*ഇസ് ലാം ആശ്ലേഷിച്ച ലോക പ്രശസ്ത പ്രതിഭാശാലികൾ*
*4. മാൽക്കം എക്സ്*
അമേരിക്കയിലെ ആഫ്രോ-അമേരിക്കൻ വംശജനായി എൾ ലിറ്റിൽ - ലൂയിസ് ദമ്പതികളുടെ മകനായിൽ 1925ൽ ജനിച്ചു.ബാപ് സ്റ്റിക് കുടുംബം. ചെറുപ്പത്തിലേ മയക്കുമരുന്നിനും കുത്തഴിഞ്ഞ ലൈഗികതയിലും കവർച്ചയിലും മുഴുകി. കടുത്ത കറുത്ത വർഗസ്നേഹിയായിരുന്നു. മതാപിതാക്കളുടെ മരണവും വെള്ളക്കാരാൽ സഹോദരങ്ങൾ കൊല്ലപ്പെട്ടാൽ ഇsയായതും അദ്ദേഹത്തെ വെള്ളക്കാരുടെ ശത്രുവാക്കി മാറ്റി.വെള്ളക്കാരോടുള്ള നിരന്തരഅക്രമവും ക്രിമിനൽ പ്രവർത്തനവും കാരണം ദീർഘകാലം ജയിലിൽ കഴിയേണ്ടിവന്നു. ജയിലിൽ വെച്ച് അക്ഷരജ്ഞാനം നേടി. പതുക്കെ വായനയുടെ ലോകത്തെത്തി.ഇസ്ലാം പഠനം അദ്ദേഹത്തെ ഒരു മനുഷ്യനാക്കിമാറ്റി. ഖുർആനും ഇസ്ലാമും പഠിച്ചു.നേഷൺ ഓഫ് ഇസ്ലാം എന്ന സംഘടനയുടെ അംഗമായി. കറുത്ത വർഗക്കാർക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന സംഘടന വെള്ളക്കാരോടുള്ള കടുത്ത വെറുപ്പും വളർത്തിയിരുന്നു. അറിയപ്പെടുന്ന പ്രാസംഗികനും കറുത്തവരുടെ നേതാവുമായി എക്സ് മാറി. ലോക പ്രശസ്ത ബോക്സിങ് താരം മുഹമ്മദലിക്ലേ എക്സിൻ്റെ സ്വാധിനത്താലാണ് ഇസ്ലാം ആശ്ലേഷിച്ചത്. ഡോ. മഹ്മൂദ് യൂസുഫ് ഷാ വർബിയെന്ന ഇസ്ലാമിക പണ്ഡിതനുമായുള്ള സ്നേഹ സൗഹൃദ കൂടിക്കാഴ്ചയുടെ ഫലമായി വെള്ളക്കാരോടുള്ള കുടിപ്പക എക്സ് ഉപേക്ഷിച്ചു.മക്കയിലേക്ക് സഊദി രാജാവിൻ്റെ അതിഥിയായി വന്നു. ഓർഗനൈസേഷൻ ഓഫ് ആഫ്രോ അമേരിക്കൻ യൂണിറ്റി എന്ന സംഘടന രൂപീരിച്ചു.ഇസ് ലാമിക പ്രബോധനം ലക്ഷ്യം വെച്ച് ലോകം ചുറ്റി.മാർട്ടിൻ ലൂഥർ കിംഗ് കഴിഞ്ഞാൽ കറുത്ത വർഗക്കാരിൽ ഏറ്റവുമധികം സ്വാധീനമുണ്ടാക്കിയ നേതാവാണ് മാൽക്കം എക്സ്.മാൽക്കമിൻ്റെ ആത്മകഥ അലക്സ് ഹാലി എന്ന ക്രൈസ്തവ ചിന്തകൻ രചിച്ചിട്ടുണ്ട്.(മലയാളത്തിൽ പുസ്തകം മൊഴിമാറ്റം ചെയ്തിട്ടുണ്ട്, പ്രസാ: IPH) 1965 ൽ അമേരിക്കയിലെ ഒരു തെരുവിൽ നടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചുകൊണ്ടിരിക്കെ ഒരു വംശീയ വെറിയുടെ വെടിയേറ്റ് മാൽക്കം എക്സ് മരിച്ചു
Comments
Post a Comment