Skip to main content
ജാലകം 24

കാടിനെ ചെന്നു തൊടുമ്പോൾ
എൻ.എ.നസീർ
മാതൃഭൂമി ബുക്സ്

ജൂൺ 5,ലോക പരിസ്ഥിതി ദിനം.ഇങ്ങനെ ചില ആചാരങ്ങൾ നമുക്കുണ്ട്
പലരും പരിസ്ഥി ദിനത്തെ അങ്ങനെയെങ്കിലും ഓർക്കുമല്ലോ?
ഇന്നലത്തെ പത്രങ്ങളിൽ ഒന്നാം പേജിൽ ഭീകരമായ ഒരു വാർത്ത നാം കണ്ടു.
ഏതോ മനുഷ്യൻ്റെ ക്രൂരതക്കിരയായി ഒരു ആന അതിദാരുണമായി കൊല്ലപ്പെട്ടു. തൻ്റെ പൈനാപ്പിൾ തിന്നാൻ വന്നതിന് മനുഷ്യൻ നൽകിയ മരണശിക്ഷ.
ആ അമ്മയാനക്കൊപ്പം ഗർഭാവസ്ഥയിലുള്ള കുഞ്ഞനാനയും മരണത്തിന് കീഴടങ്ങി.
പരിസ്ഥിതി ദിനത്തെ ഇതു പോലെയല്ലാതെ എങ്ങനെയാണ് മനുഷ്യൻ ആഘോഷിക്കേണ്ടത്!?

മനുഷ്യനാണല്ലോ കാടിൻ്റെയും പരമാധികാരി !!
ഭൂമിയുടെ അവകാശികളിൽ ഒരു വർഗം മാത്രമാണ് മനുഷ്യനെന്ന ദർശനം മലയാളിയെ ബഷീർ എന്നേ ഓർമ്മിപ്പിച്ചിരുന്നു.
കാടും 'മനുഷ്യനും തമ്മിൽ സൗഹൃദത്തേക്കാൾ സംഘട്ടനത്തിൻ്റെ കഥയാണ് നാം ഏറെ കേട്ടുകൊണ്ടിരിക്കുന്നത്. കാട് കയ്യേറ്റത്തിൻ്റെ ചരിത്രം മനുഷ്യനോളം നീണ്ടു പോകും. ആമസോൺ കാടുകൾ കത്തിക്കൊണ്ടിരിക്കുന്നതിൻ്റെ പിന്നിലുള്ള മാഫിയകളെപറ്റിയും വർദ്ധിച്ചു വരുന്ന അണക്കെട്ടുകളെ കുറിച്ചും ഇക്കോ ടൂറിസത്തിൻ്റെ ചതി യെക്കുറിച്ചുമെല്ലാം മനസ്സിലാക്കിയ നാം വർദ്ധിച്ചുവരുന്ന പാരിസ്ഥിതിക നശീകരണ,ദുരന്ത വാർത്തകൾ  കണ്ടിട്ടും നടുങ്ങുന്നില്ല.അടുത്ത തലമുറയ്ക്ക് ശുഭപ്രതീക്ഷയല്ല ഇന്നത്തെ ലോകം നൽകുന്നത്.

ഒ.എൻ.വിയുടെ ഭൂമിക്കൊരു ചരമഗീതവും
അയ്യപ്പപണിക്കറുടെ കാടെവിടെ മക്കളും അംബികാസുതൻ മാങ്ങാടിൻ്റെ എൻമകജെ അടക്കമുള്ള നിരവധി സാഹിത്യങ്ങൾ നാം നന്നായി വായിച്ച് ആസ്വദിക്കും.
കാട് നമുക്ക് പാടാനും പറയാനുമാണല്ലോ

*അരുമകള യടിമകളെ ആനകളെ മാനുകളെ അരുംകൊല ചെയ്യാത്ത നാടെവിടെ മക്കളേ* എന്ന് പാടി വിലപിച്ച പണിക്കരുടെ കരച്ചിൽ മണ്ണാർക്കാട് വീണ്ടും മാറ്റൊലി കൊണ്ടു.   

