ജാലകം 25
പരിസ്ഥിതി ശാസ്ത്രീയ വീക്ഷണം
ഒരു സംഘം ലേഖകർ
ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
ജൈവ വൈവിധ്യ സംരക്ഷണത്തിനാവശ്യം സമൂഹത്തിൽ നിന്നും വേലി കെട്ടി തിരിച്ച വന്യ ജീവി സങ്കേതങ്ങളല്ല. മറിച്ച് മനുഷ്യരെയാണ് വേലി കെട്ടി വനമേഖലയിൽ നിന്ന് നിയന്ത്രിക്കേണ്ടത്.
മാധവ് ഗാഡ്ഗിൽ
മനുഷ്യൻ പ്രകൃതിയെ സംരക്ഷിക്കാൻ വല്ലാതെ സാഹസപ്പെടേണ്ടതില്ല. ഒരു പിടി മണ്ണ് ഒരാൾക്കും സൃഷ്ടിക്കാനാവില്ല. ശുദ്ധവായുവോ ശുദ്ധജല മോ ഉണ്ടാക്കുവാനുമാവില്ല.
സ്വാഭാവികമായ വനങ്ങൾ ഇല്ലാതാക്കി നിലമ്പൂരിൽ പണ്ട് ബ്രിട്ടീഷുകാർ തേക്ക് കാട് നിർമ്മിച്ചു. ചില സ്ഥലങ്ങളിൽ അക്വേഷ്യ മരങ്ങളും യൂക്കാലിച്ചെടി കളും അവർ നട്ടുവളർത്തി ഇത്തരം പ്ലാൻ്റേഷനിലൂടെ കുറേ പണം നേടാൻ കഴിഞ്ഞിട്ടുണ്ട്. പക്ഷേ അത് മൂലം നഷ്പ്പെട്ട ഒരിഞ്ച് വനം നമുക്ക് വീണ്ടെടുക്കാനായിട്ടില്ല. സ്വാഭാവിക വനത്തിൻ്റെ മൂല്യം പണത്തിന് പകരമാകില്ല.
പ്രക്യത്യാ ഉള്ള കാടുണ്ടാക്കാൻ മനുഷ്യന് സാദ്ധ്യമല്ല.
അതു കൊണ്ടാണ് ഈ രംഗത്ത് അനുഭവജ്ഞാനമുള്ള യഥാർത്ഥ പരിസ്ഥിതി സ്നേഹിതർ ഇങ്ങനെ പറഞ്ഞത് പരിസ്ഥിതിയെ ആരും സംരക്ഷിക്കേണ്ട വെറുതെ വിട്ടാൽ മാത്രം മതി അത് സ്വയം വളരുകയും സംരക്ഷിക്കുകയും ചെയ്യും
മനുഷ്യൻ്റെ ഇടപെടൽ കൊണ്ടുണ്ടായ പരിസ്ഥിനാശത്തിൻ്റെ കണക്കുകൾ ഒരു സർക്കാറിനും തിട്ടപ്പെടുത്താനാവില്ല. കേരളത്തിലെ വനമേഖലയ്ക്കും പരിസ്ഥിതിക്കുമുണ്ടായ നികത്താനാവാത്ത നാശ നഷ്ടങ്ങൾ തന്നെ വളരെ ഭീമമാണ്. അപരിഹാരമാണ്. മാവൂർ ഗ്വാളിയോർ റയോൺസിന് വേണ്ടി മിഠായി പൈസക്ക് കേരള സർക്കാർ (UDF ഉം LDF ഉം) വയനാടിലെ മുളങ്കാട് മുഴുവൻ വിറ്റു. കോടിക്കണക്കിന് രൂപയുടെ മുതൽ വളരെ തുഛമായ പിച്ചക്കാശിന് വിറ്റുതുലച്ച് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയ കാര്യം തൽക്കാലം മറക്കാം. പക്ഷേ,മുളങ്കാട് വെളുപ്പിച്ചപ്പോൾ നമ്മുടെ അവാസ വ്യവസ്ഥയ്ക്ക് വലിയ ആഘാതമുണ്ടാക്കി. മുളങ്കാടിനെ ആശ്രയിച്ചു ജീവിച്ചിരുന്ന നിരവധി ജീവികളെ പട്ടിണിയിലേക്ക് തള്ളപ്പെട്ടു. മുളകൊണ്ട് ഉല്പന്നമുണ്ടാക്കിയിരുന്ന പാരമ്പര്യ തൊഴിലാളികളെ ജീവിതോപാതിമുട്ടിച്ചു. ആനയടക്കമുള്ള ജീവികൾ പോലും അഭയാർത്ഥികളായി.പാലായനം ചെയ്യാൻ നിർബന്ധിരായി.
