാന്വേഷണ പഠനങ്ങളിലൂടെ കുട്ടികൾ കൂടുതൽ വേഗത്തിൽ ആർജിത നേട്ടങ്ങൾ കൈവരിക്കും.
അവസര സമത്വം, സാമൂഹ്യനീതി, ഗുണനിലവാരം എന്നിവയിലൂന്നി പുരോഗമന 'വിദ്യാഭ്യാസം മുന്നേറുന്നു.
സാമ്പ്രദായികവും ആശയവാദപരവും അധികാര, സ്ഥാപന മേൽകോയ്മയുള്ള പoന സംവിധാനമുണ്ടായിരുന്ന വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾ വെറും കാഴ്ചക്കാർ മാത്രമായിരുന്നു. അധ്യാപകരും പുസ്തവും നൽകുന്ന അറിവ് സമ്പാദിച്ച് പരീക്ഷയും സർട്ടിഫിക്കറ്റും നേടിയെടുക്കലായിരുന്നു പണ്ടത്തെ വിദ്യാഭ്യാസം ലക്ഷ്യമിട്ടിരുന്നത്.
പുരോഗമനവിദ്യാഭ്യാസം എന്നാൽ കുറേ പരീക്ഷണങ്ങളോ ദാർശനികരുടെ സിദ്ധാന്തങ്ങൾ പകർത്തലോ,അല്ല. അടിസ്ഥാന പരമായി അത് ശിശു കേന്ദ്രീതമാണ്. പ്രായോഗികവും പ്രയോജനകരവുമാണ്. പാർശ്വവൽക്കരിക്കപ്പെട്ട കുട്ടികൾ പുരോഗമന വിദ്യാഭ്യാസത്തിൽ ഉണ്ടാവില്ല. ഭിന്നശേഷിയുള്ള കുട്ടികളെ പോലും അത് മുഖ്യധാരയിലെത്തിക്കാനുള്ള വിവിധ മാർഗങ്ങൾ സ്വീകരിക്കുന്നു.
വിദ്യാലയം പൊതു ഇടങ്ങളായി മാറുന്നു. സാമൂഹിക ബന്ധിതവും
വ്യക്തിത്വ വികസിതവുമായ പാഠ്യപദ്ധതികൾ പുരോഗമന വിദ്യാഭ്യാസം സംഭാവന ചെയ്യുന്നു.
ഫ്രോബലിനിയോ ,ഗാന്ധിജി, കൊമേനിയസ്, പെസ്റ്റലോസ്, ഫ്രോബൽ, മോണ്ടിസോറി, ജോൺ ഡ്യൂയി, പിയാഷേ, വി ഗോട് സ്കി, നോം ചോംസ്കി '.... തുടങ്ങിയ വിദ്യാഭ്യാസ ധിഷണാശാലികളുടെ ചിന്തകളും ആശയങ്ങളും സമന്വയിപ്പിച്ചു കൊണ്ടുള്ള പാഠ്യപദ്ധതികളാണ് പുരോഗമന വിദ്യാഭ്യാസം ആസൂത്രണം ചെയ്തു കൊണ്ടിരിക്കുന്നത്. ഇത് അവിരാമം തുടരും.
1890 മുതൽ 1930വരെ അമേരിക്കൻ വിദ്യാഭ്യാസ രംഗത്ത് ജോൺ ഡ്രൂയി വലിയ വിപ്ലവം സൃഷ്ടിച്ചിരുന്നു. 1921ൽ രൂപം കൊണ്ട ന്യൂ എജുക്കേഷൻ ഫെല്ലോഷിപ്പിലൂടെ മോണ്ടി സോറിയും ഡി ക്രോളിയും വലിയ ചലനങ്ങൾ ഉണ്ടാക്കി. New Era എന്ന മാഗസിൻ പുരോഗമന വിദ്യാഭ്യാസത്തെ കുറിച്ചുള്ള ലോക ശ്രദ്ധ നേടി.
*സാമൂഹ്യവുംസാംസ്കാരകവുമായ ആവശ്യങ്ങളുംനിലവിലുള്ള സംവിധാനങ്ങളും തമ്മിൽ ഉണ്ടാവുന്ന വലിയ വിടവുകളുടെ ഫലമായി വിദ്യാഭ്യാസ പ്രതിസന്ധി രൂക്ഷമായി നിൽക്കുന്നു*.
