മുജാഹിദുകൾക്ക് ഇനിയും പിളരാനുള്ള കരുത്തുണ്ട്
നേതാവായാലും പണ്ഡിതരായാലും പ്രമാണിയായാലും അവരെ അന്ധമായി അനുകരിക്കുന്ന സ്വഭാവം ഇസ്ലാഹി പ്രവർത്തകർക്കില്ല. കേഡർ സ്വഭാവമുള്ള പാർട്ടി നേതാക്കൾക്ക് അപ്രമാദിത്വം കല്പിക്കുന്നു.
വീക്ഷണ വ്യത്യാസങ്ങളും സ്വതന്ത്ര ചിന്തയും ഇജ്തിഹാദും മുസ്ലിംകൾക്കിടയിൽ അംഗീകരിക്കപ്പെടുന്നു .ഉസ്മാൻ ,അലി എന്നിവരുടെ പേരിലും അലി- ആയിശ എന്നിവരുടെ പേരിൽ തുടങ്ങി മദ്ഹബുകൾ തമ്മിലും അമവി അബ്ബാസിയ്യ എന്നിങ്ങനെയുമെല്ലാം അഭിപ്രായ വ്യത്യാസങ്ങളും പിന്നീട് സംഘടന തർക്കങ്ങളുമെല്ലാം ഉടലെടുത്തു.ഇബ്നു ഖൽദൂ ൻ്റെ മുഖദ്ദിമ സംഘടനയെ ഭിന്നിപ്പിനെ കുറിച്ചെല്ലാം ആഴത്തിൽ പഠനം നടത്തിയിട്ടുണ്ട്.
ജമാഅത്തെ ഇസ്ലാമിക്കകത്ത് അഭിപ്രായം ഇരുമ്പുലക്ക യായതിനാലും നേതാക്കളെ തഖ്ലീദ് ചെയ്യുന്നതിനാലും ഭിന്നിപ്പിന് സാധ്യത കുറവാണ് എന്നിട്ടും സിമിയും ഐഡിയൽ സ്റ്റുഡൻസും മുതൽ, ഒ,.സഹോദരനും, ഖാലിദ് മൂസയും മുതൽ നിരവധി പേരെ ജമാ അത്ത് പാർട്ടി ഒതുക്കപ്പെടുകയും പുറത്താക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
ജമാഅത്തെ ഇസ്ലാമിയുടെ പ്രഖ്യാപിത ആദർശങ്ങൾക്ക് കടകവിരുദ്ധമായി ജമാ അത്ത് ആദർശം സ്വീകരിച്ച് കൊണ്ട് തന്നെ വെൽഫയർ പാർട്ടിയും സോളിഡാരിറ്റിയും രൂപീകരിക്കപ്പെട്ടത് തന്നെ പിളർപ്പിനേക്കാൾ ഭീകരമായ ആശയ വ്യതിയാനമാണ്.
100 കൊല്ലം മുമ്പേ തന്നെ ഇസ് ലാഹി പ്രസ്ഥാനവും മുജാഹിദുകളും ജനാധിപത്യ സംവിധാനത്തോട് ഇസ് ലാമിക മര്യാദ പുലർത്തി കൊണ്ട് തന്നെ പ്രവർത്തിച്ചു പോകുന്നു.
ജമാഅത്തിന്നു ഇപ്പോഴുണ്ടായിട്ടുള്ള നയം മാറ്റത്തിന് ഇസ് ലാഹി പ്രസ്ഥാനത്തിൻ്റെ നിരന്തരമായ ആശയ പോരാട്ടം വലിയൊരളവിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടെങ്കിലും അതൊന്നും സമ്മതിച്ചു തരാനുള്ള വിശാല മനസ്സ് ജമാഅത്തിനില്ലാതെ പോയി.
പഴയ കാല ജമാഅത്തിൻ്റെ പ്രായോഗിക രംഗത്തെ നിലപാടും ഇന്നത്തെ ജമാഅത്തിൻ്റെ പ്രായോഗിക നിലപാടും തമ്മിൽ സമര സപ്പെടുന്നില്ല. സൈദ്ധാന്തികമായ പൊരുത്തക്കേട് ഒരു കാള സർപ്പം പോലെ ഇന്നത്തെ ജമാഅത്തിന് നേരെ ദംഷ്ട്രങ്ങൾ കാട്ടി വാ പൊളിച്ചിരിക്കുമ്പോൾ വൈരുദ്ധ്യാധിഷ്ഠിത വൈകല്യവാദങ്ങളുടെ സ്വാഭാവിക പരിണിതി എന്ന് അടക്കം പറഞ്ഞ് പഴയ കാല നേതാക്കൾക്ക് ആത്മഗതം ചെയ്യാൻ പോലും ഒരു കുമ്പിൾ നെടുവീർപ്പ് ഇനി അവശേഷിക്കുന്നില്ല.
ഇനിയും മരിക്കാത്ത ജമാഅത്തെ ഇസ്ലാമി
നിന്നാസന്നമൃതിയിൽ നിനക്കാത്മ ശാന്തി നേരുന്നു.
ജമാഅത്തെ ഇസ്ലാമിക്ക് ഒരു ചരമ ഗീതം രചിച്ചത്
തൻ്റെ ഇരട്ട സന്താനങ്ങളായ സോളിഡാരിറ്റിയും വെൽഫയർ പാർട്ടിയുമാണ്
കെ.കെ.പി
Comments
Post a Comment