സൈലൻ്റ് വാലി സമരം കേട്ടിട്ടുണ്ടോ? കുരങ്ങൻ്റ സംരക്ഷണത്തിനാണോ കേരളത്തിൻ്റെ വലിയ വികസന പദ്ധതിക്ക് തുരങ്കം വെക്കുന്നത് എന്നൊക്കെയുള്ള എതിർ വാദങ്ങൾ ഇവിടെ ഉയർന്നു. ഭൂമിയിൽ സൈലൻ്റ് വാലിയെ പോലെ മറ്റൊരു ഇടമില്ല.അപൂർവ്വങ്ങളിൽ അപൂർവ്വമായ മൃഗങ്ങളും പക്ഷികളും മരങ്ങളും ചെടികളും പൂക്കളും പുഴുക്കളും പൂമ്പാറ്റകളുമുള്ള നിശബ്ദതാഴ് വാരം നശിപ്പിക്കപ്പെട്ടു കൂടാ. എന്ന ബോധം ഉത്ബുദ്ധ കേരളത്തിനുള്ളത് കൊണ്ട് സൈലൻ്റ് വാലി മരണ വാറണ്ടിൽ നിന്ന് രക്ഷപ്പെട്ടു. ഈ രാജ്യത്തിൻ്റെ, ജനങ്ങളുടെ, ലോകത്തിൻ്റെ പൊതു സ്വത്താണ് യഥാർത്ഥത്തിൽ ഇത്തരം അഭയാരണികൾ.
സിംഹവാലനും മലയണ്ണാനും, മലമുഴക്കിയും, കാട്ടാടും, നീലക്കുറിഞ്ഞിയുമുള്ള ആവാസവ്യവസ്ഥ നശിപ്പിക്കപ്പെട്ടു കൂടാ
വികസനം പരിസ്ഥിതിയുടെ കഴുത്ത് ഞെരിച്ചുകൊണ്ടാവരുത്
നിയമവും വകുപ്പും ഉണ്ടായത് കൊണ്ട് മാത്രം പരിസ്ഥിതി സംരക്ഷിക്കപ്പെടില്ല.
സംക്ഷിക്കുക എന്ന വാക്കിൽ തന്നെ എന്തോ ഒരു പന്തികേടുണ്ട്
മറ്റൊരാളുടെ സംരക്ഷണ ഔദാര്യ ആശ്രയത്തിൽ കഴിഞ്ഞ എന്തെങ്കിലും ജീവിയോ വസ്തുവോ ആത്യന്തികമായി രക്ഷപ്പെട്ട ചരിത്രമില്ല.
ഒരു പശുവിനെ ഒരാൾ സംരക്ഷിക്കുന്നു എന്ന് പറഞ്ഞാൽ പാലൂറ്റാനും വളത്തിനും മറ്റും അയാൾ പരിപാലിക്കും ലാഭകരമല്ലെങ്കിൽ വിൽക്കും പോത്തിനോടുള്ള സമീപനമല്ല പ്രകൃതിയോട് മനുഷ്യനുണ്ടാവേണ്ടത്.
മനുഷ്യൻ സംരക്ഷിക്കേണ്ട ഗതികേടിലാണ് പരിസ്ഥിതിയുടെ പരിതസ്ഥിതി എന്ന് വന്നാൽ അവിടെ ചരമഗീതമാണ് ഉയരുക.
പരസ്പര ബന്ധിതമായ ജീവനകലയാണ് പ്രകൃതിയുടെ താളാത്മകത. കാളയുടെ കടിയും കാക്കയുടെ വിശപ്പും മാറുന്ന പാരസ്പര്യത്തിൻ്റെ നൂലിഴകളെ പിച്ചിചീന്തുന്ന ഏക ജിവിവർഗം മനുഷ്യൻ മാത്രമാണ്.