ഇ:തിനെ സംബന്ധിച്ച് വസ്തുനിഷ്ഠമായ പoനം നടന്നിരുന്നു. റുസോ ,പെസ്റ്റമോസി, ഫ്രോബൽ, ഡ്യൂയി എന്നിവരുടെ ആശയങ്ങളെ താരതമ്യം ചെയ്തു കൊണ്ടാണ് ഡാർലിങ്ങും നോർഡെമ്പോവും ഇംഗ്ലീഷ് ലോകത്ത് പുരോഗമന വിദ്യാഭ്യാസത്തിൻ്റെ ആശയങ്ങളെ കരുപ്പിടിപ്പിച്ചത്.
പുരോഗമാനശങ്ങൾ വിദ്യാഭ്യാസ ചരിത്രത്തിൽ ഉണ്ടാക്കിയ വളർച്ചയെയും സ്വാധീനത്തെയും കുറിച്ച് നിരീക്ഷിച്ച വിദ്യാഭ്യാസ ചിന്തകരാണ് ബെന്നറും കെമ്പറും
കൊമേനിസിൽ തുടങ്ങി ഹൊവാർഡ് ഗാർഡ് നറിലും എ പി.ജെയെ പോലുള്ള ശാസ്ത്രജ്ഞരിലും വിദ്യാഭ്യാസ ദാർശനികരിലൂടെ' വളർന്നു വികസിച്ചു കൊണ്ടിരിക്കുന്ന നിരന്തര പരിഷ്കരണവും ആവശ്യമയ നവീകരണവും നടന്നു കൊണ്ടിരിക്കുന്ന ഒരു മേഖലയാണ് പുരോഗമന വിദ്യാഭ്യാസം.
പ്രവർത്തിച്ചു പഠിക്കൽ, നിരീക്ഷണ അന്വേഷണ പഠനം, പoനവിടവ് നികത്തൽ, അടിസ്ഥാന ശേഷി കൈവരിക്കൽ, സർഗ വൈഭവം പ്രകടിപ്പിക്കാനുള്ള അവസരം ഒരുക്കൽ, വ്യക്തി -സംഘസമ്മിശ്രമായ ഗവേഷണാത്മക പoനം
നിരവധി അവസരങ്ങൾ സൃഷ്ടിക്കൽ
പരിസ്ഥിതി സൗഹൃദമായ സ്കൂൾ
വിദ്യാർത്ഥി കേന്ദ്രീതമായ പാഠ്യ പ്രവർത്തനങ്ങൾ
മുന്നറിവും അനുഭവങ്ങളും പ്രയോജനപ്പെടുത്തി പുതിയ പഠന പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്ന പ്രക്രിയാധിഷ്ഠിത പoനം.
നൂതന സാങ്കേതിക വിദ്യയുടെ അനന്ത സാദ്ധ്യതകളെ ഫലപ്രദമായി ഉപയോഗിച്ചു കൊണ്ടുള്ള ക്ലാസ് മുറി
ബോധന മനശാസ്ത്ര സമീപന രീതി ഇതെല്ലാം ചേർ ആവശ്യമെങ്കിൽ തിരുത്തിയും മെച്ചപ്പെടുത്തിയും നവീന ആശയങ്ങളും പ്രായോഗിക ക്ഷമതയുമുള്ള കാര്യങ്ങളെയെല്ലാം സ്വാംഷീകരിച്ചു കൊണ്ടുള്ള വികസിക്കുന്ന പ്രപഞ്ചമാണ് പുരോഗമന വിദ്യാഭ്യാസമെന്ന് ഒറ്റവാക്കിൽ പറഞ്ഞു നിർത്താം..
വിദ്യാഭ്യാസ മേഖലകളിൽ ഉണ്ടായ സമൂല മാറ്റങ്ങളെയും ചലനങ്ങളെയും കുറിച്ച് ഉൾക്കാഴ്ച നൽകുന്ന ഈ പുസ്തകം വായിക്കുക.
കെ.കെ.പി.അബ്ദുല്ല
4 / 6/2020

Comments
Post a Comment