അംബികാസുതൻ മാങ്ങാട് ഭൂമിയിലെ നരകമായ ഒരു "സ്വർഗ്ഗ"  ത്തെക്കുറിച്ചാണ് കഥ പറയുന്നത്.( കാസർഗോഡ് എൻമകജെ പഞ്ചായത്തിൽ സ്വർഗ എന്ന ഒരു ഗ്രാമമുണ്ട്.പേരു പോലെ മനോഹരമായ ആ നാടിന്ന് എൻഡോസൾഫാൻ ദുരന്തകാരണമായി നരകമായി മാറി )

കാടറിവിനെ കുറിച്ച് കവിതകളും കഥകളും നോവലും പൈൻ്റിങ്ങും ഡോക്യുമെൻ്ററികളും സിനിമയും നാടകവും ലേഖനവും പാഠപുസ്തക അധ്യായങ്ങളും പരിസ്ഥിതി പഠനങ്ങളും യഥേഷ്ടം ഉണ്ടായിട്ടും പരിസ്ഥിതി നാശം കൊണ്ട് നിരന്തരം പ്രകൃതിക്ഷോഭങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുമ്പോഴും നമ്മുടെ മനോഭാവത്തിന് വലിയ മാറ്റമൊന്നുമുണ്ടായിട്ടില്ല.
എന്നാൽ അപൂർവ്വം ചിലർ കാടിനെ ജീവൻ്റെ ഗർഭ ഗൃഹമായി ഉപാസിക്കുന്നുണ്ട്.
*കാടു ജീവിതം നയിക്കുന്ന നസീൻ്റെ പുസ്തകത്തെ സംബന്ധിച്ച് ഇന്ന് അത്യുച്ചത്തിൽ പറയുന്നതിന്  സാംഗത്യമേറെയുണ്ട്*

*കാടിൻ്റെ കയ്യൊപ്പുള്ള പുസ്തകമെന്നാണ് നസീറിൻ്റെ പുസ്തകത്തെ ക്കുറിച്ച് മലയാള സാഹിത്യകാരൻ സക്കറിയയുടെ നിരീക്ഷണം*.

കേവലം ഒരഭിപ്രായപ്രകടനമല്ലിത്.നസീറിൻ്റെ സംബന്ധിച്ചിടത്തോളം കാട് ഒരു ടൂറിസ്റ്റ് ഹബ്ബല്ല. എറണാകുളത്തെ വൈപ്പിൻ സ്വദേശിയായ എൻ.എ.നസീർ പരിസ്ഥിതി ഫോട്ടോഗ്രാഫർ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പക്ഷേ അദ്ദേഹം കാടിൻ്റെ വിളിയും കാടിൻ്റെ രോദനം കേട്ട് കാട്ടിൽ കയറിയപ്പോൾ ഒരു ജൈവ മനുഷ്യനായി മാറി.കാടിനെ ആരാധനാലയം പോലെ പരിഗണിക്കുന്ന പച്ചയായ മനുഷ്യനാണ് നസീർ.
ഈ ലക്കം മാതൃഭൂമിയുടെ യാത്രയിലും നസീറിൻ്റെ കാടു ജീവിതമുണ്ട്.
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വർഷങ്ങളോളമായി നസീർ എഴുതുന്നു. ആ എഴുത്തിലെല്ലാം കാടും മേടും പുഴവും പൂമ്പാറ്റയും കടുവയും ആനയുമെല്ലാമുണ്ട്.

നസീറിൻ്റെ പുസ്തകത്തിലൂടെ സഞ്ചരിച്ചാൽ മഴക്കാടിനെയും കാട്ടാറിനെയും മലമുഴക്കിയുടെ പ്രതിധ്വനിക്കുന്ന സംഗീതത്തെയും അനുഭവിക്കാം. അക്ഷരങ്ങളിൽ കാടകം സന്നിവേഷിപ്പിച്ച നസീർ.,
 ജീവനുള്ള ചിത്രങ്ങളുടെ ആകാശ ക്യാൻവാസ് നിർമ്മിച്ച്  വീണ്ടും വ്യത്യസ്നായിരിക്കുന്നു..ലോക പ്രശസ്ത ചിത്രകാരൻ രവിവർമ്മയുടെ എണ്ണഛായ ചിത്രം പോലെ നസീർ ഫോട്ടോഗ്രാഫിയിൽ അത്ഭുതം സൃഷ്ടിക്കുന്നു
അദ്ദേഹത്തിൻ്റെ ഫോട്ടോയ്ക്ക് ആയിരം നാവും കണ്ണും കഥകളും കവിതയും ഉള്ളത് കൊണ്ടാണ് ആനിമൽ പ്ലാനറ്റിൻ്റെയും ഡിസ്കവറിയുടെയും ചാനലിന് വിദേശ ചാനലുകാർ ഇന്ത്യൻ കാടു ജീവിതം പകർത്താൻവേണ്ടി നസീറിൻ്റെ സഹായം തേടിയത്.