ഒരുകാട്ടിൽ ഇല്ലാതിരുന്ന ഒരു ചെടിയോ മരമോ നാം കണ്ടത്തി.എങ്ങനെ അതവിടെ ഉണ്ടായി.ആരാണ് അതിനെ നട്ടത് മനുഷ്യനല്ല. ഒരു പക്ഷി യോ മൃഗമോ മറ്റോ ആയിരിക്കും.
എവിടെ നിന്നോ പറന്ന് വന്ന പക്ഷി ഉപേക്ഷിച്ച വിത്തിൽ നിന്ന് ഒരു കാടുണ്ടാകാം.
അധിനിവേശ കാലത്ത്,മൗറിഷ്യസ്ദ്വീപിനെ ഇടത്താവളമാക്കിയ പോർച്ചുഗീസ് പട്ടാളക്കാർ അവിടെ യഥേഷ്ടം പോലെ ഉണ്ടായിരുന്ന ഡോ ഡോ പക്ഷികളെ തോക്കി നിരയാക്കി തിന്നു തീർത്തപ്പോൾ റെഡ് ഡാറ്റ ബുക്കിൻ്റെ കവർ ഫോട്ടോയിൽ ജീവിക്കേണ്ട ദുരവസ്ഥ ആ പക്ഷി വർഗത്തിന് നേരിട്ടു. ഡോ ഡോ ജീവിച്ച ലോകത്തെ ഏക ഇടം മൗറിഷ്യസ് ആയിരുന്നു. അന്യം നിന്നുപോയ ഡോഡോയ്ക്കൊപ്പം കാലയവനികയിൽ മറയാൻ വിധിക്കപ്പെട്ട ഒരു സസ്യ വർഗമാണ് കാൽ വേരിയമേജർ .ഡോഡോ ഇല്ലാതായാൽ ഒരു മരത്തിൻ്റെ കുറ്റിയറ്റു പോകുമോ ?ഡോഡോയുടെ ഇഷ്ടഭോജ്യമായിരുന്ന കൽവേരിയപഴം.ആപഴം മുളക്കണമെങ്കിൽ ഡോ ഡോയുടെ വയറ്റിലൂടെ വിത്ത് ഭൂമിയുടെ ഉദരത്തിലേക്കിറങ്ങണം. ഡോഡോയ്ക്ക് ശേഷം കാൽവേരിയ മുളച്ചില്ല. ശാസ്ത്രീയമായ പല പരീക്ഷണങ്ങളും നടത്തിയെങ്കിലും ഫലമുണ്ടായില്ല. പരസ്പരം ഒട്ടിനിൽക്കുന്ന ആദാന പ്രദാന രീതിയാണ് പരിസ്ഥിതിയിലുള്ളത്.
1970 ൽ ഗ്രാസി സ്റ്റണ്ട് വൈറസ് രോഗം ഏഷ്യയിൽ 160000 ഹെക്ടർ ക്രിഷിയെ പൂർണമായും നശിപ്പിച്ചപ്പോൾ പശ്ചിമഘട്ടത്തിലെ ഒറൈസ നിവര എന്ന വന്യനെല്ലിനത്തിൻ്റെ ജീൻകാരണമാണ് കാർഷികരംഗ് അതിജീവിച്ചത്.അപ്രതീക്ഷിതമായ നാശ നഷ്ടങ്ങൾ പ്രതിരോധിക്കുന്നതും ജൈവ വൈവിധ്യ സാനിദ്ധ്യമാണ്. കാലാവസ്ഥാ വ്യതിയാനങ്ങൾ കൃഷിയെയും ഔഷധസസ്യങ്ങളെയുടെയും വൻതോതിലുള്ള നാശത്തിന് കാരണമാകുമ്പോൾ ജൈവ വൈവിധ്യ മേഖലയിലെ നൈസർഗിക ഇടത്തിൽ നിന്ന് മാത്രമേ പുനർജീവനം സാദ്ധ്യമാകൂ.
മലേഷ്യയിൽ 1970 കളിൽ ഡൂറിയൻ വൃക്ഷത്തിൻ്റെ ഫലം ഗണ്യമായി കുറഞ്ഞു. അതോടെ അതിനെ ആശ്രയിച്ചുള്ള പഴ സംസ്കരണ വ്യവസായം തകർന്നു. നാശകാരത്തെ പറ്റി പഠനം നടത്തിയവർ വിചിത്രമായ പരസ്പരമിണങ്ങിയ പ്രകൃതി ബന്ധം തിരിച്ചറിഞ്ഞു. ഡൂറിയൻ മരത്തിൽ പരാഗണം നടത്തിയിരുന്നത് അതിനടുത്തുള്ള കണ്ടൽകാടുകളിൽ വസിച്ചിരുന്ന വവ്വാലുകളായിരുന്നു ആ ചെടിയുടെ പരാഗണവാഹകർ .ചെമ്മീൻ കൃഷിക്ക് വേണ്ടി കണ്ടൽകാടുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടപ്പോൾ വവ്വാലുകൾ അപ്രത്യക്ഷമായി. ഡൂറിയൻ പഴം ഗണ്യമായി കുറഞ്ഞു.
സമാന സംഭവമാണ് ചൈനയിലെ കൃഷിയിടങ്ങളിലും സംഭവിച്ചത് .നെല്ല് തിന്നാൻ വരുന്ന കിളികളെയെല്ലാം മാവോയുടെ തോക്ക് നയത്തിൽ കൊന്നൊടുക്കിയവർഷം കൊയ്ത് ഇരട്ടിയാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും സാധാര ലഭിക്കുന്നതിൻ്റെ 25% പോലും വിളകിട്ടാതിരുന്നപ്പോൾ നടത്തിയ പഠനത്തിൽ നിന്നാണ് നിഗൂഢത വെളിവായത്.കൃഷിയെ നശിപ്പിക്കുന്ന പ്രാണികളെയാണ് പറവകൾ കൂടുതലായും ഭക്ഷിച്ചിരുന്നത്.പക്ഷികൾ കുറച്ചൊക്കെ നെല്ലുകൾ തിന്നുരുന്നെങ്കിലും കൃഷിയെ നശിപ്പിച്ചിരുന്ന കീടങ്ങളെയാണ് പക്ഷികൾ ഇരയാക്കിയിരുന്നത്.
ഇങ്ങനെ കർഷക മിത്രങ്ങളായ ധാരാളം ജീവികളെ നാം ശത്രുക്കളായി കരുതുന്നുണ്ട്.
പരിസ്ഥിതിക്ക് പോറലേൽപ്പിക്കാതെ പ്രകൃതിയെ പ്രയോജനപ്പെടുത്താനും വികസനങ്ങളെല്ലാം പ്രകൃതിക്കിണങ്ങും വിധത്തിലുമായാൽ മാത്രമേ ഇവിടെ സുസ്തി തജീവിതം സാദ്ധ്യമാകൂ.
ജലമലിനീകരണം, വായു മലിനീകരണം, വനനശീകരണം, ആഗോള താപനം, വ്യാപകമായ വേട്ടയാടൽ, അമിതമായഖനനം, പരിധിവിട്ട മണൽ വാരൽ, തുടങ്ങിയ നിരവധി പാരിസ്ഥിക പ്രശ്നങ്ങൾ മനുഷ്യൻ സൃഷ്ടിക്കുന്നത് അടിയന്തിരമായി നിർത്തിയില്ലെങ്കിൽ ഒരിക്കലും പരിഹരിക്കാനാവാത്ത പ്രകൃതിക്ഷോഭങ്ങൾ സ്വാഭാവികമാവും സംഭവിക്കും.
പരിസ്ഥിതി പ്രവർത്തനം ജീവിതചര്യയാക്കണം ആണ്ടേക്കലൊരു ജൂൺ 5 ന് തീരേണ്ട ദിനാചാരമാവരുത്, പരിസ്ഥി സേവനം.
പരിസ്ഥിതി അവബോധം നൽകുന്ന ഈ റഫറൻസ് തീർച്ചയായും വായിക്കണം
കെ.കെ.പി അബ്ദുല്ല
6/6/2020

Comments
Post a Comment