കാടകം ശുദ്ധവായുവിൻ്റെ കേന്ദ്രവുംശുദ്ധജലത്തിൻ്റെ ഉറവിടവുമാണ് . പ്രകൃതിയെ നോവിക്കാതെ പതുക്കെ പാദ ചലനം നടത്തണമെന്നാണ് നസീർ ആജ്ഞാപിക്കുന്നത്. കാടിൻ്റെ കാവലാളായി സ്വയം മാറിയ പ്രകൃതി ഒരുക്കിയ മനുഷ്യൻ'

കാടും കാട്ടു ജീവികളും നിഷ്കളങ്കരാണ്. നാം കാട്ടിനകത്ത് കാട്ടാളനാകരുത്.അപശബ്ദങ്ങൾ കാടിന് ഇഷ്ടമല്ല. കടുവയും ആനയും നമ്മുടെ ശത്രുക്കളല്ല. നാം മാന്യമായാൽ അവരെല്ലാം അതിമാന്യമായി നമ്മളോട് പെരുമാറും.കാട്ടു ജീവികൾ ഉന്നത സംസ്കാരമുള്ളവരാണെന്നും കാടിനെ സംരക്ഷിക്കുന്നവരാണെന്നും നസീർ അനുഭവിച്ചറിഞ്ഞിരിക്കുന്നു. കാടിനെ മണത്തും അനുഭവിച്ചുമുള്ള ജീവിതം എഴുത്തിലൂടെയും ഫോട്ടോയിലൂടെയും നമുക്ക് നസീർ പകർന്നു തരുമ്പോൾ കാടിനെ കുറിച്ച് നാം ഇന്ന് വരെ കേൾക്കാത്ത  രഹസ്യങ്ങളുടെ അത്ഭുതച്ചെപ്പാണ് ഈ പുസ്തകം തുറന്ന് വെച്ചിരിക്കുന്നത്.

കാട്ടിൽ കയറിയാൽ മാസങ്ങൾ കഴിഞ്ഞ് നാട്ടിലേക്കിറങ്ങുന്ന ഒരു കാടു ജീവിതമാണ് നസീറിൻ്റെത്.കാടിനെ അത്രമേൽ ആദരിക്കുന്ന ഭാര്യയും കൂടെയുണ്ട്.

ആനക്കൂട്ടം കൃഷി നശിപ്പിച്ചു.കടുവ പശുവിനെ പിടിച്ചു.എന്നിങ്ങനെയുള്ള വാർത്തകൾ നാം ഇടക്കിടക്ക് കേൾക്കാറുണ്ട്. സ്വാഭാവികമായ വനങ്ങൾ കയ്യേറി കാടിന് അതിരു നിശ്ചയിച്ച് വീട് വെച്ചും കൃഷി ചെയ്തും കാടിനെ മനുഷ്യൻ കീഴടക്കാൻ തുടങ്ങിയ കാലം മുതലാണ് മൃഗങ്ങൾ നാടിറങ്ങാൻ തുടങ്ങിയത്.
അന്ന് മുതലാണ് വനം വകുപ്പുണ്ടായത്.
വനം ഒരു വകുപ്പിലൊതുക്കേണ്ടതല്ലഎന്ന നസീറിൻ്റെ  പ്രതികരണം  കാടിൻ്റെ വീണ്ടെടുപ്പിനും കന്യാവസ്ഥ നിലനിർത്താനും വേണ്ടിയാണെന്ന് കൂടി നസീർ സമരോത്സുക നായി പറയുമ്പോൾ നസീറിൽ ഒരു ദാർശനികനും വിമോചകനും കുടികൊള്ളുന്നുണ്ട് എന്ന് വായനക്കാർ തിരിച്ചറിയുന്നു.
പരിസ്ഥിതി പ്രവർത്തനം ക്ലീഷേയായ കാലത്ത് മേധാ പഠ്ക്കറെ പോലെ,പൊക്കുടനെ പോലെ ഒറ്റയാൾ പ്രസ്ഥാനമായി നസീറിൻ്റെയും ഹരിത മനസ്സ് ഇവിടെ ഉള്ള കാലത്തോളം, ശേഷിക്കുന്ന കാടിൻ്റെ ജീവനത്തിന് നസീർ ഓക്സിജൻ നല്കുമെന്ന് പ്രതീക്ഷിക്കുക നാം.

കെ.കെ.പി.അബ്ദുല്ല
5 /6/20

Comments

Popular posts from this blog

ജാലകം 3:പ്രകൃതിയിലേക്ക് മടങ്ങാൻ

*ജാലകം 3* *പ്രകൃതിയിലേക്ക് മടങ്ങാൻ* The one straw Revalution (ഒറ്റ വൈക്കോൽ വിപ്ലവം) കർഷകരുടെ വേദഗ്രന്ഥം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രന്ഥം രചിച്ച ലോക പ്രശസ്ത എഴുത്തുകാരനും ചിന്തകനും വാഗ്മിയും പരിസ്ഥിതി പ്രവർത്തകനും പ്രകൃതി സൗഹൃദ കൃഷി സമ്പ്രദായം പ്രായോഗികമായി നടപ്പിലാക്കിയ ശാസ്ത്രജ്ഞനുമാണ് മസനോബു ഫുക്കുവോക്ക. Natural Way of farming എന്ന ഗ്രന്ഥത്തിന് ശേഷം ഏറെ ശ്രദ്ധേയമായ പരിസ്ഥിതി ദർശന ഗ്രന്ഥമാണ് *The Road Back to Nature പ്രകൃതിയിലേക്ക് മടങ്ങാൻ* ശീതീകരിച്ച റൂമിലിരുന്ന് ഭാവനാത്മകമായി നടത്തിയ സർഗ വൈജ്ഞാനിക ഗ്രന്ഥമല്ല ലോകരാജ്യങ്ങളിലൂടെ സഞ്ചരിച്ച് രാസവള പ്രയോഗങ്ങളുടെയും കീടനാശിനികളുടെയും പ്രശ്നങ്ങളെ കുറിച്ച് കർഷകരെ ഉൾബോധിപ്പിച്ച്   പ്രകൃതികൃഷി നടപ്പിലാക്കിയ ജൈവമനുഷ്യനാണ് ഫുക്കുവോക്ക. ഈ പുസ്തകം കേവലമായ കുറേ അറിവിൻ്റെ കലവറ തുറക്കുകയല്ല പരിസ്ഥിതി യോട് താദാത്മ്യപ്പെട്ട് ജീവിക്കേണ്ടതിൻ്റെ അനിവാര്യത ഈ ദാർശനിക പഠന ഗ്രന്ഥം നമ്മെ ഉറക്കെ ബോധ്യപ്പെടുത്തുന്നു. *ഈശ്വരൻ മനുഷ്യനെ അവൻ്റെ വഴിക്കു വിട്ടിരിക്കുകയാണ്. മനുഷ്യൻ സ്വയം രക്ഷിച്ചില്ലെങ്കിൽ മറ്റാരും അവനു വേണ്ടി അതു ചെയ്യില്ല* ...

ജാലകം 6 : You Can Win നിങ്ങൾക്കും വിജയിക്കാം

*ജാലകം 6* *You Can Win നിങ്ങൾക്കും വിജയിക്കാം* മന:ശാസ്ത്രം, മോട്ടീവേഷൻ, കരിയർ, മാനേജ്മെൻറ്, ആസൂത്രണം, സംഘാടനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളെ കുറിച്ച് സൂക്ഷ്മമായും സമഗ്രമായും വിശകലനം ചെയ്ത ലോകപ്രശസ്തമായ ഗ്രന്ഥമാണ് you can win' ലക്ഷക്കണക്കിന് കോപ്പികൾ വിറ്റയിക്കപ്പെട്ട നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്ത ഈ ഗ്രന്ഥം വായിച്ചാൽ മനസ്സ് വെച്ചാൽ നാം ആഗ്രഹിക്കുന്നത് ആയിത്തീരും കഥ, കവിത, തത്വങ്ങൾ, ആപ്തവാക്യങ്ങൾ, ലോക പ്രശസ്ത ഗ്രന്ഥങ്ങളിലെ ഉദ്ധരണി എന്നിവയുടെയെല്ലാം മേമ്പൊടിയോടെ ഒട്ടും വിരസമില്ലാതെ വായനയെ പ്രേരിപ്പിക്കുന്ന ശൈലി പുസ്തകത്തിന് മാറ്റുകൂട്ടിയിട്ടുണ്ട്.. മനോഭാവം, (പോസറ്റീവ്: നെഗറ്റീവ്) പരിതസ്ഥിതി, വിജയമന്ത്രങ്ങൾ, പരാജയ കാരണണങ്ങൾ, പരിഹാരമാർഗങ്ങൾ, ക്രിയാത്മകതയുടെ ചുവടുകൾ, ലക്ഷ്യം തുടങ്ങിയ വിഷയങ്ങളിലൂടെ നമുക്ക് വഴികാട്ടിയായി ഈ ഗ്രന്ഥം മുന്നിൽ നടക്കുന്നു. ജേതാക്കൾ വ്യത്യസ്തമായ കാര്യങ്ങളല്ല ചെയ്യുന്നത് അവർ കാര്യങ്ങൾ വ്യത്യസ്ത രീതിയിലാണ് ചെയ്യുന്നത്. മനോഭാവത്തിൽ ഉചിതമായ മാറ്റം വരുത്തി ജീവിത വിജയം നേടാം. Thing and grow rich എന്ന നെപ്പോളിയൻ്റെ ഗ്രന്ഥം വിജയത്തിലേക്കുള്ള ചവിട്ടു പടി...